SPOTLIGHT

നെഹ്റുവിനും ഹിന്ദുത്വത്തിനുമിടയിലെ തരൂരിന്റെ രാഷ്ട്രീയ ജീവിതം, അഥവാ ഒളിച്ചുകടത്തുന്ന യാഥാസ്ഥിതികത്വം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പക്ഷെ വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നേതാക്കളില്‍ ഒരാളായ ശശി തരുര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം എന്താണ്?

ഇന്ത്യയിലെ സമകാലിക രാഷ്ട്രീയക്കാരില്‍നിന്നും ശശി തരുരിനെ വ്യത്യസ്ഥനാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ചരിത്രകാരന്‍, പ്രഭാഷകന്‍ എന്നിവയ്ക്ക് പുറമെ അദ്ദേഹത്തിന്റെ അനിതര സാധാരണമായ സംവാദശേഷിയും ഭാഷാ പ്രാവീണ്യവും അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരില്‍നിന്ന് മാറ്റി നിര്‍ത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൗദ്ധിക മുഖം കൂടിയാണ് ശശി തരൂര്‍.

നരേന്ദ്ര മോഡിയുമായും ബിജെപിയുമായും ഭിന്ന വിഷയങ്ങളില്‍ ഏറ്റുമുട്ടാനും തന്റെ ചരിത്രാവബോധത്തിന്റെയും സംവാദശേഷിയുടെയും അടിസ്ഥാനത്തില്‍ അവരെ പ്രതിരോധത്തിലാക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉപയോഗിച്ച് തരൂരിനെ തളയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങളും ലക്ഷ്യം കണ്ടില്ല.

ശശി തരൂര്‍ ബിജെപിയ്ക്കും മോഡിയ്ക്കുമെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ഏറ്റവും പ്രമുഖനായ നേതാക്കളില്‍ പ്രധാനിയാണ്. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ‘ഡാര്‍ലിങ്ങാണ്’ ശശി തരൂര്‍.

നെഹ്റുവിനും ഹിന്ദുത്വത്തിനുമിടയിലെ തരൂരിന്റെ രാഷ്ട്രീയ ജീവിതം, അഥവാ ഒളിച്ചുകടത്തുന്ന യാഥാസ്ഥിതികത്വം

ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പക്ഷെ വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നേതാക്കളില്‍ ഒരാളായ ശശി തരുര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം എന്താണ്? നെഹ്റു വിദഗ്ധന്‍ ആയാണ് ശശി തരുര്‍ അറിയപ്പെടുന്നത്. നെഹ്റുവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയം നെഹ്റുവിന്റെ ലിബറലിസത്തോട് ചേര്‍ന്നു നില്‍ക്കുന്ന തോന്നലാണ് ഉണ്ടാക്കുന്നത്.

നിയോ ലിബറലിസത്തിന്റെയും അക്രമോല്‍സുകമായ ആഗോളവല്‍ക്കരണത്തിന്റെയും കാലത്ത് സ്വന്തം പാര്‍ട്ടിക്കാരാല്‍ തന്നെ അപ്രസക്തനനാക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ വീണ്ടെടുക്കാനെന്ന തോന്നലുകളാണ് ശശി തരൂരിന്റെ ഇടപെടലുകള്‍ ഉണ്ടാക്കുന്നത്.

ഇനി സമകാലിക രാഷ്ട്രീയത്തിലേക്ക് വരിക. അവിടെ ശബരിമലയിലെ സ്ത്രീ വിവേചനത്തിനെതിരായ വിധിയുണ്ട്. സംഘ്പരിവാറും മറ്റ് സവര്‍ണ സംഘങ്ങളും നടത്തുന്ന കോടതിവിധിക്കെതിരായ ലഹളയുണ്ട്. ഇതിനൊടൊക്കെ ശശി തരൂരിനെ പോലുള്ള രാഷ്ട്രീയ നേതാവിന് യോജിപ്പുണ്ടാകുമോഎന്ന ചിന്ത സ്വാഭാവികമാണ്.

പക്ഷെ വി.ടി ബലാറാം പോലും മിണ്ടിയിട്ടും ശശി തരുര്‍ പ്രതികരിച്ചില്ല. എന്തിന് സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും നിലപാടെടുത്തു. എന്നിട്ടും തരൂര്‍ ഒന്നും മിണ്ടിയില്ല. തിരുവനന്തപുരം പോലുള്ള ഒരു സ്ഥലത്തുനിന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട ശശി തരൂര്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍ അഭിപ്രായം പരസ്യമായി പറയാത്തതാവുമെന്ന് ചിലരെങ്കിലും കരുതി.

നെഹ്റുവില്‍ വിശ്വസിക്കുന്ന നെഹ്റുവിന്റെ സമീപനങ്ങളാണ് സമകാലിക ലോകത്തിന് അനുയോജ്യം എന്നു കരുതുന്ന ശശി തരുര്‍ സ്വാഭാവികമായും വിവേചനത്തിനെതിരെ, സുപ്രീം കോടതിവിധിക്കെതിരെ സവര്‍ണ സംഘങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെയായിരിക്കും നിലപാടെടുക്കുകയെന്നും പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടു.

നെഹ്റുവിനും ഹിന്ദുത്വത്തിനുമിടയിലെ തരൂരിന്റെ രാഷ്ട്രീയ ജീവിതം, അഥവാ ഒളിച്ചുകടത്തുന്ന യാഥാസ്ഥിതികത്വം

എന്നാല്‍ അങ്ങനെയൊന്നുമല്ലെന്നും തനിക്ക് ശബരിമല കാര്യത്തില്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും സുധാകരനും എടുക്കുന്ന സമീപനം തന്നെയാണ് ഉള്ളതെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നു.

2003ല്‍ എഴുതിയ നെഹ്റു ദി ഇന്‍വന്‍ഷന്‍ ഓഫ് ഇന്ത്യയെന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്ന കാര്യം അറിയിച്ചുകൊണ്ടാണ് വളരെ സമര്ത്ഥമായി ശബരിമല കാര്യത്തില്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയിച്ചത്. നവംബര്‍ 13ന് സോണിയാഗാന്ധി നടത്തുന്ന പുസ്തക പ്രകാശനം നിശ്ചയിച്ചതിനാല്‍ കോണ്‍ഗ്രസിന്റെ ശബരിമല ജാഥയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും എന്നാല്‍ 15ന് പത്തനം തിട്ടയില്‍ നടക്കുന്ന ഗംഭീര സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ശബരിമല കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല, ചെന്നിത്തലയുടെയും സുധാകരന്റെയും സവര്‍ണ നിലപാട് തന്നെയാണ് നെഹ്റുവിയനായി കരുതുന്ന ശശി തരൂരിനും ഉള്ളതെന്നും വ്യക്തമായിരിക്കുകയാണ്.

ഇതുമാത്രമല്ല, ദിപ്രിന്റില്‍ ശബരിമലയുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലുടെയും തന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഏറ്റവും സമര്‍ത്ഥമായ വാദമുഖങ്ങളാണ് ശശി തരൂര്‍ ഈ ലേഖനത്തിലൂടെ നല്‍കിയിരിക്കുന്നത്. സ്വാഭാവികമായും സമര്‍ത്ഥം മാത്രമാണ്. അതില്‍ വിവേചനത്തെക്കുറിച്ചോ, നീതിയെക്കുറിച്ചോ ഉള്ള ആശങ്കകള്‍ കാണാന്‍ കഴിയില്ല. നെഹ്റുവിന്റെ സെക്കുലര്‍ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെക്കുറിച്ച് നിരന്തരം പറയുന്ന ഒരാള്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ സമരങ്ങളില്‍ ഒന്നായി തീര്‍ച്ചയായും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന ഒന്നിനെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടായിരിക്കും.?

അതില്‍ പക്ഷെ ഒട്ടും അത്ഭുതമില്ല, ശശി തരൂര്‍ പലപ്പോഴായി സ്വീകരിച്ച് കൊണ്ടിരിക്കുന്ന നിലപാടുകളുമായി യഥാര്‍ത്ഥത്തില്‍ ചേര്‍ന്നുപോകുന്നതാണ് അദ്ദേഹം ഇപ്പോള്‍ ശബരിമല കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന സമീപനവും. ലിബറിലസത്തിന്റെ മറവില്‍ ഒളിച്ചിരിക്കാന്‍ കഴിയുമെന്നതാണ് നവയഥാസ്ഥിതിക സമീപനങ്ങളുടെയെല്ലാം സവിശേഷത. ശശി തരൂരിന്റെ നിലപാടുകളുടെ കാര്യവും വ്യത്യസ്തമല്ല.

എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദുവാണെന്ന ശശി തരൂരിന്റെ പുസ്തകവും ശബരിമല കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന സമീപനവുമായി ചേര്‍ന്നുപോകുന്നതാണ്. ഹിന്ദുത്വവാദികളില്‍നിന്ന് ഹിന്ദുയിസത്തെ വേര്‍തിരിച്ചെടുക്കണമെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന നിലപാടുകള്‍ ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല ആയുധങ്ങളാണ്.

ഹിന്ദുയിസത്തെ ലോകത്തെ ഏറ്റവും ബഹുസ്വരവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതുമായ മതമായി വിശേഷിപ്പിച്ചുകൊണ്ട് ജാതി എന്നത് ആ മതത്തിന്റെ സവിശേഷ സ്വഭാവമല്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങളില്‍ ആരെങ്കിലും കോള്‍മയിര്‍ കൊള്ളുമെങ്കില്‍ അത് ഹിന്ദുത്വവാദികള്‍ മാത്രമയിരിക്കും. കാരണം അവരും ഇതു തന്നെയാണ് വ്യാപകമായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇവിടെയുണ്ടായ എല്ലാ ദര്‍ശനങ്ങളെയും ഹിന്ദുയിസമായി കാണുന്ന ഹിന്ദുത്വ വാദികളുടെ നിലപാട് തന്നെയാണ് തരൂര്‍ ഈ പുസ്‌കതത്തിലും സ്വീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഹിന്ദുത്വ അനുകൂല നിലപാടുകള്‍ക്കും മറ്റ് യാഥാസ്ഥിതികത്വത്തിനും ഒളിച്ചിരിക്കാവുന്ന പ്രത്യയശാസ്ത്രകൂടാരമാണ് പലരും വാഴ്ത്തുന്ന ലിബറലിസം.

നെഹ്റുവിനും ഹിന്ദുത്വത്തിനുമിടയിലെ തരൂരിന്റെ രാഷ്ട്രീയ ജീവിതം, അഥവാ ഒളിച്ചുകടത്തുന്ന യാഥാസ്ഥിതികത്വം

കോണ്‍ഗ്രസിന്റെ പതിറ്റാണ്ടുകളായുള്ള മൃദു ഹിന്ദുത്വം തളിര്‍ത്തതും ഈ കുടക്കീഴില്‍ കഴിഞ്ഞുകൊണ്ടായിരുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ ആ പ്രക്രിയ ഊര്‍ജ്ജിതമായെന്ന് മാത്രം. ഇക്കാര്യം മനസിലാക്കിയാണ് ഒരേ സമയം നെഹ്റു വാഴ്ത്തും, ഹിന്ദുയിസം ഒരു ജീവിത രീതിയാണ്, ജാതി വ്യവസ്ഥ അതില്‍ അന്തര്‍ലീനമായ ഒന്നല്ലെന്നുമൊക്കെ തരൂര്‍ പറയുന്നത്.

സ്വാഭാവികമായും ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദു’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ ഒഴിവാക്കപ്പെട്ടത് സ്വാഭാവികവുമാണ്. ജാതിവ്യവസ്ഥയ്ക്ക് കാരണം കൊളൊണിയലിസമാണെന്ന തരത്തില്‍ അദ്ദേഹം ഏന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസില്‍ വിശദികരിക്കുന്നതും ഇതിന്റെ ഭാഗമായി തന്നെയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ജാതിവ്യവസ്ഥിയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠനങ്ങള്‍ ഉണ്ടെങ്കിലും ജാതിവ്യവസ്ഥ തന്നെ കൊളോണിയലിസത്തിന്റെ സന്തതിയാണെന്നാണ് തരൂരിന്റെ വാദം. ഇത് അദ്ദേഹത്തിന്റെ നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ്.

ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ് ശശിതൂരൂര്‍ മോഡിയെ എതിര്‍ക്കാന്‍ വാജ്പെയിയെയും അദ്വാനിയെയും ന്യായികരിക്കുന്നത്. ബാബ്റി മസ്ജിദ് തകര്‍പ്പെട്ട ദിവസം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണെന്ന എല്‍.കെ അദ്വാനി പറഞ്ഞതായി പറയുന്ന വാക്കുകളെ മുഖവിലക്കെടുക്കാന്‍ കൂടി ‘ഉദാര’മാണ് ശശി തരൂരിന്റെ ലിബറലിസം. ആ ലിബറലിസം നവയാഥാസ്ഥികതയ്ക്കുവേണ്ടി സൃഷ്ടിച്ചിട്ടുള്ള കെണിയാണ്. അതുകൊണ്ടാണ് തന്റെ മണ്ഡലത്തിലാണ് ഏറ്റവും വലിയ ശിവലിംഗം ഉയരുന്നതെന്ന് ഒരു നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിന് മടിയില്ലാത്തത്. അതെ രാഷ്ട്രീയമാണ് ശബരിമലയിലെ വിവേചനം നിലനിര്‍ത്താന്‍ നടത്തുന്ന സവര്‍ണ സമരത്തില്‍ പങ്കെടുക്കാന്‍ തരൂരിനെ ആവേശം കൊളളിക്കുന്നത്. നെഹ്റുവിയന്‍ ദര്‍ശനങ്ങളെക്കുറിച്ചു മറ്റുമുള്ള വാഗ്ദ്ധോരണികളില്‍ മുഴുകി ശശി തരൂരിനെ ഇനിയും ആരും തെറ്റിദ്ധരിക്കരുത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018