Special Story

സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസ് ന്യായികരിച്ച വിധം,  നാനാ ദേശ്മുഖിന്റെ കുറിപ്പില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍   

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് 34 വര്‍ഷം തികയുന്നു. സിഖ് വിരുദ്ധ കലാപത്തിനും അത്രതന്നെ പഴക്കമുണ്ട്. എന്തായിരുന്നു ആര്‍എസ്എസ് സിഖ് വിരുദ്ധ കലാപത്തോട് സ്വീകരിച്ച സമീപനം. സൈദ്ധാന്തികനായ നാനാ ദേശ്മുഖ് എഴുതിയ കറുപ്പില്‍ ഇതിനോടുള്ള ‘സഹാനുഭൂതിയും ആഭിമുഖ്യവും’ വ്യക്തമാക്കുന്നുണ്ട്. 

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് ഇതിനകം തന്നെ ബോധ്യപ്പെട്ടതാണ്. മന്‍മോഹന്‍ സിംങ് അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ സിഖ് സമുദായത്തോട് മാപ്പ് പറഞ്ഞതുമാണ്. കോണ്‍ഗ്രസിനെതിരായ എക്കാലത്തെയും ആയുധമായാണ് ബിജെപി കഴിഞ്ഞ കാലങ്ങളില്‍ സിഖ് വിരുദ്ധ കലാപത്തെ ഉപയോഗിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പുസ്തകങ്ങളാണ് സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുകയും ചെയ്തത്.

എന്നാല്‍ സിഖ് വിരുദ്ധ കലാപത്തോട് അക്കാലത്ത് ആര്‍ എസ് എസ്സിന്റെ സമീപനമെന്തായിരുന്നു? മുസ്ലീങ്ങളയോ, ക്രിസ്ത്യാനി കളെയോ കമ്മ്യൂണിസ്റ്റുകാരയെ പോലെ ആര്‍ എസ് എസ് സിഖ് സമുദായത്തെ വെറുക്കുന്നില്ലെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. എന്നാല്‍ വസ്തുത എന്താണ്?

1984 ഉത്തരേന്ത്യയില്‍ അഴിഞ്ഞാടിയ ക്രിമനലുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രമായിരുന്നോ? രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നടന്ന ഹിന്ദുത്വ ശക്തികള്‍ നടത്തിയെന്ന് പിന്നീട് പലപ്പോഴായി ബോധ്യപ്പെട്ട വര്‍ഗീയ കലാപങ്ങളുമായുള്ള സാമ്യം സിഖ് വിരുദ്ധ കലാപത്തിനുമുണ്ടായിരുന്നു.

ഇതിനെല്ലാമപ്പുറം ആര്‍ എസ് എസ്സിന്റെ സൈദ്ധാന്തികന്‍ നാന ദേശ്മുഖ് എഴുതിയ കുറിപ്പാണ് ആര്‍എസ്എസ്സിന് 1984 സിഖ് വിരുദ്ധ കലാപത്തോടുള്ള സമീപനത്തെക്കുറിച്ച് വ്യക്തത വരുത്തുന്നത്. സിഖ് വിരുദ്ധ കലാപത്തെ പൊതുവില്‍ ന്യായികരിക്കുകയും ആക്രമങ്ങള്‍ക്ക് സിഖുകാരെ കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള കുറിപ്പാണ് കലാപ സമയത്ത് തന്നെ ആര്‍ എസ് എസ്സിന്റെ സൈദ്ധാന്തികനായ നാനാ ദേശ് മുഖ് തയ്യാറാക്കി ആര്‍ എസ് എസ്സുകാര്‍ക്കിടയില്‍ വിതരണം ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിഖ് വിരുദ്ധ കലാപത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിയോ ആര്‍എസ്സ് എസ്സോ കലാപം നടക്കുമ്പോള്‍ സിഖ് മതത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു ഉദാഹരണം പോലും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല, നിരവധി ആര്‍ എസ് എസ്സ് പ്രവര്‍ത്തകര്‍ സിഖ് വിരുദ്ധ കലാപ കേസില്‍ അകപ്പെട്ടതായും ആരോപണമുണ്ടായിരുന്നു. ആര്‍എസ്എസ്സുകാര്‍ ഉള്‍പ്പെട്ട 14 കേസുകള്‍ ഇക്കാലത്തുണ്ടിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംങ് തന്നെ വെളിപ്പെടുത്തിയത്.

നാനാ ദേശ് മുഖിന്റെ കുറിപ്പ് സിഖ് വിരുദ്ധ കലാപത്തോട് ആ്ര്‍എസ്എസ്സിന്റ സമീപനം വ്യക്തമാക്കുന്നതാണ്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പത്രാധിപരായിരുന്ന പ്രതിപക്ഷ് എന്ന മാസികയിലാണ് നാനാ ദേശ്മുഖ് വിതരണം ചെയ്ത രേഖ പ്രസിദ്ധീകരിച്ചത്. 1984 നവംബറിലായിരുന്നു കുറിപ്പ് പ്രസിദ്ധീകരിച്ചത്. (ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പിന്നീട് വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായെന്നത് മറ്റൊരു കാര്യം) ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസും ആര്‍ എസ് എസ്സും തമ്മില്‍ ഉടലെടുക്കുന്ന രാഷ്ട്രീയ സൗഹാര്‍ദ്ദത്തെ കാണിക്കുന്നതാണ് നാന ദേശ് മുഖിന്റെ ഈ കുറിപ്പെന്നുള്ളതുകൊണ്ടാണ് പ്രസിദ്ധീകരിക്കുന്നതെന്ന് വിശദമാക്കിയാണ് പത്രം കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ഈ കുറിപ്പില്‍ വ്യക്തമായി പറയുന്ന ഒരു കാര്യം സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ അല്ലെന്നതാണ്. സിഖ് വിരുദ്ധ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ജനങ്ങളുടെ രോഷമാണ് പ്രതിഫലിക്കുന്നതെന്ന് നാനാ ദേശ്മുഖ് വിശദീകരിക്കുന്നു.

മറ്റൊരു കാര്യം ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ സിഖുകാരായ സുരക്ഷ ഉദ്യോഗസ്ഥരെയും സിഖ് സമൂദായത്തിന്റെ ആകെ പ്രതിനിധികളായി കണ്ടുകൊണ്ടുള്ള സമീപനമാണ് നാന ദേശ്മുഖ് സ്വീകരിച്ചത് എന്നാതാണ്. എന്നുമാത്രമല്ല, പഞ്ചാബില്‍ ഉണ്ടായ സായുധ കലാപത്തിന് സിഖ് സമുദായത്തെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയുലുള്ള പരമാര്‍ശങ്ങളും നാന ദേശ് മുഖ് നടത്തുന്നുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനെയും ന്യായീകരിക്കുകയാണ് ഈ കുറിപ്പില്‍ ആര്‍ എസ് എസ്സ് സൈദ്ധാന്തികന്‍ ചെയ്തത്.

അക്രമത്തിനെതിരെ ചില സ്ഥലങ്ങളില്‍ സിഖുകാര്‍ പ്രത്യാക്രമണം നടത്തിയതിനെ കുറിപ്പില്‍ നാനാ ദേശ് മുഖ് വിമര്‍ശിക്കുന്നുമുണ്ട്.

ഗാന്ധി വധത്തിന് ശേഷം ആര്‍ എസ് എസ്സിന് നേരെയുണ്ടായ അക്രമങ്ങളുമായാണ് സിഖ് വിരുദ്ധ കലാപത്തെ നാനാ ദേശ്മുഖ് കാണുന്നത്. അക്കാലത്ത് ആര്‍എസ് എസ്സുകാര്‍ ആക്രമത്തെ സഹിഷ്ണുതയോടെയും ഇച്ഛാശക്തിയോടെയുമാണ് നേരിട്ടതെന്നും ആ മാര്‍ഗമാണ് സിഖുകാര്‍ സ്വീകരിക്കേണ്ടതെന്നുമുള്ള വിചിത്രമായ ഉപദേശവും ആര്‍ എസ് എസ് നേതാവ് നല്‍കുന്നുണ്ട്. വിശദമായ ഈ കുറിപ്പില്‍ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ആര്‍ എസ് എസ് നേതൃത്വത്തിന് ഇന്ദിരാഗാന്ധിയോടുള്ള അടുപ്പവും കുറിപ്പില്‍ വ്യക്തമാണ്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിഞ്ഞ ധീര വനിതായായാണ് ഇന്ദിരാഗാന്ധിയെ നാനാ ദേശ് മുഖ് പ്രകീര്‍ത്തിക്കുന്നത്. ബംഗ്ലാദേശ് മോചനത്തിന് ശേഷം ദുര്‍ഗ എന്നായിരുന്നു എ ബി വാജ്‌പേയ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജീവ് ഗാന്ധി നടത്തിയ വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ഇളകും എന്ന വിവാദ പ്രസ്തവനയെക്കുറിച്ച് പറയാതെ, രാജീവ് ഗാന്ധിയ്ക്ക് രാജ്യത്തെ നയിക്കാനുള്ള പിന്തുണ നല്‍കണമെന്നും നാനാ ദേശ് മുഖ് കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസ് ന്യായികരിച്ച വിധം,  നാനാ ദേശ്മുഖിന്റെ കുറിപ്പില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍   

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളിലും ആര്‍ എസ് എസ്സിന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചനയുണ്ട്. മനുഷ്യാവകാശ സംഘടനകളായ പിയുസിഎല്ലും പിയുഡിആറും ചേര്‍ന്ന് തയ്യാറാക്കിയ ആരാണ് കുറ്റവാളി എന്ന റിപ്പോര്‍ട്ടില്‍ ചില സ്ഥലങ്ങളില്‍ ആര്‍ എസ് എസ്സ് അക്രമങ്ങള്‍ നേതൃത്വം നല്‍കിയെന്ന് പറയുന്നുണ്ട്.

ഹിന്ദു വികാരം വളര്‍ത്തിയെടുക്കാനായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ് ശ്രമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ വിലയിരുത്തിയത്. അതുകൊണ്ടു തന്നെ ആര്‍ എസ് എസ്സിന് ആ രാഷ്ട്രീയത്തോട് യോജിപ്പായിരുന്നുവെന്നും സിഖ് വിരുദ്ധ കലാപത്തോട് സ്വീകരിച്ച സമീപനവും ഇതിന്റെ ഭാഗമായി ഉണ്ടായതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍ എസ് എസ്സും ബിജെപിയും സിഖ് വിരുദ്ധ കലാപത്തെ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയത്തിന് ഉപയോഗിച്ച തുടങ്ങിയത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018