Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

2018 അവസാനിക്കുമ്പോള്‍ തലതൊട്ടപ്പനായി നിന്നത് ഫേസ്ബുക്ക്. പോയ വര്‍ഷത്തില്‍ ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെ കുഴപ്പിച്ച കുറച്ച് വിവാദങ്ങളും സുരക്ഷാവീഴ്ചകളും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫേസ്ബുക്കിന് കഷ്ടകാലമാണ്. എന്തിന് ഏറെ പറയുന്നു, 2018 അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയായിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ വിവാദങ്ങളുടെ തലതൊട്ടപ്പനായി നിന്നത് ഫേസ്ബുക്കായിരുന്നു. ഒരെണ്ണത്തിന് വിരാമമിടുമ്പോള്‍ മറ്റൊന്നിന് തുടക്കമായിരുന്നു ഫേസ്ബുക്കിനെ സംബന്ധിച്ച് 2018. എടുത്തുപറയാനും എണ്ണിപറയാനും ഒരുപാടുണ്ട്. പോയ വര്‍ഷത്തില്‍ ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെ കുഴപ്പിച്ച കുറച്ച് വിവാദങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം....

1. കേംബ്രിജ് അനലിറ്റിക്ക: വിവാദങ്ങള്‍ക്ക് തുടക്കം

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

2018 മാര്‍ച്ച് മാസത്തോടെയായിരുന്നു ഫേസ്ബുക്കിന്റെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 5 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കായി ഫേസ്ബുക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. ഇന്ത്യയ്ക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മേധാവി ഔദ്യോഗികമായി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. 8.7 കോടി ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് 562,455 പേരുടെ ഡേറ്റകളാണ് ചോര്‍ത്തിയിരിക്കുന്നതെന്നതെന്ന് സക്കര്‍ബര്‍ഗ് തന്നെ പിന്നീട് വ്യക്തമാക്കി.

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

2. വിശദീകരണം തേടി അമേരിക്ക; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി സക്കര്‍ബര്‍ഗ്

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകേണ്ടി വന്ന സക്കര്‍ബര്‍ഗിന് അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ചെയ്തു

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് മുന്‍കൂട്ടി കാണാന്‍ കഴിയാത്തതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും നേരിടേണ്ടി വന്നത്. അമേരിക്കയുടെ ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മറ്റിയാണ് ( House Energy and Commerce Committee) സക്കര്‍ബര്‍ഗിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അമേരിക്കയുടെ സെനറ്റ് കൊമേഴ്സ് കമ്മറ്റിയും (Senate Commerce Committee) സക്കര്‍ബര്‍ഗിന്റെ വിശദീകരണം തേടിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു കണ്ടപ്പോള്‍ സക്കര്‍ബര്‍ഗ് ക്ഷമാപണവുമായി രംഗത്ത് എത്തിയിരുന്നു. തന്റെ കമ്പനിക്കു തെറ്റുപറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ആ ക്ഷമാപണം നിക്ഷേപകരുടെയും പരസ്യക്കാരുടെയും വിശ്വാസം പിടിച്ചുപറ്റിയിട്ടില്ല.

ഫേസ്ബുക് ഓഹരി ഇടിഞ്ഞു. 50 ബില്ല്യന്‍ മൂല്യമാണ് ഓഹരികള്‍ക്ക് നഷ്ടപ്പെട്ടത്. മോസിലയും ജര്‍മന്‍ ബാങ്കും അവരുടെ പരസ്യങ്ങള്‍ താത്കാലികമായി പിന്‍വലിച്ചു. ഡിലീറ്റ് ഫേസ്ബുക്ക് ക്യാംപെയ്നും സജീവമായി. ഇലക്ട്രിക് കാര്‍ നിര്‍മാതക്കളായ ടെസ്ലയുടെയും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്‌സിന്റെയും 26 ലക്ഷത്തിലധികം ഫോളോവേഴ്സ് വീതമുള്ള രണ്ടു ഫേസ്ബുക് പേജുകള്‍ ഡിലീറ്റു ചെയ്തു. ലോകമെമ്പാടും ഇത്തരം പ്രതിഷേധ പ്രകടനങ്ങളും ഫെയ്സ്ബുക്ക് ഡിലീറ്റു ചെയ്യലും ഈ വര്‍ഷം ഫേസ്ബുക്കിനെ വേട്ടയാടി.

3. സക്കര്‍ബര്‍ഗ് നിങ്ങളെ 60 കമ്പനികള്‍ക്ക് വിറ്റു

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

60 സ്മാര്‍ട്ഫോണ്‍ കമ്പനികളുമായി ഫേസ്ബുക്ക് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുവെന്നായിരുന്നു ഈ വര്‍ഷം ഫേസ്ബുക്കിനെതിരെ ഉയര്‍ന്ന് മറ്റൊരു ആരോപണം. ഉപയോക്താക്കളുടെ ഡേറ്റ ആപ്പിളും മൈക്രോസോഫ്റ്റും സാംസങും അടക്കമുള്ള 60 കമ്പനികള്‍ക്കു ഫെയ്‌സ്ബുക് നല്‍കി. ഡേറ്റയാകട്ടെ, ഒരോ ഉപയോക്താവിനെപ്പറ്റിയും വളരെ ആഴത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്താന്‍ ശേഷിയുള്ളവയാണ് എന്നതാണ് ഈ ആരോപണം അതിഗൗരവമായി എടുക്കേണ്ടിവരുന്നത്.

കേംബ്രിജ് അനലിറ്റിക്ക വിവാദം കെട്ടടങ്ങുന്നതിനു മുന്‍പെയാണ് ഫേസ്ബുക്കിനെതിരെ ഉയര്‍ന്ന് ഈ ആരോപണം. ഉപയോക്താക്കളെക്കുറിച്ചു മാത്രമല്ല, അവരുടെ ഫ്രണ്ട്സിനെക്കുറിച്ചുള്ള വിവരങ്ങളും ചോര്‍ത്തി നല്‍കിയന്നും പറയുന്നുണ്ട്. വിവാദത്തെപറ്റി ചോദിച്ചപ്പോള്‍ ആപ്പിള്‍ പറഞ്ഞത് ഉപയോക്താക്കള്‍ക്ക് ഫോട്ടോ നേരിട്ടു പോസ്റ്റു ചെയ്യുന്നതിനു വേണ്ടി മാത്രമാണ് തങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചതെന്നും അത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിറുത്തി എന്നുമാണ്. ഐഒഎസ് 5, 6 എന്നിവയിലാണ് യഥാക്രമം ട്വിറ്ററിനും ഫേസ്ബുക്കിനും ആപ്പിള്‍ ഐഒഎസിലേക്ക് നേരിട്ടു പ്രവേശനം നല്‍കിയത്. ഇപ്പോള്‍ അത് എടുത്തുകളഞ്ഞിരിക്കുകയാണെന്നും ആപ്പിള്‍ വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് പറഞ്ഞത് തങ്ങള്‍ API അക്സസ് 2008ല്‍ നിറുത്തി എന്നാണ്. ബ്ലാക്ബെറി പറഞ്ഞത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് മെസെജുകള്‍ അക്സസു ചെയ്യാന്‍ വേണ്ടിയാണ് വിവരം ഉഉപയോഗിച്ചതെന്നും. ആമസോണും സാംസങും ഇതെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിച്ചു. ജെയിംസ് നൈറ്റിന്റെ അഭിപ്രായത്തില്‍ ഫെയ്സ്ബുക് പോലെയുള്ള മാധ്യമങ്ങളില്‍ തുടരുന്നവര്‍ ഒന്നു മനസ്സിലാക്കണം, 'ഇനി ഒന്നും സ്വകാര്യമല്ല. പോസ്റ്റു ചെയ്യുന്നതെല്ലാം വ്യക്തിക്കൊ, സംഘടനയ്ക്കൊ കമ്പനിക്കൊ എതിരെ നാളെ തിരിഞ്ഞു കൊത്താം. അറിഞ്ഞുമാത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുക' എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

4. മോഷണത്തില്‍ പങ്കുചേര്‍ന്ന് തേഡ്പാര്‍ട്ടി ആപ്പുകളും

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

ഡേറ്റ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കു വിരാമമിടാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് നെയിംടെസ്റ്റ്‌സ് (Name Tests) എന്ന തേഡ്പാര്‍ട്ടി ക്വിസ് ആപ്പ് നല്‍കിയത്. 12 കോടി ഉപയോക്താക്കളുടെ ഡേറ്റ ആര്‍ക്കും കാണാവുന്ന രീതിയില്‍ തുറന്നിട്ടു എന്നായിരുന്നു ആരോപണം. ഇതിന് ഫേസ്ബുക്കും അനുവദം നല്‍കുകയായിരുന്നു. കേംബ്രിജ് അനലിറ്റിക്ക ഡേറ്റ എടുത്തതും മറ്റൊരു ക്വിസ് ആപ്പില്‍ നിന്നാണെന്നതാണ് മറ്റൊരു കാര്യം. ഒരു പ്രൊഫസര്‍ നടത്തിവന്നിരുന്ന ദിസ്ഈസ്‌മൈഡിജിറ്റല്‍ലൈഫ് എന്ന ആപ്പില്‍ നിന്നാണ് അവര്‍ ഡേറ്റ വാങ്ങിയത്. ഫെയ്‌സ്ബുക്കില്‍ എന്താണു നടക്കുന്നതെന്ന് വര്‍ഷങ്ങളോളം അറിയാമായിരുന്നെങ്കിലും അവര്‍ അനങ്ങിയില്ലെന്നതാണ് സാധാരണ ഉപയോക്താക്കളെ വരെ വിഷമിപ്പിച്ച ആരോപണം. പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കിയതോടെ ഏകദേശം 200 ആപ്പുകളെ ഫേസ്ബുക് പുറത്താക്കുകയും ചെയ്തു.

5. 90 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ടായി

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

വിവാദങ്ങള്‍ക്കൊപ്പം തന്നെ സുരക്ഷാ വീഴ്ചയും ഫേസ്ബുക്കിനെ വേട്ടയാടിയ വര്‍ഷമായിരുന്നു 2018. 90 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയെന്നാണ് വെളിപ്പെടുത്തല്‍. ഈ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്നത് വ്യക്തമായിട്ടില്ല. ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസനാണ് തന്റെ ബ്ലോഗിലൂടെ സുരക്ഷാ വീഴ്ച സംഭവിച്ചത് വെളിപ്പെടുത്തിയത്. സക്കര്‍ബര്‍ഗും ഇത് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന ഫീച്ചറിലൂടെയാണ് സുരക്ഷാവീഴ്ച സംഭവിച്ചത്.

സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നുവെന്നാണ് കമ്പനി മേധാവി സക്കര്‍ബര്‍ഗ് പറഞ്ഞത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന കാര്യം ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 50 ദശലക്ഷം അക്കൗണ്ടുകളെയാണ് ഇത് ബാധിച്ചത്. 40 ദശലക്ഷത്തോളം അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. ആഗസ്റ്റ് 25 തിയതി മുതല്‍ ഇത്തരത്തിലുളള ലോഗ് ഔട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗയ് റോസണ്‍ വ്യക്തമാക്കുന്നു.

6. 12 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; 81000 പേരുടെ വിവരങ്ങള്‍ വില്‍പനയ്ക്ക്

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

നവംബര്‍ മാസത്തില്‍ 2.9 കോടി ഉപയോക്താക്കളെ ബാധിച്ച ഫേസ്ബുക്ക് ഹാക്കിങ്ങിന് പിന്നാലെ ഫെസ്ബുക്കില്‍ നിന്നും വീണ്ടും വിവര ചോര്‍ച്ച. 12 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പുതിയ വിവരം. ഇതില്‍ 81000 ആളുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെയ്ക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ഇന്റര്‍നെറ്റ് ഫോറത്തില്‍ എഫ്ബി സേയ്ലര്‍ എന്നയാള്‍ നല്‍കിയ പരസ്യത്തിലൂടെയാണ് വിവര ചോര്‍ച്ച സംബന്ധിച്ച വിവരം പുറത്തുവന്നത്.

കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന്റെ അലയൊലിയടങ്ങുന്നതിനു മുമ്പാണ് കോടിക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഫേസ്ബുക്ക് ഇത് ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഹാക്ക് ചെയ്ത അക്കൗണ്ടുകളും വിവരങ്ങളും തിരിച്ചെടുക്കാന്‍ പറ്റിലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഏകദേശം 81,000 അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും.

ഇത് ആദ്യം വെളിച്ചത്തുവന്നത് എഫ്ബി സെയ്ലര്‍ (FBSaler) എന്ന ഉപയോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ്. തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു.

7. യൂറോപ്പിലും 'നിര്‍ത്തിപ്പൊരിച്ചു', സക്കര്‍ബര്‍ഗിനെ വെറുതെവിടില്ലെന്ന് മുന്നറിയിപ്പ്

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

വിവരച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സക്കര്‍ബര്‍ഗിനെ യൂറോപ്യന്‍ പാര്‍ലമെന്റ്ും നിര്‍ത്തിപ്പൊരിച്ചു. ഏപ്രിലില്‍ യുഎസ് കോണ്‍ഗ്രസിനു മുന്‍പാകെ ഹാജരായതിനു പിന്നാലെയാണു സക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഹാജരായത്. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്കില്‍നിന്ന് 8.7 കോടി അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണു വിവാദം. യുഎസ് കോണ്‍ഗ്രസില്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ കൂടുതലൊന്നും സക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലും പറഞ്ഞില്ല. ചോദ്യംചെയ്യല്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് വഴങ്ങി. രഹസ്യമായി ഹിയറിങ് നടത്താനുള്ള നീക്കത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. നേരത്തേ ഫേസ്ബുക്കിലെ ഒരു ഉദ്യോഗസ്ഥനെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കാമെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ നിലപാട്.

എന്നാല്‍, 50 കോടി ജനങ്ങളുടെ തെരഞ്ഞെടുത്ത സഭയില്‍ വരാതിരിക്കുന്നതു വലിയ തെറ്റായിരിക്കുമെന്ന യൂണിയന്‍ പ്രസിഡന്റ് അന്റോണിയോ ടജാനിയുടെ ഭീഷണി കുറിക്കുകൊണ്ടപ്പോഴാണു നേരിട്ടു ഹാജരാകാന്‍ തയാറായത്. യൂറോപ്പില്‍ പുതിയ സ്വകാര്യതാ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മൂന്നുദിവസം മുന്‍പായിരുന്നു ചോദ്യംചെയ്യല്‍. ഡേറ്റ ചോര്‍ത്തലിനു കര്‍ശനമായ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടുത്തിയതാണു നിയമം.

8. 'കള്ളക്കച്ചവടം' വന്‍കിട കമ്പനികളെയും കൂട്ടുപിടിച്ച

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

ലോകത്തിലെ വന്‍കിട കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയ വാര്‍ത്തകള്‍. ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, യാഹു പോലുള്ള വന്‍കിട കമ്പനികള്‍ക്കാണ് ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നത്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് വന്‍കിട കമ്പനികള്‍ക്കു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം വിട്ടുവീഴ്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കള്‍ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നല്‍കിയത്. മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എന്‍ജിന് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സൗഹൃദവലയങ്ങളെയും യാതൊരു അനുമതിയും കൂടാതെ കാണാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, സ്‌പോര്‍ട്ടിഫൈ എന്നിവര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനുള്ള അനുമതിയും നല്‍കി. യാഹൂവിനും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അനുമതി ഫേസ്ബുക്ക് നല്‍കി.

ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ള കരാറുകളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. 2.2 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഫേസ്ബുക്കിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുന്നതുവഴി, പങ്കാളികളായ കമ്പനികള്‍ക്ക്, തങ്ങളുടെ പരസ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കൃത്യമായ ഇടങ്ങളിലെത്തിക്കാനും സാധിക്കും. സ്വകാര്യത സംബന്ധിച്ച വലിയ പ്രശ്‌നങ്ങളാണ് ഫേസ്ബുക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018