STAR CHAT

നിമിഷ സജയന്‍ അഭിമുഖം: ‘ആര്‍ടിസ്റ്റ് പൊളിറ്റിക്‌സ് പറയണം, നിലപാടുകള്‍ വേണം’  

നിമിഷ സജയന്‍
നിമിഷ സജയന്‍

'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ ശ്രീജ, 'ഈട'യിലെ അമ്മു..വ്യക്തമായ രാഷ്ട്രീയം സംസാരിച്ച ചിത്രങ്ങളിലൂടെയാണ് നിമിഷ സജയന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളം സിനിമയില്‍ ഇടം പിടിച്ചത്. ചുറ്റുപാടും നടക്കുന്നത് എന്താണെന്നതിനേക്കുറിച്ച് കലാകാരന്‍മാര്‍ക്ക് അവബോധമുണ്ടായിരിക്കണമെന്നാണ് നിമിഷയുടെ കാഴ്ച്ചപ്പാട്. എന്താണ്, എങ്ങനെയാണ് കാര്യങ്ങള്‍ എന്നത് അറിഞ്ഞിരിക്കണം. അവയില്‍ നമ്മുടേതായ നിലപാടുകള്‍ വേണം. രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളോടുള്ള ഇഷ്ടത്തേക്കുറിച്ചും പുതിയ ചിത്രമായ 'ഒരു കുപ്രസിദ്ധ പയ്യനേക്കുറിച്ചും' നിമിഷ സജയന്‍ ന്യൂസ്‌റപ്റ്റിനോട് സംസാരിക്കുന്നു.

പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളിലെത്തുകയാണ്, ചിത്രത്തിലെ കഥാപാത്രത്തെ പറ്റി ?

ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഹന്ന എലിസബത്ത്. വളരെ സങ്കീര്‍ണമായ ഒരു കഥാപാത്രം. മധുച്ചേട്ടന്‍ (മധുപാല്‍) ആദ്യമായിട്ട് ഈ കഥ പറയാന്‍ വന്നപ്പോള്‍ തന്നെ ഇത് ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് സംശയമായിരുന്നു. കാരണം ഒരുപാട് ഇമോഷണല്‍ ലെയേഴ്സ് ഉള്ള ഒരു കഥാപാത്രമാണ് ഹന്ന. പക്ഷേ എന്നെക്കാണ്ട് ഇത് ചെയ്യാന്‍ പറ്റുമെന്ന് എന്നേക്കാള്‍ ആത്മവിശ്വാസം മധുച്ചേട്ടനുണ്ടായിരുന്നു.

മധുപാല്‍ വളരെ ഗൗരവത്തോടെ സിനിമ ചെയ്യുന്ന സംവിധായകനാണ്. മധുപാല്‍ കഥാപാത്രത്തെ അവതരിപ്പിച്ച അനുഭവത്തേക്കുറിച്ച്

കഥയോടുള്ള മധു ചേട്ടന്റെ സമീപനം വളരെ വ്യത്യസ്തമാണ്. എന്നോട് കഥ പറഞ്ഞപ്പോള്‍ എന്റെ ഒരു കാഴ്ച്ചപാടില്‍ എനിക്കു കിട്ടിയ ഒരു ചിത്രം ഉണ്ട്, സിനിമ ഇങ്ങനെ ആയിരിക്കും എന്ന്. പക്ഷെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അത് വേറെയായി. അപ്പോള്‍ ഞാന്‍ മധുച്ചേട്ടന്റെ അടുത്ത് ചോദിച്ചു ‘’ഇതെന്താ ചേട്ടാ ഇങ്ങനെ’’ എന്ന്. അപ്പോള്‍ മധുച്ചേട്ടന്‍ പറഞ്ഞു ‘’മോളെ നിന്റെ കാഴ്ച്ചപാടും എന്റെ കാഴ്ച്ചപാടും വേറെയാണ്.’’ അപ്പോഴാണ് ഞാന്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ. മധുച്ചേട്ടന്‍ സിനിമ എടുക്കുന്നത് കണ്ടിട്ടാണ് ഒരു കഥയുടെ വിവിധ സമീപനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്.

പിന്നെ ചേട്ടന്‍ വളരെ സൂക്ഷ്മമായി അഭിനയത്തെ വിലയിരുത്തുന്ന, വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയാണ്. ചിലപ്പോഴൊക്കെ ചെറിയ രീതിയിലുള്ള എക്‌സ്‌പ്രെഷന്‍സ് കിട്ടുവാന്‍ വേണ്ടി നമ്മള്‍ മുഴുവന്‍ സീന്‍ തന്നെ റീ-ടേക് പോകാറുണ്ട്. ചിലപ്പോള്‍ ഒരു സംഭാഷണത്തിനിടയിലുള്ള നോട്ടം ആയിരിക്കും അത്. അത്രയും സൂക്ഷ്മമായിട്ട് അഭിനയത്തെ വിലയിരുത്തുന്ന വ്യക്തിയാണ് മധുച്ചേട്ടന്‍.

നിമിഷ സജയന്‍ അഭിമുഖം: ‘ആര്‍ടിസ്റ്റ് പൊളിറ്റിക്‌സ് പറയണം, നിലപാടുകള്‍ വേണം’  

കഥാപാത്രത്തിനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?

അമ്മു, ശ്രീജ എന്നീ കഥാപാത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഹന്ന വളരെ വ്യത്യസ്തയാണ്. ഒരുപാട് ഇമോഷന്‍സ് നിറഞ്ഞ, അതുപോലെ പക്വത നിറഞ്ഞ കഥാപാത്രം. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് മധുച്ചേട്ടന്‍ എന്നോട് എറണാകുളം സെഷന്‍സ് കോടതിയില്‍ പോയി സെഷന്‍സ് ഒക്കെ കേള്‍ക്കുവാന്‍ പറഞ്ഞു. അവരുടെ ശൈലികള്‍, അവര്‍ എങ്ങനെയാണ് സംവദിക്കുന്നത്, സംസാര രീതികള്‍ ഇവയൊക്കെ കണ്ടു പഠിക്കാന്‍ പറഞ്ഞു. എനിക്കു തോന്നുന്നു, ആദ്യമായിട്ടായിരിക്കും ഒരു കഥാപാത്രത്തിനു വേണ്ടി ഞാന്‍ ഇത്രയധികം ഹോം വര്‍ക്ക് ചെയ്യുന്നത്.

നെടുമുടി വേണുവിനേപ്പോലെ മുതിര്‍ന്ന അഭിനേതാക്കള്‍ക്കൊപ്പമാണല്ലോ അഭിനയിച്ചിരിക്കുന്നത്?

എനിക്ക് ഏറ്റവും അധികം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് വേണുവച്ചനും സിദ്ധിഖ് ഇക്കയുമൊരുമിച്ചായിരുന്നു. വേണുവച്ചനൊക്കെ ഒറ്റ ടേക്കില്‍ തന്നെ ഓക്കെ ആക്കും. എന്റെ ശരിയായില്ലെങ്കില്‍ എന്നെ വിളിച്ചു നമുക്ക് ഇങ്ങനെ ചെയ്തു നോക്കാം എന്നൊക്കെ പറയും. ഇനിയും നന്നായി ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് എന്നെ കൊണ്ട് വീണ്ടും ചെയ്യിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ ഒരുപാട് പ്രോത്സാഹനം നല്‍കി. പിന്നെ വേണുവച്ചന്റെ ചില സൂക്ഷ്മമായ നോട്ടങ്ങള്‍ ഒക്കെ. അത് അവരുടെ ദീര്‍ഘകാല അഭിനയ അനുഭവങ്ങളിലൂടെ അവര്‍ നേടിയെടുത്തതാണ്. അത്രയും എക്സ്പീരിയന്‍സുള്ള ആളുകളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. പിന്നെ അനുച്ചേച്ചിയും (അനു സിതാര) ഞാനും തമ്മില്‍ ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഇല്ല. ഒന്നോ രണ്ടോ സീനില്‍ മാത്രേ ഞമ്മള്‍ ഒന്നിച്ചുള്ളു. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. അത് കൊണ്ട് രണ്ടു സീന്‍ ആണെങ്കില്‍ കൂടിയും അത് വളരെ നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

ഒരു കുപ്രസിദ്ധ പയ്യന്‍ ഏത് ഴോണറിലുള്ള ചിത്രമാണ് ?

ചിത്രം ഒരു ഇമോഷണല്‍ ത്രില്ലര്‍ തന്നെയാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ പറയുന്നത്. ടോവിച്ചായന്‍ (ടൊവീനോ തോമസ്) ചെയ്യുന്ന അജയന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണിത്. അജയന്‍ എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നില്‍ക്കുന്ന ഒരുപാട് മറ്റു കഥാപാത്രങ്ങളുണ്ട്. അവര്‍ക്കെല്ലാം തന്നെ ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമാണിത്.

ഈടയിലെ അമ്മു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നന്നല്ലോ?

എന്റെ രണ്ടാമത്തെ ചിത്രമാണ് ഈട. അതില്‍ നായകനായ ഷെയ്‌ന് ലഭിച്ച അതെ സ്‌പേസ് തന്നെ എനിക്കും കിട്ടി. ഷെയ്‌നേക്കാള്‍ കുറച്ചു കൂടി പ്രാധാന്യമര്‍ഹിക്കുന്ന ഒരു കഥാപാത്രമാണ് അമ്മു. അതൊരു ഭാഗ്യമാണ്. ഇന്നത്തെ കാലത്തെ സമൂഹത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രം. വളരെ ബോള്‍ഡ് ആയ, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന, ഇഷ്ടപ്പെട്ട ചെറുപ്പക്കന്റെയൊപ്പം ജീവിക്കാന്‍ തന്റേടം കാണിക്കുന്ന ഒരു കഥാപാത്രമാണ് അമ്മു. നിമിഷ എന്ന ഞാന്‍ ഒരിക്കലും അമ്മു എന്ന ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെ, അവള്‍ കടന്നു പോയ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടില്ല. പക്ഷെ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്റെ ഹൃദയത്തോട് ചേര്‍ത്തുവെച്ചിരിക്കുന്ന കഥാപാത്രമാണ് അമ്മു.

നിമിഷ സജയന്‍ അഭിമുഖം: ‘ആര്‍ടിസ്റ്റ് പൊളിറ്റിക്‌സ് പറയണം, നിലപാടുകള്‍ വേണം’  

അമ്മുവും ഹന്നയും തമ്മില്‍ ഏറെ ദൂരമുണ്ടോ?

രണ്ടു കഥാപാത്രങ്ങളുടേയും സാഹചര്യങ്ങള്‍ വേറെയാണ്. അമ്മുവിന്റെ ജീവിതത്തില്‍ പ്രണയം, കുടുംബം, രാഷ്ട്രീയം എന്നിവയൊക്കെയായിരുന്നു പ്രധാന പ്രശ്നങ്ങള്‍. ഹന്നയ്ക്ക് പ്രശ്നങ്ങള്‍ നേരിടുന്നത് അവള്‍ ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ നിന്നാണ്. ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം അവര്‍ പഠിക്കുന്ന അല്ലേല്‍ ആഗ്രഹിക്കുന്ന മേഖലയില്‍, അതായത് ഇപ്പോള്‍ ഞാന്‍ ആണെങ്കില്‍ എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ എന്റേതായ ഒരു വ്യക്തിത്വം നേടിയെടുക്കണം. അത് പോലെ ഹന്ന, അവളൊരു വക്കീലാണ്, അപ്പോള്‍ അവള്‍ ജോലി ചെയ്യുന്ന പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ഒരു മേഖലയില്‍ അവളുടേതായ വ്യക്തിത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയാണ്. അങ്ങനെ നോക്കുമ്പോള്‍ രണ്ടു പേരും രണ്ടു സാഹചര്യത്തില്‍ നില്‍ക്കുന്നവരാണ്. രണ്ടു പേരും ബോള്‍ഡാണ്.

നിമിഷ സജയന്‍ അഭിമുഖം: ‘ആര്‍ടിസ്റ്റ് പൊളിറ്റിക്‌സ് പറയണം, നിലപാടുകള്‍ വേണം’  

രാഷ്ട്രീയം പറയുന്ന സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടോ?

ഒരു ആര്ടിസ്റ്റ് എന്ന നിലക്ക് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി നമുക്ക് അറിവ് വേണം. ഇപ്പൊ ഞാന്‍ ചെയ്ത ചിത്രങ്ങളില്‍ ഈട ആയാലും, തൊണ്ടിമുതലായാലും, ഇപ്പോള്‍ ചെയ്ത മധുച്ചേട്ടന്റെ ചിത്രമായാലും എല്ലാത്തിലും രാഷ്ട്രീയമുണ്ട്. അപ്പോള്‍ ഒരു ആര്ടിസ്റ്റ് എന്ന നിലക്ക് നമുക്ക് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി ധാരണ വേണം, സ്വന്തമായ നിലപാടുകള്‍ വേണം. പക്ഷെ ഈട ചെയ്യുന്ന സമയത്തു എനിക്ക് കണ്ണൂരിലെ രാഷ്ട്രീയത്തെ പറ്റി കാര്യമായ ധാരണ ഇല്ലായിരുന്നു. പിന്നീട് തിയേറ്ററില്‍ പോയി സിനിമ കണ്ടപ്പോഴാണ് കണ്ണൂരിലെ രാഷ്ട്രീയം കൊണ്ട് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് അവിടുത്തെ സ്ത്രീകളാണെന്ന് മനസിലാകുന്നത്. അമ്മു എന്ന ആ കഥാപാത്രം, അവളുടെ അമ്മ ഇവരൊക്കെ ഒരുപാട് അനുഭവിക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018