SPOTLIGHT

ചരിത്രത്തിലെ ലജ്ജാകരവും ഭീതിപ്പെടുത്തുന്നതുമായ നീക്കം  

ആനന്ദ് തെല്‍തുംദ
ആനന്ദ് തെല്‍തുംദ
‘അനിതരസാധാരണമായ ബൗദ്ധിക ജീവിതം നയിക്കുന്ന ഒരു ദളിത് ശബ്ദത്തെ നിശബ്ദമാക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്’; ആനന്ദ് തെല്‍തുംദയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെക്കുറിച്ച് അരുന്ധതി റോയി

നമ്മെ ഒരു മഹാവ്യാധി പിടികൂടിയിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു എന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രമുഖ ബുദ്ധിജീവിയും എഴുത്തുകാരനും കോളമിസ്റ്റുമായ ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പൊലീസ് പദ്ധതിയിടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അരുന്ധതി റോയ്  
അരുന്ധതി റോയ്  

അദ്ദേഹത്തിനെതിരെ യുഎപിഎ ആണ് ചുമത്തിയിട്ടുള്ളത്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തെ തെളിവുകള്‍ ഇല്ലെങ്കിലും ജാമ്യമില്ലാതെ ജയിലിലടക്കാമെന്നാണ്. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം, മറ്റ് നിരവധി അധ്യാപകര്‍ക്കും, അഭിഭാഷകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും സാധാരണക്കാര്‍ക്കും എതിരെ ആരോപിച്ചതുപോലെ ശുദ്ധ അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണ്

ഉന്നത നീതിപീഠങ്ങള്‍ അവരെ കുറ്റവിമുക്തമാക്കുമെന്നതില്‍ സംശയമില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ഈ നാട്ടിലെ കോടതികളിലുള്ള വിശ്വാസത്തെ വീണ്ടും നമ്മള്‍ ഉറപ്പിക്കും. പക്ഷെ തടവിലാക്കപ്പെടുന്നവരെ സംബന്ധിച്ച് അപ്പോഴേക്കും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും.

അതുവരെ അവര്‍ ജയിലുകളില്‍ നരക യാതന അനുഭവിക്കും. അവരുടെ ഔദ്യോഗിക ജീവിതത്തിന് തടസ്സങ്ങള്‍ നേരിടും. അവരുടെ പ്രിയപ്പെട്ടവര്‍ പലയിടത്തും ഓടി തളര്‍ന്നുകാണും. അവരെ സാമ്പത്തികമായും വൈകാരികമായും തളര്‍ത്താനുള്ള ശ്രമവും നടക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് ഇന്ത്യയിലെ യഥാര്‍ത്ഥ ശിക്ഷ എന്ന് നമ്മള്‍ക്കറിയാം.

തെല്‍തുംദെയുടെ പുതിയ പുസ്തകം റിപ്പബ്ലിക്ക് ഓഫ് കാസ്റ്റിന്റെ കവര്‍  
തെല്‍തുംദെയുടെ പുതിയ പുസ്തകം റിപ്പബ്ലിക്ക് ഓഫ് കാസ്റ്റിന്റെ കവര്‍  

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവിയാണ് ആനന്ദ് തെല്‍തുംദെ. അംബേദ്ക്കറുടെ മഹദ് സത്യാഗ്രഹത്തെക്കുറിച്ചും കൈര്‍ലാഞ്ജി കൂട്ടക്കൊലയെക്കുറിച്ചും അതുപൊലെ ഈയിടെ പുറത്തിറങ്ങിയ 'റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ്' എന്നീ പുസ്തകങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതും വായനയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. അനിതരസാധാരണമായ ബൗദ്ധിക ജീവിതം നയിക്കുന്ന ഒരു ദളിത് ശബ്ദത്തെ നിശബ്ദമാക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അത് നമ്മുടെ കാലത്തെ അങ്ങേയറ്റം നാണംകെട്ടതും ഭീതിപ്പെടുത്തുന്നതുമായ ഒരു ചരിത്ര സന്ദര്‍ഭമായിരിക്കും.

കടപ്പാട് സ്‌ക്രോള്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018