SPOTLIGHT

റിലയന്‍സിന്റെ തുടങ്ങാത്ത സ്ഥാപനം മികവിന്റെ കേന്ദ്രമാകുന്ന മോഡി കാലം; ചങ്ങാത്തമുതലാളിത്തം വിളയാടുന്ന ഉന്നത വിദ്യാഭ്യാസ രംഗം   

റിലയന്‍സിന്റെ ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുക വഴി നരേന്ദ്രമോഡി വിദ്യാഭ്യാസ രംഗത്ത് ചങ്ങാത്ത മുതലാളിത്തത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 സെപ്റ്റംബര്‍ രണ്ടിന് പുറത്തിറങ്ങിയ പ്രധാനപ്പെട്ട പത്രങ്ങളുടെ ഒന്നാം പേജിലെ പരസ്യത്തിന് പല പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

അത്തരത്തിലൊരു പരസ്യം തീര്‍ത്തും അസാധാരണമായിരുന്നു. അതില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പടമായിരുന്നു പരസ്യത്തിലെ മോഡലായി ഉപയോഗിച്ചത്. അത് പക്ഷെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏതെങ്കിലും മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ചിത്രമായിരുന്നില്ല.

അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പരസ്യവുമായിരുന്നില്ല. അത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യകമ്പനിയുടെ പരസ്യമായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോയുടെ പ്രഖ്യാപനമായിരുന്നു അത്. ആദ്യമായിരുന്നു ഒരു സ്വകാര്യ സംരഭകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവരുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു 'മോഡലായി' ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രിയെ ‘മോഡലാക്കി’ റിലയന്‍സ് നല്‍കിയ പരസ്യം 
പ്രധാനമന്ത്രിയെ ‘മോഡലാക്കി’ റിലയന്‍സ് നല്‍കിയ പരസ്യം 

ആ പരസ്യത്തില്‍ ഇങ്ങനെ പറയുന്നു'പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന പ്രഖ്യാപനം ചരിത്രത്തെ മാറ്റിമറിക്കുന്നതാണ്. ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്കുമായുള്ള പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ് ജിയോ..' ഇങ്ങനെ പോകുന്നു പരസ്യം.

വലിയ കോളിളക്കം, ഈ പരസ്യം അതിന്റെ അസ്വാഭാവികതകൊണ്ടുതന്നെ സൃഷ്ടിച്ചു.

റിലയന്‍സുള്‍പ്പെടെ വന്‍കിട വ്യവസായികളുമായുള്ള നരേന്ദ്രമോഡിയുടെ അടുപ്പം അതിന് മുന്ന് തന്നെ അറിയാമായിരുന്നുവെങ്കിലും അതിന്റെ തീവ്രത രാജ്യത്തിന് ബോധ്യമായത് അന്നായിരുന്നു.

(പിന്നീട് നോട്ടുനിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പേടിഎം കമ്പനിയും ഇതേപോലെ നരേന്ദ്ര മോഡിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്.)

നരേന്ദ്ര മോഡിയുടെ റിലയന്‍സ് ബന്ധം വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ കാരണം ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവാണ്. ആറ് സ്ഥാപനങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ മികവിന്റെ കേന്ദ്രങ്ങളാക്കിയത്. ഇതിലാണ് ഇനിയും തുടങ്ങാത്ത ആര്‍ക്കും പ്രത്യേകിച്ച് ഒരറിവും ഇല്ലാത്ത റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉള്‍പ്പെടുത്തിയത്.

നീതാ അംബാനിയുടെ നേതൃത്വത്തിലാണ് ഫൗണ്ടേഷന്‍. ഇനിയും തുടങ്ങാത്ത സ്ഥാപനത്തെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് സയന്‍സ് പോലുള്ള അന്താരാഷ്ട്ര തലത്തില്‍തന്നെ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുമായി മോഡി സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമെ ഐഐടി ഡല്‍ഹി, ബോംബെ, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, ബിറ്റ് സ്‌ പിലാനി എന്നി സ്ഥാപനങ്ങളോടപ്പമാണ് ഇനിയും തുടങ്ങാത്ത റിലയന്‍സിന്റെ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി നരേന്ദ്ര മോഡിസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് നീതാ അംബാനി, ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നത്.

യുജിസി നിയമിച്ച സമിതിയാണ് Empowered Expert Committee മികവിന്റെ കേന്ദ്രങ്ങളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ എന്‍ ഗോപാലസ്വാമിയായിരുന്നു ഇതിന്റെ തലവന്‍.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിവേകാനന്ദ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ തലവന്‍ കൂടിയാണ് ഇദ്ദേഹം.

മറ്റ് അംഗങ്ങളെ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് യുജിസിക്ക് സമര്‍പ്പിക്കുകയായിരുന്നു.

മികവിന്റെ കേന്ദ്രങ്ങളായി സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ മറികടന്നായിരുന്നു സമിതിയുടെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ ഷണല്‍ റാങ്കിംങ് ഫ്രെയിംവര്‍ക്ക് തയ്യാറാക്കിയ പട്ടികയെ പൂര്‍ണമായും അവഗണിച്ചാണ് പുതിയ സമിതിയുടെ മികവ് പട്ടിക.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കുക എന്ന നയത്തിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം 
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കുക എന്ന നയത്തിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം 

ഇനിയും തുടങ്ങാത്ത ജിയോയെ മികവിന്റെ പട്ടികയില്‍പെടുത്തി എന്ന് മാത്രമല്ല, രാജ്യത്തെ വലിയ സര്‍വകാലാശാലകളെയും പഠന കേന്ദ്രങ്ങളെയും പട്ടികയില്‍നിന്ന് ഒഴിവാക്കി എന്നതുമാണ് മോഡി സര്‍ക്കാരിന്റെ പുതിയ പട്ടികയുടെ സവിശേഷത.

മാനവശേഷി വിഭവ വകുപ്പിന്റെ പട്ടിക പ്രകാരം 18 സ്ഥാനത്താണ് മണിപ്പാല്‍. ബിറ്റ്‌സ പിലാനി 26-ാം സ്ഥാനത്തും. ഇവയക്ക് മുന്നിലാണ് പല ഐഐടികളും ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും.

റിലയന്‍സിനെ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് സഹായിക്കുമ്പോഴും, പൊതു വിദ്യാഭ്യാസ മേഖലയെ പരമാവിധി ഒഴിച്ചുനിര്‍ത്താനും മോഡി സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്നതാണ് പുതിയ തീരുമാനത്തിന്റെ സവിശേഷത.

യുജിസി എന്ന സംവിധാനം അവസാനിപ്പിച്ച് ഉന്നത് വിദ്യാഭ്യാസ കമ്മീഷന്‍ രൂപികരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നീ ഏജന്‍സികള്‍ക്ക് പകരമായാണ് പുതിയ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി നിര്‍ണായക തീരുമാനമെടുക്കുക സമിതി ആയിരിക്കും.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇപ്പോള്‍ നിര്‍ണായകമാകുന്നത് ഇതു സംബന്ധിച്ചുള്ള അംബാനി- ബിര്‍ള റിപ്പോര്‍ട്ടാണ്.

A policy framework for Reforms in Education എന്ന പേരിലാണ് അംബാനി- ബിര്‍ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അറിവിന്റെ അടിസ്ഥാനത്തിലുള്ള സമ്പദ് വ്യവസ്ഥ വളര്‍ത്തുന്നതിന് (Knowledge based economy) ഉതകുന്ന വിദ്യാഭ്യാസമാണ് വേണ്ടതെന്നായിരുന്നു ഇവരുടെ ശുപാര്‍ശ. ഇതിനായി കൂടുതല്‍ വാണിജ്യവല്‍ക്കരണം ആവശ്യമാണെന്നായിരുന്നു ഇവരുടെ ശുപാര്‍ശ.

ഈ ശുപാര്‍ശകള്‍ നടപ്പിലക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍ എന്നുവേണം മനസ്സിലാക്കാന്‍.

തുടങ്ങാത്ത സ്ഥാപനം പോലും മികവിന്റെ കേന്ദ്രങ്ങളാകുന്ന തരത്തില്‍, (റിലയന്‍സിന്റെതാണെങ്കില്‍, അല്ലെങ്കില്‍ മറ്റൊരു വ്യവസായ ഭീമന്റെ ഉടമസ്ഥതയിലാണെങ്കില്‍ മാത്രം) മോഡി സര്‍ക്കാര്‍ ഉന്നത് വിദ്യാഭ്യാസ രംഗത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ കേന്ദ്രങ്ങളാക്കിയാണ് മാറ്റിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018