Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

കശ്മീരില്‍ 2016 മുതല്‍ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് പത്തൊമ്പത് മാസം മാത്രം പ്രായമുള്ള ഹീബയെന്ന പെണ്‍കുട്ടി. ഏറ്റവും പ്രായം കുറഞ്ഞ ഇരയും.

ശ്രീനഗറിലെ ശ്രീ മഹാരാജ് ഹരി സിങ് ആശുപത്രി, ഞായറാഴ്ച മുതല്‍ ഹീബ എന്ന ഒന്നരവയസുകാരിയുടെ കരച്ചിലില്‍ മുങ്ങിയിരിക്കുകയാണ്. കണ്ണിലെ മുറിവുകള്‍ക്കുമുകളിലൂടെ മരുന്നിട്ട് കെട്ടിയ നീറ്റലില്‍ ഹീബ കരയുന്നതു കണ്ടുനില്‍ക്കാനാവാതെ ആശുപത്രിയിലെ പലരും വിങ്ങുന്നു.

ഞായറാഴ്ച കശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് ഗുരുതര പരിക്കേറ്റതാണ് ഹിബ എന്ന ഒന്നര വയസുകാരിക്ക്. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.

ഞായറാഴ്ച്ച മുതല്‍ ഷോപിയാനില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു പ്രദേശവാസി മരിക്കുകയും അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തില്‍ ഹീബയടക്കം ധാരാളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെല്‍ പ്രയോഗത്തില്‍ ഹിബയുടെ വലതുകണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

മക്കള്‍ക്കൊപ്പം വീടിനകത്തിരിക്കുമ്പോഴാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ഹിബയുടെ അമ്മ മര്‍സല ജാന്‍ പറഞ്ഞു.

വീടിന് പുറത്ത് വാതക ഷെല്ലുകള്‍ പതിക്കുന്നുണ്ടായിരുന്നു. വീടിനകത്തേക്ക് ശക്തമായി വെളുത്ത പുക വ്യാപിച്ചു. ഇതോടെ ഹിബയും അഞ്ചുവയസുകാരനായ മകനും ശ്വാസമെടുക്കാനാവാതെ ഞെരുങ്ങി. ഇതോടെ വീടിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. വാതില്‍ തുറന്നപ്പോഴേക്കും പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടിനകത്തേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഞാന്‍ ഹിബയുടെ മുഖം കൈവച്ച് മറയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അവളുടെ കണ്ണില്‍നിന്നും രക്തം ഒലിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ കുഞ്ഞുമാലാഖയായിരുന്നു ഇവള്‍. ഇവളോട് അവര്‍ ചെയ്തതെന്താണെന്ന് നോക്കൂ.
മര്‍സല ജാന്‍, പെണ്‍കുട്ടിയുടെ അമ്മ 

ഷോപിയാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ട് പിന്നീട് ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒരു പെല്ലറ്റ് ഹിബയുടെ കണ്ണിനുള്ളില്‍ ആഴത്തില്‍ തറച്ചിട്ടുണ്ട്. കാഴ്ചശക്തിയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് മുറിവുള്ളതെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു. ഹിബയുടെ നില ആശങ്കാജനകമാണെന്നും ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിന്റെ കോര്‍ണിയില്‍ തുള വീണിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ പ്രാഥമിക ചികിത്സ മാത്രമാണ് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ കണ്ണുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

എന്താണ് അവള്‍ ചെയ്ത തെറ്റ്? എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനുള്ള പ്രായം പോലും അവള്‍ക്കില്ല. ഇതിന് ഉത്തരവാദികളായവര്‍ക്ക് തക്ക ശിക്ഷ നല്‍കണം എന്നുമാത്രമാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. അവള്‍ക്ക് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് എനിക്കുമാത്രമാണ് മനസിലാവുന്നത്.
മര്‍സല ജാന്‍

ശ്രീനഗറിലെ ആശുപത്രിയില്‍ ഹിബയ്ക്കുപുറമെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റുകുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. വേദനകൊണ്ട് പുളയുന്ന കുട്ടികളുടെ കരച്ചില്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രി.

2016 മുതല്‍ സെന്യം നടത്തുന്ന ഷെല്‍ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ് രണ്ടായിരത്തിലധികം പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതില്‍ ചിലര്‍ക്ക് മാത്രമാണ് ചികിത്സയിലൂടെ അല്‍പമെങ്കിലും ഭേദപ്പെട്ട കാഴ്ച തിരികെ ലഭിച്ചിട്ടുള്ളത്. എത്ര ചികിത്സിച്ചാലും ഷെല്‍ ആക്രമണത്തില്‍ കണ്ണിന് ഏല്‍ക്കുന്ന മുറിവ് പൂര്‍ണമായും ഭേദമാക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018