SPOTLIGHT

മായവതിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളും കണക്കുകളില്‍ തെളിയുന്ന രാഷ്ട്രീയവും   

ധ്രുവീകരിക്കപ്പെട്ട ദേശീയ രാഷ്ട്രീയത്തില്‍ എവിടെയാവും ബിഎസ്പിയുടെ സ്ഥാനം. ഇടതുപാര്‍ട്ടികളെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബൈനറിക്ക് പുറത്താകുമോ മായവതിയുടെയും ഇടം. അവിടെനിന്ന് വിലപേശുന്നതാണ് നല്ലതെന്നാവുമോ മായവതിയുടെ കണക്കുകൂട്ടല്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2019 ല്‍ ബിജെപിയ്‌ക്കെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ സാധ്യതകള്‍ എത്രത്തോളമാണെന്നതിനെക്കുറിച്ച് വ്യക്തതനല്‍കും. പ്രത്യേകിച്ചും ബിഎസ്പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യത്തിന്റെ സാധ്യത എത്രത്തോളമെന്നതിനെക്കുറിച്ച്. ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും സാധ്യമല്ലെന്നാണ് മായവതിയുടെ നിലപാട്.

2019 ല്‍ സാധ്യമാണോ എന്ന് വ്യക്തമാക്കിയിട്ടുമില്ല. ഈ തെരഞ്ഞെടുപ്പ് ഫലം അതൊക്കെ തീരുമാനിച്ചെന്നിരിക്കും.

എന്തായാലും ഈ മുന്ന് സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് നിര്‍ണായക വോട്ടുണ്ട്.

ആ അര്‍ത്ഥത്തില്‍ ഒരു ത്രികോണ മല്‍സരമായിരിക്കും ഈ സംസ്ഥാനങ്ങളില്‍ നടക്കുകയെന്ന കാര്യവും ഉറപ്പാണ്. അപ്പോള്‍ എന്ത് സംഭവിക്കും. കണക്കുകള്‍ എന്താണ് പറയുന്നത്. തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന ബിഎസ്പിയെ തീരുമാനം എങ്ങനെയാവും ബാധിക്കുക.

ത്രികോണ മല്‍സരം സാധാരണ അര്‍ത്ഥത്തില്‍ ഏറ്റവും പ്രബലരായ രാഷ്ട്രീയ പാര്‍ട്ടിയെസഹായിക്കേണ്ടതാണ്. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് ബിഎസ് പി തീരുമാനിച്ചത് ബിജെപിയെ സഹായിക്കേണ്ടതാണ്. ഇതുവരെയുള്ള കണക്കും ബിജെപിയ്ക്ക്അനുകൂലമാണ്. എന്നാല്‍ ബിഎസ്പിയുടെ സ്ഥിതി എന്താവും. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വര്ഷത്തെ യുപി നിയമസഭ തെരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചടി നേരിട്ട ബിഎസ്പിയ്ക്ക് ഇനി ഒരു തിരിച്ചടി കൂടി നേരിടാന്‍ കഴിയുമോ എന്നതാണ് കൂടുതല്‍ വലിയ ചോദ്യം. ബിഎസ്പിയെ കൂടാതെ ബിജെപിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ബിഎസ്പി സ്വാധീനം പ്രകടമായി ഉള്ള സംസ്ഥാനങ്ങളില്‍ പ്രധാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഈ സ്വാധീനം നിലനിര്‍ത്താനോ വര്‍ധിപ്പിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് വസ്തുതയും നിലനില്‍ക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഇത് വ്യക്തമാക്കാന്നുണ്ട്. 2008 ലാണ് ബിഎസ്പി മധ്യപ്രദേശില്‍ ഇതുവരെയുള്ളതില്‍ മികച്ച നേട്ടം കൈവരിച്ചത്. അന്ന് പാര്‍ട്ടി ഏഴ് സീറ്റുകളാണ് നിയമസഭയില്‍ നേടിയത്. 8.97 ശതമാനം വോട്ടും ലഭിച്ചു. ഉത്തര്‍പ്രദേശില്‍ മായാവതി തനിച്ച് ഭൂരിപക്ഷം നേടി ബിഎസ്പി കരുത്ത് കാണിച്ച കാലമായിരുന്നു അതെന്ന് കൂടി ഓര്‍ക്കണം. 2003 ല്‍ മധ്യപ്രദേശില്‍ 157 സീറ്റിലാണ് ബി എസ് പി മല്‍സരിച്ചത്. രണ്ട് സീറ്റുകളും 7.26 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

മായവതിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളും കണക്കുകളില്‍ തെളിയുന്ന രാഷ്ട്രീയവും   

മധ്യപ്രദേശില്‍ സവര്‍ണവിഭാഗത്തില്‍പ്പെട്ടവരുടെയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെയും പിന്തുണയാണ് ബിജെപിയ്ക്ക് കഴിഞ്ഞ 15 വര്‍ഷം അധികാരത്തില്‍ തുടരാന്‍ സാധിച്ചത്. സിഎസ്ഡിഎസ്സിന്റെ ഒരു സര്‍വെ പ്രകാരം ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ളത് മധ്യപ്രദേശിലാണ്. ദളിത് വിഭാഗത്തിനും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുണ്ട്. ഇതാണ് മായവതിയുടെ പ്രധാനമേഖല.

നിലനില്‍ക്കുന്ന ഭരണപാര്‍ട്ടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന സ്വഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 'ആന്റി ഇന്‍ക്യൂബന്‍സി ഫാക്ടര്‍' അതിന്റെ സ്വാധീനം പ്രകടിപ്പിക്കാത്ത സംസ്ഥാനം. ഇത്തവണ ആ സ്വഭാവം തന്നെയാവുമോ കാണിക്കുകയെന്നൊന്നും പറയാന്‍ കഴിയില്ല. വ്യാപം അഴിമതിയുമായി ചില ബിജെപി നേതാക്കള്‍ക്കുള്ള ബന്ധവും, കര്‍ഷകപ്രക്ഷോഭവും ഇത്തവണ വോട്ടര്‍മാരുടെ വികാരം മറ്റൊന്നാകാന്‍ ഇടയുണ്ടെന്ന് കരുതുന്നവരുണ്ട്. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന ബിഎസ്പി യുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രസക്തമാകുക. 60 സീറ്റുകളോളം ബിഎസ്പി ചോദിച്ചതാണ് യഥാര്‍ത്ഥത്തില്‍ സഖ്യ സാധ്യത ഇല്ലാതാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റുകളുടെ എണ്ണത്തില്‍ ചില വിട്ടുവീഴ്ചകള്‍ നടത്താന്‍ ബിഎസ്പി തയ്യാറായെങ്കിലും അവര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ട ചില സീറ്റുകളില്‍ ആ പാര്‍ട്ടിക്ക് സ്വാധീനം തീരെ ഇല്ലാത്തതാണ് എന്ന വസ്തുതയാണ് കോണ്‍ഗ്രസിനെ ചൊടുപ്പിച്ചതെന്നാണ് സൂചന. സഖ്യത്തിന്റെ മറവില്‍ കോണ്‍ഗ്രസിനെ ക്രമേണ മറികടക്കാനുള്ള തന്ത്രങ്ങളാണ് ബിഎസ്പി ആലോചിച്ചതെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. ഉത്തര്‍പ്രദേശിന്റെ ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് മാത്രം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം ബിഎസ്പിയുമായുള്ള ധാരണയില്‍ നേരത്തെ മുതല്‍ തന്നെ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.

കോണ്‍ഗ്രസിനെപോലെയോ അതേക്കാള്‍ ഏറെയോ പ്രാധാന്യം യഥാര്‍ത്ഥത്തില്‍ മായാവതിയ്ക്ക് ഈ തെരഞ്ഞെടുപ്പിന് ഉണ്ട്. തുടര്‍ച്ചയായ പരാജയങ്ങള്‍ പാര്‍ട്ടിയെ തീര്‍ത്തും തകര്‍ത്തിട്ടുണ്ട്. ഇതില്‍നിന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിന് മയാവതി തയ്യാറായത്. എന്നാല്‍ കോണ്‍ഗ്രസിനോട് സഖ്യം എന്ന നിലവരുമ്പോള്‍ കൂടുതുല്‍ ശക്തമായ ആവശ്യങ്ങളാണ് അവര് മുന്നോട്ടുവെയ്ക്കുന്നത്. അതിന്റെ രാഷ്ട്രീയ അര്‍ത്ഥം വ്യക്തമല്ലെങ്കിലും ഒരു നിര്‍ണായക ശതമാനം വോട്ടുപിടിക്കുകയും ബിജെപി ഭരണം നിലനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ കോണ്‍ഗ്രസിനെ പോലെ ബിഎസ്പി യെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മായവതി അവരുടെതായ കണക്കുകൂട്ടലുകളില്‍ ജീവിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയ നേതാവാണെന്ന് പലപ്പോഴും തെളിയിച്ച നേതാവാണ്.

രാജസ്ഥാനിലും തെരഞ്ഞെടുപ്പ് ഫലത്തെ ചില ഇടങ്ങളില്‍ സ്വാധീനിക്കാന്‍ ഉള്ള ശേഷി ബിഎസ് പിയ്ക്കുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും 3.37 ശതമാനം വോട്ടുമാണ് ബിഎസ്പിയ്ക്ക് സംസ്ഥാനത്ത് ലഭിച്ചത്. ബിജെപി വന്‍ വിജയം നേടിയ ഘട്ടത്തിലാണ് ഇതെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അതായത് 2008 നെ അപേക്ഷിച്ച് മധ്യപ്രദേശിനെ പോലെ 2013 ല്‍ ബിഎസ്പിയ്ക്ക് രാജസ്ഥാനില്‍ സീറ്റുകള്‍ കുറയുകയാണ് ചെയ്തത്. അന്ന് ആറ് സീറ്റും 7.60 ശതമാനം വോട്ടുമാണ് ബിഎസ്പിയ്ക്ക് ലഭിച്ചത്. 2003 ല്‍ ആകട്ടെ രണ്ട് സീറ്റും 3.97 ശതമാനം വോട്ടും ലഭിച്ചു.

മായവതിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളും കണക്കുകളില്‍ തെളിയുന്ന രാഷ്ട്രീയവും   

രാജസ്ഥാനില്‍ 18 ശതമാനം ദളിത് വോട്ടര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നത്. 60 സീറ്റുകളിലെ വിധി നിര്‍ണയിക്കാന്‍ ഇവര്‍ക്കാകും. ഇവിടെയാണ് ബിഎസ്പിയുടെ സ്വാധീനം പ്രകടമാകാന്‍ സാധ്യതയുള്ള മേഖലകള്‍.

നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴാണ് ബിഎസ്പിയ്ക്ക് കൂടുതല്‍ സീറ്റു കളും വോട്ടുകളും നേടാന്‍ കഴിഞ്ഞതെന്ന് അര്‍ത്ഥം. അതുകൊണ്ട് ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനുള്ള ശേഷി രാജസ്ഥാനില്‍ ബിഎസ്പിയ്ക്ക് ചില മണ്ഡലങ്ങളിലെങ്കിലും ഉണ്ടെന്ന് വേണം കരുതാന്‍. കാരണം 2008 ല്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ പൂര്‍ണമായ പ്രയോജനം കോണ്‍ഗ്രസിന് കിട്ടാതെ പോയതിന് പിന്നില്‍ ബിഎസ്പിയുടെ മെച്ചപ്പെട്ട പ്രകടനം കാരണമായിട്ടുണ്ടാകാം. അതുകൊണ്ട് തന്നെ ബിഎസ്പിയുടെ ഒറ്റയ്ക്കുള്ള മല്‍സരം വസുന്ധര രാജ് സിന്ധ്യയ്‌ക്കെതിരെ പ്രകടമായി ഉണ്ടെന്ന് പറയുന്ന ഭരണവിരുദ്ധ വികാരത്തില്‍നിന്ന് ബിജെപിയെ രക്ഷിച്ചെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളികളയാന്‍ കഴിയില്ല. മായാവതി ശക്തയായി ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസപിയ്ക്ക് ഭേദപ്പെട്ട മല്‍സരം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ഇത്തവണ ആ സാഹചര്യം നിലനില്‍ക്കുന്നില്ല.

ചത്തീസ്ഗഡിലാണ് ബിഎസ്പി ആദ്യം കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് വെച്ചത്. അവിടെ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയ അജിത് ജോഗിയുമായി ചേര്‍ന്ന് മല്‍സരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും 4.27 ശതമാനം വോട്ടുമാണ് ബിഎസ്പിക്ക് ലഭിച്ചത്. 2008 ല്‍ അത് രണ്ട് സീറ്റും 6.11 ശതമാനം വോട്ടുമായിരുന്നു. രണ്ട് സീറ്റും 4.45 ശതമാനം വോട്ടുമാണ് 2003 ല്‍ ബിഎസ്പിയ്ക്ക് ലഭിച്ചത്. രാജസ്ഥാന്‍ ഒഴികെ മറ്റ് രണ്ടിടങ്ങളും ബിജെപി തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണെന്ന കാര്യവും ശ്രദ്ധേയമാണ്.

മായവതിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളും കണക്കുകളില്‍ തെളിയുന്ന രാഷ്ട്രീയവും   

ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് എങ്ങനെയാവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക. സ്വാഭാവികമായും ബിജെപിയ്ക്ക് അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നിടത്തും ഭരണം നിലനിര്‍ത്താന്‍ ബിഎസ്പിയുടെ രാഷ്ട്രീയ തീരുമാനം ബിജെപിയെ സഹായിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. അങ്ങനെ വന്നാല്‍ ധ്രുവീകരിക്കപ്പെട്ട ദേശീയ രാഷ്ട്രീയത്തില്‍ എവിടെയാവും ബിഎസ്പിയുടെ സ്ഥാനം. ഇടതുപാര്‍ട്ടികളെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബൈനറിക്ക് പുറത്താകുമോ മായവതിയുടെയും ഇടം. അവിടെനിന്ന് വിലപേശുന്നതാണ് നല്ലതെന്നാവുമോ മായവതിയുടെ കണക്കുകൂട്ടല്‍. മയാവതിക്ക് മാത്രം അറിയാവുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018