SPOTLIGHT

നോട്ടുകള്‍ തിരിച്ചെത്തി, കള്ളപണവും കൂടി, ഭക്തര്‍ ഓര്‍ക്കുന്നുവോ മോഡിയുടെ ‘എന്നെ കത്തിച്ചുകളയൂ’ പ്രസംഗം   

കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടമെന്ന് പറഞ്ഞായിരുന്നു  നോട്ടുനിരോധനം നടപ്പിലാക്കിയത്. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാന്‍ അതിന് കഴിഞ്ഞില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ലക്ഷ്യം പാളിയാല്‍ ശിക്ഷിച്ചുകൊള്ളൂവെന്ന് പറഞ്ഞ മോഡി അന്നത്തെ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടാകുമോ? 

ഒന്നരവര്‍ഷം മുമ്പ് 2016 നവംബര്‍ എട്ടിന് ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ നിര്‍ണായക പ്രഖ്യാപനം നടത്തി ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രസംഗമായിരുന്നു അത്. അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയുമുള്ള യുദ്ധത്തിന്റെ ഭാഗമാണ് നോട്ടുനിരോധനം എന്നായിരുന്നു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലെ ഹൈലറ്റ്.

നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെമ്പാടും സാമ്പത്തികമായ അരാജകത്വമുണ്ടായി. നോട്ടുകിട്ടാതെ ആളുകള്‍ മരിച്ചു. എടിഎമ്മുകള്‍ക്കുമുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂവുണ്ടായി. നോട്ടുനിരോധനത്തിന് ശേഷം പ്രധാനമന്ത്രി വിദേശത്താണ് പോയത്. പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദരും സര്‍ക്കാരിന്റെ നിലപാടുകള്‍ തെറ്റാണെന്ന് പറഞ്ഞു.

നിയമപരമായ കൊള്ളയെന്നായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. രണ്ടു ശതമാനം വളര്‍ച്ച കുറയുമെന്നും അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിന്റെ വിമര്‍ശനത്തെ അവജ്ഞയോടെയും പരിഹാസത്തോടെയുമായിരുന്നു മോഡിയുടെ മറുപടി.

അദ്ദേഹം അഞ്ച് ദിവസത്തിനുശേഷം ഗോവയിലാണ്‌ തിരിച്ചെത്തിയത്. അവിടെ വികാരം തുടിപ്പിച്ചായിരുന്നു മോഡിയുടെ പ്രസംഗം. അമ്പതുദിവസത്തെ സമയത്തിനുള്ളില്‍ സകല പ്രശ്‌നങ്ങളും പരിഹരിക്കുമെന്നായിരുന്നു പ്രസംഗത്തിന്റെ ഊന്നല്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ രാജ്യത്തോട് 50 ദിവസമാണ് ആവശ്യപ്പെടുന്നത്. ഡിസംബര്‍ 30 കഴിഞ്ഞിട്ടും എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കിലോ, എന്റെ പ്രവൃത്തിയില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടെന്ന് തോന്നിയാലോ രാജ്യം തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം തുടര്‍ന്നു. ‘മറ്റുള്ളവരെ പോലെ ഞാന്‍ വെറുതെ പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ഞാന്‍ ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല ഇവിടെ എത്തിയത്. എന്റെ വീടും കുടുംബവും എല്ലാം രാജ്യത്തിന് വേണ്ടി ഉപേക്ഷിച്ചതാണ്’

ഒന്നരവര്‍ഷം കഴിഞ്ഞിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് ഇന്ന് ആഗസ്റ്റ് 29 ന് പുറത്തിറങ്ങി. അതില്‍ പറയുന്നു 99.3% അസാധുവാക്കിയ നോട്ടുകളും തിരിച്ചെത്തിയെന്ന്. അതായാത് കള്ളപ്പണമാണ് ഏറെയെന്നും അവ ബാങ്കിംങ് സിസ്റ്റത്തിലേക്ക് തിരിച്ചുവരില്ലെന്നുമായിരുന്നു മോഡിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും നിലപാട്. 15. 41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നരേന്ദ്ര മോഡി അസാധുവാക്കിയത്. ഇതില്‍ 15. 31 ലക്ഷം കോടിയും തിരിച്ചുവന്നു. 10,000 കോടി രൂപമാത്രമാണ് തിരിച്ച് ബാങ്കിംങ് സിസ്റ്റത്തിലേക്ക് വരാതിരുന്നത്.

സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം കള്ളനോട്ട് ഇല്ലാതാക്കുമെന്നതായിരുന്നു. ഇതിലും മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നുവെന്നതിന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലില്‍ ഇറങ്ങിയ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് കള്ളപണത്തിന്റെ എണ്ണത്തില്‍ 480 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ്. എന്നു മാത്രമല്ല, അങ്ങേയറ്റം അവധാനതയോടെ സൃഷ്ടിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ട 2000 ത്തിന്റെ നോട്ടുകളും വ്യാജ മുണ്ടെന്നും കണ്ടെത്തപ്പെട്ടു. 2015 -16 കള്ളനോട്ടുകള്‍ 4.10 ലക്ഷമാണ് കണ്ടെത്തിയതെങ്കില്‍ 2016- 17 ല്‍ 7.33 ലക്ഷം ആയി വര്‍ധിക്കുകയാണ് ചെയ്തത്.

നോട്ടുനിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമായി പറഞ്ഞത് ഭീകരവാദത്തെ തടയിടുകയായിരുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഭീകരവാദം എന്ന് സര്‍ക്കാര്‍ വിളിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യാപകമാകുകയും ചെയതു. നിരവധി സൈനികര്‍ക്കും സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

നോട്ടുനിരോധനം മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഉണ്ടാക്കിയ കുറവിന്റെ കണക്ക് നേരത്തെ തന്നെ പുറത്തുവന്നതാണ്. 2015-2016 ലെ 8.01 % ത്തില്‍നിന്ന് 2016-17 ല്‍ 7.11 % ആയി കുറയുകയാണ് ചെയ്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിംങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്പ്രകാരം 15 ലക്ഷത്തോളം പേര്‍ക്കാണ് നോട്ടുനിരോധനം മുലം ജോലി ഇല്ലാതായത്. ചെറുകിട വ്യവസായങ്ങളില്‍ പലതിന്റെയും നട്ടെലൊടിഞ്ഞു.

ഇങ്ങനെ സര്‍ക്കാര്‍ അവകാശപ്പെട്ട കാര്യങ്ങളെല്ലാം തീര്‍ത്തും പരാജയപ്പെട്ടതാണ്‌ നോട്ടുനിരോധനം എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അപ്പോള്‍ എന്തിനായിരുന്നു സാധാരണക്കാരനെ ദ്രോഹിച്ച നോട്ടുനിരോധനം. അന്ന് ചിലര്‍ ആരോപിച്ചതുപോലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എതിരാളികളെ സാമ്പത്തികമായി തകര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നോ നോട്ടുനിരോധനം.

50 ദിവസമായിരുന്നു മോഡി 2016 നവംബറില്‍ ജനങ്ങളോട് ചോദിച്ചത്. ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു

നോട്ടുനിരോധനം പരാജയപ്പെട്ടാല്‍ ജനങ്ങളോട് ശിക്ഷിക്കാനാണ്, കത്തിച്ചുകളയാനാണ് മോഡി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഭക്തര്‍ എന്ത് ചെയ്യും?

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018