SPOTLIGHT

നിങ്ങള്‍ എത്ര നാള്‍ നിശ്ശബ്ദ കാഴ്ച്ചക്കാരായി തുടരും?: ശ്വേതാ സഞ്ജീവ് ഭട്ട്  

‘2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് കാരണക്കാരായ കുറ്റവാളികളെ വെറുതെവിട്ടതില്‍ ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കണം. അതേസമയം ഇരകളായവര്‍ക്ക് നീതി ലഭിക്കാന്‍ പോരാടിയ ഉദ്യോഗസ്ഥന്‍ ജയിലില്‍ തുടരുന്നു.’

ഇത് ശ്വേതാ സഞ്ജീവ് ഭട്ട് ആണ്.

2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവിനെ ചോദ്യം ചെയ്യാന്‍ എന്ന വ്യാജേനയാണ് പിടിച്ചുകൊണ്ടുപോയത്, ഇപ്പോള്‍ ആറ് മാസമായിരിക്കുന്നു. ഏറെക്കാലം നീട്ടിവെച്ചതിന് ശേഷം ഗുജറാത്ത് ഹൈക്കോടതി ഇന്നലെ (മാര്‍ച്ച് ഏഴ്) ജാമ്യാപേക്ഷയില്‍ വിധിപ്രസ്താവം നടത്തി. കഴിഞ്ഞ ആറ് മാസമായി ഈ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഒടുവില്‍ ഞാന്‍ ഈ അക്കൗണ്ടില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുമെന്നും ഇന്നത്തെ പോസ്റ്റ് സഞ്ജീവില്‍ നിന്ന് നേരിട്ട് തന്നെ വരുമെന്നും പ്രതീക്ഷിച്ചുകൊണ്ട്. എന്നിട്ടും മൂന്ന് മാസത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ക്ക് ഇപ്പോഴും അജ്ഞാതമായ കാരണങ്ങളാല്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

സഞ്ജീവ് ഭട്ട് കുടുംബത്തോടൊപ്പം 
സഞ്ജീവ് ഭട്ട് കുടുംബത്തോടൊപ്പം 

പൂര്‍ണ്ണ സത്യസന്ധതയോടെയും കരുത്തോടെയും എന്തുവിലകൊടുത്തും കര്‍ത്തവ്യം നിറവേറ്റി, കാക്കിയുടെ മഹത്വം നിലനിര്‍ത്തുന്ന ചലച്ചിത്രങ്ങളിലെ യൂണിഫോംധാരിയായ മുഖ്യകഥാപാത്രത്തെ, ഒരു സമൂഹം എന്ന നിലയില്‍ നാം എങ്ങനെയാണ് ആസ്വദിക്കാറ് എന്നോര്‍ത്ത് അത്ഭുതപ്പെടാതിരിക്കാന്‍ എനിക്ക് ഈ കഴിഞ്ഞ മാസങ്ങള്‍കൊണ്ട് കഴിയുന്നില്ല. കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കുന്നവര്‍ എത്ര സ്വാധീനമുള്ളവരും ശക്തരും ആയിരുന്നാലും ഓഫീസര്‍ അവരെ നേരിടുകയും അവരോട് പോരാടുകയും ചെയ്യുമ്പോള്‍, ചിലപ്പോള്‍ സര്‍ക്കാരിനെ തന്നെയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരേയും എതിരിടുമ്പോള്‍ നമ്മള്‍ എങ്ങനെയൊക്കെയാണ് ആര്‍പ്പുവിളിക്കുന്നത്. ഈ നായകന്‍മാരെ അവരുടെ നിശ്ചയദാര്‍ഢ്യമുള്ള മേലുദ്യോഗസ്ഥരും സത്യസന്ധരായ കീഴുദ്യോഗസ്ഥരും ധര്‍മ്മനിഷ്ഠയുള്ള നീതിപീഠവും പിന്തുണയ്ക്കുമ്പോള്‍ എങ്ങനെയൊക്കെയാണ് നാം കൈയടിക്കുന്നത്. ഓഫീസര്‍ ആര്‍ക്കുവേണ്ടിയാണോ നിലകൊണ്ടത് ആ ജനം തന്നെ ഉറച്ച പിന്തുണയുമായി നിര്‍ഭയരായി പുറത്തുവരുമ്പോള്‍ എങ്ങനെയൊക്കെയാണ് നാം അഭിമാനം കൊണ്ട് നിറയുന്നത്!

നിങ്ങള്‍ എത്ര നാള്‍ നിശ്ശബ്ദ കാഴ്ച്ചക്കാരായി തുടരും?: ശ്വേതാ സഞ്ജീവ് ഭട്ട്  

പക്ഷെ, യാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ഇത്തരം പൊലീസുദ്യോഗസ്ഥര്‍ക്ക് എന്താണ് സംഭവിക്കുന്നത്? യഥാര്‍ത്ഥ ജീവിതത്തിലെ ദുരിതങ്ങളും പീഡനങ്ങളും ഭീഷണികളും മൂന്ന്് മണിക്കൂറുകള്‍ക്ക് ശേഷം ടിവി ഓഫ് ചെയ്യുമ്പോള്‍ അവസാനിക്കില്ല. വ്യക്തിപരമായും തൊഴില്‍പരമായും വലിയ വിലകൊടുത്ത് തങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയ ഉദ്യോഗസ്ഥനെ ഭരണകൂടം പ്രതികാരപൂര്‍വ്വം അന്യായമായി വേട്ടയാടുകയും തുടര്‍ച്ചയായി ഇരയാക്കുകയും ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് പൊതുജനം നിശ്ശബ്ദരായ കാഴ്ച്ചക്കാരായി അവശേഷിക്കും.

ഇപ്പോള്‍ ആറുമാസമായിരിക്കുന്നു, മുമ്പ് അന്വേഷിക്കുകയും കോടതി വാദം കേള്‍ക്കുകയും 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്ത ഒരു കേസില്‍ നീതി കിട്ടാനായി ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

ഈ പരമാധികാര റിപ്പബ്ലിക്കിലെ നീതിന്യായ വ്യവസ്ഥയിലും ജനങ്ങളിലുമുള്ള പ്രതീക്ഷ കൈവിടാതിരിക്കാന്‍ ഞാന്‍ അതികഠിനമായി ശ്രമിക്കുന്നുണ്ട്. സഞ്ജീവ് ഐപിഎസ് ഉദ്യോഗസ്ഥനും ഞാന്‍ അഭിഭാഷകയും ആകാന്‍ തീരുമാനമെടുത്തതിന് ഒരു കാരണമുണ്ട്. ഞങ്ങള്‍ രണ്ടുപേരും രാജ്യത്തെ പൊലീസ് സേവനത്തിലും നീതിന്യായവ്യവസ്ഥയിലും വിശ്വസിക്കുകയും അഭിമാനം കൊള്ളുകയും ചെയ്തു. എന്നിരിക്കിലും, കാക്കിധാരികള്‍ക്കും നീതിയുടെ കാവല്‍ക്കാര്‍ക്കും സത്യസന്ധത നഷ്ടപ്പെട്ടെന്ന് ഞാന്‍ പറയുന്നത് വേദനയോടെയാണ്. ചിലപ്പോള്‍ ഭയം മൂലമായിരിക്കാം. അല്ലെങ്കില്‍ ചില രാഷ്ട്രീയ വ്യക്തിത്വങ്ങളെ പ്രീതിപ്പെടുത്തണമെന്ന തികഞ്ഞ ആഗ്രഹത്തോടെ.

നിങ്ങള്‍ എത്ര നാള്‍ നിശ്ശബ്ദ കാഴ്ച്ചക്കാരായി തുടരും?: ശ്വേതാ സഞ്ജീവ് ഭട്ട്  

ഇത് അങ്ങേയറ്റം ഇരുണ്ട കാലമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്ക് കാരണക്കാരായ കുറ്റവാളികളെ വെറുതെവിട്ടതില്‍ ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കണം. അതേസമയം ഇരകളായവര്‍ക്ക് നീതി ലഭിക്കാന്‍ പോരാടിയ ഉദ്യോഗസ്ഥന്‍ ജയിലില്‍ തുടരുന്നു. വ്യാജമായി അകപ്പെടുത്തിയ, 23 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ നിഷ്പക്ഷമായും അട്ടിമറിയില്ലാതേയും ജാമ്യാപേക്ഷ കേള്‍ക്കുവാനായി അദ്ദേഹം പ്രയാസപ്പെടുന്നു. ഇപ്പോള്‍ നാം സംഘടിച്ചില്ലെങ്കില്‍, ഈ ഭരണവ്യവസ്ഥയുടെ പ്രതികാര കുറ്റകൃത്യങ്ങളുടെ നിശ്ശബ്ദ കാഴ്ച്ചക്കാരായി തുടരുന്നത് നിര്‍ത്തിയില്ലെങ്കില്‍, ഹിംസയുടേയും വിദ്വേഷത്തിന്റേയും ഈ തുടര്‍ച്ചക്കാരെ നീതിയുടെ മുന്‍പില്‍ കൊണ്ടുവരാന്‍ നിരന്തരം പോരാടുന്ന ഏതാനും പേരെ നാം സംരക്ഷിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തലമുറകള്‍ക്കായി നമ്മള്‍ അവശേഷിപ്പിക്കുന്നത് വെറുപ്പും അക്രമവും നിറഞ്ഞ ഒരു രാജ്യമായിരിക്കും.

ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഞങ്ങള്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കും. പ്രതികാരവാഞ്ജയുള്ള ഈ ഭരണത്തിനെതിരെ മുട്ടുമടക്കാതെ, തകരാതെ സഞ്ജീവ് പോരാട്ടം തുടരുന്നു. ചോദ്യം ഇതാണ്, ഈ പരമാധികാര രാജ്യത്തെ കരുത്തുറ്റ ജനമായ നിങ്ങള്‍ ഏതറ്റം വരെ നിശ്ശബ്ദ കാഴ്ച്ചക്കാരായി തുടരും?

#Enoughisenough #JusticeforSanjivBhatt

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018