Special Story

‘അവനെ പറ്റി പറഞ്ഞ് ഇനി ഞാന്‍ കരയില്ല’: അഭിമന്യുവിനെ ട്രാന്‍സ്‌ജെന്റര്‍ സുഹൃത്ത് ഓര്‍ക്കുന്നു  

കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് തനു തംബുരു ഓര്‍ക്കുന്നു. തനുവുമായി സംസാരിച്ച് ഞങ്ങളുടെ പ്രതിനിധി ഹസ്‌ന ഷാഹിദ തയ്യാറാക്കിയ കുറിപ്പ്.

മഹാരാജാസിലെ എം.സി.ആര്‍.വി ഹോസ്റ്റലിലേക്ക് ഞാനും അഭിമന്യുവും ഒരുമിച്ചാണ്  കയറിച്ചെല്ലുന്നത്. ആദ്യമായി അവിടെയെത്തുന്ന ഒന്നാം വര്‍ഷക്കാരുടെ ആശങ്കകളുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എന്താകും എങ്ങനെയാകും എന്നുള്ള പേടികളൊക്കെ ഉള്ളില്‍ വെച്ച്  ആദ്യമായി കയറി  ചെന്നത് പോലെ കോഴ്സ് തീരുന്നതിനു മുമ്പേ ഇറങ്ങിപോരേണ്ടിയും വന്നു രണ്ടാള്‍ക്കും.  സ്വത്വം വെളിപ്പെടുത്തിയതോടെ എനിക്കവിടെ നില്‍ക്കാന്‍ പറ്റാതായി. ഇപ്പോള്‍ അവനും  പോകേണ്ടി വന്നു..

ഞാനെന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന സമയം വരെ കാണുമ്പോഴൊക്കെ അടിയുണ്ടാക്കുന്ന കൂട്ടുകാരായിരുന്നു ഞങ്ങള്‍. വഴക്കുണ്ടാക്കുമ്പോഴും  സ്നേഹം കൂടുന്ന ഒരു ബന്ധം. 'ഹൊ ഇവര് തമ്മിലെന്ത് സ്റ്റണ്ടാ'ണെന്ന് മിസ്സുമാരൊക്കെ പറയും.

ഞാന്‍ അവിടം വിടും വരെ ഹോസ്റ്റലില്‍ ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു . ബിനീഷിനെയും അഭിമന്യുവിനെയും ഒരുമിച്ച് മാത്രമേ സീനിയേഴ്സിനൊക്കെ ഓര്‍ക്കാനാകൂ. ഞാന്‍ ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തി ജീവിക്കുന്നതില്‍ആദ്യമൊന്നും അവന് ഇഷ്ടമേ ഉണ്ടായിരുന്നില്ല.  റോഡ് സൈഡില്‍ പോയി ലൈംഗികത്തൊഴിലിനായി നില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു ഉള്ളില്‍. പക്ഷേ സ്വത്വം വെളിപ്പെടുത്തി വന്ന ദിവസം മുതല്‍ അവനെന്നെ ബിനീഷേ എന്ന് വിളിച്ചിട്ടില്ല. ബി വരെ വായില്‍ വന്നാലും പെട്ടെന്ന് നിര്‍ത്തും. 'സഖാവ് തനു' എന്ന് വിളിക്കും. ഞങ്ങളൊക്കെ അവനെ അഭിമന്യൂ എന്നല്ല  'വട്ടവടേ' എന്നാണ് വിളിക്കുക.

‘അവനെ പറ്റി പറഞ്ഞ് ഇനി ഞാന്‍ കരയില്ല’: അഭിമന്യുവിനെ  ട്രാന്‍സ്‌ജെന്റര്‍ സുഹൃത്ത് ഓര്‍ക്കുന്നു   

ഇങ്ങനെ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ച നിമിഷം മുതല്‍ അവനെന്‍റെ കൂടെ നിന്നു. 'അവനിങ്ങനെയാണ്, അവന്‍റടുത്ത് ഇങ്ങനെയേ പെരുമാറാന്‍ പാടൂ എന്നൊക്കെ മറ്റുള്ളവരോട്‌ പറയുമായിരുന്നു.

എന്‍റെ അവസ്ഥകളെന്താണെന്ന് അവന് അറിയാം. അതുപോലെ അവന്‍റെ വീട്ടിലെ കാര്യങ്ങളൊക്കെ എന്നോടും പറയുമായിരുന്നു. ഒറ്റക്കിടക്കയിലാണ് ഉറങ്ങിയിരുന്നത്‌. ആ ഹോസ്റ്റലിലുള്ള ആരോട്  ചോദിച്ചാലും ഏറ്റവും ഇഷ്ടമുള്ള ആള്‍ അവനായിരിക്കും. അതുകൊണ്ടാണ് ഹോസ്റ്റല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായിട്ടും എല്ലാവരുടെയും വോട്ട് നേടി അവന്‍ വിജയിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്‍റിലെ ഫസ്റ്റ് ഇയര്‍ കുട്ടികളുമായി ആദ്യം അഭിമന്യു ഭയങ്കര പ്രശ്നത്തിലായിരുന്നു. ഒരു എന്‍.എസ്സ്.എസ്സ് കാംപ് കഴിഞ്ഞതോടെ അതൊക്കെ മാറി. കെ.എസ്.യു ക്കാരോടും ഈ കാംപസ് ഫ്രണ്ട്കാരോടുമൊക്കെ അവന് സൗഹൃദമുണ്ടായിരുന്നു.

അഭിമന്യു (മധ്യത്തില്‍) തനുവിനും മഹാരാജാസിലെ മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം. 
അഭിമന്യു (മധ്യത്തില്‍) തനുവിനും മഹാരാജാസിലെ മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം. 

ഹോസറ്റല്‍ അടച്ചിട്ട കാലത്ത് മെസ്സ ഇല്ലാതെ , ശനിയാഴ്ചയായാല്‍ എവിടെ പോയി ഭക്ഷണം കഴിക്കും എന്ന് ഓര്‍ത്തിരിക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ലേഡീസ് ഹോസ്റ്റലിന്‍റെ മുന്നില്‍ പോയിട്ടോ എറണാകുളത്തപ്പന്‍ അമ്പലത്തില്‍ ചെന്നിട്ടോ ആണ്‌ ഉച്ചക്ക് കഴിക്കുക. അമ്പലത്തില്‍  ചെന്നാല്‍ അഭിമന്യു  രണ്ട്  കൂപ്പണ്‍  വാങ്ങിവെക്കും. ഞാന്‍ ചെല്ലുമ്പോള്‍ എനിക്കുള്ളതും  അവന്‍റെ കയ്യില്‍ കാണും.  ഹോസ്റ്റലില്‍ പട്ടിണി കിടന്ന കാലത്തും ആരെങ്കിലും വന്ന് പത്ത് രൂപ ചോദിച്ചാല്‍ തിരിച്ച് അവന്‍റെ ചോദ്യം ഫുഡ് കഴിച്ചോ എന്നാണ്.

നന്നായി മലയാളം പറയും അഭിമന്യൂ. തമിഴ് പശ്ചാത്തലമുള്ള ഒരാളാണെന്ന് ഞാന്‍ കരുതിയേ ഇല്ല. റൂമില്‍ വെച്ച് വീട്ടിലാരോടോ സംസാരിക്കുമ്പോഴാണ് ഞാനിതറിയുന്നത്. ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു അവന്. നന്നായി പ്രസംഗിക്കും. വായിക്കും. കാര്യങ്ങളെ മനസ്‌സിലാക്കുകയും ചെയ്യും.

വട്ടവടയിലെ അവന്‍റെ വീട്ടില്‍ ഇന്നലെയാണ് പോയത്. അവിടെ കടകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. ഓരോ വീട്ടുകാരും അവന്‍റെ കോളേജില്‍ പഠിക്കുന്നവരല്ലേയെന്ന്  ഞങ്ങളെ തിരിച്ചറിഞ്ഞു.  ആ നാട്ടില്‍ നിന്ന് ആദ്യമായി കോളേജില്‍ പഠിക്കാന്‍ വന്ന ആളാണ്. നാടിന്‍റെയും വീടിന്‍റെയും പ്രതീക്ഷയായിരുന്നു. ഇത്രയും മോശം അവസഥകളുണ്ടായിട്ടും എല്ലാം ഉള്ളിലൊതുക്കി നടന്നവനാണ്.

ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സ് ക്ളാസിലാണ്. അവനും  അത് പഠിക്കാന്‍ ഇഷ്ടമാണ്. പക്ഷേ കെമിസ്ട്രി പഠിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് ഞാനതെടുത്തത്, അത് ഞാന്‍ പഠിച്ച് ജയിക്കും എന്ന് പറയും. ഞങ്ങളുടെ നാട്ടില്‍ കെമിസ്ട്രിയും കണക്കുമൊക്കെ പഠിപ്പിക്കാന്‍ ടീച്ചര്‍മാരില്ല. ഇതൊക്കെ മാറ്റണം എന്നും. അത് പോലൊരു അന്തരീക്ഷത്തില്‍ നിന്ന് ഒറ്റക്ക് പഠിച്ച് ജയിച്ച് വന്നതാണവന്‍. രാത്രി  മുഴുവന്‍ സിനിമാ പോസ്റ്റര്‍ ഒട്ടിച്ചിട്ടാണ് ഇവിടെയും പകല്‍ കോളേജില്‍ പോയിരുന്നത്.

വട്ടവടയില്‍ നിന്നും മഹാരാജാസ് പോലൊരു സ്ഥലത്ത് എത്തി ഇവിടയുള്ള ഏറ്റവും വലിയ സംഘടനയായ എസ്.എഫ്.ഐ യുടെ നേതാവാകണമെങ്കില്‍ അവന്‍റെ ചിന്തകള്‍ ചെറുപ്പം തൊട്ടേ എത്ര വലുതായിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.  കലൂരിലാണ് അവന്‍ സ്‌കൂളില്‍ പഠിച്ചത്. അവിടെ നിന്ന്  തിരിച്ചു പോകുമ്പോള്‍ മഹാരാജാസ് കാണും. അവിടെ പഠിക്കണം എന്ന് അങ്ങനെ തീരുമാനിച്ചതാണെന്നും 'ചോക്കാന്‍' വേണ്ടി  വന്നതാണെന്നും  പറഞ്ഞതോര്‍ക്കുന്നു.

ആ കോളേജിനടുത്തുള്ള സകല കടകളിലും അവന് പരിചയക്കാരായിരുന്നു. കറന്‍റ് പോയാല്‍ ഫോണ്‍ കുത്തിയിടാന്‍ അവന് കോളേജില്‍ ഒന്നും പോകേണ്ട. ഏതെങ്കിലും കടയില്‍ ചെന്ന് ‘ചേട്ടാ ഈ ഫോണൊന്ന് കുത്തിയിട്’ എന്ന് പറഞ്ഞാല്‍ മതി.

ആ കോളേജ് ഇനിയും അവനെ മറക്കരുത്. മഹാരാജാസിന്‍റെ ഓരോയിടത്തും അവന്‍റെ പേരു കണ്ട്, ഇനി വരുന്നവരും അവനിവിടെ പഠിച്ചിരുന്നെന്ന് അറിയണം.  ഒരു രക്തസാക്ഷി എന്നതിനുപരി എല്ലാവരെയും സംരക്ഷിച്ചിരുന്ന, എല്ലാ കാര്യത്തിലും അറിവുണ്ടായിരുന്ന, എല്ലാവരോടും ഒരുപോലെ ചിരിച്ച് വേര്‍തിരിവുകളില്ലാതെ പെരുമാറിയിരുന്ന അഭിമന്യൂ ഉണ്ടായിരുന്നെന്ന് എല്ലാവരും അറിയണം. അവന് വേണ്ടി കാംപസില്‍ ഒരു സ്ഥലം ഒരുക്കണം. അവന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കണം. ഇതൊന്നും എന്‍റെ മാത്രമല്ല, അവിടെ ഉള്ള എല്ലാവരുടേയും ആഗ്രഹമാണ്. എത്ര വര്‍ഷം കഴിഞ്ഞാലും , ജീവിച്ചിരിക്കുന്നവരെ മറന്ന് പോയാലും മഹാരാജാസ് എന്ന്‌ കേട്ടാല്‍ അവനെയാണ് ഓര്‍ക്കുക.

‘അവനെ പറ്റി പറഞ്ഞ് ഇനി ഞാന്‍ കരയില്ല’: അഭിമന്യുവിനെ  ട്രാന്‍സ്‌ജെന്റര്‍ സുഹൃത്ത് ഓര്‍ക്കുന്നു   

ഞാനിപ്പോള്‍ വളരെ സന്തോഷത്തോടെയാണ് അവനെ കുറിച്ച് സംസാരിച്ചത്.  അവനെ പറ്റി പറഞ്ഞ് കരയില്ല.  നമ്മളെ കൊണ്ടൊന്നും ഇത് വരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അവന്‍ എത്രയോ കാര്യങ്ങള്‍ ചെയ്തിട്ടാണ് ഇവിടെ നിന്ന് പോയത്‌. കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല എന്ന് പറയും പോലെയാണ്. അവന്‍ പോയപ്പൊ അവനില്ലാതായത് അറിയുന്നുണ്ട്. നമ്മളില്‍ നിന്ന് ഒരു എല്ലെടുത്ത് മാറ്റിയത് പോലെ തോന്നുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018