Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

ഇന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് ഉടലെടുത്ത ഒട്ടേറെ സമരങ്ങളാണ് 2018ല്‍ രാജ്യം കണ്ടത്.

ഏറ്റവും ദരിദ്രരും പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരും സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്ത് തെരുവിലിറങ്ങിയ വര്‍ഷം കൂടിയാണ് 2018. ഈ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചു തുടങ്ങിയെന്നതിന്റെ സൂചനയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കര്‍ഷക സമരങ്ങള്‍, ദളിത് പ്രക്ഷോഭങ്ങള്‍,പരിസ്ഥിതി സമരങ്ങള്‍ എന്നിവ അവഗണിച്ചുകൊണ്ട് മുഖ്യധാര രാഷ്ട്രീയത്തിന് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന വര്‍ഷം കൂടിയാണ് 2018

കര്‍ഷക സമരം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

ബിജെപി സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തി ചരിത്രത്തില്‍ അടയാളപ്പെടുത്തിയതാണ് ഈ വര്‍ഷം കര്‍ഷകര്‍ നടത്തിയ സമരങ്ങളൊക്കെയും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്രയും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരും ആദിവാസികളും മുംബൈയിലേക്ക് റാലിയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

തലസ്ഥാന നഗരിയിലേക്ക് ഒക്ടോബറില്‍ മൂവായിരത്തോളം കര്‍ഷകരായിരുന്നു മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പലയിടത്തും പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഡ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു.

മാര്‍ച്ച് 12നാണ് ഇടതുപക്ഷ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ 35,000 വരുന്ന കര്‍ഷകരും ആദിവാസികളും നാസികില്‍ നിന്ന് മുംബൈയിലേക്ക് റാലി നടത്തിയത്. 180 കിലോമീറ്റര്‍ കാല്‍നടയായി ലോങ്മാര്‍ച്ച് നടത്തി മുംബൈയിലെത്തിയ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്താണ് മടങ്ങിയത്. ആദ്യ സമരത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതെ വന്നതോടെ കര്‍ഷകര്‍ നവംബറില്‍ നടത്തിയ രണ്ടാംഘട്ട സമരത്തിലൂടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.

കാര്‍ഷിക കടം എഴുതിതള്ളുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്റെ ഉറപ്പ് പാലിക്കുക, സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കുക, കര്‍ഷകര്‍ക്ക് ഭൂമിയില്‍മേല്‍ അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവച്ചത്.കര്‍ഷക സമരത്തിന്റെ അലയൊലികള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമായിരുന്നു.

തൂത്തുക്കുടി സമരം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്‌കരണപ്ലാന്റിനെതിരെ ഉയര്‍ന്ന ജനരോഷത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വെടിവെപ്പിലൂടെയായിരുന്നു. ഇന്ത്യ മുഴുവന്‍ പന്തലിച്ച് കിടക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ഭീമന്‍ ഖനന കമ്പനിയുടെ ഭാഗമാണ് സ്റ്റെര്‍ലൈറ്റ്. അനില്‍ അഗര്‍വാള്‍ പടുത്തുയര്‍ത്തിയ വേദാന്തയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തൂത്തുക്കുടിയില്‍ വെടിവെച്ച് വീഴ്ത്തിയത് 13 സാധാരണക്കാരെയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ കോപ്പര്‍ ശുദ്ധീകരണ നഗരമായി തൂത്തുക്കുടിയെ മാറ്റുകയായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. തൂത്തുക്കുടിയിലെ ചെമ്പ് ഉല്‍പ്പാദന ഫാക്ടറിയില്‍ നിന്നും പുറന്തളളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കമ്പനിക്കെതിരെ അണിനിരക്കുകയായിരുന്നു.

സമരത്തിന്റെ നൂറാം ദിവസം നടത്തിയ മാര്‍ച്ചിന് നേരെ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് സമരക്കാര്‍ തീരുമാനം എടുത്തതോടെ എടപ്പാടി പളനി സാമി സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. മെയ്‌ 28 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ പ്ലാന്റ് അടച്ചിടാന്‍ ഉത്തരവിറക്കി. പ്ലാന്റ് തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കമ്പനി ഹര്‍ജി നല്‍കി. തുടര്‍ന്ന് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡിസംബര്‍ 15 ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇത് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ദളിത് പ്രക്ഷോഭം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രക്ഷോഭം നടത്തി. ഏപ്രില്‍ രണ്ടിന് രാജ്യമൊട്ടാകെ ഭാരത് ബന്ദ് നടത്തുകയും ചെയ്തു. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്ററ് ചെയ്യുന്നത് തടഞ്ഞുള്ള വിധിക്കെതിതിരെയായിരുന്നു പ്രതിഷേധം. ദളിത് വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമ പരിരക്ഷ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അത് ദുര്‍ബലപ്പെടുത്താനുള്ള നീക്കമുണ്ടായത്.

പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു മാര്‍ച്ച് 20-ലെ വിധിയിലെ മുഖ്യ നിര്‍ദേശം. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുംമുന്‍പ് മേലധികാരികളില്‍നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തുകയും വേണം. സര്‍ക്കാരുദ്യോസ്ഥരല്ലെങ്കില്‍, അറസ്റ്റിന് ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ജാമ്യവും നല്‍കാമെന്നും ബെഞ്ച് വിധിച്ചിരുന്നു. ഇതാണ് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയത്.

കത്വ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

കത്വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി രാജ്യവ്യാപക പ്രതിഷേധം നടന്നു. ജനുവരി 17നാണ് രാജ്യത്തെ നടുത്തിയ സംഭവം നടന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി മൂന്നുതവണ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കുറ്റപത്രം വ്യക്തമാക്കിയിരുന്നു.

നാടോടികളായ ബകര്‍വാള്‍ മുസ്ലീം സമുദായത്തെ പ്രദേശത്ത് നിന്ന് പേടിപ്പിച്ച് ഓടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ക്രൂരമായ കൂട്ടബലാല്‍സംഗമെന്നാണ് പൊലീസ് നിഗമനം. കേസില്‍ സമീപത്തെ ക്ഷേത്രത്തിലെ പൂജാരി സഞ്ചി റാം, അയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തിരവന്‍, മകന്‍ വിശാല്‍, പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വെര്‍മ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷക ദീപിക സിങ് രജാവത്തിനുനേരെയും സംഘപരിവാര്‍ അനുകൂലികളുടെ ഭാഗത്തുനിന്നും ഭീഷണി ഉയര്‍ന്നിരുന്നു. കത്വയിലെയും ഉന്നാവോയിലെയും പെണ്‍പീഡനങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ നീതി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു.

കീഴാറ്റൂര്‍ സമരം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

കണ്ണൂര്‍ തളിപ്പറമ്പുവഴി കടന്നുപോകുന്ന ദേശീയ പാതക്ക് കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനകേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കീഴാറ്റൂര്‍ സമരം നടന്നത്. സിപിഐഎം ഭൂരിപക്ഷമായ കീഴാറ്റൂരില്‍ ആദ്യം സമരം പാര്‍ട്ടി പിന്തുണയോടെയായിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് അഭിപ്രായങ്ങള്‍ ഇരുചേരിയിലേക്ക് തിരിഞ്ഞതും വയല്‍ക്കിളികള്‍ എന്നപേരില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന ചിലര്‍ പ്രാദേശിക പങ്കാളിത്തത്തോടെ സമരം തുടര്‍ന്നതും.

ദേശീയപാതാ വികസനത്തെ എതിര്‍ക്കരുതെന്നും നഷ്ടപരിഹാരം നേടിയെടുത്താല്‍ മതിയെന്നുമുള്ള സിപിഐഎം തീരുമാനത്തെ വെല്ലുവിളിച്ച് വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി വയല്‍ക്കിളികള്‍ നടത്തിയ സമര പരിപാടി വലിയ ജനകീയ പിന്തുണ നേടി. സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയുമെല്ലാം കീഴാറ്റൂര്‍ സമരത്തോടെ ഉയര്‍ന്നുവന്നവരാണ്.

സംവരണ സമരം

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ അസ്വസ്ഥമാക്കി മാറാത്ത വിഭാഗക്കാര്‍ സംവരണ പ്രക്ഷോഭം നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടുവര്‍ഷംമുമ്പ് നടത്തിയ സമരത്തിന് പരിഹാരമാവാത്തതോടെയായിരുന്നു സംവരണപ്രക്ഷോഭം തെരുവിലേക്ക് പടര്‍ന്നത്. മറാത്തി ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജൂലൈ-ഓഗസ്റ്റ് മാസത്തിലായിരുന്നു സമരം. പശ്ചിമ മഹാരാഷ്ട്രയിലും കൊങ്കണ്‍ മേഖലയിലുമായിരുന്നു പ്രക്ഷോഭം ശക്തമായത്.

തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ആവശ്യപ്പെട്ടാണ് മറാത്തകള്‍ പ്രക്ഷോഭം നടത്തിയത്. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാത്ത സമുദായത്തിന് ഒബിസി പട്ടികയില്‍ പെടുത്തി സംവരണം വേണമെന്നാണ് ആവശ്യം. മറാത്താ വിഭാഗങ്ങള്‍ക്ക് 16 ശതമാനം സംവരണ ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നാവിസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രക്ഷോഭം. സംവരണമല്ല, ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു മറാത്താ വിഭാഗത്തിന്റെ ആവശ്യം.

പ്രത്യേക സംവരണം പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തെ ആകെ സംവരണം 50 ശതമാനത്തില്‍ കൂടുമെന്നും ഇത് കോടതിയില്‍ നിലനില്‍ക്കില്ലെന്നും വാദിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് സംവരണം കൂട്ടി മറാത്തികളെ ഒപ്പം നിര്‍ത്താനും പിന്നോക്ക കമ്മീഷന്റെ റിപ്പോര്‍ട്ട് വരുംവരെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് വിഷയം നീട്ടിക്കൊണ്ടുപോകാനുമായിരുന്നു ബിജെപി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ മറാത്തി ക്രാന്തി മോര്‍ച്ചയുടെ മുന്നില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നു. നീണ്ടനാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ സാമൂഹികവും സാമ്പത്തീകവുമായി പിന്നോക്കം നില്‍ക്കുന്ന മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംവരണം ലഭിക്കുന്ന ബില്ല് സര്‍ക്കാര്‍ പാസാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018