Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

പുതിയ പരീക്ഷണങ്ങളും തന്ത്രങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ചില ചിത്രങ്ങള്‍. ഒറ്റ ക്ലിക്കില്‍ ഇതെങ്ങനെ എടുത്തുവെന്ന് അത്ഭുതപ്പെടുമ്പോള്‍ മേക്കിങ് വീഡിയോയും പിന്നാലെ എത്തും. അത്തരത്തില്‍ രസകരമായ ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്നത്. തിരുവനന്തപുരം മടത്തറ സ്വദേശി അലക്‌സ് എടുത്ത പൈനാപ്പിള്‍ ബോംബ് എന്ന ചിത്രമാണ് വൈറലാകുന്നത്.

Pineapple Bomb എടുത്ത വിധം കാണാന്‍ https://www.youtube.com/watch?v=-e658nUCcWs

Posted by Alex Ab Positive on Thursday, January 24, 2019

കെതച്ചക്കയില്‍ നിന്ന് പൊട്ടിത്തെറിക്കുന്ന വെള്ളവും പിന്നിലായി കണ്ണടച്ച് ചിരിച്ചുനില്‍ക്കുന്ന കുട്ടിയെയുമാണ് ഒറ്റ ക്ലിക്കില്‍ അലക്‌സ് ഫ്രയിമിലാക്കിയിരിക്കുന്നത്. ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലൈക്കുകളും ഷെയറും കൂടുകയാണ്. ഫോട്ടോയിലുള്ളതാകട്ടെ അലക്‌സിന്റെ മകളും.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അലക്‌സ് ചെമ്മരപാടം ഫോട്ടോഗ്രഫി എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. കല്യാണ വര്‍ക്കുകള്‍ കുറവായതിനാലാണ് ഇത്തരം ട്രിക്കുകള്‍ പരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതെന്ന് അലക്‌സ് പറയുന്നു. അലക്‌സിന്റെ പല ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ചിത്രത്തിനോടൊപ്പം മേക്കിങ് വീഡിയോ കൂടി ഉള്‍പ്പെടുത്തുന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

ഫോട്ടോഗ്രാഫി രംഗത്ത് വന്നിട്ട് 12 വര്‍ഷം കഴിഞ്ഞെങ്കിലും ഇത്തരത്തിലുള്ള ചിത്രങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് എന്ന് അലക്‌സ് പറയുന്നു. ഫേസ്ബുക്കില്‍ കണ്ട ആശയം വെച്ച് വെറുതെ ശ്രമിച്ചുനോക്കിയതാണെങ്കിലും ആദ്യത്തെ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തുക്കളുടെ കൂടി സഹായത്താലാണ് ചിത്രങ്ങളെടുക്കുന്നത്.

ഫേസ്ബുക്ക് ഗ്രൂപ്പില്‍ മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതീക്ഷിക്കുന്നയത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് അലക്‌സ് ഇത്തരം ചിത്രങ്ങളുമായെത്തിയത്. 'ആശിച്ചവനാകാശത്തൂന്നൊരാനെ കിട്ടി' എന്ന തലക്കെട്ടോടു കൂടിയ ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ആശിച്ചവനാകാശതുന്നൊരാനെ കിട്ടി....!!! ബൈ ദി ബൈ ആകാശതുന്നൊരു കട്ടൻ ചായേം, പരിപ്പുവടേം കിട്ടിയാ പുളിക്കോ? എടുത്ത വിധം First Comment ലുണ്ട്.

Posted by Alex Ab Positive on Thursday, October 4, 2018

റെയ്‌നി ക്ലബ് 90 എന്ന പേരിലാണ് അലക്‌സ് യൂട്യൂബില്‍ ചിത്രങ്ങളുടെ മേക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018