SPOTLIGHT

മോഹന്‍ ഭാഗവതിന്റെ കള്ളങ്ങള്‍, അഥവാ ആര്‍എസ് എസ്സിന്റെ ചരിത്രം  

ആര്‍ എസ് എസ്സിനെ പരിചയപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത കാര്യങ്ങളില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പറഞ്ഞ കാര്യങ്ങള്‍ ചരിത്രത്തോടും ആ സംഘടനയുടെ പ്രവര്‍ത്തനത്തോടും നീതി പുലര്‍ത്തുന്നുണ്ടോ? എന്തുകൊണ്ടാവും ചരിത്രം പറയുമ്പോള്‍ ആര്‍എസ് എസ്സിന് കള്ളം പറയേണ്ടിവരുന്നത്.

ആര്‍ എസ് എസ്സിന്റെ ആശയങ്ങളും നിലപാടുകളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സെമിനാറാണ് സംഘടന ഡല്‍ഹിയില്‍ നടത്തിയത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പ്രമുഖരെ യോഗത്തിന് ക്ഷണിച്ചതായാണ് അറിയുന്നത്. ഇന്ത്യയിലെ ആര്‍ എസ് എസ്സിനെ എതിര്‍ക്കുന്നവരെ പോലും യോഗത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ ബിജെപിയുമായി സഹകരിക്കുന്ന ചില രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ മാത്രമാണ് ആര്‍എസ് എസ്സിന്റെ യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ പ്രതിനിധികള്‍ അവിടെ ഉണ്ടായിരുന്നില്ല.

ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതാണ് യോഗത്തില്‍ സംഘടന എന്താണെന്നും അതിന്റെ പ്രത്യയശാസ്ത്രമെന്താണെന്നും രാജ്യത്തെക്കുറിച്ചുള്ള അതിന്റെ സങ്കല്‍പമെന്താണെന്നും സമയമെടുത്ത് വിശദീകരിച്ചത്.

1925 ല്‍ രൂപികരിക്കപ്പെട്ട സംഘടന, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഒരു പ്രസ്ഥാനം, രാജ്യം ഭരിച്ച/ഭരിക്കുന്ന രണ്ട് പ്രധാനമന്ത്രിമാരും, അനവധി മുഖ്യമന്ത്രിമാരും, കേന്ദ്ര മന്ത്രിമാരും എല്ലാം അവരുടെ വഴികാട്ടിയായി പറയുന്ന സംഘടനയ്ക്ക് എന്തുകൊണ്ടാവും ഒരു പരിചയപ്പെടുത്തല്‍ വേണ്ടി വരുന്നത്. രൂപീകരിച്ച് 93 വര്‍ഷമാകുമ്പോള്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമാണെന്ന് ആര്‍എസ് എസ്സിന് തോന്നുന്നുതിന് കാരണമുണ്ടാകും. അത് അവര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ യോഗത്തില്‍ സംഘടനയുടെ നിലപാടായി ചില കാര്യങ്ങള്‍ വിശദീകരിക്കുന്നു.

വിശദീകരണ യോഗങ്ങളില്‍ എന്താണ് മോഹന്‍ ഭാഗവത് പറഞ്ഞത്. അത് ആര്‍എസ്എസ്സിന്റെ ചരിത്രവുമായി അദ്ദേഹം പറഞ്ഞത് എത്രത്തോളം പൊരുത്തപ്പെടുന്നു? ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെടുന്നതാണോ മോഹന്‍ഭാഗവതിന്റെ പ്രഖ്യാപനങ്ങള്‍?

പത്രങ്ങള്‍ മിക്കതും ആര്‍എസ്എസ് യോഗത്തിന്റെ വാര്‍ത്ത വിശദമായി തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ മോഹന്‍ഭാഗവത് പറഞ്ഞ കാര്യം ഹിന്ദുത്വ എന്നത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ് എന്നതാണ്. അദ്ദേഹം വിശദമാക്കുന്നത് മുസ്ലീങ്ങള്‍ ഇല്ലെങ്കില്‍ ഹിന്ദുത്വം എന്ന ഒന്നില്ലെന്നാണ്. അത്രമേല്‍ സഹിഷ്ണുതയുടെ പ്രസ്ഥാനമായിട്ടാണ് ആര്‍ എസ് എസ്സിനെ മോഹന്‍ഭാഗവത് വിശേഷിപ്പിക്കുന്നത്. 'സാഹോദര്യത്തിനുവേണ്ടിയാണ് ഹിന്ദുത്വം നിലനില്‍ക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ ഹിന്ദുത്വമില്ല'

ദേശഭക്തി, സംസ്‌ക്കാരത്തിലുള്ള അഭിമാനം, പിന്നെ സംസ്‌ക്കാരം എന്നിവയാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമായി മോഹന്‍ഭാഗവത് വിശദീകരിച്ചത്.

മോഹന്‍ ഭാഗവതിന്റെ കള്ളങ്ങള്‍, അഥവാ ആര്‍എസ് എസ്സിന്റെ ചരിത്രം  
ഹിന്ദുത്വത്തെക്കുറിച്ച് വി ഡി സവര്‍ക്കറും, എം എസ് ഗോള്‍വള്‍ക്കറും നേരത്തെ വിശദമാക്കിയതാണ്. ഇതില്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമായി യഥാര്‍ത്ഥത്തില്‍ മോഹന്‍ഭാഗവത് ഒന്നും പറയുന്നില്ല. ഇന്ത്യക്കാരനാകണമെങ്കില്‍ അയാളുടെ/അവളുടെ ജന്മനാട് മാത്രമല്ല, പുണ്യഭൂമിയും ഇന്ത്യയായിരിക്കണമെന്നതാണ് ആര്‍ എസ് എസ് ആചാര്യന്മാര്‍ ഇക്കാലമത്രയും പറഞ്ഞത്. സ്വാഭാവികമായും രാജ്യത്തിന് പുറത്ത് പുണ്യഭൂമികളെ കാണുന്ന വിശ്വാസികള്‍ (മുസ്ലീംങ്ങളും കൃസ്ത്യാനികളും) ഇവരുടെ നിര്‍വചനത്തിന് പുറത്താണ്. അവരെ എന്തുചെയ്യണമെന്നതിന് ആര്‍എസ്എസ്സിന്റെ താത്വികാചാര്യനും ഏറ്റവും കൂടുതല്‍ വര്‍ഷം ആ സംഘടനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എം എസ് ഗോള്‍വള്‍ക്കര്‍ പറഞ്ഞിട്ടുണ്ട്.

പിന്നെ ഭാരതീയ സംസ്‌കാരത്തിന്റെ കാര്യം. വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരാണ് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍. അതില്‍ വ്യത്യസ്ത രാഷ്ട്രീയ ധാരയില്‍പെട്ടവരുണ്ട്. ഡോ. അംബേദ്ക്കറിനെ പോലുള്ള ചിന്തകരുണ്ട്. അവരൊന്നും ആര്‍എസ് എസ് പറയുന്ന ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ആവേശക്കമ്മിറ്റിക്കാരല്ല. രാജ്യത്തിന്റെ ഭിന്ന സംസ്‌ക്കാരത്തെ ഇല്ലാതാക്കി, ഒരു ഏക സാംസ്‌കാരിക അന്തരീക്ഷത്തിനായാണ് ആര്‍എസ്എസ്സ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ ആക്ഷേപം

ദേശീയത സംബന്ധിച്ച് ആര്‍ എസ് എസ്സിന്റെ നിലപാട് ആദ്യം സമഗ്രമായി വിശദീകരിച്ചത് രണ്ടാമത്തെ സര്‍സംഘ് ചാലകായിരുന്നു എം എസ് ഗോള്‍വള്‍ക്കര്‍ ആണ്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയാണ് വംശ പരിശുദ്ധി നിലനിര്‍ത്തുന്നതില്‍ ഉദാത്ത മാതൃകയെന്നായിരുന്നു ‘We or our nationhood defined’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചത്. 1939ലായിരുന്നു ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അതായത് അദ്ദേഹം ആര്‍ എസ് എസ്സിന്റെ സര്‍സംഘ് ചാലക് ആകുന്നതിന് ഒരു വര്‍ഷം മുമ്പ്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഗോള്‍വല്‍ക്കര്‍ ചെറുപ്പത്തില്‍ എഴുതിയ പുസ്തകമാണെന്ന് പറഞ്ഞ് ആ പുസ്തകത്തെ കൈയൊഴിയുകയാണ് ആര്‍ എസ് എസ് ചെയ്തത്. അതിലെ അതി തീവ്ര മത ന്യൂനപക്ഷ വിരുദ്ധതയെ പരസ്യമായി ന്യായീകരിക്കാന്‍ അപ്പോഴെക്കും ആര്‍എസ്എസ് നേതൃത്വത്തിന് ബുദ്ധിമുട്ടായി മാറിയിരുന്നു. അപ്പോഴും ദേശീയതയുമായി ബന്ധപ്പെട്ട ഗോള്‍വല്‍ക്കറിന്റെയോ വി ഡി സവര്‍ക്കറിന്റ ആശയങ്ങളെ തള്ളികളയാനോ ദേശീയത സംബന്ധിച്ച മറ്റെന്തെങ്കിലും ആശയം ആര്‍ എസ് എസ് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ഇപ്പോള്‍ മോഹന്‍ ഭാഗവത് ഇപ്പോള്‍ പറയുന്നതും ആര്‍എസ് എസ് നേരത്തെ പറഞ്ഞതും പ്രയോഗത്തില്‍ വരുത്തിയതുമായ ആശയങ്ങള്‍ തന്നെ.

മറ്റൊരു കാര്യം മോഹന്‍ഭാഗവത് പറഞ്ഞത് ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ടാണ്. ഇന്ത്യന്‍ ഭരണ ഘടനയെ ആര്‍എസ്എസ് അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ്സിന്റെ മാറിയ നിലപാടാണ് അദ്ദേഹം പറയുന്നതെങ്കില്‍ നേരത്തെ എടുത്ത നിലപാടിനെ തള്ളികളയുന്നു എന്ന് പറയേണ്ടതായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എന്തായിരുന്നു ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് സ്വീകരിച്ച നിലപാടുകള്‍. കോണ്‍സ്റ്റിറ്റിയവെന്റ് അംസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന് ശേഷം ആര്‍ എസ് എസ് മുഖപത്രം എഴുതിയ എഡിറ്റോറിയലില്‍ മനുസ്മൃതിയെ അംഗീകരിക്കാത്തതിന് വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത്. (1949 നവംബര്‍ 30 ന്റെ എഡിറ്റോറിയല്‍). എം എസ് ഗോള്‍വാല്‍ക്കറുടെ നിലപാടും ഇതുതന്നെയായിരുന്നു. അദ്ദേഹം ഇത് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു.

മോഹന്‍ ഭാഗവതിന്റെ കള്ളങ്ങള്‍, അഥവാ ആര്‍എസ് എസ്സിന്റെ ചരിത്രം  

ആര്‍എസ്എസിന്റെ ഈ നിലപാടുകള്‍ ഇപ്പോള്‍ സംഘടന തള്ളി കളഞ്ഞിട്ടുണ്ടോ? അതിനൊന്നും ഒരു വിശദീകരണവും നല്‍കാതെയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമെന്നൊക്കെ മോഹന്‍ഭാഗവത് പറയുന്നത്. പണ്ട് സ്വീകരിച്ച എന്തൊക്കെ സമീപനങ്ങളാണ് ആര്‍ എസ് എസ്സ് തള്ളികളഞ്ഞതെന്നുകൂടി മോഹന്‍ ഭാഗവത് പറഞ്ഞെങ്കില്‍ സംഘടനയെക്കുറിച്ച് കുറച്ചുകൂടി തെളിച്ചം ജനങ്ങള്‍ക്ക് കിട്ടിയേനെ.

ഇന്ത്യന്‍ പതാകയുമായി ബന്ധപ്പെട്ടാണ് മറ്റൊരു അവകാശവാദം. കോണ്‍ഗ്രസ് പൂര്‍ണ സ്വാരാജ് പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ത്രിവര്‍ണ പതാകയുമായി പ്രകടനം നടത്താന്‍ ആര്‍ എസ് എസ് തലവനായിരുന്ന ഹെഡ്‌ഗെവാര്‍ പറഞ്ഞുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഇതിന്റെ വസ്തുതാ വിരുദ്ധത പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ധീരേന്ദ്ര കെ ഝാ ഇതിനകം കാരവന്‍ ലേഖനത്തിലൂടെ ചൂണ്ടികാണിച്ചിട്ടുണ്ട്. ഹെഡ്‌ഗെവാര്‍ എഴുതിയ കത്തിലിങ്ങനെ എഴുതിയെന്ന് ഝാ കണ്ടെടുക്കുന്നു. ' കോണ്‍ഗ്രസ് പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നു. 21-1-30 ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം സ്വയം സേവകര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ പൊതുയോഗം നടത്തുകയും ദേശീയ പതാകയായ കാവി പതകായെ വന്ദിക്കുകയും വേണം' ഇതായിരുന്നു ഹെഡ്‌ഗെവാര്‍ എഴുതിയ കത്തിലുള്ളത്. ഝാ ഈ കത്തിന്റെ പകര്‍പ്പും കാരവന്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ഗെവാറിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളിലാണ് ഈ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ അടുത്ത കാലം വരെ നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ല. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പലയിടങ്ങളിലും ആര്‍എസ്എസ് ദേശീയ പതാക ഉയര്‍ത്താന്‍ തുടങ്ങിയത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആര്‍എസ്എസ്സുകാര്‍ക്ക് നിര്‍ബന്ധമില്ലെന്നാണ് മോഹന്‍ ഭാഗവതിന്റെ മറ്റൊരു പ്രഖ്യാപനം. ഏത് പാര്‍ട്ടിയിലും ആര്‍എസ്എസ്സുകാരന് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ബിജെപിയിലൊഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സുകാരുടെ പട്ടികയെങ്കിലും അദ്ദേഹം പുറത്തുവിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ വിശ്വസിച്ചേനെ. ഇനി മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സുകാര്‍ ഒളിപ്രവര്‍ത്തനമാണോ നടത്തുന്നത്. ആ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയുള്ള പ്രവര്‍ത്തനം.? അതുകൊണ്ടാണോ മറ്റ് പാര്‍ട്ടികളിലെ ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ ആരെന്ന കാര്യം വെളിപ്പെടുത്താന്‍ മോഹന്‍ഭാഗവത് തയ്യാറാകാതെ പോകുന്നത്.

അതുമാത്രമല്ല, രാഷ്ട്രീയ ഇടപെടല്‍ നടത്തില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കത്തെഴുതി നല്‍കിയാണ് ഗാന്ധി വധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍ എസ് എസ്സിന്റെ നിരോധനം നീക്കിയത്. ഇപ്പോള്‍ ആ ഓര്‍മ്മകളിലായിരിക്കും മോഹന്‍ ഭാഗവത്. പിന്നീട് ജനസംഘം രൂപികരിച്ചു, അതിന് ശേഷം ബിജെപിയായി. എന്നിട്ടും മോഹന്‍ഭാഗവത് ജനങ്ങളോട് പറയുന്നു ആര്‍എസ്എസിന് ഏതെങ്കിലും പാര്‍ട്ടിയോട്‌ പ്രത്യേകതയില്ലെന്ന്.

കളവുകളുടെ അടിത്തറ ആര്‍എസ്എസ്സിന്റെ ചരിത്രം പറയാന്‍ അനിവാര്യമാണെന്ന് പലര്‍ക്കും അറിയാവുന്നതുപോലെ, മോഹന്‍ഭാഗവതിനും അറിയാം എന്ന് മാത്രം.

എതെങ്കിലും ഭക്ഷണ രീതിയോ ഭാഷയോ അടിച്ചേല്‍പ്പിക്കുക ആര്‍എസ്എസ്സിന്റെ രീതിയല്ലെന്നാണ് മോഹന്‍ഭാഗവത് പറഞ്ഞ മറ്റൊരു കാര്യം. മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കമെതിരെ അഴിഞ്ഞാടുന്ന ഗോസംരക്ഷകരുടെ രാഷ്ട്രീയ കര്‍തൃത്വം ആര്‍ക്കാണെന്ന് പരിശോധിച്ചാല്‍ പൊളിയാന്‍ മാത്രമുള്ള അവകാശവാദം മാത്രമാണ് ഇത്.

എന്തായാലും ആര്‍ എസ് എസ്സിനെ പരിചയപ്പെടുത്താന്‍ വേണ്ടി മോഹന്‍ ഭഗവത് വിളിച്ചുചേര്‍ത്ത യോഗം, യോഗം, ആര്‍എസ്എസ്സിനെതിരെ പലരും പല രീതിയില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശരിവെയ്ക്കുകയാണ് ചെയ്യുന്നത്.

സംഘടനയുടെ നിലപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു കാര്യത്തെ സത്യസന്ധമായി വിശദീകരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറായിട്ടില്ലെന്നതാണ്‌ മൂന്ന് ദിവസത്തെ യോഗത്തിന്റെ നീക്കിബാക്കി. ചരിത്രവസ്തുതകളും, വര്‍ത്തമാന അനുഭവങ്ങളും മോഹന്‍ഭാഗവത്തിന്റെ അവകാശവാദങ്ങളെ റദ്ദുചെയ്യുന്നു. ആര്‍ എസ് എസ്സിന്റെ നിലപാട് പക്ഷെ എല്ലാ കാലവും ഇത്തരത്തില്‍ അര്‍ദ്ധ സത്യങ്ങളും ചരിത്ര വിരുദ്ധതയും പറയുക തന്നെയായിരുന്നു എന്ന് മനസ്സിലാക്കുന്നവര്‍ക്ക് ഇതില്‍ അത്ഭുതമില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018