SPOTLIGHT

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍: മോഡിയുടെ വാക്കുകളെ എന്തുകൊണ്ട് അവിശ്വസിക്കണം? 

പൊതുതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കര്‍ഷകര്‍ക്ക് വീണ്ടും മോഡിയുടെ വാഗ്ദാനങ്ങളെത്തുകയാണ്‌ 
പൊതുതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കര്‍ഷകര്‍ക്ക് വീണ്ടും മോഡിയുടെ വാഗ്ദാനങ്ങളെത്തുകയാണ്‌ 
കര്‍ഷകര്‍ക്ക് വലിയ വാഗ്ദാനങ്ങളുമായാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും, പ്രക്ഷോഭങ്ങള്‍ ശക്തമാകുകയുമാണ് ഉണ്ടായത്. അതെസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ വാഗ്ദാനങ്ങളും മോഡി നല്‍കുന്നുണ്ട്. ഇതിന്‌ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത് ?.

കഴിഞ്ഞദിവസം രാജ്യത്തെ 600 ജില്ലകളിലെ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചില കാര്യങ്ങള്‍ പറയുകയുണ്ടായി. അതില്‍ പ്രധാനം 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. വരുമാനം വര്‍ധിപ്പിക്കാനുള്ള സമഗ്രമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

രാജ്യത്ത കര്‍ഷക പ്രക്ഷോഭം അതീവ ശക്തമാകുകയും ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനയുടെ രാഷ്ട്രീയ ലക്ഷ്യവും വ്യക്തമാണ്.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ യാഥാര്‍ത്ഥ്യം എന്താണ്?

ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞതും പിന്നീട് സര്‍ക്കാര്‍ നടപ്പിലാക്കിയതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്തവനയിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയുക.

ബി ജെ പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇങ്ങനെ വായിക്കാം. ' കാര്‍ഷിക മേഖലയില്‍നിന്നുള്ള ലാഭം ചുരുങ്ങിയത് 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവ് ഉറപ്പുവരുത്തുകയും കാര്‍ഷിക വായ്പ ലളിതമാക്കുകയും ചെയ്യും. ഇതിനായി പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുകയും ഉയര്‍ന്ന തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ള വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്യും.'

എന്നാല്‍ അധികാരത്തിലെത്തി ഏറെ കഴിയുന്നതിന് മുമ്പെ സുപ്രീംകോടതിയില്‍ നല്‍കിയ ഒരു സത്യവാങ് മൂലത്തില്‍ തന്നെ സ്വന്തം വാഗ്ദാനങ്ങളില്‍ നിന്നും ബിജെപി മന്ത്രിസഭ പിന്‍വാങ്ങി.

ഹിമാചല്‍ പ്രദേശില്‍ നടന്ന കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ നിന്നും. 
ഹിമാചല്‍ പ്രദേശില്‍ നടന്ന കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ നിന്നും. 

കാര്‍ഷിക വിളകളുടെ താങ്ങുവില ചെലവിന്റെ 50 ശതമാനത്തിലേറെ കൂട്ടി നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. ( Frontline Feb02, 2018, Illusions of Bounty -Vijoo Krishnan)

ലോക്‌സഭയിലെ ചോദ്യോത്തരത്തില്‍ കൃഷി മന്ത്രി ഗജേന്ദ്ര സിങ് ശെക്കാവത്ത് പറഞ്ഞത് കാര്‍ഷിക ചിലവും വിലയും സംബന്ധിച്ച കാര്‍ഷിക കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ച് താങ്ങുവില ഉയര്‍ത്താന്‍ കഴിയില്ലെന്നാണ്. അങ്ങനെ ചെയ്താല്‍ അത് വിപണിയില്‍ അസ്വാഭാവികത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിളകള്‍ സംഭരിക്കുന്നതിനുള്ള നടപടികളുടെ കാര്യത്തിലും നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല.

ഇതിനിടയിലാണ് കഴിഞ്ഞ ബജറ്റിനെ ധനമന്ത്രി കാര്‍ഷിക ബജറ്റെന്ന് വിശേഷിപ്പിച്ചത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ഗ്രാമീണ മേഖല നേരിട്ട തകര്‍ച്ചയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ഇതിന്റെ ഫലമായി ഉയര്‍ന്നുവന്ന വ്യാപകമായ പ്രതിഷേധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കാര്‍ഷിക പ്രധാന ബജറ്റെന്ന വിശേഷവുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ തന്നെയാണ് വില സ്ഥിരപ്പെടുത്താനുള്ള ഫണ്ടിനുള്ള വിഹിതത്തില്‍ സര്‍ക്കാര്‍ കുറവുവരുത്തുകയാണ് ഉണ്ടായത്. 2016-17 ല്‍ 6,900 രൂപ ആയിരുന്നത് 1,500 കോടി രൂപയായാണ് കഴിഞ്ഞ ബജറ്റില്‍ കുറവുവരുത്തിയത്. നാണ്യ വിളകളെയാണ് ഇത് കൂടുതലായി ബാധിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ലോങ്മാര്‍ച്ച്. 
മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ലോങ്മാര്‍ച്ച്. 

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച മറ്റൊരു പ്രധാന വാഗ്ദാനം 500 കോടി രൂപയുടെ ഓപ്പറേഷന്‍ ഗ്രീന്‍സ് എന്ന പദ്ധതിയായിരുന്നു. എളുപ്പം നശിച്ചുപോകുന്ന പച്ചക്കറിയുടെ വില നിയന്ത്രണം ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി എന്നാണ് വ്യക്തമാക്കപ്പെട്ടത്. പക്ഷെ അതിനെ കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് കഴിഞ്ഞ മാസങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ വ്യക്തമാക്കുന്നു. അത് മാത്രമല്ല, വിപണിയില്‍ ഇടപെടുന്നതിനായി നീക്കിവെക്കുന്ന തുക മുന്‍വര്‍ഷത്തെ 900 കോടിയില്‍നിന്ന് 200 കോടിയായി കുറച്ചതിന് ശേഷമാണ് കാര്‍ഷിക വിള സംരക്ഷിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി പറഞ്ഞതെന്നതാണ് യാഥാര്‍ത്ഥ്യം.

കാര്‍ഷിക മേഖലയെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു വര്‍ധനയുമുണ്ടായില്ല. പല സംസ്ഥാനങ്ങള്‍ക്കും ഇതില്‍നിന്നുള്ള വിഹിതം പൂര്‍ണമായി നല്‍കിയുമില്ല. കഴിഞ്ഞ സാമ്പത്തിക സര്‍വെയില്‍ വ്യക്തമാക്കപ്പെട്ട മറ്റൊരു കാര്യം കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.1 ശതമാനം ആയിരിക്കുമെന്നതാണ്. നിരവധി ബാഹ്യ കാരണങ്ങളാല്‍ കാര്‍ഷിക വരുമാനത്തില്‍നിന്നുള്ള വരുമാനത്തില്‍ 15-18 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. എന്നാല്‍ ധനമന്ത്രി കാര്‍ഷിക മേഖലക്കായി നീക്കിവെച്ചത് 2.36% വിഹിതം മാത്രം.

നീതി ആയോഗിന്റെ തന്നെ കണക്കനുസരിച്ച് കാര്‍ഷിക വളര്‍ച്ചയില്‍ 10% ത്തിലേറെ വര്‍ധനയുണ്ടായാല്‍ മാത്രമെ 2022 ഓടുകൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുകയുള്ളൂ. ഇതിനായുള്ള പ്രായോഗിക നടപടികളൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം  
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം  

രാജ്യത്ത് വര്‍ധിച്ചുവരുന്ന കാര്‍ഷിക കലാപങ്ങളാണ്, മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്. നാഷണല്‍ ക്രൈ റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2014 ല്‍ രാജ്യത്ത് 4837 കാര്‍ഷിക സമരങ്ങള്‍ നടന്നുവെങ്കില്‍ 2016 ആകുമ്പോഴെക്കുതന്നെ അത് 4837 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയിലെ ലോംങ് മാര്‍ച്ചും മധ്യപ്രദേശിലെ കര്‍ഷര്‍ക്ക് നേരെയുണ്ടായ വെടിവെപ്പുമെല്ലാം ഇതിന്‌ ശേഷമുള്ള കാര്യങ്ങളാണ്.

ഈ പശ്ചാത്തലത്തില്‍ വേണം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളെ കാണാന്‍. ബിജെ പി 2014 ല്‍ വാഗ്ദാനം നല്‍കിയതും ഇടയ്ക്കിടെ ആവര്‍ത്തിച്ചതുമായ വാക്കുകള്‍ മാത്രമാണ് പ്രധാനമന്ത്രി ഇപ്പോഴും പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018