SPOTLIGHT

സാമ്പത്തിക സംവരണ ബില്‍ അംബേദ്കറോടുള്ള അവഹേളനം; ഭരണഘടനയുടെ മേലുള്ള വ്യാജ നിര്‍മ്മിതി

മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അസദുദ്ദീന്‍ ഒവൈസി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

മാഡം,

ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു. എന്തുകൊണ്ടെന്നാല്‍,

1. ഈ ബില്ല് ഭരണഘടനയ്ക്ക് മേലുള്ള വ്യാജ നിര്‍മ്മിതിയാണ്

2. ഈ ബില്ല് മഹാനായ ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുന്നതാണ്. കാരണം, സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം സാമൂഹ്യ നീതി ഉറപ്പുവരുത്തി അതിലൂടെ സാമൂഹ്യ പിന്നോക്കാവസ്ഥ കുറയ്ക്കുക എന്നതാണ്.

3. ഭരണഘടനയില്‍ സാമ്പത്തിക മാനദണ്ഡത്തെ മുന്‍നിര്‍ത്തി ഒരിടത്തും സംവരണം നല്‍കണമെന്ന് പറയുന്നില്ല. ഇതു ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ്‌. ഭരണഘടന ശില്‍പ്പികളുടെ ചിന്തകള്‍ക്കെതിരാണ്. ഈ സര്‍ക്കാരിന് ശില്‍പികളുടെ അത്ര ജ്ഞാനമില്ലെന്നാണ് വ്യക്തമാവുന്നത്.

4. ഈ സംവരണം നീതി വിതരണം ചെയ്യുന്നതിനുവേണ്ടിയാണോ? എനിക്ക് ചില കാര്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് അറിയണമെന്നുണ്ട്. ഏതെങ്കിലും സവര്‍ണ്ണര്‍ എപ്പോഴെങ്കിലും അയിത്തമോ തൊട്ടുകൂടായ്മയോ വിവേചനമോ, വ്യാജ ഏറ്റുമുട്ടലുകളോ അഭിമുഖീകരിച്ചിട്ടുണ്ടോ? പോലീസിന്റെ മര്‍ദ്ദനം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നടക്കമുള്ള കൊഴിഞ്ഞുപോക്ക്, നാമമാത്രമായ ബിരുദധാരികള്‍... ഇങ്ങനെ എന്തെങ്കിലും?

എന്നാല്‍ മേല്‍പ്പറഞ്ഞ സവിശേഷതകളെല്ലാം നിര്‍ഭാഗ്യവശാല്‍ അനുഭവിക്കുന്നത് രാജ്യത്തെ ദലിതുകള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാരും മുസ്ലീങ്ങള്‍ എന്നിവരാണ്.

5. ഈ സാമ്പത്തിക സംവരണം മര്യാദകേടാണ്. ഇവിടെ അനുഭവപരമായ യാതൊരു സ്ഥിതി വിവരക്കണക്കുമില്ല. സവര്‍ണ്ണ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയുളള സ്ഥിതി വിവരക്കണക്ക് ദയവു ചെയ്തു കാണിക്കുക. എവിടെ കണക്കുകള്‍'?

അത്തരം സ്വാനുഭങ്ങളുടെ കണക്കുകള്‍ സച്ചാര്‍ കമ്മറ്റിയിലും, മിശ്ര കമ്മീഷനിലും കുണ്ഠു കമ്മറ്റിയിലും 2011 ലെ സെന്‍സസിലും കണ്ടെത്താന്‍ കഴിയും. അതില്‍ മുസ്ലീങ്ങളുടെ സാക്ഷരത കുറവ്, സ്‌കൂളിലെ മുസ്ലീംങ്ങളുടെ കുറഞ്ഞ പ്രാതിനിധ്യം, മുസ്ലീം കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ബിരുദധാരികളുടെ കുറഞ്ഞ എണ്ണം എന്നിവ വ്യക്തമായി കാണാന്‍ കഴിയും.

6. ഇതു രാഷ്ട്രത്തിന് ബാധ്യതയാണ്. എന്റെ സംസ്ഥാനമായ തെലുങ്കാനയില്‍ പത്ത് ശതമാനം മുസ്ലീങ്ങള്‍ക്കും, 12 ശതമാനം പട്ടികവര്‍ഗ്ഗങ്ങള്‍ക്കും സംവരണം നല്‍കാന്‍ നിയമം പാസാക്കിയത് അവരുടെയിടയിലെ അനുഭവപരമായ സ്ഥിതി വിവരക്കണക്കുകളുടെയും പിന്‍ബലത്താലാണ്. പക്ഷേ ഇവിടെ യാതൊരു വിധ കണക്കുകളും അനുഭവങ്ങളുടെ പട്ടികയും കഴിഞ്ഞ 6 മാസമായി ചോദിച്ചിട്ട് നിങ്ങള്‍ നല്‍കിയിട്ടില്ല

എന്റെ അവസാനത്തെ പോയന്റിതാണ്,

7. മറാത്ത സംവരണത്തിന് എന്താ സംഭവിക്കുക?. ഈ സാമ്പത്തിക സംവരണത്തിന്റെ പാതയിലാണോ മറാത്തകള്‍ക്ക് നിങ്ങള്‍ സംവരണം നല്‍കുന്നത്? എന്തു തന്നെയായാലും മാഡം, അത് ഭരണഘടനയുടെ നേരെയുള്ള വഞ്ചനയും തട്ടിപ്പുമാണ്.

എന്തുകൊണ്ടെന്നാല്‍, ഭരണഘടനയുടെ അനുച്ഛേദം 15 ലും 16ലും ഉള്ള സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ അത് കുത്തിത്തിരുകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളെ ഞാന്‍ വെല്ലു വിളിക്കുന്നു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിനെപ്പറ്റി എന്താണ് അഭിപ്രായം? സമത്വാവകാശത്തിനെതിരല്ല അത്. അനുച്ഛേദം 21 നും എതിരല്ല. അതുകൊണ്ട് നിങ്ങള്‍ ശുദ്ധ തട്ടിപ്പ് നടത്തുകയാണെന്നു ഞാന്‍ പറയുന്നു.

ഇതു ബാബാ സാഹിബ്‌ അംബേദ്കറെ അപമാനിക്കുകയാണ്. നിങ്ങള്‍ക്ക് ഒരിക്കലും, ഒരിക്കലും ഈ ബില്ല് കോടതിയില്‍ പാസാക്കാനാവില്ല. കോടതിയില്‍ ഇത് റദ്ദുചെയ്യപ്പെടും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ദീപാവലിയോ മറ്റെങ്കിലുമോ ആഘോഷിച്ചോളൂ. പക്ഷേ കോടതിയില്‍ ഇതു റദ്ദുചെയ്യപ്പെടും.

നന്ദി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018