SPOTLIGHT

റാഫേലില്‍ പൊളിയുന്ന മോഡിയുടെ വാദങ്ങള്‍, സുപ്രീം കോടതിയേയും തെറ്റിദ്ധരിപ്പിച്ചു   

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട മോഡി സര്‍ക്കാര്‍ ഉന്നയിച്ച ന്യായവാദങ്ങള്‍ ഓരോന്നായി പൊളിഞ്ഞുപോകുകയായിരുന്നു ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദി ഹിന്ദുവിന്റെ വെളിപ്പടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ഇന്ന് പുറത്തുവന്ന വെളിപ്പെടുത്തലും പാര്‍ലമെന്റില്‍ കേന്ദ്രത്തിന്റെ പ്രതികരണവും മോഡി സര്‍ക്കാരിന്റെ ഒളിച്ചകളി വ്യക്തമാക്കുന്നു. സുപ്രീം കോടതിയേയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കബളിപ്പിച്ചുവെന്നാണ് ദി ഹിന്ദു പത്രം പുറത്തുവിട്ട രേഖയും അതിനോടുള്ള പ്രതികരണവും വ്യക്താമക്കുന്നത്.

റാഫേലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നാണ് ദി ഹിന്ദു പത്രം പുറത്തുവിട്ട രേഖയില്‍നിന്ന് വ്യക്തമാകുന്നത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന സമാന്തര ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അത് രാജ്യത്തിന്റെ താല്‍പര്യത്തിന് എതിരാവുമെന്ന രീതിയിലായിരുന്നു അന്നത്തെ പ്രതിരോധ സെക്രട്ടറി കത്തയച്ചത്. ഈ കത്തിന്റെ പകര്‍പ്പാണ് ഇന്ന് പത്രം പുറത്തുവിട്ടത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് റാഫേലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ്. എന്നാല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത് മൂഴുവന്‍ പ്രത്യേക സംഘമാണെന്നാണ്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അന്വേഷണ ആവശ്യം തള്ളിയത്.

ഇക്കാര്യം തെറ്റാണെന്നും കോടതിയെ മോഡി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. പത്രം പ്രസിദ്ധീകരിച്ച കത്ത് നല്‍കിയിരുന്നുവെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി സ്ഥീരികരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അവര്‍ ഇടപെട്ടതെന്നുമാണ്. വാദത്തിന് വേണ്ടി അത് അംഗീകരിച്ചാല്‍ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ ഇടപെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

റാഫേലില്‍ പൊളിയുന്ന  മോഡിയുടെ  വാദങ്ങള്‍, സുപ്രീം കോടതിയേയും തെറ്റിദ്ധരിപ്പിച്ചു   

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലും കേന്ദ്ര സര്‍ക്കാരിന്റെ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടി പത്രം റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. സെക്രട്ടറി അതിരുകടക്കുന്നുവെന്നാണ് മനോഹര്‍ പരീക്കര്‍ പ്രതികരിച്ചതെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പിലുള്ളത്. ഇതുകൊണ്ടും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ദുരൂഹമായ ഇടപെടല്‍ മറച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു കാര്യം പ്രതിരോധ മന്ത്രി ഇന്ന് പറഞ്ഞത് യു പി എ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഉപദേശക സമിതി സര്‍ക്കാരിനെ ഉപദേശിച്ചത് പോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്നാണ്. ഇതിലും ഇടപെടല്‍ നടത്തിയെന്ന് സമ്മതിക്കുകയാണ് നിര്‍മ്മല സീതാരാമന്‍. അതുവഴി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരോക്ഷമായി സമ്മതിക്കുകയും ചെയ്യുന്നു. ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യവുമായി സമാന്തരമായി ചര്‍ച്ച നടത്തുന്നതിനെ രണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയിലുള്ള ചര്‍ച്ചയായി താരതമ്യം ചെയ്യരുതെന്ന് ശശിതരൂര്‍ എംപി വ്യക്തമാക്കി.

ഇന്നത്തെ ദി ഹിന്ദു പത്രത്തിലെ വെളിപ്പെടുത്തലോടെ റാഫേലുമായി ബന്ധപ്പെട്ട് കുടുതല്‍ പ്രതിസന്ധിയിലായിരിക്കയാണ് മോഡി സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോ നിര്‍മ്മിക്കുന്ന രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റഫേല്‍. 2012 യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ദസോയെ യുപിഎ തെരഞ്ഞെടുത്തത്. എകെ ആന്റണിയായിരുന്നു അന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ ശ്രമം. ഇതില്‍ പൂര്‍ണ നിര്‍മ്മിതമായ 18 വിമാനങ്ങളും 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്‌സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇതില്‍നിന്നും പിന്നോക്കം പോയി.

2015 ല്‍ നരേന്ദ്ര മോഡിയുടെ പാരീസ് യാത്രയോടെയാണ് റഫേല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചത്. യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.

പൊതുമേഖല സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കി യുദ്ധവിമാനമേഖലയില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ കൊണ്ടുവന്നത് മൊഡി സര്‍ക്കാരിന്റെ ഇടപെടാലാണെന്നും ആരോപണം ഉയര്‍ന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന ചില പ്രസ്താവനകള്‍ ഫ്രഞ്ച് അധികൃതരുടെ ഭാഗത്തുനിന്ന് നേരത്തെ ഉണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018