SPOTLIGHT

രാഹുല്‍ പറഞ്ഞതിലെ ചരിത്ര വസ്തുതകള്‍: ബ്രദര്‍ഹുഡും ആര്‍എസ്എസ്സും, വര്‍ഗീയതയുടെ പ്രത്യയശാസ്ത്ര പ്രയോക്താക്കള്‍ 

മുസ്ലീം ബ്രദര്‍ഹുഡിനെയും ആര്‍എസ്എസ്സിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന വസ്തുതപരമാണോ? വസ്തുതകള്‍ എന്താണ് പറയുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബര്‍ലിനില്‍ നടന്ന ഒരു ചടങ്ങില്‍ ആര്‍എസ്എസിനെയും മുസ്ലീം ബ്രദര്‍ഹുഡിനെയും താരതമ്യം ചെയ്ത് നടത്തിയ പരാമര്‍ശം ബിജെപി നേതാക്കളുടെ വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കയാണ്. അത്തരം ഒരു പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ആര്‍എസ്എസിനെ ഐഎസ്ഐഐസുമായി കോണ്‍ഗ്രസ് നേതാവ് ഗുലാബ് നബി ആസാദ് താരതമ്യം ചെയ്തപ്പോഴും ബിജെപി നേതാക്കള്‍ വലിയ ഒച്ചപ്പാടുണ്ടാക്കുകയും, കോണ്‍ഗ്രസ് ആ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.

യഥാര്‍ത്ഥത്തില്‍ മുസ്ലീം ബ്രദര്‍ഹുഡുമായി ആര്‍എസ്എസിന് താരതമ്യങ്ങളുണ്ടോ? ചരിത്രം നല്‍കുന്ന സൂചനകളെന്താണ്. മതമെന്നതിലുപരി ഇസ്ലാം ഒരു രാഷട്രീയ പദ്ധതിയാണെന്ന് ബ്രദര്‍ഹുഡ് പറയുമ്പോള്‍, ആര്‍എസ്എസിന്റെ ലക്ഷ്യം തന്നെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ്. ഒരുകൂട്ടര്‍ ശരീയത്തിന്റെ ഖിലാഫത്ത് ഭരണം ലക്ഷ്യമിടുമ്പോള്‍ ആര്‍എസ്എസിന് ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുന്ന, മനുസ്മൃതിയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം സ്ഥാപിക്കലാണ് ലക്ഷ്യം.

രാഹുല്‍ പറഞ്ഞതിലെ ചരിത്ര വസ്തുതകള്‍: ബ്രദര്‍ഹുഡും ആര്‍എസ്എസ്സും, വര്‍ഗീയതയുടെ പ്രത്യയശാസ്ത്ര പ്രയോക്താക്കള്‍ 

ആധുനിക ദേശ രാഷ്ട്ര സങ്കല്‍പങ്ങളെ ഇരുവരും തിരസ്‌ക്കരിക്കുന്നു.ഹിന്ദുത്വ ആശയത്തിന് പ്രത്യയശാസ്ത്ര അടിത്തറ നല്‍കിയ സവര്‍ക്കറുടെ അഭിപ്രായത്തില്‍ ഇന്ത്യയെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കരുതുന്നവരാണ് ഹിന്ദുരാഷ്ട്രത്തിലെ എല്ലാ അവകാശങ്ങളുമുള്ള പൗരന്മാര്‍. അതില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും സ്വാഭാവികമായും പുറത്താകുന്നു.(ആ ഇന്ത്യയുടെ അതിര്‍ത്തി ഇപ്പോഴത്തെ രാജ്യത്തിന്റെ അതിര്‍ത്തിയല്ല). അങ്ങനെ സങ്കല്‍പ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വലിയ സാമ്യങ്ങള്‍ ആര്‍എസ്എസിനും മുസ്ലീം ബ്രദര്‍ഹുഡിനുമുണ്ട്.

അല്‍ ഖ്വയ്ദയുടെയും ഐഎസ്‌ഐഎസിന്റെയും സ്ഥാപകരുടെ ബ്രദര്‍ഹുഡ് ബന്ധം ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടതാണ്.

ഐഎസ്ഐഎസിന്റെ സ്ഥാപകനും സ്വയംപ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ യാത്ര തുടങ്ങിയത് മുസ്ലീം ബ്രദര്‍ഹുഡിലൂടെയായിരുന്നു. ഇറാഖിലെ സദ്ദാം സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഇയാള്‍ മുസ്ലീം ബ്രദര്‍ഹുഡില്‍ ചേരുകയായിരുന്നു.പിന്നീടാണ് അല്‍ ഖ്വായ്ദയിലേക്കും ഒടുവില്‍ ഐഎസ്ഐഎസിലേക്കും എത്തുകയായിരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറം ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ആശയപരമായ ഇയാളുടെ അടിത്തറ ബ്രദര്‍ഹുഡില്‍നിന്നായിരുന്നു ലഭിച്ചതെന്ന് വ്യക്തം.

അതുപോലെ, ആര്‍എസ്എസിന് മുമ്പും ഹിന്ദുരാജ്യം സ്ഥാപിക്കുന്നതിന് ഹിന്ദുമഹാസഭ പോലുള്ള സംഘടന ഉണ്ടായിരുന്നുവെങ്കിലും അതിനൊരു ഏകീകൃത രൂപം കൈവരുന്നത് ആര്‍എസ്എസിന്റെ രൂപീകരണത്തോടെയാണ്. രാജ്യത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രൂപം കൊണ്ട വിവിധ ഹിന്ദു ഭീകരസംഘടനകളുടെ ആശയാടിത്തറ ആര്‍എസ്എസിന്റെതായിരുന്നു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാരനും നിയമവിദഗ്ദനുമായ എ.ജി നൂറാനിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തിയത്. അതുപോലെ ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വ്യാപകമായ ഗോരക്ഷ സംഘത്തിന്റെ അക്രമങ്ങള്‍ക്കുപിന്നിലും ആര്‍എസ്എസിന്റെ ആശയഗതികളുടെ സ്വാധീനം പലവട്ടം പുറത്തുവന്നതാണ്. ശ്രീരാം സേന, ഹനുമാന്‍ സേന പോലുള്ള സംഘടനകളെ ആയുധം എടുത്ത് ആക്രമത്തിലേക്ക് തള്ളിവിടുന്നതും ആര്‍എസ്എസിന്റെ പ്രത്യയ ശാസ്്രത പദ്ധതിയല്ലാതെ മറ്റൊന്നുമല്ല.

രാഹുല്‍ പറഞ്ഞതിലെ ചരിത്ര വസ്തുതകള്‍: ബ്രദര്‍ഹുഡും ആര്‍എസ്എസ്സും, വര്‍ഗീയതയുടെ പ്രത്യയശാസ്ത്ര പ്രയോക്താക്കള്‍ 

അല്‍ഖ്വയ്ദയുടെ ഉസാമ ബിന്‍ ലാദന്റെ ആത്മീയ ഗുരുവായി കണക്കാക്കുന്ന അബ്ദ് അല്‍ മജീദ് അല്‍ സിദാനി യെമനിലെ ബ്രദര്‍ഹുഡിന്റെ പതിപ്പായ റിഫോം പാര്‍ട്ടിയുടെ സ്ഥാപകനാണ്. ഇയാളെ ഐക്യരാഷ്ട്ര സഭ ഭീകരനായി മുദ്രകുത്തിയിട്ടുണ്ട്. ഇതിന് പുറമെ അല്‍ഖ്വയ്ദയുമായി ബ്രദര്‍ഹുഡിന്റെ ബന്ധം കാണിക്കുന്ന പല വസ്തുതകളും ഇതിനകം പുറത്തു വന്നു.

ഇന്ത്യയിലെ ഹിന്ദുത്വ ഭീകരവാദികളുമായുള്ള ആര്‍എസ്എസിന്റെ നേരിട്ടുള്ള ബന്ധം പലവട്ടം തെളിഞ്ഞതാണ്. കൊലപാതകം നടത്തി ജാമ്യത്തില്‍ ഇറങ്ങിവരുന്നവരെ കേന്ദ്രമന്ത്രിമാര്‍വരെ സ്വീകരിക്കുന്ന തലത്തിലേക്ക് അവര്‍ തമ്മിലുള്ള സംഘടനാ ബന്ധവും വളരെ വ്യക്തമാണ്.

ആര്‍എസ്എസും ബ്രദര്‍ഹുഡും ഭിന്ന മേഖലയില്‍നിന്ന് ഏര്‍പ്പെട്ടിരിക്കുന്നത് ഒരു ജോലി തന്നെയാണ്. മതത്തെ രാഷ്ട്രീയകാര്യ പരിപാടിയാക്കി കൊണ്ടുള്ള പ്രവര്‍ത്തനം.

അതുകൊണ്ട് ഇക്കാര്യത്തില്‍ എങ്കിലും തിരുത്തി പറയേണ്ട ഒന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സ്വാധീനങ്ങള്‍ അദ്ദേഹത്തെ കൊണ്ട് ആ പ്രസ്താവന തിരുത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018