Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

നരേന്ദ്രമോഡി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരുന്ന കാലം ദുരൂഹ കൊലപാതകങ്ങളുടെയും ഏറ്റുമുട്ടല്‍ മരണങ്ങളുടെയും കാലം കൂടിയായിരുന്നു. അതില്‍ പലതിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായി പിന്നീട് കോടതി ഒഴിവാക്കിയ അമിത് ഷാ ബിജെപിയുടെ ദേശിയ അധ്യക്ഷനും ഒരു പക്ഷെ രാജ്യത്തെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവുമായി. എന്നാല്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു ദുരൂഹമായ കൊലപാതകം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പഴയ ചോദ്യങ്ങള്‍ ഉയര്‍ത്തിയും ചില സംശയങ്ങള്‍ക്ക് തെളിച്ചം നല്‍കിയും പുറത്തുവരുന്നത് ബിജെപി നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല

ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹരണ്‍ പാണ്ഡ്യേയുടെ കൊലപാതകമാണ് ഇപ്പോള്‍ വീണ്ടും സജീവമായത്. മുംബൈ പ്രത്യേക കോടതിയില്‍ അസം ഖാന്‍ എന്നയാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസിനെ വീണ്ടും സജീവമാക്കിയത്. നരേന്ദ്രമോഡിയുടെ പ്രിയപ്പെട്ട പൊലീസ് ഓഫീസറും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ എന്ന നിലയില്‍ കുപ്രസിദ്ധി നേടുകയും ചെയ്ത ഡി ജി വന്‍സാരയാണ് ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ നല്‍കിയതെന്നാണ് അദ്ദേഹം കോടതിയില്‍ വെളിപ്പെടുത്തിയത്. എന്നുമാത്രമല്ല, കൊലപാതകം നടത്തിയത് സൊഹാറാബുദ്ദീന്റെ സഹായിയായ തുളസി റാം പ്രജാപതിയും മറ്റൊരു ചെറുപ്പക്കാരനുമാണെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. സൊഹാറാബുദ്ദീനും തുളസി റാം പ്രജാപതിയും പിന്നീട് ഏറ്റുമുട്ടലില്‍ കൊലപ്പെടുകയും ചെയ്തു.

ഡി ജി വന്‍സാര ആര്‍ക്ക് വേണ്ടിയാണ് ക്വട്ടേഷന്‍ നല്‍കിയത്?

അക്കാര്യത്തില്‍ ഇപ്പോഴും ഊഹാപോഹങ്ങളെ ഉളളൂ. ഹരേന്‍ പാണ്ഡ്യ എന്ന രാഷ്ട്രീയ നേതാവിന് സ്വന്തം പാര്‍ട്ടിയില്‍ വലിയ ശത്രുക്കള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനി നരേന്ദ്ര മോഡിയായിരുന്നു.

ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ട ദിവസം അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ വീട്ടിലെത്തിയ നരേന്ദ്ര മോഡിയോട് അച്ഛന്‍ വിത്തല്‍ഭായ് പൊട്ടിത്തെറിച്ചത് അന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു. 'നിങ്ങളെന്തിന് ഇവിടെ വന്നു. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹാനുഭൂതി വേണ്ട. ദയവ് ചെയ്ത് പുറത്തുപോകണം' ഇങ്ങനെയായിരുന്നു നരേന്ദ്ര മോഡിയോട് വിത്തല്‍ഭായ് പറഞ്ഞെതെന്നായിരുന്നു വാര്‍ത്ത. അദ്ദേഹത്തിന്റെ മറ്റ് ബന്ധുക്കളും നരേന്ദ്ര മോഡിയോട് കയര്‍ത്തു സംസാരിച്ചു.

ഡി ജി വന്‍സാര പിന്നീട് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം പറഞ്ഞത് അദ്ദേഹം നടത്തിയ എല്ലാ ഏറ്റുമുട്ടലുകളെക്കുറിച്ചും നരേന്ദ്രമോഡിയ്ക്ക് അറിയാമെന്നായിരുന്നു. നരേന്ദ്രമോഡിയെ സ്വാധീനിക്കുന്ന നീചനാണ് അമിത് ഷാ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഡിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കഴിയാത്തതിന് അദ്ദേഹം ഒരു ഘട്ടത്തില്‍ നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്റെ ദൈവം എന്നെ വഞ്ചിച്ചുവെന്നായിരുന്നു അദ്ദേഹം 2013 ല്‍ എഴുതിയ കത്തില്‍ പറഞ്ഞത്.

2005 ല്‍ ആയിരുന്നു സൊഹറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലക്ഷര്‍ ഇ തൊയ്ബ ഭീകരന്‍ എന്നാരോപിച്ചായിരുന്നു ഇയാളെ കൊലപ്പെടുത്തിയത്. ഈ കേസിലായിരുന്നു അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ടത്. 2010 ല്‍ ഈ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് കോടതി അദ്ദേഹത്തെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ ഹരേന്‍ പാണ്ഡ്യ വധം വീണ്ടും സജീവമാകുമ്പോള്‍ ഗുജറാത്തില്‍ മോഡി ഭരണ കാലത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് നരേന്ദ്ര മോഡിയേയും അമിത് ഷായും തന്നെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018