SPOTLIGHT

വെനസ്വെലയെ തകര്‍ക്കുന്ന ട്രംപിന്റെ അട്ടിമറി നീക്കം

വെനസ്വെലന്‍ പ്രസിഡന്റ് നികോളാസ് മദുറോ
വെനസ്വെലന്‍ പ്രസിഡന്റ് നികോളാസ് മദുറോ
സാമ്പത്തിക വിദ്ഗധനും വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിന്റെ കോ ഓഡിനേറ്ററും ജസ്റ്റ് ഫോറിന്‍ പോളിസിയുടെ പ്രസിഡന്റുമാമായ മാര്‍ക്ക് വെയ്‌സ്ബ്രോട്ട് വെനസ്വെലയിലെ രാഷ്ട്രീയ പ്രതിസന്ധി വിലയിരുത്തുന്നു

കഴിഞ്ഞ 17 വര്‍ഷമായി വെനസ്വെലന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ തുറന്ന ആക്രമണമാണ് നടത്തുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത വെനസ്വെലന്‍ പ്രസിഡന്റ് നികോളാസ് മദുറോ മൊറോസിനെ അട്ടിമറിക്കാനുള്ള നീക്കം ഒരാഴ്ച്ച മുമ്പ് അമേരിക്കന്‍ സര്‍ക്കാര്‍ ശക്തമാക്കി. പുതിയ പ്രസിഡന്റ് താനാണെന്ന വെനസ്വെലന്‍ കോണ്‍ഗ്രസ് അംഗമായ ജുവാന്‍ ഗുവൈദോയുടെ പ്രഖ്യാപനത്തെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയെന്ന പോലെ ട്രംപ് ഭരണകൂടം അംഗീകരിച്ചു.

അധികാരമാറ്റമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നമെന്നത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മറച്ചുവെക്കുന്നില്ല. എന്നാല്‍ ഈ നീക്കം തികച്ചും അപകടകരമായ തെറ്റാണ്. ട്രംപിന്റെ നയങ്ങള്‍ വെനസ്വെല ജനതയുടെ ദുരിതങ്ങള്‍ ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ദീര്‍ഘകാലമായി നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഭീമമായ പണപ്പെരുപ്പത്തില്‍ നിന്നും രക്ഷപ്പെടുന്നത് അസാധ്യമാക്കുന്നു.

വെനസ്വെല നേരിടുന്ന രാഷ്ട്രീയ സംഘര്‍ഷം അവസാനിക്കുന്നതിന് ചര്‍ച്ചകളിലൂടെയുള്ള പരിഹാരം അനിവാര്യമായിരിക്കെ, ട്രംപ് ഭരണകൂടം ഈ വഴി അടയ്ക്കുന്നതിന് നിയമവിരുദ്ധമായ ഭരണമാറ്റത്തിന് കൊണ്ടുപിടിച്ച ശ്രമത്തിലാണ്. സൈനിക അട്ടിമറിയിലൂടെ ഒരു അമേരിക്കന്‍ അനുകൂല സര്‍ക്കാരിനെ സ്ഥാപിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നതിന് ഉപരോധം ശക്തമാക്കുകയെന്ന ട്രംപിന്റെ തന്ത്രം ദുരിതം വര്‍ധിപ്പിക്കുകയും സ്ഥിതി വഷളാക്കുകയും ചെയ്യുന്നു.

വെനസ്വെലയുടെ വൈസ് പ്രസിഡന്റ് ടറക് എല്‍ ഐസാമി അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം
വെനസ്വെലയുടെ വൈസ് പ്രസിഡന്റ് ടറക് എല്‍ ഐസാമി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം
പ്രതിപക്ഷം ബഹിഷ്‌കരിച്ച 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നൈതികത ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും ഭരണമാറ്റത്തിനുള്ള അമേരിക്കന്‍ തന്ത്രങ്ങളെ വേറെ തന്നെയാണ് പരിഗണിക്കേണ്ടത്. നിലവില്‍ തന്നെ ധ്രുവീകരിക്കപ്പെട്ട രാജ്യമായ വെനസ്വെലയില്‍, അമേരിക്കന്‍ ഇടപെടലില്ലാതെയാണെങ്കിലും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കാനും വലിയ സംഘര്‍ഷങ്ങളിലേക്കും ആഭ്യന്തര യുദ്ധത്തിനും ഇടയാക്കിയേക്കാം.

1998ല്‍ ഹ്യൂഗോ ഷാവേസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ബൊളിവേറിയന്‍ വിപ്ലവം ആരംഭിക്കുകയും ചെയ്തത് മുതല്‍ വെനസ്വെല രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ടു. 2002ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഫലത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ച പ്രതിപക്ഷം ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടത്തിന്റെ സഹായത്തോടെ സൈനിക അട്ടിമറിയിലൂടെ ചാവെസിനെ പുറത്താക്കാന്‍ നടത്തിയ ശ്രമം പില്‍ക്കാലത്ത് വലിയ അസ്വാസ്ഥ്യമാണ് സൃഷ്ടിച്ചത്.

വെനസ്വെലയെ തകര്‍ക്കുന്ന ട്രംപിന്റെ അട്ടിമറി നീക്കം

വെനസ്വെലയിലെ രാഷ്ട്രീയ ധ്രുവീകരണം മിക്ക ലാറ്റിന്‍ അമേരിക്കന്‍ സമൂഹങ്ങളെയും വിഭജിക്കുന്ന അസ്വാസ്ഥ്യങ്ങളാണ്: വര്‍ഗപരവും വംശപരവുമായ പിളര്‍പ്പുകള്‍. അമേരിക്കന്‍ സമൂഹങ്ങളില്‍ ഇത് രണ്ടും മിക്കവാറും പരസ്പര ബന്ധിതമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭണങ്ങളില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ വിരുദ്ധരുടെയും അനുകൂലികളുടെയും വസ്ത്രധാരണത്തിലും തൊലിയുടെ നിറത്തിലും ഈ വൈരുദ്ധ്യം പ്രകടമാണ്. പ്രതിപക്ഷ സമരങ്ങളിലെ ജനക്കൂട്ടവും നേതാക്കളും സര്‍ക്കാര്‍ അനൂകൂലികളെ അപേക്ഷിച്ച് വെളുത്തവരും ഉയര്‍ന്ന വരുമാനമുള്ളവരുമാണെന്ന് കണക്കാക്കപ്പെടുന്നു. സമീപകാലത്ത് കാരക്കാസില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നും ദരിദ്ര മേഖലകളില്‍ നിന്നുമുള്ളവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഷാവേസ്‌ അനുകൂലികള്‍ക്കും പ്രതിപക്ഷത്തിനും ഇടയിലുള്ള വര്‍ഗപരവും വംശപരവുമായ വ്യത്യസ്തത തുടരുകയാണ്.

പരമാധികാരത്തിലും സ്വയംനിര്‍ണയനത്തിലുമുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ധ്രുവീകരണം. അമേരിക്കയില്‍ നിന്ന് സ്വതന്ത്രമാണ് തങ്ങളുടെ സര്‍ക്കാര്‍ എന്നത് ഷാവേസ്‌ അനുകൂലികളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്രവിഷയമാണ്. ലാറ്റിനമേരിക്കന്‍ മേഖലയെ തന്നെ സാമ്പത്തികമായും നയപരമായും കൂടുതല്‍ സ്വതന്ത്രമാക്കണമെന്നാണ് അവരുടെ നിലപാട്. 2002ലെ അട്ടിമറിയില്‍ കണ്ടതുപോലെ പ്രതിപക്ഷവുംഷാവേസ്‌ സര്‍ക്കാര്‍ വിരുദ്ധരും രണ്ട് ദശകമായി അമേരിക്കന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. അമേരിക്കയുടെ ഇടപെടല്‍ ധ്രുവീകരണത്തെ രൂക്ഷമാക്കുന്നതിനൊപ്പം, ആ മേഖലയില്‍ വന്‍ കുഴപ്പങ്ങളുണ്ടാക്കിയ ചരിത്രമുള്ള വൈദേശിക ശക്തികളുമായി സഖ്യത്തിലാക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ അത്രമാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് വെനസ്വെലയില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ചിന്തിക്കണം.

അധികാര മാറ്റത്തിനായി ട്രംപ് ഭരണകൂടം നടത്തുന്ന ഓപ്പറേഷനുകളുണ്ടാക്കുന്ന ധ്രുവീകരണത്തിന്റെ പ്രത്യാഘാതം അപകടകരമാണ്. വെനസ്വെലയില്‍ പ്രതിവര്‍ഷ പണപ്പെരുപ്പം 10 ലക്ഷം ശതമാനമാണ്. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി സമ്പദ് വ്യവസ്ഥ 50 ശതമാനത്തിലേറെ കൂപ്പുകുത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ അന്വേഷിച്ച് രാജ്യം വിട്ടുപോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ഒരു യോജിച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷെ പ്രതിപക്ഷം ജയിക്കുമായിരുന്നു.

വെനസ്വെലയുടെ ദുരിതങ്ങളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് പങ്കുണ്ടെങ്കിലും 2017 ആഗസ്റ്റ് മുതല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. എണ്ണ വ്യവസായത്തെ തകര്‍ത്തു. മരുന്നിന്റെ ലഭ്യത കുറഞ്ഞത് നിരവധി പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. പണപ്പെരുപ്പത്തില്‍ നിന്നും മാന്ദ്യത്തില്‍ നിന്നും കരകറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ട്രംപിന്റെ ഉപരോധത്തോടെ അസാധ്യമായി.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ മൗനത്തിലാണെങ്കിലും, ട്രംപിന്റെ ഉപരോധം അക്രമാസക്തമായ തരത്തില്‍ അധാര്‍മ്മികവും ജനങ്ങളെ കൊല ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്ന് മനസിലാക്കണം. ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് ചാര്‍ട്ടര്‍, യുഎന്‍ ചാര്‍ട്ടര്‍, അമേരിക്ക അംഗമായ അന്താരാഷ്ട്ര മറ്റ് കണ്‍വന്‍ഷനുകള്‍ തുടങ്ങിയവയെല്ലാം അത് നിരോധിച്ചിട്ടുണ്ട്. അമേരിക്കന്‍ നിയമങ്ങളെയും ഉപരോധം ലംഘിക്കുന്നുണ്ട്. അമേരിക്കയുടെ ആഭ്യന്തര സുരക്ഷക്ക് വെനസ്വെല അസാധാരണമായ ഭീഷണിയാണ് എന്നാണ് ഉപരോധത്തിന് കാരണമായി അമേരിക്കന്‍ പ്രസിഡന്റ് പറയുന്ന അസംബന്ധം.

വെനസ്വെലയെ തകര്‍ക്കുന്ന ട്രംപിന്റെ അട്ടിമറി നീക്കം

അധികാര മാറ്റത്തിലൂടെ വെനസ്വെലക്ക് നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല. 2016ല്‍ വത്തിക്കാനും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ആഭ്യന്തര സംഘര്‍ഷത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഉറുഗ്വായും മെക്‌സിക്കോയും മധ്യസ്ഥരാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് ട്രംപിന്റെ സംഘത്തിന്റെ ശക്തമായ സ്വാധീനമുള്ള പ്രതിപക്ഷം ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018