SPOTLIGHT

ഈ ആധാര്‍ പ്രശ്‌നങ്ങള്‍ക്ക് സുപ്രീം കോടതിവിധിയില്‍ പരിഹാരമുണ്ടോ   

സുപ്രീം കോടതി വിധി ആധാറുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ടോ? പൗരന്മാരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ ആധാര്‍ കാര്‍ഡ് ഭരണകൂടത്തെ സഹായിക്കില്ലെ?

ആധാറിനെ ഒടുവില്‍ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് സഹായകരമാകുന്നതാണ് ആധാര്‍ എന്നാണ് ഭരണഘടന ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരുടെയും അഭിപ്രായം

സ്വകാര്യതയുമായി ബന്ധപ്പെട്ട രണ്ട് വ്യവസ്ഥകള്‍ റദ്ദാക്കിയത് മാത്രമാണ് ആധാറിനെ എതിര്‍ത്തവര്‍ക്ക് ആശ്വാസമായത്. മണി ബില്ലായി ആധാര്‍ കൊണ്ടുവന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ചന്ദ്രചൂഡിന്റെ വിമത ജഡ്ജ്മെമെന്റും തുടര്‍ന്നുള്ള ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നതും ഉറപ്പാണ്.

ആധാര്‍ വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതും ദേശീയ സുരക്ഷിതത്വവുമായി ബന്ധപ്പെടുത്തി വ്യക്തികളുടെ വിവരങ്ങള്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് പുറത്തുവിടാമെന്ന വ്യവസ്ഥയുമാണ് സുപ്രീം കോടതി റദ്ദാക്കിയത്ചില സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യതയുമായി ബന്ധപ്പെട്ടാണ് ആധാറുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍. ഇക്കാര്യത്തിലാണ് സുപ്രീം കോടതി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സുപ്രീം കോടതി റദ്ദാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഇതൊടെ പ്രാബല്യത്തിലില്ലാതായി. അതുകൊണ്ട് മാത്രം പക്ഷെ സ്വകാര്യതയുമായും മറ്റും ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് പറയുക വയ്യ. കാരണം ഇതേ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ എത്രയോ മറികടന്നാണ് ഭരണകൂടം ഇപ്പോഴും അതിന്റെ അമിതാധികാര പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. അതിനെ താല്‍ക്കാലം ഒഴിവാക്കി നിര്‍ത്തിയാല്‍ പോലും

ആധാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയതുമുതല്‍ ഉടലെടുത്ത പ്രശ്‌നങ്ങളെ എങ്ങനെയാണ് കോടതി വിധി അഭിസംബോധന ചെയ്തത് എന്നതാണ് പ്രധാന പ്രശ്‌നം.

എന്തെല്ലാമാണ് ആധാറിന്റെ പാളിച്ചയായി ഇന്ത്യയിലെ ജനങ്ങള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ അനുഭവിച്ചതെന്ന് മനസ്സിലാക്കുമ്പോഴാണ് സുപ്രീം കോടതി വിധി തൃപ്തികരമല്ലാതാകുന്നത്. അതില്‍ സ്വകാര്യതയുടെ മാത്രം വിഷയമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. അത് വളരെ പ്രധാന വിഷയമായി തുടരുമ്പോഴും.

കഴിഞ്ഞവര്‍ഷം ഇതേസമയമാണ് ഝാര്‍ഖണ്ടില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ റേഷന്‍ നിഷേധിക്കപ്പെട്ട് 11 വയസ്സുകാരി പട്ടിണി കിടന്ന് മരിച്ചത്.അത് വലിയ വാര്‍ത്തയായി. പക്ഷെ ചര്‍ച്ചയായി. പക്ഷെ സര്‍ക്കാരുകളുടെ സമീപനത്തില്‍ വലിയ മാറ്റമുണ്ടാക്കിയില്ലെന്ന് വേണം പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചത്.

ഝാര്‍ഖണ്ഡ്, ഒഡീസ എന്നീ സംസ്ഥാനങ്ങളില്‍ റൈറ്റ് റു ഫുഡ് കാംപെയിന്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്ന കാര്യം ആധാര്‍ പട്ടിണി മരണങ്ങള്‍ക്കുളള പ്രധാന കാരണമാകുന്നുവെന്നതാണ്.

അവരുടെ പഠന പ്രകാരം 2015 നുശേഷമുള്ള 56 മരണങ്ങളില്‍ 27 എണ്ണവും ആധാറുമായി ബന്ധപ്പെട്ടതാണെന്നാണ്. ഈ വര്‍ഷം ഇതിനകം 28 പേരുടെ മരണത്തില്‍ 14 പേരുടെ മരണത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയ നയങ്ങളുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇങ്ങനെ മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ദളിതരും മുസ്ലീങ്ങളുമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഈ ആധാര്‍ പ്രശ്‌നങ്ങള്‍ക്ക് സുപ്രീം കോടതിവിധിയില്‍ പരിഹാരമുണ്ടോ   

ആധാറില്ലെന്നതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ലെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക.

എന്നാല്‍ ആധാറിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട ഇതിനകം ഉയര്‍ന്നുവന്നത് നിരവധി കാര്യങ്ങളാണ്. അത്തരം കാര്യങ്ങള്‍ക്ക് എന്തെങ്കിലും പ്രതിവിധി സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ഡാറ്റാബേസ് ശേഖരിക്കുന്നതാണ് ഇന്ത്യയിലെ ആധാര്‍ സംവിധാനം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പൗരന്മാരും 12 അക്കമുള്ള ആധാര്‍ നമ്പര്‍ സ്വന്തമാക്കി കഴിഞ്ഞു. പൗരന്റെ ബയോ മെട്രിക്ക് ഡാറ്റയും മറ്റു വിവരങ്ങളും ഈ നമ്പറില്‍നിന്ന് സ്വന്തമാക്കാന്‍ കഴിയും. സുപ്രീം കോടതി വിധിയോടെ പൗരത്വത്തിന്റെ ഏകാംഗ കാര്‍ഡായി മാറിയിരിക്കയാണ് ആധാര്‍. ആധാറിനെ നവീകരിക്കുന്നതിന്റെ പേരില്‍ അതിനെ വേണ്ടെന്ന് വെയ്ക്കുന്നത് വെള്ളത്തോടൊപ്പം കുളിപ്പിച്ച കുട്ടിയെ കളയുന്നതിന് തുല്യമായിരിക്കുമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ആധാര്‍ നടപ്പിലാക്കി തുടങ്ങിയത് മുതല്‍ തന്നെ അതിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് വസ്തുതാപരമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു.

ഈയടുത്തായി ആധാറിന്റെ രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലായ്മ ബോധ്യപ്പെട്ടത് ട്രായ് ചെയര്‍മാന്‍ നടത്തിയ വെല്ലുവിളിയെ തുടര്‍ന്നായിരുന്നു. തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയ ആര്‍ എസ് ശര്‍മ അതുപയോഗിച്ച് എന്ത്' അപകടമാണ്' തനിക്കെതിരെ ചെയ്യാന്‍ പറ്റുക എന്നായിരുന്നു വെല്ലുവിളി. ആധാറിന്റെ പരിശുദ്ധി തെളിയിക്കാനാണ് തന്റെ വെല്ലുവിളിയെന്നാണ് ആര്‍ എസ് ശര്‍മ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ചിലര്‍ അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സ് ആപ്പിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. ഫ്രഞ്ച് കാരനായ ഹാക്കര്‍ എലിയറ്റ് ആന്റേഴ്‌സണ്‍ ട്രായ് ചെയര്‍മാന്റെ ജന്മദിനം അടക്കം കണ്ടുപിടിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നത് നിര്‍ത്തുകയാണെന്നും പറഞ്ഞു. ഇതോടെ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പക്കല്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ശക്തിപെടുകയും ചെയ്തു.

ഗൂഗില്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന ആപ്പ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് നേരത്തെയും പലരും വ്യക്തമാക്കിയിരുന്നതാണ്.

2017 ല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഒരു ഐഐടി ബിരുധധാരി അറസ്റ്റ് ചെയ്യപ്പെട്ടിിരുന്നു. ഒരു മാസ കാലത്തോളമാണ് അദ്ദേഹം ആധാറിന്റെ സുരക്ഷിതത്വം ആര്‍ക്കും മറികടക്കാവുന്ന ഒരു സാങ്കേതിക പ്രശ്‌നമാണെന്ന് തെളിയിച്ചത്.

അതുമാത്രമല്ല, യു ഐ ഡി എ ഐ തന്നെ വ്യക്തമാക്കിയത് 210 സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട് എന്നാണ്. വിവരാവകാശ പ്രകാരമുളള ചോദ്യത്തെ തുടര്‍ന്നായിരുന്നു ഈ വെളിപ്പെടുത്തല്‍.

ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന 'വ്യാജ' വെബ്‌സൈറ്റുകളെ യുഐഡിഎഐയ്ക്ക് തന്നെ ഇടപെട്ട് കരിമ്പട്ടികയില്‍ പെടുത്തേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞവർഷമാണ് അനധികൃതമായി ആധാര്‍ രേഖകള്‍ കരസ്ഥമാക്കിയതിന് 5000 ഓളം ഉദ്യോഗസ്ഥരെ അതില്‍നിന്ന് വിലക്കിയത്.

ദി ട്രിബ്യൂണ്‍ പത്രത്തില്‍വന്ന ലേഖനം വെളിച്ചത്തുകൊണ്ട് വന്നത്‌ 500 രൂപ കൊടുത്താല്‍ ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന റാക്കറ്റുകളെ കുറിച്ചാണ്. രചന ഖൈറ എന്ന മാധ്യമപ്രവര്‍ത്തക കണ്ടെത്തിയ ഈ വിവരം കേന്ദ്ര സര്‍ക്കാരിനെയും യുഐഡിഎഐയേയും ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയരുകള്‍ പോലും 300 രൂപ അധികം നല്‍കിയാല്‍ ലഭ്യമാക്കുന്ന സംഘത്തെക്കുറിച്ചാണ് അവര്‍ എഴുതിയത്.

വാര്‍ത്ത ഫലപ്രദമായി നിഷേധിക്കാന്‍ പോലും അധികൃതര്‍ക്ക് ആയിട്ടില്ല. ഇതുപോലെയാണ് വ്യാജ ആധാര്‍ കാര്‍ഡ് തടയാന്‍ കഴിയാത്ത പ്രശ്‌നവും .

ഈ പ്രശ്‌നങ്ങള്‍ക്ക് കോടതി വിധിയില്‍ പരിഹാരമുണ്ടോ? വ്യക്തമല്ല. സ്വകാര്യതയുടെകാര്യത്തിലായാലും, മറ്റെന്തെങ്കിലും തരത്തിലുള്ള അമിതാധികാര പ്രയോഗത്തിന്റെ കാര്യത്തിലായാലും ഭരണകൂടങ്ങള്‍ അത് ചെയ്തുപോന്നത് കോടതിയുടെയും ഭരണഘടനയുടെയും അനുമതി വാങ്ങിച്ചിട്ടല്ല. അതുകൊണ്ട് ആധാറില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍, അതിനെ ഒരു സര്‍വൈലന്‍സ് ഉപകരണമാക്കില്ലെന്ന് കരുതുന്നത് അതിരുകടന്ന ആത്മവിശ്വാസമായി മാറാനാണ് സാധ്യത.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018