SPOTLIGHT

ലിംഗനീതിക്കായുള്ള ചുവടു വെപ്പുകൾ; ഇനി വിട്ടുവീഴ്ച്ച അരുത്

മനുഷ്യാവകാശ ആക്റ്റിവിസത്തിന്റെ മറ്റൊരു നൂറ്റാണ്ട് വീണ്ടും മുന്നോട്ടു നീങ്ങുകയാണ്. ഇവര്‍ക്ക് മുന്‍പേ പോയവര്‍ പരാജയപ്പെട്ടവരല്ല. അവരുടെ പാതയിലാണ് ഇവരും മുന്നോട്ടു പോയത്. അതിനാല്‍ ഇത് അവരുടെ കൂടി വിജയമാണ്.

ശബരിമലയില്‍ ഇന്ന് സംഭവിച്ചത് കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രവിജയമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ന് ലിംഗ നീതിയുടെ രാഷ്ട്രീയം വലിയൊരു കാല്‍വെയ്പ്പാണ് നടത്തിയത് എന്ന് ചരിത്രം ഈ ദിവസത്തെ രേഖപ്പെടുത്തും. ശബരിമല കോടതി വിധിയോടു അനുകൂലമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായപ്പോള്‍ മുതല്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ചിലര്‍ക്ക് സന്നിധാനം വരെ ചെല്ലാന്‍ ആദ്യ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിന്ന് കൊണ്ട് ശ്രീജിത്ത് ഐ പി എസ് നേതൃത്വം കൊടുത്ത പോലീസ് സംഘം സന്നിധാനം വരെ രഹന ഫാത്തിമയെ കൊണ്ട് പോവുകയുണ്ടായി. നിരവധി തിരിച്ചടികള്‍ അതിനെ തുടര്‍ന്ന് സംഭവിച്ചിരുന്നു. തൃപ്തി ദേശായിയെ തടുക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ഗുണ്ടകളെ അവിടെ എത്തുന്നതിനു മുന്‍പ് തടയാന്‍ കഴിയാതിരുന്നത്, മനീതി സംഘം വന്നപ്പോള്‍ അക്രമം തടയാന്‍ കഴിയാതിരുന്നത്, ബിന്ദു തങ്കം കല്യാണിക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാതിരുന്നത്, ലിബിയും അപര്‍ണ്ണ ശിവകാമിയുമടക്കം മറ്റു പല സ്ത്രീകളും ഓണ്‍ലൈന്‍/ഓഫ് ലൈന്‍ ആക്രമങ്ങള്‍ക്ക് വിധേയരായത് ഇതെല്ലാം വലിയ തിരിച്ചടികള്‍ തന്നെ ആയിരുന്നു. ആ പശ്ചാത്തലത്തില്‍ ആണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമല കയറാന്‍ എത്തിയത്.

അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന മനിതി സംഘം 
അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന മനിതി സംഘം 

അവര്‍ യാതൊരുവിധ ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്നും ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും ഉറപ്പിച്ചതോടെ ആ ആവശ്യം അംഗീകരിക്കുകയല്ലാതെ ആഭ്യന്തര വകുപ്പിന് മറ്റു പോംവഴിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് പ്രധാനമായും ബിന്ദുവിന്റെയും ദുര്ഗ്ഗയുടെയും അസാമാന്യമായ നെഗോഷിയേഷന്‍ പാടവത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണ്. മലകയറാതെ മടങ്ങില്ല എന്ന നിലപാടില്‍ യാതൊരു വിധ പിന്മാറ്റവും ഉണ്ടാകില്ല എന്ന ഉറച്ച തീരുമാനം ആണ് ആത്യന്തികമായി നിര്‍ണ്ണായകമായി തീര്‍ന്നത് എന്ന കാര്യം സുവ്യക്തമാണ്.

മാസങ്ങള്‍ നീണ്ടു നിന്ന സമരത്തിലൂടെ കേരളത്തിലെ സ്ത്രീകള്‍ നേടിയെടുത്ത ഈ വിജയത്തിന്റെ ശില്‍പ്പികള്‍ എന്ന നിലയില്‍ ബിന്ദുവും കനകഗുര്‍ഗയും രണ്ടു നൂറ്റാണ്ട് നീണ്ട അവകാശ സമരങ്ങളുടെ കണ്ണിയില്‍ പങ്കാളികള്‍ ആവുകയാണ്. മനുഷ്യാവകാശ ആക്റ്റിവിസത്തിന്റെ മറ്റൊരു നൂറ്റാണ്ട് വീണ്ടും മുന്നോട്ടു നീങ്ങുകയാണ്. ഇവര്‍ക്ക് മുന്‍പേ പോയവര്‍ പരാജയപ്പെട്ടവരല്ല. അവരുടെ പാതയിലാണ് ഇവരും മുന്നോട്ടു പോയത്. അതിനാല്‍ ഇത് അവരുടെ കൂടി വിജയമാണ്.
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തുന്നു 
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തുന്നു 

ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം ദേവസ്വം മന്ത്രിക്കോ ദേവസ്വം ബോര്‍ഡിനോ ബോര്‍ഡ് പ്രസിഡന്റിനോ ഇതേക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതാണ്. ഇത് അവരുടെ ആദ്യ പ്രതികരണങ്ങള്ളില്‍ നിന്ന് വ്യക്തമായിരുന്നു. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മാത്രം അറിവോടെ ആണ് ഇത് നടന്നത് എന്നും അദ്ദേഹം ഇത് സഹമന്ത്രിമാരെ പോലും അറിയിച്ചിരുന്നില്ല എന്നും വേണം അനുമാനിക്കാന്‍. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല എന്നത് കൊണ്ടാവാം അദ്ദേഹം അങ്ങനെ ചെയ്തത്. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ കാണിച്ച തന്ത്രപരമായ മൗനം ഈ ദൗത്യത്തിന്റെ വിജയത്തിന് അനിവാര്യമായിരുന്നു എന്ന് മനസ്സിലക്കവുന്നതെയുള്ളു.

ആഭ്യന്തര വകുപ്പിന്റെ ഇതുവരെയുള്ള നിലപാടില്‍ അല്ല, അത് നടപ്പിലാക്കുന്നതില്‍ അവര്‍ വരുത്തിയ പാളിച്ചകളാണ് വിമര്‍ശനത്തിനു വിധേയമായിരുന്നത്. തത്സമയം പത്രത്തിന്റെ ഉത്ഘാടന പതിപ്പില്‍ നടന്ന ശബരിമല ചര്‍ച്ചയില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന തന്ത്രികലാപവുമായി ബന്ധപ്പെട്ടു മൂന്നു കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളതെന്നും അതില്‍ ചര്‍ച്ചചെയ്യേണ്ട മുഖ്യമായ ഒരു കാര്യം മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടാണ് എന്നും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാവുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിച്ചിരുന്നു:

ഒന്ന്, സുപ്രീംകോടതിവിധിയോടു യോജിപ്പാണ്. വിധി പുന:പരിശോധിക്കാന്‍ കോടതിയോട് അഭ്യര്‍ഥിക്കേണ്ട ആവശ്യമില്ല.

രണ്ട്, വിധി നടപ്പാക്കും. ഇതിനെതിരെയുള്ള സമരം രാഷ്ട്രീയ അവസരവാദമാണ്. അതിനു വഴങ്ങില്ല.

മൂന്ന്, ആര്‍ എസ് എസ് അടക്കമുള്ള ഹിന്ദുത്വ ശക്തികള്‍ കലാപത്തിനു ഒരുങ്ങുന്നു എന്ന് കരുതി സംയമനം പാലിക്കാന്‍ ഒരുക്കമല്ല. അവരെ ശക്തമായി നേരിടും.

നാല്, അത്തരം കലാപം ശബരിമലയില്‍ ഉണ്ടാവാതിരിക്കാന്‍ ഘടനാപരവും ഭരണപരവും സുരക്ഷാപരവുമായ നടപടികള്‍ സ്വീകരിക്കും.

അഞ്ച്, ഇപ്പോള്‍ ശബരിമലയില്‍ പോയിട്ട് കയറാന്‍ പറ്റാതെ പോയ സ്ത്രീകള്‍ അടക്കം കോടതിവിധി ബാധകമായ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാനുള്ള സാഹചര്യം ഉണ്ടാക്കും.

കൂടാതെ ഒരു കാര്യം കൂടി ഞാന്‍ സൂചിപ്പിച്ചിരുന്നു. അദ്ദേഹം പറയാതെ പറയുന്നതായി എനിക്ക് തോന്നിയ കാര്യം 'പുരോഗമന റെഡി ടു വെയിറ്റ്' സമീപനത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല എന്നതായിരുന്നു. ഇതാണ് അദ്ദേഹം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലക്ക് പോകാന്‍ തയ്യാറായ യുവതികളെ തള്ളിപ്പറയാത്തതില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നത്. ആരൊക്കെ പോകണം പോകണ്ട എന്ന് തീരുമാനിക്കുന്നതും നിര്‍ഭയമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ സമീപനവും തമ്മില്‍ ബന്ധമില്ല. ആ നിലപാട് നടപ്പിലാക്കാന്‍ ബിന്ദുവും കനക ദുര്‍ഗ്ഗയും ആവശ്യപ്പെട്ടതോടെ ഈ ചരിത്രപരമായ വിജയത്തിന് കളം ഒരുങ്ങുക ആയിരുന്നു.

എന്നാല്‍ ഇതോടെ ശബരിമല സമരത്തിന്റെ അവസാനമല്ല. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്ത്രി കുടുംബം ശബലിമല വിടുക എന്നതും മലയരയര്‍ക്കുള്ള അവകാശങ്ങള്‍ തിരിച്ചു നല്‍കുക എന്നതും ഇതുപോലെ തന്നെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളാണ്. മലയരയ സമൂഹം കേവലമായ ഒരു സ്വത്വ മുദ്രാവാക്യമല്ല ഉയര്‍ത്തുന്നത്. ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് നിയമ ബഹുസ്വരതയുടെ (Legal Pluralism) ഭാഗമായി കീഴ് വഴക്ക അവകാശങ്ങളും (Customary Rights) നിര്‍ദ്ദേശക അവകാശങ്ങളും (Prescriptive rights) വേര്‍തിരിച്ചു കാണുക എന്നത്. ഇന്ന് ലോകമെമ്പാടും നടക്കുന്ന ആദിമജനതതികളുടെ കീഴ് വഴക്കാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമായി മലയരയ സമൂഹത്തിന്റെ അവകാശത്തെ കാണേണ്ടതുണ്ട്.
ലിംഗനീതിക്കായുള്ള ചുവടു വെപ്പുകൾ; ഇനി വിട്ടുവീഴ്ച്ച അരുത്

കീഴവഴക്കാവകാശങ്ങള്‍ നിര്‍ണയിക്കുന്നത് ആരുടെ താമസസ്ഥലമാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ മലയരയ സമൂഹം തന്നെയാണ് ആത്യന്തികമായി ശബരിമലയുടെ ഉടമകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവരുടെത് കേവലം നിര്‍ദ്ദേശക അവകാശങ്ങള്‍ മാത്രമാണ്. അതായതു തന്ത്രി ആയാലും ദേവസ്വം ബോര്‍ഡ് ആയാലും ഈ അവകാശം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ മലയരയ സമൂഹം ഇത്ര കടുത്ത ആവശ്യമല്ല ഉന്നയിക്കുന്നത്. മറിച്ചു സര്‍ക്കാര്‍ മുന്‍കൈ എടുത്തു അനുഷ്ഠാനപരമായ അവകാശങ്ങള്‍ പുന:സ്ഥാപിക്കണം എന്നാണ്. ഇതിന്റെ ആദ്യപടിയാണ് തന്ത്രി ശബരിമല ഒഴിയുക എന്നത്. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള ഇടപെടലുകള്‍, പ്രധാനമായും ദേവസ്വം ബോര്‍ഡിന്റെ പരമാധികാരം നിലനിര്‍ത്തുമ്പോള്‍ തന്നെ, അടിസ്ഥാനപരമായി സുപ്രീം കോടതിവിധി നടപ്പാക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുന്ന ഒന്നാവണം എന്നുള്ളതാണ്. ഒപ്പം തന്നെ കേവലം തന്ത്രിയുടെയും പന്തളം കുടുംബത്തിന്റെയും അവകാശവാദങ്ങള്‍ക്കുപരി ചരിത്രപരമായും, ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയമായും നിയമപരമായും പ്രാമുഖ്യമുള്ള , മലയരയ സമുദായത്തിന്റെ കീഴ്‌വഴക്കാവകാശങ്ങളെ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും കൂടിയാവുകയും വേണം. ഇക്കാര്യത്തില്‍ ഇനി വിട്ടു വീഴ്ചകള്‍ ഉണ്ടാവരുത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018