Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ഉത്പാദിപ്പിക്കപ്പെട്ട വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരുന്നു ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെട്ടത്. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ വാര്‍ത്ത നിര്‍മ്മിതി ഏറെയും നടന്നത്.

ഇന്ത്യന്‍ മാധ്യമലോകത്ത് സമാനതകളില്ലാത്ത വിധം വ്യാജവാര്‍ത്തകളാണ് 2018 ല്‍ പ്രചരിച്ചത്. ഇവയില്‍ പലതും മുഖ്യ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും പ്രചരിപ്പിക്കുകയും ചെയ്തു. വ്യാജ വാര്‍ത്തകള്‍ പലതും തിരിച്ചറിയപ്പെടാതെ പോയ വര്‍ഷമാണ് 2018. വര്‍ഗീയ അജന്‍ണ്ടകളുടെ ഭാഗമായി മനപ്പൂര്‍വ്വം പ്രചരിപ്പിച്ച വാര്‍ത്തകളും കണ്ടു. ബിബിസി നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്ത്യയില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. പ്രധാനമന്ത്രി അതി ദേശീയവാദികളാണ് വ്യാജ പ്രചാരണത്തില്‍ മുമ്പിലെന്നും ബിബിസി കണ്ടെത്തിയിരുന്നു. 2018 ല്‍ പൊളിച്ചടുക്കിയ പത്ത് വ്യാജവാര്‍ത്തകള്‍ ഇവയാണ്

1. ബിജെപി രാജസ്ഥാനില്‍ അധികാരത്തിലെത്തുമെന്ന് ബിബിസി സര്‍വ്വേ

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിബിസി സര്‍വ്വേ ഫലമെന്നായിരുന്നു വാര്‍ത്ത. ബിബിസി നവംബറില്‍ നടത്തിയ സര്‍വ്വേയില്‍ ബിജെപി 135 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നായിരുന്നു പ്രചാരണം. ബിബിസിയുടെ ലോഗോ സഹിതമായിരുന്നു പ്രചാരണം.

ഇതിനെതിരെ ബിബിസി തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ബിബിസിയുടെ സര്‍വ്വേ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് ബിബിസി അറിയിച്ചു. തങ്ങള്‍ ഇത്തരത്തില്‍ സര്‍വ്വേകള്‍ ഇന്ത്യയില്‍ നടത്താറില്ലെന്നും ബിബിസി അറിയിച്ചതോടെയാണ് വ്യാജ പ്രചാരണം നിലച്ചത്.

2. ഭാരത ബന്ദ് ദിവസം ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഭാരത ബന്ദില്‍ ബീഹാറില്‍ പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം ലഭിക്കാതെ മരിച്ചു എന്നതായിരുന്നു വാര്‍ത്ത. 2018 സെപ്തംബര്‍ ഏഴിന് നടന്ന സംഭവം സെപ്തംബര്‍ 10ന് നടന്ന ബന്ദിനാണെന്ന് ബിജെപി പ്രചരിപ്പിച്ചു. മോഡി അടക്കം ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നത്.

എന്നാല്‍ സെപ്തംബര്‍ ഒന്‍പതിന് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാന്‍ ബിജെപി പ്രചരിപ്പിക്കുകയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

ബീഹാറിലെ സീതാമാര്‍ഹി ഗ്രാമത്തിലാണ് സംഭവം.സെപ്തംബര്‍ ഏഴിന് പാമ്പുകടിയേറ്റ നാലുവയസുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആമ്പുലന്‍സ് ലഭിച്ചിരുന്നില്ല. ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധി എടുത്തതായിരുന്നു കാരണം. പിന്നീട് ടെമ്പോയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

3. സേവാഭാരതിയുടെ പ്രളയ ദുരിതാശ്വാസം

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതി ഭക്ഷണമുണ്ടാക്കുന്നു എന്നായിരുന്നു പ്രചാരണം. പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ 3800 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സേവാഭാരതി ഏഴ് ലക്ഷം പേര്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന തലക്കെട്ടോടെയാണ് പടം പ്രചരിപ്പിച്ചത്. ഉത്തരേന്ത്യയില്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ ഇത് പ്രചരിപ്പിക്കപ്പെട്ടു.

2014 ല്‍ തൃശൂര്‍ തിരുവില്ലാമലയിലെ പുനര്‍ജനി നൂഴല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം ഒരുക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പടമാണ് പ്രളയ ദുരിതാശ്വാസമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത് എന്ന് പിന്നീട് കണ്ടെത്തി. വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന ആള്‍ട്ട് ന്യൂസ് എന്ന പോര്‍ട്ടലാണ് ഇതിന്റെ പിന്നിലെ സത്യം പുറത്തുകൊണ്ടുവന്നത്. ആര്‍എസ്എസിന്റെ തന്നെ ഒരു വെബ്‌സൈറ്റില്‍ ഇതേ ചിത്രം പുനര്‍ജനി നൂഴാനെത്തിയ ഭക്തരെ സഹായിച്ച വാര്‍ത്തക്കൊപ്പം നല്‍കിയിട്ടുണ്ടായിരുന്നു.

4. ശബരിമലയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ട ഭക്തന്‍

ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന പൊലീസ് നടപടിക്കിടയില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഇതേ തുടര്‍ന്ന് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ നായരുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വ്യാജപ്രചാരണം. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കേരള പൊലീസ് തന്നെ രംഗത്തെത്തുകയായിരുന്നു. ഒക്ടോബര്‍ 18ാം തിയ്യതി മുതലാണ് ശിവദാസന്‍ നായരെ കാണാതായത്. ഒക്ടോബര്‍ 19ാം തിയ്യതി ഇയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ മാന്‍മിസ്സിങ്ങിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍-പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്.

ഭക്തര്‍ക്കെതിരെ പൊലീസ് അതിക്രമം

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

അയ്യപ്പ വിഗ്രഹം കൈയില്‍ പിടിച്ച തലയില്‍ ഇരുമുടിക്കെട്ടുള്ള ഭക്തനെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും അതിവേഗം ശബരിമലയിലേത് ആണെന്ന പേരില്‍ പ്രചരിച്ചു. ഒരു ചിത്രത്തില്‍ ഭാഗത്തിന്റെ കഴുത്തില്‍ അരിവാളും വെച്ചിട്ടുണ്ട്. ഇവ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞതോടെ ഫോട്ടോ നിര്‍മിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഘ്പരിവാറുമായി അടുത്ത ബന്ധമുളള രാജേഷ്‌കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലയ്ക്കലില്‍ പൊലീസ് നടപടി ഉണ്ടായതിന് ശേഷമാണ് ഫോട്ടോ ഷൂട്ട് നടന്നതെന്ന് ഫോട്ടോഗ്രാഫര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ബിജെപി ഇതുപയോഗിച്ചുളള വ്യാജപ്രചാരണം തുടര്‍ന്നിരുന്നു. ഡല്‍ഹിയില്‍ ബിജെപിയുടെ ഔദ്യോഗിക പരിപാടിയുടെ പോസ്റ്റര്‍ ആയി ഉപയോഗിച്ചതും ഇതേ ചിത്രമായിരുന്നു.

രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍

ശബരിമല കയറി നടപ്പന്തല്‍ വരെ പൊലീസ് സുരക്ഷയില്‍ എത്തിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്നഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ എന്ന് ജനംടിവി വാര്‍ത്ത കൊടുത്തു. നിമിഷങ്ങള്‍ക്കകം ഓണ്‍ലൈന്‍ മാധ്യമങ്ങളും സൈബര്‍ ലോകവും വാര്‍ത്ത പ്രചരിപ്പിച്ചു.

ഇതിനെതിരെ രഹ്നഫാത്തിമ തന്നെ രംഗത്തെത്തുകയായിരുന്നു. സാധാരണ ഇരുമുടിക്കെട്ടില്‍ ഉളള വസ്തുക്കളൊക്കെ തന്നെയാണ് തന്റെ ഇരുമുടിക്കെട്ടിലും ഉളളതെന്ന് അവര്‍ വിശദീകരിച്ചു.

5.പ്രളയകാലത്തെ ഇറാഖി സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ഇറാഖ് സൈനികരുടെ ഫോട്ടോ ഉപയോഗിച്ച് കേരള പ്രളയത്തില്‍ സഹായിക്കുന്ന ഇന്ത്യന്‍ സൈനികര്‍ എന്ന വ്യാജ പ്രചാരണം. ബിജെപിയുടെ മൈ ഇന്ത്യ, നരേന്ദ്രമോഡി ട്രൂ ഇന്ത്യന്‍ തുടങ്ങി നിരവധി പേജുകളിലൂടെ ഇത് പ്രചരിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ഇത് ഒരിക്കലും മറക്കരുത് ഇതാണ് നമ്മുടെ സൈന്യം, നമുക്ക് വേണ്ടി എന്തും ചെയ്യും എന്ന തലക്കെട്ടോടു കൂടിയായിരുന്നു ചിത്രം പ്രചരിപ്പിച്ചത്.

ഇറാഖി സൈന്യം 2016 ല്‍ ഫലൂജ ഐഎസില്‍ നിന്നും മോചിപ്പിച്ചതിന് ശേഷമുളള ചിത്രമായിരുന്നു അത്. രാജ്യാന്തര തലത്തില്‍ പലവിധ വ്യാജവാര്‍ത്തകള്‍ക്കും ആധാരമായി തീര്‍ന്ന പടമാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഗൂഗിളില്‍ തിരഞ്ഞാല്‍ തന്നെ ആധികാരികത മനസിലാകുന്ന പടമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പേരില്‍ ബിജെപി സെല്ലുകള്‍ പ്രചരിപ്പിച്ചത്. യുഎന്നിലെ സിറിയന്‍ അംബാസിഡര്‍ അലപ്പോയില്‍ നിന്നുളള പടമായി ഇതിനെ യുഎന്നില്‍ ഉപയോഗിച്ചത് രാജ്യാന്തര തലത്തില്‍ വാര്‍ത്തയായിരുന്നതാണ്. കാശ്മീര്‍ പ്രളയ കാലത്തും ഈ ചിത്രം ഉപയോഗിക്കപ്പെട്ടിരുന്നു.

6. വിജയ്മല്ല്യക്കെതിരായ യുകെ കോടതി വിധി

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയുടെ ലണ്ടനിലെ വീട് സ്വിസ് ബാങ്കിന് നല്‍കികൊണ്ട് ലണ്ടന്‍ കോടതി ഉത്തരവിട്ടതായി എഎന്‍ഐ ട്വീറ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുളള ദേശീയ മാധ്യമങ്ങല്‍ മല്യയുടെ കോടതിയിലെ പരാജയം വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ യുകെ കോടതി അത്തരമൊരു വിധി പുറപ്പെടുവിച്ചിരുന്നില്ല, മാത്രമല്ല കേസിന്റെ വിചാരണ നടപടികള്‍ അടുത്ത വര്‍ഷമേ തുടങ്ങുകയുള്ളൂ

7. പശുകടത്തും, കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘവും

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പശുക്കളെ കടത്തുന്നതായും കുട്ടികളെ തട്ടികൊണ്ടുപോകുന്നതായുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വാട്‌സ്ആപ്പില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന്് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വ്യാജപ്രചാരണങ്ങള്‍ തടയണമെന്ന് വാട്‌സ്ആപ്പിന് കേന്ദ്രം നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

8. ഏകതാ പ്രതിമയിലെ വിളളല്‍

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റൈ പ്രതിമ സ്ഥാപിച്ച് രണ്ടാഴ്ചക്കകം പ്രതിമയില്‍ വിളളല്‍ എന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വിളളലുളള ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രചാരണം.

ഇതിനെ തുടര്‍ന്ന് സ്റ്റാച്ച്യൂ ഓഫ് യുണൈറ്റി സിഇഒ ഐകെ പട്ടേല്‍ വിശദീകരണവുമായി രംഗത്തെത്തി. വെങ്കലത്തിന്റെ ആയിരകണക്കിന് ലോഹപാളികള്‍ ചേര്‍ത്ത് വെച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക തരത്തിലാണ് ഇത് വിളക്കിചേര്‍ത്തിരിക്കുന്നത്. ഇതാണ് പ്രതിമയില്‍ വിളളല്‍ ഉണ്ടെന്ന് പ്രതീതി ഉണ്ടാക്കുന്നത് എന്നായിരുന്നു വിശദീകരണം.

9. 5ജി തരംഗങ്ങളേറ്റ് പക്ഷികള്‍ ചത്തൊടുങ്ങുന്നു

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ശങ്കര്‍ രജനി ടീമിന്റെ ചിത്രം 2.0 പുറത്തിറങ്ങിയ ശേഷം 5ജി റേഡിയേഷന്‍ മൂലം പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. നെതര്‍ലാന്റില്‍ പക്ഷികള്‍ മരിച്ചത് 5 ജി മൂലമാണെന്ന വാര്‍ത്ത സീ ന്യൂസ് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് കൊടുത്തു. വിവിധ തമിഴ് ന്യൂസ് സൈറ്റുകളും ഇത് അതേപടി നല്‍കി.

അമേരിക്കന്‍ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ സ്‌നൂപ്‌സ് നടത്തിയ അന്വേഷണത്തില്‍ ഹെല്‍ത്ത് നട്ട് ന്യൂസ് എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത ആദ്യം നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ജോണ്‍കൂള്‍സ് എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആധാരമാക്കിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് മുന്‍പും അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ മുന്‍പും നല്‍കിയിട്ടുളളതായും കണ്ടെത്തിയിരുന്നു.

10 ബോജ്പുരി ചിത്രത്തിലെ രംഗം

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ കാണിക്കാന്‍ ബിജെപി വനിതാ നേതാവ് പുറത്ത് വിട്ടത് ബോജ്പുരി സിനിമയിലെ രംഗമായിരുന്നു. ഹിന്ദു സ്ത്രീ പരസ്യമായി അപമാനിക്കപെടുന്നുവെന്നും എന്തുകൊണ്ട് ആരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്നും ആയിരുന്നു പോസ്റ്റ്. മമതാ ബാനര്‍ജി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യമുന്നയിച്ചിരുന്നു.

ഔറത്ത് ഖിലോന നഹി എന്ന ബോജ്പുരി ചിത്രത്തിലെ രംഗമായിരുന്നും പ്രചരിപ്പിച്ചത്. സോഷ്യല്‍മീഡിയ തന്നെയാണ് ബിജെപി നേതാവിന്റെ കളളത്തരം പിടികൂടിയത്. ബിജെപി നേതാവ് കൂടിയായ മനോജ് തിവാരി അഭിനയിച്ച പടത്തിലെ രംഗമായിരുന്നു അത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018