SPOTLIGHT

നവംബര്‍ എട്ട്, ഹിന്ദുത്വ ഭരണകൂട അതിക്രമത്തിന്റെ ഓര്‍മ്മ ദിനം

അവകാശവാദങ്ങളും പ്രസംഗങ്ങളും രേഖകളായി ചരിത്രത്തില്‍ കിടക്കുമ്പോഴും നോട്ടുനിരോധനം തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതിന്റെ ഇരയാക്കപ്പെട്ടവരും രണ്ട് വര്‍ഷത്തിന് ശേഷവും പുതിയ പുതിയ അവകാശവാദങ്ങളാല്‍ ആക്രമിക്കപ്പെടുകയാണ്.

നവംബര്‍ എട്ട് എന്നത് ലോകത്തിനും ഇന്ത്യയ്ക്കും ദുരന്തത്തിന്റെ വാര്‍ഷികമായിരിക്കും. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അന്നായിരുന്നു. അതിന്റെ കെടുതികള്‍ ലോകവും അമേരിക്കയും ഇപ്പോഴും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. അന്നേ ദിവസമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി സമ്പദ് വ്യവസ്ഥയിലെ 86 ശതമാനത്തോളും കറന്‍സി നോട്ടുകള്‍ മുല്യരഹിതമാക്കുന്നതായി പ്രഖ്യാപിച്ചത്.

നോട്ടുനിരോധനത്തിന്റെ കെടുതികളില്‍നിന്ന് ഇനിയും കരകയറാനാകാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നട്ടം തിരിയുന്നു. നോട്ടുനിരോധനത്തിന് കാരണമായി പറഞ്ഞ എല്ലാ കാര്യങ്ങളും ശുദ്ധ അസംബന്ധവും കള്ളവുമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴും ഇപ്പോഴും നരേന്ദ്രമോഡിയും സംഘവും യാതൊരു പശ്ചാത്തപവുമില്ലാതെ, അന്ന് ഉരുവിട്ട ഒരു വാക്കിനോട് പോലും ഉത്തരവാദിത്തമില്ലാതെ ഭരണം തുടരുന്നു. നോട്ട് നിരോധനത്തെ ന്യായികരിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് ഇപ്പോള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ അതേക്കുറിച്ച് മിണ്ടുന്നുമില്ല.

നോട്ട് നിരോധനത്തിന് കാരണമായി പല കാര്യങ്ങളാണ് ആണ് മോഡിയും സംഘവും നിരത്തിയത്. അതില്‍ പ്രധാനം കള്ളപ്പണവും വ്യാജ കറന്‍സിയും ഇല്ലാതാക്കും. അഴിമതി തടയും, ഭീകര പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കും എന്നിവയായിരുന്നു. ഇതിന് പുറമെ പല പല കാര്യങ്ങള്‍ ബിജെപി നേതാക്കള്‍ പലപ്പോഴായി അവകാശവാദമായി ഉന്നയിച്ചിരുന്നു.

പൗരന്മാര്‍ സാമ്പത്തിക വ്യവസ്ഥയുമായി കൂടുതല്‍ ബന്ധിപ്പിക്കപ്പെടും. അതുവഴി നികുതി വെട്ടിപ്പ് കുറയുകയും നികുതി വരുമാനം കൂടുകയും ചെയ്യുമെന്നതായിരുന്നു മുന്നോട്ടുവെയ്ക്കപ്പെട്ട ന്യായീകരണങ്ങളില്‍ മറ്റ് ചിലത്. അഴിമതിക്കും കള്ളനോട്ടുകള്‍ക്കുമെതിരായ സാധാരണക്കാരുടെ വികാരത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതായിരുന്നു ഈ ന്യായങ്ങളൊക്കെ.

അതുകൊണ്ട് തന്നെ വലിയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോഴും ദേശീയ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ആണ് തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന തോന്നല്‍ ചിലരിലെങ്കിലും അക്കാലത്ത് സൃഷ്ടിച്ചെടുക്കാന്‍ മോഡി ഭരണകൂടത്തിന് കഴിഞ്ഞു. ഇത്തരം യുക്തികള്‍ ഹിന്ദുത്വത്തിന്റെ സവിശേഷതയാണ്. പൊഖ്റാനില്‍ അണുസ്ഫോടനം നടത്തിയപ്പോഴും ഇതുതന്നെയായിരുന്നു മറ്റൊരു രീതിയില്‍ സംഭവിച്ചത്.

ഇന്ത്യയുടെ ബ്ലാക്ക് എക്കോണമിക്കെതിരെ നടത്തപ്പെട്ട സര്‍ജിക്കല്‍ സ്ട്രൈക്കായിട്ടായിരുന്നു നോട്ട നിരോധനം സംഘ്പരിവാര്‍ കേന്ദ്രങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ടത്.

നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 
നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 

നോട്ടുനിരോധനം നടപ്പിലായതിനെ തുടര്‍ന്ന് എടിഎമ്മുകള്‍ക്ക് മുന്നില്‍ മണിക്കുറുകള്‍ ക്യൂ നിന്ന് കുഴഞ്ഞ് വീണ് ആളുകള്‍ മരിച്ചപ്പോഴും, സഹികെട്ട് നാട്ടുകാര്‍ ബാങ്കുകള്‍ ആക്രമിച്ചപ്പോഴും കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള സഹനമായി അതിനെക്കാണാന്‍ സംഘപരിവാര ബുദ്ധീജിവികള്‍ ജനത്തെ ഉപദേശിച്ചു.

നിരോധിച്ച നോട്ടുകളില്‍ മുന്നിലൊന്നും സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്തില്ലായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇക്കാര്യം അവര്‍ സുപ്രീം കോടതിയില്‍ പോലും പറഞ്ഞു. അതായത് അത്രയും പണം കള്ളപ്പണമായിരിക്കും എന്ന്. എന്നാല്‍ 2017-18 ലെ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയത് നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നാണ്. അതായത് കള്ളപ്പണത്തെ നോട്ടുനിരോധിച്ച് കണ്ടെത്തിക്കളയാമെന്ന അവകാശവാദം പൂര്‍ണമായും കളവായിരുന്നുവെന്ന് തെളിഞ്ഞു.

വ്യാജ കറന്‍സികള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്ന അവകാശവാദം ഇപ്പോള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ ഉന്നയിക്കുന്നില്ല. കശ്മിരിലെ തീവ്രവാദ ആക്രമണങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയതതോടെ തീവ്രവാദവും ഭീകരതയും ഇല്ലാതാകുമെന്ന അവകാശവാദവും നിലച്ചു.

50 ദിവസമായിരുന്നു മോഡി ജനങ്ങളോട് ആവശ്യപ്പെട്ടത്. 50 ദിവസത്തെ ത്യാഗത്തിന് ശേഷം പുതിയ ഒരു ഇന്ത്യയുടെ പിറവി നടന്നില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചുകളയാന്‍ വൈകാരികത പരമാവധി കൂട്ടി ഗോവയില്‍ മോഡി നടത്തിയ പ്രസംഗം രാഷ്ട്രീയ കാപട്യത്തിന്റെ മികച്ച ഉദാഹരണമായി എപ്പോഴും ചരിത്രത്തിലുണ്ടാകും. ഇന്ത്യയെ രക്ഷിക്കാന്‍ അവതരിച്ച അവതാരമാണ് താന്‍ എന്ന നിലയിലായിരുന്നു കണ്ണീര്‍ തുടച്ചുകൊണ്ടുള്ള മോഡിയുടെ അന്നത്തെ പ്രസംഗം.

അവകാശവാദങ്ങളും പ്രസംഗങ്ങളും രേഖകളായി ചരിത്രത്തില്‍ കിടക്കുമ്പോഴും നോട്ടുനിരോധനം തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതിന്റെ ഇരയാക്കപ്പെട്ടവരും രണ്ട് വര്‍ഷത്തിന് ശേഷവും പുതിയ പുതിയ അവകാശവാദങ്ങളാല്‍ ആക്രമിക്കപ്പെടുകയാണ്.

നോട്ടുനിരോധനം എന്താണ് ചെയ്തത് ? സമ്പദ് വ്യവസ്ഥിലെ പണത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ ഡിമാന്റില്‍ വലിയ കുറവുണ്ടാക്കി. അതേസമയം തന്നെ വിപണിയില്‍ ഉത്പാദനത്തിലും വലിയ കുറവുണ്ടായി. ഇതെല്ലാം കാരണം വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടായി. ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാകാത്ത ഗ്രാമീണ കാര്‍ഷിക ഇടത്തരം ഉത്പാദനമേഖലയെയാണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്. ഇത് തൊഴില്‍ അവസരങ്ങളെയും ബാധിച്ചു.

നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ചെറുകിട ബാങ്ക് നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായത്. ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് താല്‍പര്യം കുറഞ്ഞു. ഇടത്തരക്കാരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ആവശ്യമില്ലാത്തതുകൊണ്ടല്ല, അവരുടെ പണം കൈകാര്യം ചെയ്യുന്നതിന് മധ്യവര്‍ത്തികളുണ്ടാകുന്നതാണ് നല്ലതെന്ന തോന്നല്‍ ബാങ്കുകള്‍ക്കുണ്ടായതാണ് കാരണം.ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് ആളെ കൂട്ടുന്നതിന് ഇങ്ങനെയാണ് ബാങ്കുകള്‍ താല്‍പര്യപ്പെട്ടത്. നോട്ടുനിരോധനം ഇതുകൂടി ലക്ഷ്യം വെച്ചായിരുന്നു.

നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 
നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 

ഇതിനെല്ലാം അപ്പുറമായിരുന്നു ജനങ്ങള്‍ക്ക് ബാങ്കിങ് മേഖലയോടുണ്ടായ വിശ്വാസ നഷ്ടം. ജനങ്ങളില്‍ ഭരണകൂടത്തിന് ഭീതി വിതയ്ക്കാനായി എന്നതാണ് നോട്ടുനിരോധനം കൊണ്ടുണ്ടായ ഫലം. തങ്ങളുടെ സമ്പാദ്യത്തെ ഭരണകൂടത്തിന് ഏത് ദിവസവും ഏത് രീതിയിലും കവര്‍ന്നെടുക്കാമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ നോട്ടുനിരോധനത്തിന് കഴിഞ്ഞു. ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി അത് മാറിയത് ഇതുകൊണ്ടാണ്. അങ്ങനെ ചെയ്യാന്‍ പണം മാനെജ് ചെയ്യുന്ന റിസര്‍വ് ബാങ്കിന്റെ പോലും അനുമതിയോ, സമ്മതമോ ആവശ്യമില്ലെന്നും മോഡി ഭരണകൂടം തെളിയിച്ചു.

ഇതിന്റെ തുടര്‍ച്ചയായിട്ട് വേണം ഇപ്പോള്‍ റിസര്‍വ് ബാങ്കുമായുള്ള മോഡി സര്‍ക്കാരിന്റെ പോരാട്ടത്തെ കാണാന്‍. റിസര്‍വ് ബാങ്കില്‍നിന്ന് പണം ആവശ്യപ്പെട്ടിരിക്കയാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുവഴി ഇന്ത്യയിലെ സ്വതന്ത്ര സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന പദ്ധതിയുടെ പുതിയ ഘട്ടത്തിനാണ് ഇപ്പോള്‍ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്.

സര്‍വകലാശാലകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ഇവയെ ഒക്കെ സര്‍ക്കാരിന്റെ ഏജന്‍സികളാക്കി മാറ്റിയതുപോലെ ഇപ്പോള്‍ റിസര്‍വ് ബാങ്കിനെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. അതിന് തുടക്കം കുറിച്ചതാവട്ടെ നോട്ടുനിരോധനവും.

നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 
നോട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം 

ദുരൂഹമായി കാര്യങ്ങള്‍ പറയുകയും നടപ്പിലാക്കുകയും ചെയ്യുകയും വൈകാരികത ഉണര്‍ത്തിവിട്ട് സാമുഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ലളിത യുക്തികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയെന്നത് എല്ലാകാലത്തും ഹിന്ദുത്വത്തിന്റെ ഒരു രീതിയാണ്.

വാജ്പേയ് പൊഖ്റാനില്‍ നടത്തിയ അണുസ്ഫോടനത്തിലും മോഡിയുടെ നോട്ടുനിരോധനത്തിലും പ്രതിഫലിച്ചത് അതുതന്നെ. അതുകൊണ്ട് നോട്ടുനിരോധനം എന്നത് ഒരു സാമ്പത്തിക നടപടിമാത്രമായിരുന്നില്ല. അതൊരു ഹിന്ദുത്വ പ്രയോഗം തന്നെയായിരുന്നു. സ്വാഭാവികമായും അതിന്റെ ഇരകള്‍ സാധാരണക്കാരും തൊഴിലാളികളുമാകുകയും ചെയ്തു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018