SPOTLIGHT

അവരെല്ലാം ഒന്നാണ്, നാമജപസംഘവും ‘അമ്മ’യുടെ ആരാധകകൂട്ടവും ഒരു രാഷ്ട്രീയത്തിന്റെ സന്തതികള്‍   

ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും നവോത്ഥാന വിരുദ്ധരും ചേര്‍ന്ന് ആര്‍പ്പ് വിളിച്ചും തെറിപറഞ്ഞും കേരളത്തെ പുറകോട്ട് നടത്തുകയാണ്.

എത്രയൊക്കെ കല്ലും മുള്ളും ചവിട്ടിയാണ് നമ്മള്‍ ഇവിടെ എത്തിയതെന്നത് മലയാളിത്തത്തില്‍ അഭിമാനിക്കുന്നവരുടെ സ്വകാര്യ അഹങ്കാരമാണ്. ഭ്രാന്താലയമെന്ന അധിക്ഷേപം കേട്ടതിന് ശേഷം പിന്നെ ഈ നാടിനെ, ഇന്ത്യയിലെ മറ്റാര്‍ക്കും കഴിയാത്ത സാമൂഹ്യാവസ്ഥയിലേക്ക്, രാഷ്ട്രീയത്തിലേക്ക്, ഇനി പിന്‍മടക്കം സാധ്യമല്ലാത്തവിധം കേരളം എത്തിയെന്നായിരുന്നു പൊതുവില്‍ മലയാളികളുടെ ആത്മവിശ്വാസം.

എന്നാല്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ നേടിയെടുത്തവ, അരാഷ്ട്രീയ പ്രവാഹത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിന്റെ കാഴ്ചകളാണ് ഇപ്പോള്‍ കേരളം നിറയെ. ഞങ്ങള്‍ ശുദ്ധരല്ല, ഞങ്ങളെ മലയ്ക്ക് കയറ്റരുതെന്ന് പറയുകയും കേരളത്തിലെ മുഖ്യമന്ത്രിയെ അടക്കം പരസ്യമായി ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത് മുന്നേറുന്ന ഒരു തെറിവിളി ജാഥയാണ് കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളിലെ മുഖ്യതലക്കെട്ട്.

കേരളത്തിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും നവോത്ഥാന വിരുദ്ധരും ചേര്‍ന്ന് ആര്‍പ്പ് വിളിച്ചും തെറിപറഞ്ഞും കേരളത്തെ പുറകോട്ട് നടത്തുകയാണ്. കേരളത്തിന്റെ നവോത്ഥാനത്തില്‍ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഈ അംസബന്ധ സ്ത്രീ വിരുദ്ധ രാഷ്ട്രയത്തെ തല്‍സമയ സംപ്രേഷണങ്ങളിലൂടെയും നവോത്ഥാനം പറഞ്ഞിട്ട് കാര്യമുണ്ടോ എന്നീ അസംബന്ധ ചോദ്യങ്ങള്‍ ചോദിച്ചും ഈ സവര്‍ണ മാടമ്പി കൂട്ടത്തിന് വിജയാശംസകള്‍ നേരുകയാണ്. ലോകത്തെ തന്നെ ഏറ്റവും പ്രമുഖ പത്രങ്ങളുടെ കൂട്ടത്തിലാണ് തങ്ങളുടെ സ്ഥാനം എന്ന് പറയുന്നവര്‍ക്ക് ഈ തെറിവിളിക്കൂട്ടത്തിന്റെ ജാഥ നാടുണര്‍ത്തുന്ന പാട്ടാണ്.

ഉള്ളില്‍ പൊതിഞ്ഞ് പിടിച്ചത് എന്തൊക്കെയോ പൂര്‍വാധികം ശക്തിയോടെ ഇപ്പോള്‍ പുറത്തുചാടുകയാണ്.

ഇത്രയൊക്കെ സാമുഹ്യമാറ്റങ്ങള്‍ ഉണ്ടായിട്ടും ഒരു ഞൊടിക്കുള്ളില്‍ ഈ നാട്ടിലെ ഒരു പ്രബല വിഭാഗത്തിന് അവരുടെ പ്രതിലോമത പ്രദര്‍ശിപ്പിക്കാന്‍ ഉളുപ്പിലായ്മ തോന്നാത്ത ഒരു സമൂഹം കൂടിയാണ് കേരളം എന്ന് മനസ്സിലാകിപ്പിക്കാന്‍ ഈ സമരാഭാസത്തിന് കഴിയുന്നുണ്ട്. അത് മനസ്സിലാക്കേണ്ടവര്‍ ആ ഗൗരവത്തില്‍ മനസ്സിലാക്കുന്നുണ്ടോ എന്ന് മാത്രമാണ് സംശയം.

അവരെല്ലാം ഒന്നാണ്, നാമജപസംഘവും ‘അമ്മ’യുടെ ആരാധകകൂട്ടവും  ഒരു രാഷ്ട്രീയത്തിന്റെ സന്തതികള്‍   

പക്ഷെ നോക്കൂ ഈ കൂട്ടര്‍ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കേരളം ഇക്കാലമത്രയും പിന്നിട്ട വഴികള്‍ ഒന്നും ശരിയല്ലെന്നും പിന്നോട്ടായിരുന്നു പോകേണ്ടിയിരുന്നത് എന്ന് കരുതുന്നവരുമാണ്.

കഴിഞ്ഞ ദിവസം എറണാകുളം പ്രസ്‌ക്ലബില്‍ മലയാള സിനിമയിലെ ആണ്‍ അധികാരത്തെ വെല്ലുവെളിച്ച് വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്ത സമ്മേളനത്തെ അപഹസിച്ച് പോസ്റ്റുകള്‍ ഇടുന്നവരെ നോക്കിയാല്‍ അറിയാം. അവര്‍ ശബരിമലയുടെ വിഷയത്തില്‍ അട്ടഹാസം മുഴക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നവരാണെന്ന്. അല്ലെങ്കില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും വിഷയങ്ങളില്‍ വഷളന്‍ നിലപാടുകള്‍ സ്വീകരിക്കുന്നവരാണെന്ന്.

വനിതാ കൂട്ടായ്മയുടെ വാര്‍ത്തസമ്മേളനത്തിനിടെ ചില മാധ്യമപ്രവര്‍ത്തകര്‍ അങ്ങേയറ്റം അക്രമോല്‍സുകമായി ചോദ്യങ്ങള്‍ ചോദിക്കുകയും അത് സാമുഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനവിധേയമാകുകയും ചെയ്തു. (ആരാണെന്ന് എനിക്ക് അറിയില്ല, അവിടെ ഉണ്ടായിരുന്നില്ല., ഉണ്ടായിരുന്നാലും പ്രസ്‌ക്ലബ് മുതാലാളിമാര്‍ അവിടെ കയറ്റുമോ എന്നറിയില്ല, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ തീണ്ടപാടകലെയെ യൂണിയന്‍ മുതലാളിമാര്‍ നിര്‍ത്താറുള്ളൂ.)

ഈ മാധ്യമ വകതിരിവില്ലായ്മയുടെ പ്രൊഫൈലുകളില്‍ പോയാലും കാണാം അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമതകള്‍. നടി ആക്രമിക്കപ്പെട്ട കാലം മുതല്‍ വേട്ടക്കാരന്മാര്‍ക്കൊപ്പം നിന്ന ചിലരാണ് അതെന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയും.

എന്തിന് മാധ്യമപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ആള്‍ ആര്‍എസ്എസുകാരന്‍ തന്നെയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റ് പോലും വന്നുകഴിഞ്ഞു. അതായത് അയാളുടേത് ഒരു ഉജ്ജ്വല പ്രവര്‍ത്തനമാണെന്ന്. ആര്‍എസ്എസ്സുകാരനായതുകൊണ്ടാണ് അയാള്‍ വിമര്‍ശിക്കപ്പെടുന്നതെന്നുമാണ് ആരോപണം!

മോഡിയെ കാണുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാല്‍ വിജ്രംഭിക്കുന്ന എല്ലാം തികഞ്ഞ നടനെ വിമര്‍ശിക്കുന്നവരെയും അപഹസിക്കുന്നത് ഈകൂട്ടം തന്നെയാണ്.

കേരളത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ കൂട്ടമാണ്. അങ്ങനെ കൃത്യമായി മനസ്സിലാക്കാന്‍ മിനക്കെടുന്നില്ലെന്ന് മാത്രം. ശബരിമല വിധി വന്നപ്പോള്‍ എന്റെ വീട്ടില്‍നിന്നൊരു സ്ത്രീയും മലചവിട്ടാന്‍ പോകില്ലെന്നും (കുടുംബത്തില്‍ പിറന്നവര്‍ പോകില്ലെന്ന് അര്‍ത്ഥം) പറഞ്ഞ സിപിഐഎം നേതാവും തെരുവുകളില്‍ ആക്രോശം മുഴക്കുന്ന കലാപത്തിന് കൊതിക്കുന്ന സംഘിയും പങ്കിടുന്നത് ഒരു രാഷ്ട്രീയമാണെന്ന് ഇനിയും തിരിച്ചറിയാന്‍ വൈകിയാല്‍ ശത്രുക്കള്‍ ഇനിയും കേരളത്തെ കബളിപ്പിച്ചേ കൊണ്ടിരിക്കും. കക്ഷി രാഷ്ട്രീയ അഫിലിയേഷന്‍ കൊണ്ടു റദ്ദാകുന്നതല്ല, വളരെ അടിയുറച്ച സംഘി രാഷ്ട്രീയം. 
അവരെല്ലാം ഒന്നാണ്, നാമജപസംഘവും ‘അമ്മ’യുടെ ആരാധകകൂട്ടവും  ഒരു രാഷ്ട്രീയത്തിന്റെ സന്തതികള്‍   

അതുപോലെ സിപിഐഎമ്മിലെ ചില നേതാക്കളുടെ പ്രിയപ്പെട്ടവനാണെന്നത് കൊണ്ട് മാത്രം ഒരു ഉത്തരാധുനികക്കാരനായ സിനിമക്കാരനും അയാളുടെ പ്രതിലോമ രാഷ്ട്രിയത്തെ എല്ലാകാലത്തും മറച്ചുപിടിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ബലാല്‍സംഗ കേസിലെ പ്രതിയെ വീണ്ടും സജീവമാക്കാന്‍ അയാളെ നായകനാക്കി ഇദ്ദേഹം സിനിമയെടുക്കുന്നത്. അതായാത് ശബരിമലയുടെ മറവില്‍ ജാതിപറയുകയും സ്ത്രീ വിരുദ്ധതയും പ്രചരിപ്പിക്കുന്ന സവര്‍ണ സംഘവും സിനിമയിലെ മാടമ്പി സംഘത്തിനുവേണ്ടി വനിതാ കൂട്ടായ്മയെ തെറിപറയുന്നവരും ഒരു രാഷ്ട്രീയം പിന്നിടുന്നവരാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അവര്‍ ഇപ്പോള്‍ നടത്തുന്നത് കേരളത്തിന്റെ നവോത്ഥാനത്തിനെതിരായ പോരാട്ടങ്ങളിലെ ഒരു ഏട് മാത്രമാണ്. ഇനിയും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ആ പോരാട്ടം ശക്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കും.

ചിലരുടെ കക്ഷി രാഷ്ട്രീയ നാട്യങ്ങള്‍ അവരുടെ പ്രതിലോമതയെ മറച്ചുപിടിക്കാനുള്ള ശ്രമം മാത്രമാണെന്നെങ്കിലും രാഷ്ട്രീയ കേരളം തിരിച്ചറിയണം. അങ്ങനെ ചെയ്യുമ്പോഴാണ് ശത്രുവിനെ തിരിച്ചറിയാന്‍ എങ്കിലും സാധിക്കുക. ആ കാഴ്ചയില്‍ ഇതുവരെ ത്രിവര്‍ണ പാതക ഏന്തിയവര്‍ കാവി കൊടിക്കുമുന്നില്‍ ധ്വജ പ്രണാമം നടത്തുന്നത് കാണാം. കൂടുതല്‍ സമര്‍ത്ഥരായ, ചുവന്ന ഷര്‍ട്ടിട്ട് നടക്കുന്ന ചില ഉത്തരാധുനികരുടെ ഉള്ളില്‍ പ്രതിലോമതയുടെ കാവി ഉടുപ്പു കാണാം.

നേതാക്കളുടെ പ്രിയങ്കരനായ സഖാവാണ് താനെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും, താനും 'എല്ലാം തികഞ്ഞ' നടനുമായുള്ള ബന്ധത്തെക്കാണിക്കാന്‍ ആഴചയില്‍ കുറഞ്ഞത് ഒരു പോസ്റ്റെങ്കിലുമിടുകയും ചെയ്യുന്നവരുടെ ജീവ വായുതന്നെ സംഘി ബോധമാണെന്ന് തിരിച്ചറിയാനും കഴിയും. അങ്ങനെ , കണ്ണ് തുറന്നുപിടിക്കാനുള്ള സത്യസന്ധത കേരളം കാണിച്ചാല്‍ സ്ത്രീ വിരുദ്ധതയും ജാതി ബോധവും ഉള്‍പ്പെടെയുളള ശത്രുക്കള്‍ക്കെതിരെ പോരാടാനെങ്കിലും കഴിയും. അല്ലെങ്കില്‍ കാറ്റാടി യന്ത്രത്തോട് പോരാടി എല്ലാ യുദ്ധങ്ങളിലും നമ്മള്‍ തോല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018