SPOTLIGHT

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ 1989ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് ബൊഫോഴ്‌സ് അഴിമതി ആരോപണമായിരുന്നു. ടെലിവിഷന്‍ വാര്‍ത്ത ചാനലുകളോ ഓണ്‍ലൈന്‍ മീഡിയയോ ഇല്ലാത്ത അക്കാലത്ത് ഹിന്ദു പത്രത്തിലൂടെ ചിത്ര സുബ്രഹ്മണ്യം പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളാണ് പ്രതിരോധ മന്ത്രിയായിരുന്ന വി പി സിംഗിന്റെ രാജിയിലേക്കും കോണ്‍ഗ്രസിലെ പിളര്‍പ്പിലേക്കും തെരഞ്ഞെടുപ്പ് തോല്‍വിയിലേക്കും നയിച്ചത്. ഇപ്പോള്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശക്തമായിരിക്കുന്ന ആരോപണങ്ങളും സമാന സാഹചര്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം ശേഷിക്കെയാണ് പ്രധാനമന്ത്രിയെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണം ദി ഹിന്ദു പത്രത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്.

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന നരേന്ദ്ര മോഡിക്കെതിരായ ആരോപണം ശക്തമാക്കിയാണ് ബൊഫോഴ്‌സില്‍ അധികാരഭ്രഷ്ടനായ രാജീവ് ഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. വ്യോമസേനയുടെ 30000 കോടി രൂപ ഖജനാവില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്നായിരുന്നു രാഹുല്‍ മോഡിക്കെതിരെ ഉന്നയിച്ച ആരോപണം. 1986ല്‍ ബൊഫോഴ്‌സ് അഴിമതി ആരോപണകാലത്ത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരെ ഉയര്‍ന്ന മുദ്രാവാക്യം 'ഗലി ഗലി മേം ചോര്‍ ഹേ, രാജീവ് ഗാന്ധി ചോര്‍ ഹേ' എന്നായിരുന്നു. സ്വീഡിഷ് കമ്പനിയായ ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങിയ ഇടപാടില്‍ രാഹുല്‍ ഗാന്ധിയും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്ക് 64 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണമാണ് രാജീവിന്റെയും കോണ്‍ഗ്രസിന്റെയും തകർച്ചയിലേക്ക് നയിച്ചത്. ദീര്‍ഘകാലം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ 2005ല്‍ ഡെല്‍ഹി ഹൈക്കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയെങ്കിലും സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്ന പ്രതിഛായയായിരുന്നു അക്കാലത്ത് രാജീവ് ഗാന്ധിയുടേത്. നരേന്ദ്ര മോഡിയെപ്പോലെ തന്നെ അഴിമതിക്കെതിരായ പ്രസ്താവനകളിലൂടെയായിരുന്ന രാജീവ് ഗാന്ധിയും ഇത് സൃഷ്ടിച്ചെടുത്തത്.

എന്നാല്‍ പ്രതിരോധ മന്ത്രിയായിരുന്ന വി പി സിംഗും ആരിഫ് മുഹമ്മദ് ഖാനും അരുണ്‍ നെഹ്രുവും അടക്കമുള്ള പ്രമുഖര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജനമോര്‍ച്ച രൂപീകരിച്ച് രാജ്യവ്യാപകമായി അഴിമതിക്കെതിരെ നടത്തിയ പ്രചാരണത്തിലൂടെ പ്രതിപക്ഷ ഐക്യത്തിന്റെ മുന്‍നിരയിലെത്തി. 1989ല്‍ നടന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാജീവ് ഗാന്ധിയും പരാജയപ്പെടുകയും വി പി സിംഗ് പ്രധാനമന്ത്രിയാകുകയും ചെയ്തു.

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

1986ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെ ചെക്ക് ആയുധ നിര്‍മാണ കമ്പനിയില്‍ നിന്ന് 55000 സി സെഡ് പിസ്റ്റളുകള്‍ വാങ്ങിയതിലും അഴിമതി ആരോപിക്കപ്പെട്ടു. ആ കേസും പിന്നീട് റദ്ദാക്കപ്പെട്ടു.

1987ല്‍ അതേ സര്‍ക്കാരിന്റെ കാലത്ത് നടന്ന 300 ബില്യണ്‍ ഡോളറിന്റെ എച്ച്ഡിബ്ല്യു മുങ്ങിക്കപ്പല്‍ ഇടപാടും കോഴ ആരോപണത്തിനിടയാക്കി. സിബിഐ കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് അവസാനിപ്പിച്ചു.

2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ചെക്ക് കമ്പനിയുമായി നടത്തിയ ടട്ര ട്രക്ക് ഇടപാടില്‍ 700 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എ കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. 2010ല്‍ തന്നെ ആഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലും കോഴ ആരോപണം ഉയര്‍ന്നു. 3600 കോടി രൂപക്ക് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചുവെന്നായിരുന്നു ആരോപണം. മൂന്ന് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി. എന്നാല്‍ അഗസ്റ്റ് വെസ്റ്റ്‌ലാന്റ് സിഇഒ ബ്രൂണോ സ്പഗ്നോലിനിയെ ഇറ്റലി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കരാര്‍ റദ്ദാക്കപ്പെട്ടു. കരാര്‍ റദ്ദാക്കിയതോടെ ഇന്ത്യക്ക് 2666 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2005ല്‍ ഫ്രഞ്ച് കമ്പനിയുമായി നടത്തിയ സ്‌കോര്‍പ്പീന്‍ മുങ്ങിക്കപ്പല്‍ ഇടപാടില്‍ 175 ദശലക്ഷം ഡോളര്‍ കോഴ നല്‍കിയെന്ന കേസ് ഡെല്‍ഹി ഹൈക്കോടതി റദ്ദാക്കി.

2001ല്‍ ഇസ്രായേലില്‍ നിന്ന് 7 ബരാക് മിസൈലുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി തെഹല്‍ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് വെളിപ്പെടുത്തിയത്. അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു ആരോപണ വിധേയന്‍. സിബിഐ നടത്തിയ അന്വേഷണം തെളിവില്ലെന്ന കാരണം പറഞ്ഞ് 2013ല്‍ അവസാനിപ്പിച്ചു.

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

എന്നാല്‍ ഈ ആരോപണങ്ങളില്‍ ഏറ്റവും വലുത് ഇപ്പോള്‍ റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി നടത്തിയ സമാന്തര ചര്‍ച്ച ഇന്ത്യയുടെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തിയെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമുള്ള ഗുരുതര ആരോപണമാണ് ഹിന്ദു റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. 1989ലെ ബൊഫോഴ്‌സ് ആരോപണം പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ത്താന്‍ പോകുന്ന പ്രധാന അഴിമതി ആരോപണവും ഇതായിരിക്കും. 1989ലെ രാജീവ് ഗാന്ധിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

അന്ന്  രാജീവ് ഗാന്ധി, ഇന്ന് നരേന്ദ്ര മോഡി; ബൊഫോഴ്‌സ് മുതല്‍ റഫാല്‍ വരെ അധികാരത്തെ പിടിച്ചുലച്ച ആരോപണങ്ങള്‍ 

വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിപക്ഷത്തിന് ശക്തമായ ആയുധമാകും. 1989ലെ തെരഞ്ഞെടുപ്പ് ഫലം ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018