SPOTLIGHT

അച്ഛന്റെ ഘാതകരോട് ക്ഷമിച്ച പ്രിയങ്ക, മോഡി- യോഗി മടയിലെത്തി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം വഴിമാറുമോ?

ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നു പ്രിയങ്ക എന്ന് ചിലര്‍. ഇന്ദിരാഗാന്ധിയ്ക്ക് ഇന്ത്യന്‍ ജനങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതുപോലെ പ്രിയങ്ക ഗാന്ധിയ്ക്ക് കഴിയുമോ?

ജനിച്ചതുമുതല്‍ അധികാര രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ കേട്ടുവളര്‍ന്ന പ്രിയങ്കാഗാന്ധി തന്റെ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത് ബുദ്ധിസമായിരുന്നു. എന്റെ മനസ്സിനെ എനിക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് വിപാസന ധ്യാനത്തിന് അവര്‍ പോയതും വാര്‍ത്തയായിരുന്നു. അമേത്തിയിലും റായ്ബറേലിയിലും പ്രചാരണത്തിന് പോയപ്പോള്‍ രാഷ്ട്രീയത്തിലെ താല്‍പര്യമല്ല, മറിച്ച് അമ്മയും സഹോദരനും മല്‍സരിക്കുന്നതിലാണ് അവിടെ എത്തിയതെന്ന് പ്രിയങ്ക പറഞ്ഞത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. പിന്നിട് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഒരിക്കലും എന്നത് അത്രനല്ല വാക്കെല്ലെന്നും പറഞ്ഞതും ഇപ്പോള്‍ മോഡിയുടെയും യോഗി ആദിത്യനാഥിന്റെയും ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സഹോദരന്‍ നിശ്ചയിച്ച പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു.

ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നു പ്രിയങ്ക എന്ന് ചിലര്‍. ഇന്ദിരാഗാന്ധിയ്ക്ക് ഇന്ത്യന്‍ ജനങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതുപോലെ പ്രിയങ്ക ഗാന്ധിയ്ക്ക് കഴിയുമോ? എന്തായാലും കോണ്‍ഗ്രസ് മോഡിയെ പരാജയപ്പെടുത്താന്‍ അതിന്റെ ആവനാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പ് കൂടെ പുറത്തെടുത്തിരിക്കുന്നു.

സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാന്‍ കൂടി തീരുമാനിച്ചതിന്റെ സൂചനയാകാം പ്രിയങ്കയുടെ വരവ്.

ബുദ്ധിസം അക്കാദമിക്കായി പഠിച്ച പ്രിയങ്ക ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടല്‍ ഉണ്ടായത് 2008 ല്‍ ആയിരുന്നു. മുഖ്യധാര രാഷ്ട്രീയത്തില്‍ അത്രയൊന്നും പരിചിതമല്ലാത്ത ഒരു വഴിയിലൂടെയായിരുന്നു അവര്‍ അന്ന് സഞ്ചരിച്ചത്. അത് എത്തിയത് തന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഘത്തിലെ നളിനി പാര്‍ക്കുന്ന തടവറയിലേക്കായിരുന്നു. അക്രമത്തെയും തനിക്കുണ്ടായ നഷ്ടത്തെയും നേരിടാന്‍ കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ രീതിയാണ് ഇതെന്നായിരുന്നു നളിനിയെ കണ്ടതിന് ശേഷം പ്രിയങ്ക പ്രതികരിച്ചത്. പിന്നീട് നളിനിയോട് പകയില്ലെന്നും അവരോട് പൂര്‍ണമായും ക്ഷമിച്ചതായും പ്രിയങ്ക പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയത്തില്‍നിന്ന് പ്രത്യക്ഷത്തില്‍ അകലും പ്രാപിച്ചപ്പോഴും പ്രിയങ്ക പല അര്‍ത്ഥത്തിലും സജീവമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ പ്രിയങ്ക നടത്തിയ പ്രസംഗം അവര്‍ക്ക് ജനങ്ങളുമായി സംവേദിക്കാനുള്ള ശേഷിയുടെ സൂചനകള്‍ നല്‍കിയിരുന്നു. ഗുജറാത്ത് വികസന രീതികളെ ആക്രമിച്ചായിരുന്നു അന്ന് അവര്‍ മോഡിയെ എതിരിട്ടത്. 'നിങ്ങളുടെ സുഹൃത്തുകള്‍ക്ക് നിങ്ങള്‍ ഭൂമി നിരവധി വിട്ടുനല്‍കിയിട്ടുണ്ട്. അങ്ങനെ കര്‍ഷകരെ കൂടുതല്‍ ദരിദ്രരാക്കി മാറ്റുകയും ചെയ്തു നിങ്ങള്‍' ഗുജറാത്ത് മോഡല്‍ ഇന്നത്തെതുപോലെ മുഖ്യധാരയില്‍ വിമര്‍ശിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

ഇങ്ങനെയൊക്കെ പല സവിശേഷകതകളും ഉള്ള രാഷ്ട്രീയ വ്യക്തിത്വമാണെങ്കിലും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സൃഷ്ടിക്കുന്ന അലയൊലികള്‍ എന്തൊക്കെയായിരിക്കും. പ്രശ്‌സത മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് ട്വീറ്റ് ചെയ്തതുപോലെ, റോബര്‍ട്ട് വാദ്രയെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ സമ്പന്നമാകുമോ ഇനിയുള്ള ദിവസങ്ങള്‍? അദ്ദേഹത്തിന്റെ ദുരൂഹമായ സാമ്പത്തിക ഭൂമി ഇടപാടുകള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമോ? ആ സാധ്യത കാണാന്‍ പറ്റാത്ത രീതിയിലുള്ള രാഷ്ട്രീയ ശിശുവല്ല രാഹുല്‍ഗാന്ധി ഇപ്പോള്‍. മറുമരുന്നുകളും പ്രതിരോധത്തിനുള്ള പടയൊരുക്കങ്ങളും പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടാകാമെന്നുവേണം കരുതാന്‍.

അച്ഛന്റെ ഘാതകരോട് ക്ഷമിച്ച പ്രിയങ്ക, മോഡി- യോഗി മടയിലെത്തി പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം വഴിമാറുമോ?

പിന്നെയുള്ളത് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയമാണ്. എസ്പിയും ബിഎസ്പിയും ചേര്‍ന്ന് മുന്നണിയുണ്ടാക്കുകയും അവര്‍ ബിജെപിയെ നേരിടുന്നതില്‍ മുഖ്യകക്ഷിയാവുകയും ചെയ്ത മല്‍സരത്തിനാണ് പ്രിയങ്കയെ സഹോദരന്‍ പോരിനിറക്കുന്നത്. അതും കിഴക്കന്‍ യുപിയില്‍. നിര്‍ജ്ജീവമായി പോയ കോണ്‍ഗ്രസ് സംഘടനയില്‍ ചെറിയ ഉണര്‍വെങ്കിലും പ്രിയങ്കയുടെ നിത്യസാന്നിധ്യം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അത് പക്ഷെ ആര്‍ക്കാവും ഗുണം ചെയ്യുക? വിജയിക്കാന്‍ കഴിയാതിരിക്കുകയും കോണ്‍ഗ്രസ് സാമാന്യം ഭേദപ്പെട്ട വോട്ടു പിടിക്കുകയും ചെയ്താല്‍ ബിജെപിയ്ക്ക് അത് ഫലത്തില്‍ ഗുണമായി വരുമോ? അസാധ്യതകളുടെ കലയില്‍ എന്തും സംഭവിക്കാം.

രണ്ട് മാസത്തേക്കല്ല, പ്രിയങ്കയെ ഉത്തര്‍പ്രദേശിലേക്ക് അയച്ചതെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന് മുമ്പില്‍ അടിപതറിപോയ കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശില്‍ പുനഃരുജ്ജീവിപ്പിക്കുക എന്ന ദീര്‍ഘകാല ദൗത്യമാണ് സഹോദരിയെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തം. അതിന് അവര്‍ക്ക് കഴിയുമോ എന്നത് കാലം മറുപടി നല്‍കേണ്ട ചോദ്യമാണ്.

മോഡിയുടെയും നിതീഷ് കുമാറിന്റെയും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് പ്രിയങ്കയുടെ വരവ് അനിവാര്യമാണെന്ന് നേരത്തെ തന്നെ പറഞ്ഞുകൊണ്ടിരുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം അത് ആവര്‍ത്തിച്ചു. ഇന്ന് അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു : ഇന്ത്യ കാത്തിരുന്ന ഒരു രാഷ്ട്രീയ പ്രവേശനം സംഭവിച്ചിരിക്കുന്നു. എന്നാണ്. അതും മോഡിയുടെയും യോഗിയുടെയും മടയില്‍ അവരെ എതിരിടാന്‍.

എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയം ഇനി പ്രിയങ്ക എന്ന പേര്ദൈനംദിനം ഉരുവിട്ടുകൊണ്ടെയിരിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018