Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചുകൊണ്ട് ചരിത്രത്തെ തിരുത്തിയെഴുതിക്കാനുള്ള വലിയ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്. നെഹ്‌റുവോ, ഗാന്ധിയോ അംബേദ്ക്കറോ അല്ല, സര്‍ദാര്‍ പട്ടേലിനെയാണ് ആര്‍എസ്എസ് ഇതിനായി ഉപയോഗിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ മാഹാത്മ്യം വിവരിച്ച് നെഹ്‌റുവിനെ ചരിത്രത്തില്‍ അപ്രസക്തനാക്കാമെന്ന കണക്കുകൂട്ടലാണ് ആര്‍എസ് എസ്സിനുള്ളതെന്ന് വേണം കരുതാന്‍. എന്നാല്‍ ആര്‍ എസ് എസ്സിന് എന്ത് ബന്ധമായിരുന്നു സര്‍ദാര്‍ പട്ടേലുമായി ഉണ്ടായിരുന്നത്. എന്തായിരുന്നു ആര്‍ എസ് എസ്സിനെക്കുറിച്ച് സര്‍ദാര്‍ പട്ടേലിനുണ്ടായിരുന്ന അഭിപ്രായങ്ങള്‍ എന്നീ കാര്യങ്ങള്‍ ചരിത്രത്തില്‍ വ്യക്തമാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ എസ്എസ്സ തയ്യാറല്ലെങ്കിലും ചരിത്രത്തില്‍ ചില രേഖകള്‍ ആര്‍ എസ് എസ്സിന്റെ സര്‍ദാര്‍ വാഴ്ത്തലുകളെ നോക്കി ചിരിക്കുന്നുണ്ട്.

സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് 1948 ല്‍ ആര്‍എസ്എസ് നിരോധിക്കപ്പെടുന്നത്. ഗാന്ധി വധത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു ആര്‍ എസ് എസ്സിനെ നിരോധിച്ചതെങ്കിലും അക്കാര്യം നിരോധന ഉത്തരവില്‍ പറയുന്നുണ്ടായിരുന്നില്ല. മറിച്ച് ആര്‍എസ്്എസ് നടത്തുന്ന അക്രമ -അട്ടിമറി പ്രവര്‍ത്തനങ്ങളാണ് നിരോധനത്തിന് കാരണം എന്നായിരുന്നു അതില്‍ പറഞ്ഞത്. 'ആശാസ്യമല്ലാത്തതും അപകടകരവുമായ പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസ്സുകാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കളവ് തീവെപ്പ്, കൊലപാതകം എന്നിവയില്‍ ആണ് ആര്‍ എസ് എസ്സിലെ ചിലര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും ആയുധങ്ങള്‍ ശേഖരിക്കാനും പൊലീസിനയെും പട്ടാളത്തെയും നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ് എസ്സുകാര്‍ രഹസ്യമായി ഏര്‍പ്പെടുന്നു' എന്നുമാണ് നിരോധന ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

1948 നവംബര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ ആര്‍എസ്എസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന്് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ആര്‍ എസ് എസ് സര്‍സംഘ് ചാലക് എം എസ് ഗോള്‍വല്‍ക്കര്‍ സംഘടനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അന്ന്് വെളിപ്പെടുത്തി. അതിന് മുമ്പ് അദ്ദേഹം രണ്ട് കത്തുകള്‍ ആര്‍ എസ് എസ്് നേതൃത്വത്തിന് എഴുതുന്നുണ്ട്. ആര്‍ എസ് എസ്സിനെ ന്യായികരിച്ചുകൊണ്ടുള്ള ശ്യമ പ്രസാദ് മുഖര്‍ജിയുടെ നിലപാടിനെ അദ്ദേഹം 1948 ജൂലൈ 18 ന് എഴുതിയ കത്തില്‍ തള്ളികളയുകയാണ്്. ആര്‍ എസ് എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഭീഷണിയാകുന്നതായി ശ്യാമ പ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ പട്ടേല്‍ വിശദമാക്കുന്നു. മുസ്ലീങ്ങളെ ആക്രമിക്കുന്നതിലുള്ള പ്രതിഷേധിച്ചുകൊണ്ടായിരുന്നു പട്ടേല്‍ എം എസ് ഗോള്‍വല്‍ക്കര്‍ക്ക് കത്തെഴുതിയത്. ഗാന്ധിയുടെ വധത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തതോടെയാണ് ജനങ്ങളില്‍ ആര്‍എസ്എസ്സിനെതിരായ വികാരം ഉണ്ടായതെന്നും അദ്ദേഹം ഗോള്‍വള്‍ക്കറിന് എഴുതിയ കത്തില്‍ പറയുന്നുണ്ട്.

ഈഘട്ടത്തിലാണ് ആര്‍ എസ് എസ്സിനോട് സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കി ഭരണഘടന തയ്യാറാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആര്‍ എസ് എസ്സിനോട് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം ചെറുത്തുനിന്ന് ആര്‍എസ്എസ് പി്ന്നീട് സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ഉറപ്പു നല്‍കി ഭരണഘടന തയ്യാറാക്കുകയായിരുന്നു. ആ ഉറപ്പിന്മേലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍ എസ് എസ്സിന്മേലുള്ള നിരോധനം നീക്കുന്നത്.

സജീവ രാഷ്ട്രീയത്തിലെ ഒരോ ചലനങ്ങളെയും നിയന്ത്രിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേലിനും രാജ്യത്തിനും നല്‍കിയ ഉറപ്പുകള്‍ പതിവായി ലംഘിച്ചുകൊണ്ടാണ് പട്ടേല്‍ വാഴ്ത്തലുമായി ആര്‍ എസ് എസ്സും മോഡിയും രംഗത്തെത്തിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018