Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

ലോകത്തിന് മുന്നില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്ന രണ്ടു നേതാക്കള്‍. ലോകം മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ടേലയെയും വിലയിരുത്തുന്നത് ഇങ്ങനെയാണ്. കോളനിവത്കരണത്തിനെതിരായും, വംശീയതക്കെതിരായും നീണ്ട പോരാട്ടങ്ങള്‍ നയിച്ച ലോക നേതാക്കള്‍.

ഇന്ന് രാജ്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് മുഖ്യാതിഥി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സിറില്‍ രാമഫോസയും വേദി പങ്കിടുമ്പോള്‍ പക്ഷേ, സാമ്യങ്ങളാകുന്നത് മേല്‍പറഞ്ഞതൊന്നുമല്ല, പകരം വംശീയതയും പൗരാവകാശ ലംഘനവും മുഖമുദ്രയാക്കിയ രണ്ടു നേതാക്കള്‍ എന്നതാണ്.

നീണ്ട സമര ചരിത്രങ്ങള്‍ക്ക് പുറമെ അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങി വലിയ നിരയുണ്ട് ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍.

എന്നാല്‍ നരേന്ദ്രമോഡിയെയും സിറില്‍ രാമഫോസയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഇതൊന്നുമല്ല. പൗരാവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന രണ്ട് ഭരണാധികാരികള്‍ എന്ന തലക്കെട്ടാണ് ഇരുവര്‍ക്കും യോജിച്ചത്. മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ ഹനിക്കപെടുകയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കപെടുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അര്‍ബന്‍ നക്‌സലൈറ്റ് എന്ന പേരില്‍ ജയിലിലടക്കപെടുകയോ, പാകിസതാനിലേക്ക് പോകൂ എന്ന മുറവിളിയുമായി വര്‍ഗീയ വാദികള്‍ അവരെ തെരുവില്‍ നേരിടുകയോ ചെയ്യുന്നു. സന്നദ്ധ സംഘടനകള്‍ വ്യാജ സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നു. ഇതെല്ലാം നടക്കുന്നത് ഭരണകൂടത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ്.

സമാന അവസ്ഥയാണ് സിറില്‍ രാമഫോസയ്ക്കു കീഴില്‍ ദക്ഷിണാഫ്രിക്കയിലും. സാമൂഹ്യ പ്രവര്‍ത്തകര്‍ വിശിഷ്യാ പരിസ്ഥിതി സംരക്ഷണത്തിനായി സംസാരിക്കപെടുന്നവര്‍ നിരന്തരം വേട്ടയാടപ്പെടുന്നു, സ്വന്തം ജോലി ചെയ്യുന്നതിന് കൊല്ലപെടുന്നു, ഖനനത്തിനെതിരെ സംസാരിക്കുന്നവരെ രാഷ്ട്രീയക്കാരുള്‍പ്പടെയുളളവര്‍ ഭീഷണിപ്പെടുത്തുന്നു.

ഇരുവര്‍ക്കും മാധ്യമപ്രവര്‍ത്തകോടുളള സമീപനവും ഒന്നുതന്നെയാണ്. ഇന്ത്യയില്‍ മാനനഷ്ടക്കേസുമായാണ് മാധ്യമസ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ നേതാക്കള്‍ അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേ ഉളളൂ.

അഭയാര്‍ത്ഥികളോടും ഒരേ നിലപാടാണ് മോഡിക്കും രാമഫോസയ്ക്കും ഉളളത് ഇന്ത്യയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആട്ടിയോടിക്കപെടുമ്പോള്‍, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള അഭയാര്‍ത്ഥികളോട് മനുഷ്യത്വ രഹിതമായ സമീപനമാണ് ദക്ഷിണാഫ്രിക്ക സ്വീകരിക്കുന്നത്. ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍ക്ക് കാരണം അഭയാര്‍ത്ഥികള്‍ ആശുപത്രികളില്‍ നിറയുന്നതാണെന്നാണ് അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി പറഞ്ഞത്.

ഇരു നേതാക്കളും ഒരേ വര്‍ഷം വീണ്ടും ജനവിധി തേടുമ്പോള്‍ ഭരണഘടന 'പുനസ്ഥാപിക്കുക' എന്ന ആവശ്യമാണ് ജനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

കടപ്പാട് Scroll.in

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018