Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

1950 ജനുവരി 26 നാണ് ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട നിയമതത്ത്വസംഹിതയായ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. 389 അംഗങ്ങളുള്ള ഭരണഘടന നിർമ്മാണസഭയാണ് അതിന് ചുക്കാൻ പിടിച്ചത്. ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കറിനേയും ആ സഭയിലുണ്ടായിരുന്ന പല പുരുഷാംഗങ്ങളേയും വർത്തമാന ഇന്ത്യക്ക് സുപരിചിതമാണ്‌. പക്ഷേ അതിനകത്തുണ്ടായിരുന്ന 15 സ്ത്രീകളുടെ പങ്കാളിത്തം വേണ്ടവിധം ഓർമിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

ഭരണഘടന അതിൻറെ എഴുപതാം വർഷത്തിലെത്തി നിൽക്കുമ്പോഴും ലിംഗനീതിയും തുല്യതയും എന്ന ഭരണഘടനപരമായ  അവകാശങ്ങൾ തർക്കത്തിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ ആ മറവിയെ മായ്ക്കേണ്ടതുണ്ട്‌. ഭരണഘടനക്ക്  കെട്ടുറപ്പുണ്ടാക്കുന്നതിൽ പങ്ക് വഹിച്ച
മലയാളികളായ ദാക്ഷായണി വേലായുധനും അമ്മു സ്വാമിനാഥനും ആനി മസ്ക്രീനും ഉൾപ്പെടെയുള്ള ആ 15 സ്ത്രീകളെ കുറിച്ച് വായിക്കാം

ദാക്ഷായണി വേലായുധൻ

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ഭരണഘടനാ നിർമ്മാണ സഭയിലെ ഈ ധീരശബ്ദം കേരളചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ളവകാരിയായ ഒരു സ്ത്രീയുടേതാണ്. ഭരണഘടന നിർമ്മാണ സഭയിലേക്ക് പരിഗണിക്കപ്പെടുമ്പോൾ ദാക്ഷായണി വേലായുധന് വയസ് 34. പുലയ സമുദായത്തിൽ ജനിച്ച ദാക്ഷായണി മേൽ വസ്ത്രം ധരിച്ചും, ബിരുദധാരിയായ ആദ്യ ദളിത് സ്ത്രീയായും ജാതി ലിംഗ വിവേചനങ്ങൾക്ക് വലിയ മറുപടി ൽകി.

1912 ജൂലൈ നാലിന് എറണാകുളം ജില്ലയിലെ മുളവ്കാട്ടായിരുന്നു ജനനം.  എറണാകുളം മഹാരാജാസ് കോളേജിലും മദ്രാസ് സെൻറ് ക്രിസ്റ്റഫർ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1945 ജൂലൈ 31 ന് കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നിയമനിർമ്മാണ സഭയിലേയും ഏക ദളിത് സ്ത്രീ പങ്കാളിത്തം ദാക്ഷായണി വേലായുധൻറേതാണ്. അയിത്താചരണത്തിൻറേയും അനാചാരങ്ങളേയും കുറിച്ചുള്ള ചർച്ചകളിൽ നെഹ്റുവിനോട് വാഗ്വാദത്തിലേർപ്പെടാനും അംബേദ്കറിനൊപ്പം ദളിത് സമൂഹത്തിൻറെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാനും ആർജ്ജവം പ്രകടിപ്പിച്ചിരുന്നു ദാക്ഷായണി.

അമ്മു സ്വാമിനാഥൻ

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

പാലക്കാട് ആനിക്കരയിൽ 1894 ഏപ്രിൽ 22 നാണ് അമ്മുവിൻറെ ജനനം. ശൈശവ വിവാഹത്തിൻറെ ഇരയാണ് അമ്മു. പതിമൂന്നാം വയസ്സിലാണ് 20 വയസ്സിന് മുതിർന്ന ഡോ.സുബ്ബരാമ സ്വാമിനാഥനെ വിവാഹം ചെയ്യേണ്ടി വന്നത്. ബാലവിവാഹം നിരോധിച്ചു കൊണ്ടുള്ള നിയമത്തിൽ അവർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് തന്നെ വെച്ച ഉപാധിയുടെ ഫലമായാണ് അവർക്ക് ഇംഗ്ളീഷ് വിദ്യാഭ്യാസമുൾപ്പെടെ നേടാനായത്.
ആനീ ബസൻറ്, മാർഗരറ്റ് കസിൻസ്, മാലതി പട് വർധൻ, ദാദാഭായ്, അംബുജാമ്മാൾ തുടങ്ങിയവർക്കൊപ്പം 1917 മെയ് 8 ന് അഡയാറിൽ വിമൻസ് ഇന്ത്യാ അസ്സോസ്സിയേഷൻ രൂപീകരിച്ചു. 1946 ലാണ് ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമാകുന്നത്.

1949 ൽ ഭരണഘടനയുടെ കരട് രൂപത്തെ കുറിച്ചുള്ള സംവാദങ്ങളുടെ ഭാഗമായ പ്രസംഗത്തിൽ അമ്മു ഇങ്ങനെ പറഞ്ഞു;

പുറംരാജ്യങ്ങളിലെ  ജനങ്ങൾ പറയുന്നത്  ഇന്ത്യ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ അനുവദിക്കുന്നില്ലെന്നാണ്‌. ഇന്ത്യക്കാർ തന്നെ രൂപം കൊടുത്ത ഭരണഘടനയിൽ സ്ത്രീകൾക്ക് മറ്റെല്ലാ പൗരൻമാർക്കുമൊപ്പം തുല്യാവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇനി നമുക്ക് പറയാം.

പണ്ഡിറ്റ്ജി എന്ന് നെഹ്റു വിളിക്കപ്പെടുന്നത് അദ്ദേഹം ആസ്വദിക്കുന്നതുൾപ്പെടെ ജാതീയതയാണെന്ന് അമ്മു വിമർശിച്ചിരുന്നു. 1952 ൽ ലോകസഭയിലേക്കും 1954 ൽ രാജ്യസഭയിലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടു.

ആനി മസ്ക്രീൻ

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

തിരുവിതാംകൂറിൻറെ ഝാൻസി റാണി എന്നാണ് ആനി മസ്ക്രീൻ അറിയപ്പെട്ടിരുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായതും നിർവ്വാഹക സമിതിയംഗം ജ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചതുമായ ആദ്യ വനിതയാണ്. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം 1939 മുതൽ 47 വരെ നിരവധി തവണ ജയിൽവാസം നൽകി. നിയമലംഘന പ്രസ്ഥാനത്തിൻറെ പ്രചരണാർത്ഥമുള്ള പര്യടനത്തിനിടെയായിരുന്നു ആദ്യത്തെ തവണ അറസ്റ്റ് ചെയ്യപ്പെട്ടത്.

1902 ജൂൺ ആറിന് തിരുവനന്തപുരത്തെ ഒരു ലാറ്റിൻ കാത്തലിക് കുടുംബത്തിലാണ് ജനനം. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമായി ഇരട്ട ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടി. 1951 ൽ പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യലോക്സഭയിലെത്തി. അന്ന് ജയിച്ച 10 കേരളാ എം.പി.മാരിലെ ഏക വനിതാ അംഗം. ഈ തെരഞ്ഞെടുപ്പിന് മുമ്പ് 1949-50 ൽ ലെജിസ്ളേറ്റീവ് അസംബ്ളി അംഗവും മന്ത്രിയുമായി സേവനമനുഷ്ടിച്ചു.

ബീഗം ഐസാസ് റസൂൽ

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ഭരണഘടന നിർമ്മാണ സഭയിലെ ഏക മുസ്ലീം വനിത. ഉത്തർപ്രദേശിലെ ഒരു രാജകുടുംബാംഗമായ ബീഗം ഐസാസ് ഭൂപ്രഭുവായ നവാബ് ഐസാസ് റസൂലിനെയാണ് വിവാഹം കഴിച്ചത്‌.  ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് (1935) നിലവിൽ വന്ന ശേഷം ബീഗവും ഭർത്താവും മുസ്ലീം ലീഗിൽ ചേർന്ന് പൊതുരാഷ്ട്രീയത്തിലിറങ്ങി. 1937 ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1969 മുതൽ 1990 വരെയും നിയമസഭാംഗമായിരുന്നു.

1950 ൽ മുസ്ലീം ലീഗിൻറെ ലയനത്തെ തുടർന്ന് കോൺഗ്രസ്സിൽ ചേർന്നു. 1952 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

ദുർഗാഭായ് ദേശ്മുഖ്

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

1909 ജൂലൈ 15 ന് ആന്ധ്രാപ്രദേശിലാണ് ദുർഗാഭായ് ദേശ്മുഖിൻറെ ജനനം. പന്ത്രണ്ടാം വയസ്സിൽ തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. 1930 ൽ മദ്രാസ് പട്ടണത്തിൽ നടന്ന ഉപ്പ്സത്യാഗ്രഹത്തിലും പങ്കാളിയായിരുന്നു. 1936 ൽ ആന്ധ്രാമഹിളാ സഭ സ്ഥാപിച്ചു. മദ്രാസിലെ വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായോ മാറാൻ ഒരു ദശാബ്ദത്തിനകം തന്നെ ഈ സ്ഥാപനത്തിന് സാധിച്ചു.

കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്, സ്ത്രീ വിദ്യാഭ്യാസത്തിനായുള്ള ദേശീയ സമിതി, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ദേശീയ സമിതി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. പാർലമെൻറിലും ആസൂത്രണക്കമ്മീഷനിലും അംഗമായിരുന്നു. ഇന്ത്യൻ സാഹിത്യത്തിൻറെ ഉന്നമനത്തിനായി ചെയ്ത സമാനതകളില്ലാത്ത പ്രവർത്തനത്തിന് 1971 ൽ നാലാമത് നെഹ്റു ലിറ്ററസി അവാർഡ് ദുർഗാഭായിക്ക് സമ്മാനിച്ചു. 1975 ൽ പത്മവിഭൂഷണും നേടി.

ഹൻസ ജിവരാജ് മേത്ത

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ബറോഡയിലെ ദിവാൻറെ മകളായാണ് 1897 ൽ ഹൻസ മേത്തയുടെ ജനനം. ഇംഗ്ളണ്ടിൽ നിന്ന് സോഷ്യോളജിയിലും പത്രപ്രവർത്തനത്തിലും പഠനം പൂർത്തിയാക്കി. സാമൂഹ്യപരിഷ്കർത്താവ്, ആക്ടിവിസ്റ്റ്, അധ്യാപിക, എഴുത്തുകാരി തുടങ്ങി നിരവധി മേഖലകളിലാണ് അവർ തിളങ്ങിയത്‌.

ഗള്ളിവറുടെ സഞ്ചാരങ്ങൾ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും കുട്ടികൾക്കായി കഥകൾ എഴുതുകയും ചെയ്തിരുന്നു. 1926 ൽ ബോംബൈ സ്കൂൾസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൻസ 1945-46 കാലത്ത് ആൾ ഇന്ത്യാ വുമൺ'സ് കോൺഫറൻസിൻറെ പ്രസിഡൻറുമായിരുന്നു.

ലീല റോയ്

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

1900 ൽ ആസ്സാമിൽ ജനനം. സുഭാഷ്  ചന്ദ്രബോസ് രൂപീകരിച്ച സ്ത്രീകളുടെ സബ് കമ്മിറ്റിയിൽ അംഗമായിരുന്നു. ഫോർവാർഡ് ബ്ലോക്ക് ഡെയിലിയുടെ എഡിറ്ററായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേതാജി ഇന്ത്യ വിടുന്നതിനു മുമ്പ് പാർട്ടി പരിപാടികളുടെ മുഴുവൻ ഉത്തരവാദിത്തവും ലീലാറോയിയെയും ഭർത്താവിനേയും ഏൽപ്പിച്ചു. ജാതീയ മഹിളാ സംഘതി എന്ന സ്ത്രീ സംഘടനയും സ്ഥാപിച്ചു.

മാലതി ചൗധരി

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ഇപ്പോൾ ബംഗ്ളാദേശിലുള്ള കിഴക്കൻ ബംഗാളിലാണ് 1904 ൽ മാലതി ചൗധരിയുടെ ജനനം. പതിനാറാം വയസ്സിൽ ശാന്തിനികേതനിലെത്തിയ മാലതി വിശ്വഭാരതിയിൽ ചേർന്നു. ഒഡീഷ മുഖ്യമന്ത്രിയായിരുന്ന നബകൃഷ്ണ ചൗധരിയെ വിവാഹം കഴിച്ച് ഒഡീഷയിലേക്ക് താമസം മാറി. ഉപ്പ് സത്യാഗ്രഹത്തിൻറെ സമയത്താണ് ഇവർ രണ്ട് പേരും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുന്നത്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ച് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

പൂർണ്ണിമ ബാനർജി

അലഹബാദിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർവാഹകസമിതിയുടെ സെക്രട്ടറിയായിരുന്നു പൂർണ്ണിമ ബാനർജി. 1930-40 കളിൽ സ്വാതന്ത്യ സമരത്തിന് മുന്നിൽ നിന്ന ഉത്തർപ്രദേശിലെ  റാഡിക്കൽ സ്ത്രീ സംഘടനകളുടെ മുൻനിരപ്പോരാളിയാണ്‌. സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്ത് ജയിലിലായിട്ടുമുണ്ട്. ഭരണഘടന നിർമ്മാണ സഭയിൽ പൂർണ്ണിമ ബാനർജി  നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധേയമായത് സോഷ്യലിസത്തിൽ അടിയുറച്ച നിലപാടുകൾ കൊണ്ടാണ്‌.

രേണുക റായ്

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നത ബിരുദം നേടിയിട്ടുള്ള രേണുക റായ്  ഇന്ത്യയിൽ  ഏകീകൃത വ്യക്തി നിയമം വേണമെന്ന് വാദിച്ചിരുന്ന ആളാണ്‌. ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന അനീതിയെ പരിഗണിച്ച് അവരുടെ സാമൂഹ്യ നില ഉയർത്താൻ ഇത് ആവശ്യമാണെന്നായിരുന്നു അവരുടെ നിലപാട്‌.

ആൾ ഇന്ത്യാ വുമൺ കോൺഫറൻസിൻറെ പ്രസിഡൻറായിരുന്നു. ആസൂത്രണക്കമ്മീഷൻ അംഗമായും വിശ്വഭാരതിയുടെ ഭരണനിർവാഹക സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സരോജിനി നായിഡു

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

1879 ൽ ഹൈദ്രാബാദിലാണ് ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിൻറെ ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ വനിതാ പ്രസിഡൻറും സംസ്ഥാന ഗവർണ്ണറുമാണ്. ലണ്ടനിലെ കിങ്ങ്സ്  കോളേജിലും കേംബ്രിഡ്ജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരങ്ങൾ നിരവധി വർഷങ്ങൾ അവരെ തടവറയിലടക്കാൻ കാരണമായിട്ടുണ്ട്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധിയോടൊപ്പം ലണ്ടനിൽ പോയതും സരോജിനി  നായിഡുവാണ്.

സുചേത കൃപലാനി

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ഹരിയാനയിൽ 1908 ലാണ് സുചേത കൃപലാനിയുടെ ജനനം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ വഹിച്ച നേതൃത്യപരമായ പ്രവർത്തനം കൊണ്ടാണ് അവർ ഏറ്റവുമധികം ഓർക്കപ്പെടുന്നത്. 1940 ൽ കോൺഗ്രസ്സിൻറെ വനിതാവിഭാഗം രൂപീകരിക്കുന്നതും കൃപലാനിയാണ്.

സ്വാതന്ത്രാനന്തരം ന്യൂഡൽഹിയിൽ നിന്നുള്ള പാർലമെൻറംഗവും ഉത്തർപ്രദേശിലെ തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് സുചേതാ കൃപലാനി. 1967 വരെ അവർ യു.പി. മുഖ്യമന്ത്രിയായിരുന്നു.

രാജ്‌കുമാരി അമൃത്കൗർ

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

1889 ഫെബ്രുവരി രണ്ടിന് ലക്നൗവിലാണ് രാജ്‌കുമാരി അമൃത്കൗറിൻറെ ജനനം. പത്ത് വർഷം ഇന്ത്യയുടെ ആരോഗ്യമന്ത്രിയായിരുന്നു. ഇംഗ്ളണ്ടിൽ നിന്ന് വിദ്യാഭ്യാസം നേടിവന്ന ശേഷം 16 വർഷത്തോളം മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻറെ സ്ഥാപകയാണ്‌. വിദ്യാഭ്യാസം, കായികം എന്നിവയിലെ സ്ത്രീകളുടെ പങ്കാളിത്തം,  അവരുടെ ആരോഗ്യകാര്യങ്ങളിൽ ചെലുത്തേണ്ട ശ്രദ്ധ തുടങ്ങിയവക്ക് വലിയ പ്രാധാന്യമാണ് രാജ്കുമാരി അമൃതകൗർ  നൽകിയിരുന്നത്.

വിജയലക്ഷ്മി പണ്ഡിറ്റ്

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

ജവഹർലാൽ നെഹ്റുവിൻറെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റ് 1900 ൽ അലഹാബാദിലാണ് ജനിച്ചത്. 1932-43 കാലത്ത് മൂന്ന് തവണ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അലഹബാദ് മുനിസിപ്പൽ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പോടെയാണ് അവരുടെ രാഷ്ട്രീയ പ്രവേശനം നടക്കുന്നത്.  1937 ൽ അസംബ്ളി ഓഫ് യുണൈറ്റഡ് പ്രൊവിൻസസിൽ മന്ത്രിയായി. കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ്.

ഇന്ത്യ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കാളിയായിരുന്നെന്ന ബ്രിട്ടീഷ് സർക്കാരിൻറെ പ്രസ്താവനയോട് വിയോജിച്ചു കൊണ്ട് 1939 ൽ സ്ഥാനം രാജിവെച്ചു. സെപ്തംബറിൽ യു.എൻ ജനറൽ അസംബ്ളി പ്രസിഡൻറ് ആയി തെരഞ്ഞെടുക്കുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യ സ്ത്രീയും ആദ്യ ഏഷ്യനും ആയിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്.

കമലാ ചൗധരി

ലകനൗ സ്വദേശിനിയായ കമലാ ചൗധരി സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകയായിരുന്നു. ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറും ലോക്സഭ അംഗവുമായിട്ടുണ്ട്.  ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർന്ന് വരവും സ്ത്രീകളുടെ ആന്തരികലോകവും വിവരിക്കുന്ന ഫിക്ഷനുകളുടെ രചയിതാവ് എന്ന നിലയിലും അവർ അടയാളപ്പെടുത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018