SPOTLIGHT

പളളിയുടെതന്നെ അവശിഷ്ടത്തിലാണ് ബാബ്‌റി മസ്ജിദ് പണിതത്; എ എസ് ഐ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി; വെളിപ്പെടുത്തലുമായി പുരാവസ്തുഗവേഷകര്‍ 

വര്‍ഷങ്ങളായി രാജ്യത്തെ കബളിപ്പിച്ച എഎസ്ഐ റിപ്പോര്‍ട്ട് വ്യാജമാണെന്നും ബാബറി മസ്ജിദിന്റെ താഴെ മുസ്ലീം പള്ളികള്‍ തന്നെയാണുണ്ടായിരുന്നതെന്നും തെളിയിക്കുകയാണ് വനിതാ പുരാവസ്തു ഗവേഷകര്‍.

ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് 26 വര്‍ഷം കഴിയുകയാണ്. പള്ളി പണിത സ്ഥലത്ത് നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ 2003 ല്‍ നല്‍കിയ സത്യവാങ്മൂലം വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്തതാണെന്ന് അന്ന് തന്നെ വിലയിരുത്തിയ ഗവേഷകര്‍ ഉണ്ടായിരുന്നു.

പുരാവസ്തു ഗവേഷകരായ സുപ്രിയ വര്‍മ്മ, ജയ മേനോന്‍ എന്നിവര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചതുമാണ്. ബിആര്‍ മണിയുടെ നേതൃത്വത്തില്‍ നടന്ന ഖനന പ്രക്രിയയില്‍ വീഴ്ചകളുണ്ടായെന്നും ഇവര്‍ പറയുന്നു. 2016ല്‍ മോഡി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി മണിയെ നിയമിച്ചിരുന്നു. ഇവര്‍ പറയുന്നത് ക്ഷേത്രമായിരുന്നില്ല, മറ്റൊരു പള്ളിയായിരുന്നു ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്തുണ്ടായിരുന്നത് എന്നാണ്. ഈ നിഗമനത്തില്‍ എങ്ങനെ എത്തിയെന്നാണ് സുപ്രിയ വര്‍മ്മ ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ പണിയപ്പെട്ട ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് നൂറ് കണക്കിന് കര്‍സേവകര്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് കേസിന്റെ ആരംഭം. മുഗള്‍ ഭരണ കാലഘട്ടത്തിലെ ചക്രവര്‍ത്തി ബാബറുടെ നിര്‍ദ്ദേശപ്രകാരം മിര്‍ ബാകിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ന്യായവാദം ഉന്നയിച്ചായിരുന്നു ആക്രമണം.

2003 ആഗസ്റ്റില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) ആറ് മാസം നീണ്ട ഖനന നടപടികള്‍ക്ക് ശേഷം, ബാബറി മസ്ജിദിന് താഴെയായി ഒരു അമ്പലമുണ്ടായിരുന്നതിന് തെളിവുകളുണ്ടെന്ന് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചു. പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് താഴെ പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ധാര്‍മ്മികമായ ഉത്തരവാദിത്വത്തിന്റെ ലംഘനമാണ് എഎസ്‌ഐ നടത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ഖനനം നടത്തിയപ്പോള്‍ എഎസ്‌ഐയുടെ നിഗമനങ്ങള്‍ ശരിയെന്ന് കരുതുന്ന ഒരു തെളിവുപോലും കണ്ടെത്താനായിട്ടില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.

രാമനെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന് മുകളിലായാണ് ബാബറി മസ്ജിദ് പണിതുവെന്നതിന് പുരാവസ്തുപരമായി ഇന്നും തെളിവുകളില്ലെന്ന് സുപ്രിയ വര്‍മ്മ ഉറപ്പിച്ചു പറയുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്ന് പറയാന്‍ മൂന്ന് കാര്യങ്ങളാണ് വര്‍മ്മ വ്യക്തമാക്കുന്നത്.

പാശ്ചാത്യ രീതിയിലുള്ള ഭിത്തികളും അമ്പതോളം തൂണുകളും ചരിത്രാവശിഷ്ടങ്ങളും മസ്ജിദിന്റെ സവിശേഷതകളായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തിന്റെ വാസ്തുരീതികള്‍ മറ്റൊന്നാണെന്നും ബാബറി മസ്ജിദിന് കീഴില്‍ പുരാതനമായ മുസ്ലീം പള്ളികള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. 

എഎസ്‌ഐയുടെ ആദ്യ ഡയറക്ടര്‍ ജനറലായ അലക്‌സാണ്ടര്‍ കണ്ണിങാം 1861ലാണ് അയോധ്യ മേഖലയില്‍ സര്‍വ്വേ നടത്തുന്നത്. ബുദ്ധന്റെ സ്തൂപവും വിഹാരവും ഉള്‍പ്പെടെ മൂന്ന് ക്ഷേത്രങ്ങള്‍ പൊളിച്ചതിന്റെ തെളിവുകളും തെളിവുകളും കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം തകര്‍ന്നതായി റിപ്പോര്‍ട്ടിലുമുണ്ടായിരുന്നില്ല.

പളളിയുടെതന്നെ അവശിഷ്ടത്തിലാണ് ബാബ്‌റി മസ്ജിദ് പണിതത്; എ എസ് ഐ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി; വെളിപ്പെടുത്തലുമായി പുരാവസ്തുഗവേഷകര്‍ 

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ആര്‍ക്കിയോളജിക്കല്‍ വകുപ്പാണ് ആദ്യമായി ബാബറി മസ്ജിദിന്റെ പരിസര പ്രദേശങ്ങളില്‍ ഖനന പ്രക്രിയ നടത്തുന്നത്. അവര്‍ കണ്ടെത്തിയതിന്റെ ഒരു പേജുള്ള വിശദീകരണം മാത്രമാണ് അന്ന് പുറത്തുവിട്ടത്. പിന്നീടാണ് 1975-80 കാലഘട്ടത്തില്‍ ബിബി ലാലിന്റെ പ്രോജക്ട് നടക്കുന്നത്. അഞ്ച് വര്‍ഷത്തോളം ഖനനം നടത്തിയിട്ടും ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതുവെന്ന റിപ്പോര്‍ട്ട് തന്നെയാണ് ഇദ്ദേഹവും സമര്‍പ്പിച്ചത്.

ഈ കാലഘട്ടത്തില്‍ ഇയാളെടുത്ത തൂണുകളുടെ ചിത്രം ആര്‍എസ്എസിന്റെ മന്താന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. ക്രൊയേഷ്യയില്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ കോണ്‍ഗ്രസില്‍, ഈ ചിത്രം അവതരിപ്പിച്ചുക്കൊണ്ട്, ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുള്ളതായും സ്ഥാപിച്ചു.

അതുവരെ ഇല്ലാതിരുന്ന പ്രശ്‌നം 1988 ന് ശേഷം പൊട്ടിപുറപ്പെടുകയായിരുന്നു. അയോധ്യയിലെയും , മാതുറ, വാരണസി എന്നിവിടങ്ങളില്‍ ക്ഷേത്രം തകര്‍ത്തുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നു. ഇതിനെ തുടര്‍ന്ന് അയോധ്യ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇതൊരു രാഷ്ട്രീയ നീക്കമായി ബിജെപി മാറ്റി. 

1999ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയതിന് ശേഷം ഖനനം നടത്താമെന്ന് കോടതി വിധിയുണ്ടായി. 2002ല്‍ എഎസ്‌ഐയോട് സര്‍വ്വേ നടത്താന്‍ ആവശ്യപ്പെടുകയും 2003ല്‍ ഖനനം നടത്തുകയുമായിരുന്നു.

ബിബി ലാല്‍ പുറത്തുവിട്ട തൂണുകളുടെ ചിത്രം (1970)
ബിബി ലാല്‍ പുറത്തുവിട്ട തൂണുകളുടെ ചിത്രം (1970)

നടപടികള്‍ തുടങ്ങിയതിന് ശേഷം എഎസ്‌ഐയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനിന്നിരുന്നു. അതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബിനെ ബന്ധപ്പെടുകയും തുടര്‍ന്ന് അദ്ദേഹം ഞങ്ങളോട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

തങ്ങള്‍ ഇരുവര്‍ക്കും ഇതൊരു സര്‍വ്വകലാശാല സംബന്ധിയായ വിഷയമായിരുന്നു എന്ന് സുപ്രിയ പറയുന്നു.

“ഒരു പുരാവസ്തു ഗവേഷകനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലുമിടത്ത് ഖനനം നടത്തണമെങ്കില്‍ എഎസ്‌ഐയുടെ അനുവാദം ലഭിക്കണം. അവരെ എതിര്‍ത്താല്‍ ആ അവസരം നഷ്ടപ്പെടുമെന്നതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇതിന് തയ്യാറായി പോകുകയുള്ളൂ.”

നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്നായിരുന്നു ഞങ്ങള്‍ക്ക് അറിയേണ്ടത്. എന്‍ഡിഎ ആണ് അധികാരത്തിലുള്ളത്. വിവരങ്ങളില്‍ തിരിമറികള്‍ നടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പുറത്തുനിന്നുള്ള വസ്തുതകള്‍ കൂട്ടിച്ചേര്‍ക്കുമോയെന്ന ഭയവും നിലനിന്നിരുന്നു. ക്ഷേത്രത്തിന്റെ തെളിവുകള്‍ ഒന്നും അവിടെ കണ്ടില്ലെങ്കിലോ? പുറത്തുനിന്നും ചിത്രങ്ങളോ വിഗ്രഹങ്ങളോ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ഞങ്ങളില്‍ ചിലര്‍ ചിന്തിച്ചിരുന്നു. അവരുടെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തിന്റെ ലംഘനമാണ് അവിടെയുണ്ടായത്. എഎസ്‌ഐ രാജ്യത്തോട് കള്ളം പറഞ്ഞിരിക്കുന്നു.
സുപ്രിയ വര്‍മ്മ

അലക്‌സാണ്ടര്‍ കണ്ണിങാം പറഞ്ഞതുപോലെ അവിടെ ബുദ്ധന്റെ സ്തൂപവും ആ സമുദായവും ഉണ്ടായിരിക്കാമെന്നും വര്‍മ്മ പറയുന്നു. ഈ സ്ഥലം പിന്നീട് 11-12 നൂറ്റാണ്ടുകളില്‍ മുസ്ലീങ്ങള്‍ പിടിച്ചെടുത്തു. മുസ്ലീം സമുദായത്തിന്റെ വര്‍ധന അനുസരിച്ച് അവിടെ ചെറിയൊരു പള്ളിയും പണിതിരിക്കാം. 1528 ല്‍ ബാബര്‍ ഇവിടെ വലിയ പള്ളി പണിതുവെന്നും വര്‍മ്മ പറയുന്നു.

എഎസ്‌ഐ പുറത്തുവിട്ട തൂണുകളുടെ ചിത്രം(2003) 
എഎസ്‌ഐ പുറത്തുവിട്ട തൂണുകളുടെ ചിത്രം(2003) 

ഖനനം ചെയ്തപ്പോള്‍ മൃഗങ്ങളുടെ എല്ലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. രാമന്റെ ക്ഷേത്രമെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇത്തരത്തിലുണ്ടാകുമോ എന്ന് വര്‍മ്മ ചോദിക്കുന്നു. മണ്ണില്‍ നിന്നും ലഭിച്ച മണ്‍പാത്രങ്ങളും പിഞ്ഞാണ നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങളുമെല്ലാം മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ്.

വര്‍ഷങ്ങളായി രാജ്യത്തെ കബളിപ്പിച്ച എഎസ്‌ഐ റിപ്പോര്‍ട്ട് വ്യാജമാണെന്നും ബാബറി മസ്ജിദിന്റെ താഴെ മുസ്ലീം പള്ളികള്‍ തന്നെയാണുണ്ടായിരുന്നതെന്നും തെളിയിക്കുകയാണ് ഈ വനിതാ പുരാവസ്തു ഗവേഷകര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018