Special Story

അഞ്ചുവര്‍ഷം കേരളത്തിന് പുറത്ത് പഠിക്കാന്‍പോയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ 82; വിദ്യാഭ്യാസ ആനുകൂല്യം 29 പേര്‍ക്ക്; ആനുകൂല്യം നിഷേധിച്ച് വിവേചന വ്യവസ്ഥ 

കേരളത്തിലുള്ള കോഴ്സിന് പുറത്തു പോയാല്‍ സംസ്ഥാന സർക്കാർ സ്കോളര്‍ഷിപ്പ് ലഭിക്കില്ല. രണ്ടരലക്ഷം രുപയ്ക്ക് മുകളില്‍ വാർഷിക കുടുംബ വരുമാനമുള്ളവര്‍ക്ക് കേന്ദ്രസർക്കാർ സ്കോളർഷിപ്പും ലഭിക്കില്ല.

അര്‍ഹരായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവേചന വ്യവസ്ഥ. കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ കേരളത്തിനു പുറത്ത് ഉന്നത വിദ്യഭ്യാസത്തിനുപോയ 82 വിദ്യാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിലേക്ക് വിദ്യാഭ്യസ ആനുകൂല്യത്തിനായി അപേക്ഷിച്ചു. അതില്‍ 53 പേര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കപെട്ടു.

കേരളത്തില്‍ നിലവിലുള്ള ഒരു കോഴ്സിന് ഉന്നതനിലവാരത്തിനായി കേരളത്തിനു പുറത്തു പോയാല്‍ സംസ്ഥാന സർക്കാറിന്റെ സ്കോളർഷിപ്പ് ലഭിക്കില്ല, രണ്ടരലക്ഷം രുപയ്ക്ക് മുകളില്‍ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍ക്ക് കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പും ലഭിക്കില്ല. അതായത്, ഉന്നത വിദ്യഭ്യസത്തിനായി കേരളത്തിനു പുറത്തുപോയി പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും വിവേചനപരമായ സര്‍ക്കാര്‍ നിയമം മൂലം വിദ്യാഭ്യസ ആനുകൂല്യം നിഷേധിക്കപ്പെടുന്നു.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പായ സെൻട്രലി സ്പോണ്‍സേര്‍ഡ് സ്കിം (സിഎസ്എസ്) ന്റെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയിലാണ് ഇത്തരത്തിലുള്ള വിവേചനപരമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ പതിനായരക്കണക്കിന് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കപെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ സംസ്ഥാനത്തിനു പുറത്തുപോയി സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നവരെ തുല്ല്യമായി പരിഗണിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും നഷ്ടമാവുന്നു. 2017 ഒക്ടോബർ ഒന്പതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍നു നല്‍കിയ കത്തില്‍ ഇതു സബന്ധിച്ച വ്യക്തത വരുത്തുന്നുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍നു  നല്‍കിയ കത്ത് 
പ്രിന്‍സിപ്പല്‍ സെക്രട്ടറി പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍നു  നല്‍കിയ കത്ത് 

കാലാകാലങ്ങളിലെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിരവധി ഉത്തരവുകളെ അടിസ്ഥാനമാക്കിയാണ് വിവിധകോഴ്സുകള്‍ക്ക് ഫീസാനുകൂല്യം നല്‍കിവരുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ് (50/2009) പ്രകാരമാണിത്.

സംസ്ഥാനത്തിനകത്തുള്ള പഠനം എന്നും സംസ്ഥാനത്തിനുപുറത്തെ പഠനം എന്നും രണ്ട് വിഭാഗമായിതിരിച്ചാണ് മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയതെന്ന് ഉത്തരവില്‍തന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷ (2013- 2018) കാലയളവില്‍, കേരളത്തിനു പുറത്ത് സര്‍ക്കാര്‍ സര്‍വ്വകലാശാല/ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് 82 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ സ്കോളർഷിപ്പിന് അപേക്ഷിച്ചപ്പോള്‍ 53 പേര്‍ക്കും നിഷേധിക്കപെട്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സർക്കാർ തന്നെ സമ്മതിക്കുന്നു.

മറ്റ് സംസ്ഥാനത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിച്ചു എന്നു പറയുന്ന കേരളത്തില്‍ നിന്നുപോലും വളരെ കുറച്ചു പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഇതരസംസ്ഥാനത്തുപോകുന്നത്. അതില്‍ ഭൂരിഭാഗം പേര്‍ക്കും ആനുകൂല്യം നിഷേധിക്കപെടുകയും ചെയ്യുന്നു. ഇതു തന്നെയാണ് ഭൂരിഭാഗം പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും സ്ഥിതി.

സംസ്ഥാനത്ത് നിലവിലില്ലാത്ത കോഴ്സിന് ഇതര സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിയില്ല. പക്ഷെ വര്‍ഷം തോറും പുതിയ കോഴ്സുകള്‍ രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലേക്ക് ചേര്‍ക്കപെടുന്നുണ്ടെങ്കിലും അത്തരം കോഴ്സുകള്‍ക്ക് ഫീസാനുകൂല്യം അനുവദിക്കാന്‍ നിലവിലുള്ള ചട്ടത്തില്‍ വ്യവസ്ഥയില്ല. 50 /2009 പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉത്തരവില്‍ ഇത് പറയുന്നുണ്ട്. ഇതു മൂലം വിരലിലെണ്ണാവുന്നവരെ ഈ വിഭാഗത്തില്‍ ഉണ്ടാവാറുള്ളു.

നമ്പര്‍ 50/2009 പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ് 
നമ്പര്‍ 50/2009 പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ് 

കേന്ദ്ര സര്‍ക്കാര്‍/ കേന്ദ്ര സര്‍വ്വകലാശാലകള്‍/ ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴിയോ സി.എ.റ്റി, എം.എ.റ്റി, ജീ, ജെ.എം.ഇ.റ്റി, എക്സ്.എ.റ്റി, എ.റ്റി.എം.എ എന്നി പ്രവേശന പരീക്ഷകള്‍ വഴിയോ പ്രവേശനം നേടുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുണ്ട്. അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡീംഡ് സര്‍വ്വകലാശാലകള്‍, കേന്ദ്ര സര്‍വ്വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ കോളേജുകള്‍ എന്നിവയില്‍ മെറിറ്റ് സീറ്റിലും റിസര്‍വേഷന്‍ സീറ്റിലും പ്രവേശനം നേടുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഗവ: ഓഫ് കേരള സ്‌ക്കോളര്‍ഷിപ്പ് വരുമാനപരിധിയില്ലാതെ നല്‍കും. പക്ഷെ ഇതിലും വളരെ കുറച്ചുപേരെ ഉണ്ടാവാറുള്ളു.

സാമുഹ്യവും, സാമ്പത്തികവും, രാഷ്ടിയവുമായി പിന്നോക്കം നില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചിട്ടുള്ളത് അതില്‍ സാമ്പത്തികമായി രണ്ടരലക്ഷം വാര്‍ഷിക വരുമാനം ഉണ്ട് എന്നതിനെ മാത്രം മാനദണ്ഡമാക്കി വിദ്യാഭ്യാസ അനുകൂല്യം നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണ്.

കാരണം കുടുംബ വാര്‍ഷിക വരുമാനം തുച്ഛമായ 2.5 ലക്ഷമുള്ളതുകൊണ്ട് മാത്രം മക്കള്‍ക്ക് സാമുഹ്യപദവി നേടിയെടുക്കാവുന്ന സ്ഥിതി ഇന്ത്യയിലില്ല എന്നതു തന്നെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018