SPOTLIGHT

വനിതാ മതിലില്‍ കണ്ണി ചേരാതിരിക്കാന്‍ ആറ് കാരണങ്ങള്‍; വനിതാ ആക്ടിവിസ്റ്റുകളും എഴുത്തുകാരും വിശദീകരിക്കുന്നു

എന്തുകൊണ്ട് സിപിഐഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് ആക്ടിവിസ്റ്റുകളും എഴുത്തുകാരും വിശദീകരിക്കുന്നു. അക്കമിട്ട് ആറ് കാരണങ്ങള്‍ നിരത്തിയാണ് ജെ ദേവികയും പി ഗീതയുമടക്കമുള്ളവർ വനിതാ മതില്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശത്തോടു യോജിച്ചു കൊണ്ട് മതിലിനോടു വിയോജിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശത്തെ ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. താഴെ പറയുന്ന കാരണങ്ങളാല്‍ സര്‍ക്കാരിന്റെ വനിതാ മതിലില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

1 ) സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ഒറ്റ സ്ത്രീയെപ്പോലും അവിടെയെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നു മാത്രമല്ല അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനാണ് പോലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. മലയ്ക്ക് പോവാന്‍ തയ്യാറാവുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്ത ആളുകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാരങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍, ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

മലയ്ക്ക് പോവാന്‍ തയ്യാറാവുന്ന സ്ത്രീകളെ പരാമവധി നിരുത്സാഹപ്പെടുത്താനും അവരുടെ വീട്ടുകാരെ ഉള്‍പ്പടെ ഭീതിയിലാക്കുകയുമാണ് പോലീസ് ചെയ്യുന്നത്. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയ്ക്ക് പോയ രഹ്ന ഫാത്തിമയെ 18 ദിവസം ജയിലിലടച്ചതും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കാണിക്കുന്നതാണ്. പോവാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നവരുടെ വീടുകളിലെത്തി കണക്കെടുപ്പ് കൂടി നടത്തുന്നു സര്‍ക്കാര്‍ . ഒരു വശത്ത് നവോത്ഥാന മൂല്യങ്ങള്‍ പ്രസംഗിക്കുന്ന, വനിതാ മതിലിന് ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടതാപ്പാണ് ഈ പ്രവര്‍ത്തികളെല്ലാം.

2) വനിതാ മതിലിന്റെ സംഘാടനത്തിനായി ആദ്യം വിളിച്ചു ചേര്‍ത്തവര്‍ എല്ലാം തന്നെ സമുദായ നേതാക്കളും അതില്‍ അധികം പേരും ശബരിമല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലും അല്ലാതെയും സ്ത്രീവിരുദ്ധ നിലപാടെടുത്തിട്ടുള്ള വരുമാണ്. അവരിലധികം പേരും ശബരിമല വിഷയത്തില്‍ തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടിനെ തിരുത്തിയതായും അറിവില്ല.

3) നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് മതില്‍ എങ്കില്‍ അത് വനിതകളെ മാത്രം ഉള്‍പ്പെടുത്തേണ്ടതല്ല. ( ഒരു ബോധ വല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ) എല്ലാ മനുഷ്യരും പങ്കെടുത്ത ഒരു സര്‍ക്കാര്‍ പരിപാടിയാക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തപ്പറ്റി പറയാതെയുള്ള ഈ നീക്കം തീര്‍ത്തും കാപട്യമാണ്.

4) പുരുഷാധിപത്യത്തിനെതിരായ സമരം പുരുഷന്മാരുടെയും അത്യധികം സ്ത്രീവിരുദ്ധ മൂല്യങ്ങള്‍ പേറുന്ന സമുദായ സംഘടനകളുടെ നേതൃത്വത്തിലുമാണ് നടക്കേണ്ടത് എന്ന് തോന്നുന്നില്ല. വനിതാ മതിലിനെ എതിര്‍ക്കുന്നവരെല്ലാം സംഘപരിവാറുകാരാണെന്നത് ലളിത യുക്തിയായി മാത്രമേ കാണാന്‍ കഴിയൂ. ജാതി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നു എന്നത് കൊണ്ട് മാത്രം വനിതാ മതിലിനെ പിന്തുണക്കാന്‍ കഴിയില്ല. കാരണം പുരുഷാധിപത്യ ബോധത്തിലധിഷ്ടിതമായ ജാതി സംഘടനകള്‍ക്ക് വനിതാ മതിലിനെ അതിന്റെ ആശയതലത്തില്‍ ഉള്‍കൊള്ളാനോ അന്വര്‍ത്ഥമാക്കാനോ കഴിയില്ല. ശബരിമല തന്ത്രിയുടേതുപോലെയുള്ള ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യം പേറുന്ന ഭൂരിഭാഗം ജാതിസംഘടനകളും സ്ത്രീ മുന്നേറ്റത്തേയോ അത്തരമൊരു നവോത്ഥാനത്തെയോ പിന്തുണക്കില്ല എന്നാണ് ചരിത്രം നല്‍കുന്ന പാഠം.

5) പുരുഷാധിപത്യം പേറുന്നവര്‍ ആട്ടിതെളിച്ച് കൊണ്ട് വന്ന് കെട്ടിപ്പടുക്കുന്ന വനിതാ മതില്‍ ഏതെങ്കിലും വിധത്തില്‍ സ്ത്രീ മുന്നേറ്റത്തിന് സഹായകമാകും എന്ന് ഞങ്ങള്‍ കരുതുന്നില്ല.

6) ലൈംഗിക ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പരാതി പോലീസിനു കൈമാറിയിട്ടില്ല. മാത്രമല്ല ആരോപണ വിധേയനായ എം എല്‍ എ പി കെ ശശി ഇപ്പോഴും നിയമസഭാ സാമാജികനായി തുടരുന്നു. ഇദ്ദേഹം നവോത്ഥാന സദസുകള്‍ നയിക്കുന്ന സാഹചര്യവുമുണ്ട്.

മേല്പറഞ്ഞ വസ്തുതകള്‍ നില നില്‌ക്കേ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പുരുഷ മുന്‍കൈയില്‍ പടുത്തുയര്‍ത്താന്‍ പോകുന്ന വനിതാ മതിലിനോടു വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഞങ്ങള്‍ ഉപയോഗിക്കുന്നു.

പി. ഗീത

എം സുല്‍ഫത്ത്

ഭദ്രകുമാരി

ഹേമ ജോസഫ്

തസ്നി ബാനു

സുജ ഭാരതി

ഉമ.എം.എന്‍

ഗീഥ

യാമിനി പരമേശ്വരന്‍

അഡ്വ. സുധ ഹരിദ്വാര്‍

അപര്‍ണ്ണ ശിവകാമി

ഷനില സജേഷ്.

ഷിജി കണ്ണന്‍

അശ്വതി കൃഷ്ണ

ബിന്ദു കെ പ്രസാദ്

സോയ കെ. എം

അഡ്വ വി.എം. സിസിലി

അപര്‍ണ്ണ പ്രശാന്തി

ആശ ആച്ചി ജോസഫ്

സുജ എ. എന്‍

അപര്‍ണ്ണ പ്രഭ

മീന കൂട്ടാല

ജെ. ദേവിക

ജോളി ചിറയത്ത്

ഗിരിജ. കെ.പി

മഞ്ജു എം. ജോയ്

മായ എസ്. പരമശിവം

ശ്രീപ്രിയ ബാലകൃഷ്ണന്‍

ശീതള്‍ ശ്യാം

ആശ സി.

രേഷ്മ ഭരദ്വാജ്

അഡ്വ: മരിയ

ദിവ്യദിവാകരന്‍

അഡ്വ നന്ദിനി

പി.അംബിക

അറ്. ജെസ്സിന്‍

ദീപ പി.എം.

നിഷ.എം.എം

സ്മിത പന്ന്യന്‍

അര്‍ച്ചന രവി

അഭിരാമി എന്‍ രമേഷ്

അഡ്വ. സസ്യ

അനുശ്രീ

ജിജി പ്രിയ ടി

നസീറ സൈനബ

രേഖ രാജ്

ജിസ ജോസ്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018