Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

മുബാഷര്‍ ജാവദ് അക്ബറിന്റെത് സ്വപ്‌ന തുല്യമായ വളര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഒരു ഹിന്ദുവായിരുന്നുവത്രെ. അയാളുടെ പേര് പ്രയാഗ്. കൊല്‍ക്കത്തയിലായിരുന്നു അയാളുടെ താമസം. വര്‍ഗീയ കലാപകാലത്ത് പ്രയാഗിന് ബന്ധുക്കളെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയത് മുസ്ലീം കൂടുംബം. പിന്നീട് പ്രയാഗും ഇസ്ലാം മതം സ്വീകരിച്ചു. അങ്ങനെ എം ജെ അക്ബര്‍ സംഭവിച്ചു. പത്ര പ്രവര്‍ത്തനത്തിലും, പിന്നീട് രാഷട്രീയത്തിലും ചലനങ്ങള്‍ തീര്‍ക്കാന്‍. ഒടുവില്‍ അധികാര ഭ്രമത്തില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നതുവരെ അയാള്‍ എല്ലാ മേഖലിയിലും വെന്നി കൊടി പാറിച്ചു. വിജയത്തില്‍നിന്ന് അയാളെ തടയാന്‍ മാത്രം ഒന്നിലും അയാള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. അധികാരം മാത്രമായിരുന്നു അയാളെ ഭ്രമിപ്പിച്ച് നിര്‍ത്തിയത്. അതിന് മാത്രം ശേഷിയും ബുദ്ധിയും അയാള്‍ക്ക് ഉണ്ടായിരുന്നു.

 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

1971 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പത്രത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ട്രെയിനി ജേണലിസ്റ്റായിട്ടായിരുന്നു തുടക്കം. ഏറെ വൈകാതെ ഇല്ലസ്‌ട്രേറ്റഡ് വീക്കിലി തുടങ്ങിയപ്പോള്‍ അവിടേക്ക് മാറി. ഫീച്ചര്‍ എഴുത്തില്‍ കഴിവ് പ്രകടമാക്കിയ അക്ബര്‍ പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൂക്കര്‍ ദ്വൈവാരികയുടെ പത്രാധിപരായി.

ആനന്ദ് ബസാര്‍ പത്രിക സണ്‍ഡേ വാരിക തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ പത്രാധിപരായി കണ്ടതും അക്ബറിനെ തന്നെ. അങ്ങനെ ചെറിയ പ്രായത്തില്‍ത്തനെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ പ്രസിദ്ധീരണത്തിന്റെ പത്രാധിപരാകാന്‍ തെരഞ്ഞെടുക്കപ്പെട്ട അക്ബര്‍ മാധ്യമ രംഗത്തെ താരമായി ഉദിച്ചുയര്‍ന്നു. പിന്നീട് ടെലഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ അതിന്റെയും സാരഥിയായി അക്ബര്‍.

പത്രപ്രവര്‍ത്തനത്തിലേക്കുള്ള വഴി ചിലര്‍ക്ക് അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള എളുപ്പ മാര്‍ഗമാണ്. അക്ബര്‍ സഞ്ചരിച്ചത് ആ വഴിയിലുടെയായിരുന്നു.

80 കളുടെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു. മിസ്റ്റര്‍ ക്ലീനായി വന്ന രാജീവ് ഗാന്ധി ബോഫോഴ്‌സ് കേസില്‍ ആടിയുലഞ്ഞ കാലം. അടിയന്തരാവസ്ഥ പരീക്ഷണത്തിന് ശേഷം പ്രതിപക്ഷം വീണ്ടും ഒന്നിക്കുന്ന കാലം. വി പി സിംങ് അഴിമതി വിരുദ്ധ പോരാളിയായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഉലച്ച സമയം. അങ്ങനെ പ്രതിരോധത്തിലായി പോയ രാജീവ് ഗാന്ധിയെ സഹായിക്കാനായിരുന്നു അക്ബര്‍ അന്ന് സമയം കണ്ടെത്തിയത്. രാജീവ് ഗാന്ധിയ്ക്ക് വേണ്ടിയുള്ള വാദങ്ങളാല്‍ സമൃദ്ധമായിരുന്നു അകബ്‌റിന്റെ എഴുത്തുകള്‍. അതിന് പ്രയോജനമുണ്ടായി. പത്രപ്രവര്‍ത്തനം താല്‍ക്കാലികമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസ് ലോക്‌സഭ സീറ്റ് നല്‍കി.

1991 ല്‍ മന്ത്രിയായി. കോണ്‍ഗ്രസിന്റെ തകര്‍ച്ച മുന്‍കൂട്ടി കണ്ടിട്ടാണോ എന്തോ 92 ല്‍ രാജിവെച്ച് പത്രപ്രവര്‍ത്തനത്തില്‍ തിരികെ എത്തി. ഏഷ്യന്‍ ഏജ് തുടങ്ങിയത് ഇക്കാലത്താണ്. എന്നാല്‍ അധികം വൈകാതെ അവിടം വിട്ടു. പിന്നീട് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ കാര്യമായി സ്വാധീനം ചെലുത്തിയില്ല. അങ്ങനെയാണ് പിന്നീട് രാഷ്ട്രീയ മോഹങ്ങള്‍ ഉദിച്ചത്.

 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

കോണ്‍ഗ്രസില്‍ ഭാഗ്യം പരീക്ഷിക്കുകയെന്ന വെല്ലുവിളിയൊന്നും ഏറ്റെടുക്കാന്‍ മാത്രം അക്ബര്‍ നിഷകളങ്കനായിരുന്നില്ല. കാലത്തിന്റെ വിളി അദ്ദേഹത്തെ സംഘ്പരിവാര്‍ കേന്ദ്രത്തിലെത്തിച്ചു. തന്റെ മുസ്ലീം പേര് ബിജെപിയ്‌ക്കൊരു അലങ്കാരമാകുന്നെങ്കില്‍ ആകട്ടെ എന്നായിരുന്നു നിലപാട്. അക്ബറിന്റെ കഴിവ് തിരിച്ചറിഞ്ഞ പാര്‍ട്ടി അയാളെ ആദ്യം പാര്‍ട്ടി വക്താവും ജയിച്ചപ്പോള്‍ മന്ത്രിയുമാക്കി. ഇക്കാലങ്ങളില്‍ നെഹ്‌റുവിനെക്കുറിച്ചും ഇന്ത്യയിലെ കലാപങ്ങളെക്കുറിച്ചും മറ്റും മറ്റും നിരവധി പുസ്തകങ്ങളും എം ജെ അക്ബര്‍ എഴുതി എഴുതികൂട്ടിയിരുന്നു

ജീവിതം പ്രശ്‌ന രഹിതമായി കടന്നുപോകുമ്പോള്‍ ലോകത്തിന്റെ പലഭാഗത്തുള്ള ഇരകള്‍ സംഘടിച്ചുതുടങ്ങിയത്. ഹോളിവുഡ് താരത്തെയും ബോളിവുഡിനെ പോലും ഉലച്ചപ്പോള്‍ പോലും അക്ബര്‍ താന്‍ ഇരകളാക്കിയ സഹപ്രവര്‍ത്തകമാരെ കുറിച്ച് ഓര്‍ത്തുകാണില്ല. പക്ഷെ, കാലം പ്രതികാരം ചോദിച്ചുവെന്ന പറയുന്നതുപോലെ, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരകള്‍ അക്ബറിനോട് കണക്കുചോദിച്ചുതുടങ്ങി.

 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

തൊഴില്‍ സുരക്ഷിതത്വം ഭയന്നും ഭയ ഭക്തി ബഹുമാനം കൊണ്ടും പുറത്തുപറയാന്‍ കഴിയാതിരുന്നവര്‍ കാലം നല്‍കിയ കരുത്തിന്റെ ബലത്തില്‍ കണക്കു കള്‍ ചോദിച്ചു തുടങ്ങി. രാഷ്ട്രീയാധികാരത്തിലുടെ കൈവന്ന വളര്‍ച്ച വലുതായതുകൊണ്ട് തന്നെ അക്ബറിന്റെ വീഴ്ചയുടെ ആഘാതവും വലുത് തന്നെ. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കിയും സഹപ്രവര്‍ത്തകരെ ആക്രമിച്ചതിന് പുറത്തുപോകേണ്ടിവന്ന ആദ്യ മന്ത്രിയെന്നതാവും അക്ബറിന്റെ ഇനിമേലുള്ള വിശേഷണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018