SPOTLIGHT

മുസ്‌ലീംകള്‍ക്ക് നേരെ പടിയടയ്ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്  

സംഘപരിവാറിന്റെ രാഷ്ട്രീയ ശക്തി വര്‍ധിച്ചതിനനുസരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു വരുന്ന അതീവ ഗുരുതരമായ പാര്‍ലമെന്ററി പരിണാമത്തെ കുറിച്ച് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകനും കിങ്‌സ് കൊളേജ് വിസിറ്റിങ് പ്രോഫസറുമായ ക്രിസ്റ്റഫ് ജാഫ്ലോട്ട് എഴുതുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍, ലോക്സഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ 1980 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലുണ്ടായിരുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ പകുതിയില്‍ തഴെമാത്രമാണ് ഇപ്പോഴത്തേതെന്ന് മനസിലാക്കാനാകും. മുസ്ലിം ജനസംഖ്യയില്‍ വന്ന കുറവുമൂലമല്ല ഇത് സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ കാലയളവില്‍ 11.1 ശതമാനത്തില്‍ നിന്ന് 14.2 ശതമാനത്തിലേക്ക് ഇന്ത്യന്‍ മുസ്്‌ലീംകളുടെ ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ലോക്സഭ പ്രാതിനിധ്യം 9 ശതമാനത്തില്‍ നിന്ന് 3.7 ലേക്ക് കൂപ്പുകുത്തുകയാണ്ടുണ്ടായത്. അതായത് അഞ്ച് മടങ്ങ് പ്രാതിനിധ്യം കുറഞ്ഞിരിക്കുന്നു.

എന്താണ് ഇതിന് കാരണം എന്ന് അന്വേഷിച്ചപ്പോള്‍ ഒന്നാമത്തെ ഉത്തരം തന്നെ ബന്ധപ്പെട്ടുകിടക്കുന്നത് ബിജെപിയിലാണ്. വിരലിലെണ്ണാവുന്ന മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് അവര്‍ ആകെ മത്സരിപ്പിച്ചത്. അതും വിജയിക്കാന്‍ വളരെ കുറഞ്ഞ സാധ്യതയുള്ള ഇടങ്ങളില്‍.

2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയവരില്‍ മുസ്ലീംകള്‍ നാലുപേരായിരുന്നു. ആകെയുള്ള സ്ഥാനാര്‍ത്ഥികളുടെ 0.48 ശതമാനം മാത്രം. അവരില്‍ ഒരാള്‍ മാത്രമാണ് ജയിച്ചത്. 2014ല്‍ ബിജെപി രംഗത്തിറക്കിയ 428 ലോക്സഭാ സ്ഥാനാര്‍ത്ഥികളില്‍ 7 മുസ്ലീംകളാണുണ്ടായിരുന്നത്. അവരില്‍ ആരും തന്നെ തെരഞ്ഞെടുക്കപ്പെട്ടില്ല. എങ്കിലും ബിജെപി മഹാഭൂരിപക്ഷം നേടി അധികാരത്തിലെത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. 18 ശതമാനമാണ് അവിടുത്തെ മുസ്ലിം ജനസംഖ്യ. യുപിയിലെ 80 ലോക്സഭാ സീറ്റില്‍ 71 ലും ബിജെപി ജയിച്ചെങ്കിലും ഒറ്റ മുസ്ലിം എംപിയും ബിജെപിക്കുണ്ടായില്ല.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളാരേയും മത്സരിപ്പിക്കാത്തതെന്ന് ഒരു ബിജെപി നേതാവിനോട് ചോദിച്ചു. എല്ലാ ഹിന്ദുവോട്ടുകളും ഏകീകരിക്കുവാന്‍ അത് ആവശ്യമായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.

ഞങ്ങള്‍ ഹിന്ദുക്കളോട് ചോദിച്ചു ‘അവര്‍ ഒന്നിക്കുകയാണ് നമ്മളിങ്ങനെ തുര്‍ന്നാല്‍ മതിയോ?’ .അത് ഫലം കണ്ടു. മുസ്ലീംകള്‍, ഹിസ്പാനിക്സ്, കറുത്തവര്‍ഗ്ഗക്കാര്‍ എന്നിവര്‍ യുഎസ് പ്രസിഡന്റ് ആകരുതെന്നും അത് വെള്ളക്കാരന്‍ ആയിരിക്കണമെന്നുമാണ് ട്രംപ് അമേരിക്കയില്‍ പ്രചരിപ്പിച്ചത്. ഇവിടേയും അങ്ങിനെ തന്നെ, യുപി ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് മുസ്ലീംകളല്ല. മറ്റ് കുറേ ഹിന്ദുക്കള്‍ക്ക് ഞങ്ങളെ ഇല്ലാതാക്കണം, ഞങ്ങള്‍ അവരേയും അവരുടെ പാര്‍ട്ടിയേയും തകര്‍ക്കും. ഇത് യുദ്ധമാണ്.  
ബിജെപി വക്താവ് 

ഹിന്ദു വോട്ട് ബാങ്ക് നിര്‍മ്മിക്കാന്‍ ബിജെപി ഉപയോഗിച്ച പ്രധാനമാര്‍ഗം ന്യൂനപക്ഷ പ്രവര്‍ത്തനമേഖലയെ അരികുവല്‍ക്കരിക്കലാണ്. അതിനുവേണ്ടി ബിജെപി മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളൊഴികെയുള്ള മറ്റിടങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാത്ത ചെറിയ പാര്‍ട്ടികളെ പിന്തുണച്ചു. പിന്നീട് മുസ്ലീം വോട്ട്ബാങ്ക് സൃഷ്ടിച്ചെടുക്കാന്‍ യുപിഎ ഭരണകാലത്തെ മുസ്ലീംകളുടെ സാമൂഹ്യ സാമ്പത്തിക നില ചൂണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി വോട്ടര്‍മാരോടപ്പം 
രാഹുല്‍ ഗാന്ധി വോട്ടര്‍മാരോടപ്പം 

2009 ല്‍ ബിജെപി ഉണ്ടാക്കിയ വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഫലമായി കോണ്‍ഗ്രസ് പരമ്പരാഗതമായി ഉയര്‍ത്തിക്കാട്ടിയിരുന്ന മതേതരത്വം അവര്‍ക്ക് സംരക്ഷിക്കാന്‍ കഴിയാതെയായി. 31 മുസ്ലിം ലോക്സഭ സ്ഥാനാര്‍ത്ഥികളെയാണ് (3.7 %)ആകെ അവര്‍ മത്സരിപ്പിച്ചത്. അതില്‍ 11 സീറ്റുകളില്‍ മുസ്ലീം സസ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. അന്ന് ബിഎസ്പിയാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ജയിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് നിര്‍ത്തിയ 464 സ്ഥാനാര്‍ത്ഥികളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ 27 ആയി കുറഞ്ഞു. എസ്പി, ആര്‍ജെഡി, സിപിഐഎം എന്നീ പാര്‍ട്ടികള്‍ മുസ്ലിം ജനസംഖ്യാ അനുപാതത്തേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തയ്യാറായിരുന്നു.

2014 ല്‍ ആകെ ലോക്സഭയിലെ മുസ്ലീം പ്രാതിനിധ്യം 4 ശതമാനമായിരുന്നു. ഇത് പലപ്പോഴും ഹിന്ദു ഭൂരിപക്ഷത്തിന്റെ അടിയില്‍പ്പെട്ട് നിശബ്ദമായി. സര്‍ക്കാര്‍ തലത്തിലും മുന്‍പില്ലാത്ത തരം മോശം സാഹചര്യത്തിലേക്ക് ഇത് എത്തിച്ചു.  

രണ്ട് മുസ്ലീം മന്ത്രിമാര്‍ മാത്രമാണ് മോഡി മന്ത്രിസഭയിലുണ്ടായിരുന്നത്. അവരാകട്ടെ രണ്ടുപേരും രാജ്യസഭയില്‍ നിന്നാണ് വന്നത്. ന്യൂനപക്ഷകാര്യ മന്ത്രിയായി ചുമതല വഹിച്ച നജിമ ഹെപ്തുള്ളയായിരുന്നു ഒരാള്‍. അവര്‍ പിന്നീട് രാജിവെച്ചെങ്കിലും മറ്റൊരു മുസ്ലിം എംപി മുക്താര്‍ അബ്ബാസ് നഖ്‌വി അതേ ചുമതല ഏറ്റെടുത്തു. മറ്റൊരു മന്ത്രി എം ജെ അക്ബര്‍ ആയിരുന്നു, വിദേശകാര്യ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

നിയമസഭകളിലെ മുസ്ലീം പ്രാതിനിധ്യത്തിന്റെ കാര്യം വ്യത്യസ്തമല്ല. 2008 ജനുവരിയിലെ കണക്ക് നോക്കിയാല്‍ ജയിച്ച 1,418 ബിജെപി എംഎല്‍എമാര്‍ നാലുപേര്‍ മാത്രമാണ് മുസ്ലീംകള്‍. അതില്‍ രണ്ടുപേര്‍ മാത്രം സര്‍ക്കാരിന്റെ ഭാഗമായി. മുസ്ലീം എംഎല്‍എമാര്‍ കുറഞ്ഞിരിക്കുന്നത് ബിജെപിയുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണ്. സൈന്യം, പൊലീസ് എന്നീ മേഖലകളിലും ഇന്ത്യന്‍ മുസ്ലീംകളുടെ എണ്ണം വലിയ കുറവ് നേരിടുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം അതിന്റെ ബഹുസ്വരതയാണെങ്കിലും ഹിന്ദു ദേശീയത അതിന്റെ പൊലീസ് സംസ്‌കാരത്തിലും മാറ്റം വരുത്തിയിരിക്കുന്നു. ന്യൂനപക്ഷത്തിന്റെ മുഴുവന്‍ നിയന്ത്രണവും അത് കൈവശം വെച്ചിരിക്കുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018