SPOTLIGHT

വനിതാമതില്‍; പിണറായി വിജയന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് നേടിയ വിജയം  

സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിമര്‍ശകരെ കൂടി നിര്‍ണായകമായ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് വനിതാ മതിലിനെ ശ്രദ്ധേയമാക്കുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ തുടര്‍ച്ചയായി അകപ്പെട്ട ആഴമേറിയ പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെയും സിപിഐഎമ്മിനെയും പിടിച്ചുകയറ്റിയ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന നിലയിലാകും വനിതാ മതില്‍ പ്രസക്തമാകുന്നത്.  പ്രതിസന്ധിയെ അവസരമാക്കിയ സമര്‍ത്ഥമായ സോഷ്യോ- പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ്.

കോടതിവിധി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഉടന്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ആര്‍എസ്എസും ബിജെപിയും ഭക്തജന വികാരത്തെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാമെന്ന കണക്കുകൂട്ടലില്‍ നിലപാട് മാറ്റുകയായിരുന്നു. ശബരിമല കേരളത്തിന്റെ അയോധ്യയായി കണ്ട ബിജെപിയും പരിവാര്‍ സംഘടനകളും സമരത്തെ രാഷ്ട്രീയമായി ഏറ്റെടുത്തു. ഇതേ കണക്കൂകൂട്ടലിലാണ് കോണ്‍ഗ്രസും കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാല്‍ പാര്‍ട്ടി പതാക മാറ്റിവെച്ച കോണ്‍ഗ്രസുകാര്‍ സംഘപരിവാര്‍ സമരത്തിന്റെ അനുബന്ധമായി മാറുന്നതാണ് പിന്നീട് കണ്ടത്.

ആയിരക്കണക്കിന് സ്ത്രീകളാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുകളില്‍ നാമജപ പ്രതിഷേധം എന്ന പേരില്‍ രംഗത്തിറങ്ങിയത്. എന്‍എസ്എസ് കൂടി പിന്തുണച്ചതോടെ സവര്‍ണ്ണ സമുദായങ്ങളുടെ പിന്തുണയും സമരത്തിന് ലഭിച്ചു. ഹൈന്ദവ സമുദായങ്ങളെയാകെ ഏകീകരിച്ച് വോട്ടുകള്‍ സമാഹരിച്ച് എളുപ്പത്തില്‍ കടന്നുകൂടാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. നാമജപ സമരത്തിന്റെ തുടര്‍ച്ചയായി ശബരിമലയിലേക്കും സമരം വ്യാപിപ്പിച്ചു.

സമരങ്ങളിലെ അഭൂതപൂര്‍വമായ സ്ത്രീ പങ്കാളിത്തവും ഭക്തജന വികാരവും സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ഗുരുതരമായ പ്രതിസന്ധിയിലാണ് എത്തിച്ചത്. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കുകളിലേക്ക് കടന്നുകയറി ബിജെപിയും എന്‍ഡിഎയും കേരളത്തിന്റെ അധികാര രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിത്തീര്‍ക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മുഖ്യധാര ചാനലുകളും പത്രങ്ങളുമെല്ലാം നാമജപ സമരമെന്ന വിശേഷണത്തോടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ കൊഴുപ്പിച്ചു. ഈ സംഘപരിവാര്‍ അനുകൂല പ്രവാഹത്തെ നേരിടുന്നതില്‍ സര്‍ക്കാരും സിപിഐഎമ്മും അശക്തമാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു.

വിവിധ ജില്ലകളില്‍ പിണറായി വിജയന്‍ നടത്തിയ വിശദീകരണ സമ്മേളനങ്ങള്‍ മാത്രമായിരുന്നു ഇതിനെതിരായ ഏക പ്രതിരോധം. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരിലും അനുഭാവികളിലും മാത്രമല്ല നേതാക്കളില്‍ പോലും ആശയക്കുഴപ്പങ്ങളും മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള അതൃപ്തിയും രൂപപ്പെട്ടു.

പ്രാദേശികമായി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നുപെട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ശബരിലയിലെത്തുന്ന സ്ത്രീകളെ പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. സര്‍ക്കാരിനെ പിന്തുണച്ചവരുടെ ഭാഗത്ത് നിന്ന് അതിനെതിരായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സ്ത്രീ പ്രവേശനത്തോട് വിയോജിച്ചുകൊണ്ടുതന്നെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടതിവിധിക്കെതിരായ സമരത്തെ എതിര്‍ത്തു. സിഎസ്ഡിഎസിനെ പോലുള്ള ദലിത് സംഘടനകളും കോടതി വിധി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തി

വനിതാമതില്‍; പിണറായി വിജയന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് നേടിയ വിജയം  

ആദ്യഘട്ടത്തില്‍ നാമജപ സമരത്തോടൊപ്പം നിന്ന മലയരയ സമുദായത്തിന്റെ നേതാവായ പി കെ സജീവ് ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെയും പന്തളത്തെ മുന്‍ രാജകുടുംബത്തിന്റെ അവകാശവാദങ്ങളെയും ചോദ്യം ചെയ്യുകയും ശബരിമല മലയരയരുടേതാണെന്ന പുതിയ അവകാശ വാദം ഉന്നയിക്കുകയും ചെയ്തു. സണ്ണി എം കപിക്കാടിനെയും സുനില്‍ പി ഇളയിടത്തിനെയും പോലുള്ളവര്‍ നടത്തിയ വിപുലമായ പ്രഭാഷണങ്ങളും സംവാദങ്ങളും പിണറായി വിജയന്റെ നിലപാടിന് ശക്തി പകരുന്നതായിരുന്നു. എന്‍ഡിഎ വിട്ട് പുറത്തുവന്ന സി കെ ജാനുവും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുവന്നു.

ഇതോടെയാണ് സര്‍ക്കാര്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്. അവിടെ വെച്ചാണ് വനിത മതില്‍ എന്ന ആശയം പുന്നല ശ്രീകുമാര്‍ ഉന്നയിച്ചതും സ്വീകരി്ക്കപ്പെട്ടതും. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിക്കപ്പെട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ത്രീകളെ മാത്രം അണിനിരത്തി ഒരു മതില്‍ സാധ്യമാകുമോ എന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ എസ്എന്‍ഡിപിയും കെപിഎംഎസും ദലിത് ആദിവാസി സംഘടനകളും നല്‍കിയ പിന്തുണയും സര്‍ക്കാര്‍ സംവിധാനങ്ങളും കുടുംബശ്രീയും എല്‍ഡിഎഫും എല്ലാം ഒത്തുചേര്‍ന്നതോടെ ആശങ്കകള്‍ അകന്നു

വനിതാമതില്‍; പിണറായി വിജയന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് നേടിയ വിജയം  

ജാതി സംഘടനകളെ കൂട്ടിച്ചേര്‍ത്ത് സൃഷ്ടിക്കുന്ന വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചു. ഭരണ സംവിധാനങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണവും ചെലവിട്ട് ധൂര്‍ത്ത് നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. മതില്‍ പൊളിയുമെന്ന പ്രവചനങ്ങളുമായി രമേശ് ചെന്നിത്തലയും പി എസ് ശ്രീധരന്‍ പിള്ളയും മറ്റ് നേതാക്കളും രംഗത്തെത്തി. മതിലിന് ബദലായി സംഘപരിവാറും എന്‍എസ്എസും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി അയ്യപ്പ ജ്യോതി സംഘടിപ്പിച്ചുവെങ്കിലും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല.

ഇത്തരം എതിര്‍പ്പുകളെ എല്ലാം പരാജയപ്പെടുത്തിയാണ് വനിത മതില്‍ വന്‍ വിജയമായി മാറിയത്. ഇത് എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ മാത്രം വിജയമായി കാണാനാവില്ല. . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എല്ലാം നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കകള്‍ക്കിടയില്‍ എല്‍ഡിഎഫിന്റെ വോട്ടുബാങ്ക് വിപുലമാക്കാനുള്ള ശ്രമം കൂടിയായി ഇത് മാറിയേക്കാം.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തേക്കാള്‍ മുന്നില്‍ നിന്നത് ദലിത്- ആദിവാസി- പിന്നാക്ക സംഘടനകളായിരുന്നു. അവരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞ സോഷ്യല്‍ എഞ്ചിനീയറിംഗാണ് വനിത മതിലിനെ വ്യത്യസ്തമാക്കിയത്

കെപിഎംഎസും എസ്എന്‍ഡിപിയും അടക്കം സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിമര്‍ശകരെ കൂടി നിര്‍ണായകമായ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എ്ന്ന വെല്ലുവിളിയെ സമര്‍ത്ഥമായി നിര്‍വീര്യമാക്കാന്‍ കൂടി കഴിഞ്ഞുസ്ത്രീകളെ മുന്നിൽ നിർത്തി നടത്തിയ നാമജപ പ്രതിഷേധത്തിന് സ്ത്രീകളെ കൊണ്ട് തന്നെ മതിൽ പണിയിച്ച് മറുപടി കൊടുക്കുക എന്ന സമരതന്ത്രം കൂടിയാണ് നടപ്പിലായത്. ഇടതുമുന്നണിക്ക് പുറത്ത് സാമുദായിക സംഘടനകളെയും കൂടി യോജിപ്പിച്ച ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരിക്കും ഇനി നിര്‍ണായകമാകുക. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന നിലയില്‍ ന്യൂനപക്ഷങ്ങളെയും സ്വതന്ത്ര രാഷ്ട്രീയ നിലപാടെടുക്കുന്നവരെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ നേട്ടമുണ്ടാക്കാനാവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018