STAR CHAT

മധുപാല്‍ അഭിമുഖം: തിയേറ്ററില്‍ ഉപേക്ഷിച്ച് പോവുന്നതല്ല സിനിമയുടെ ലൈഫ്

എന്റെ സിനിമ ആളുകള്‍ കാണണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് ചെയ്യുന്നതാണ്, ആ ആഗ്രഹം എപ്പോഴും നില നില്‍ക്കുന്നതാണ്, എപ്പോഴും ആളുകള്‍ സംസാരിക്കുന്ന സിനിമകള്‍ ഉണ്ടാവുന്നുവെങ്കില്‍ ആ സിനിമകള്‍ എപ്പോഴും നില നില്‍ക്കുന്ന ഒരു സിനിമകളാണ്, അല്ലാതെ വേര്‍തിരിവുകള്‍ ഒരിക്കലും എനിക്ക് ഉണ്ടായിട്ടില്ല.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മധുപാല്‍ എന്ന വ്യക്തിയെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു സംവിധായകനായിട്ട് ചരിത്രത്തില്‍ രേഖപ്പെടുത്താനായിരിക്കും സിനിമാ ആസ്വാദകര്‍ കൂടുതല്‍ ഇഷ്ടപ്പെടുക. അത്രത്തോളം സ്വാധീനം അദ്ദേഹം സംവിധാനം ചെയ്ത തലപ്പാവും ഒഴിമുറിയും പ്രേക്ഷകര്‍ക്കിടയില്‍ ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും വളരെ ഗൗരവരമായ, സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രങ്ങളാണ്. ജീവന്‍ ജോബ് തോമസിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍, നീതിന്യായ വ്യവസ്ഥയെയും അതില്‍ ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തെയും പറ്റി ചര്‍ച്ച ചെയ്യുന്നു. സമൂഹം ചര്‍ച്ച ചെയ്യേണ്ട ഇന്ന് പ്രസക്തമായ ചിത്രത്തെക്കുറിച്ച് മധുപാല്‍ ന്യൂസ്‌റപ്റ്റിനോട് സംസാരിച്ചു.

ഒരു കുപ്രസിദ്ധ പയ്യന്‍ വളരെ പ്രസക്തമായ, സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്, എങ്ങനെയാണ് ഈ കഥയിലേക്കെത്തിയത് ?

കുപ്രസിദ്ധ പയ്യന്‍ ആലോചിച്ചു തുടങ്ങുന്നത് ശരിക്കും ഒരു പത്രവാര്‍ത്തയില്‍ നിന്നാണ്. ഒരു മരണവുമായി ബന്ധപ്പെട്ട ഒരു പത്ര.അതിനു ശേഷം ഇങ്ങനെ ചിലര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നുവെന്നും ഇങ്ങനെയൊക്കെയാണ് ഒരു മനുഷ്യന്റെ അവസ്ഥ കടന്നു പോകുന്നതെന്നും തിരിച്ചറിയവേയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില ആലോചനകള്‍ തുടങ്ങിയത്. അതിനെ തിടര്‍ന്നാണ് ജീവന്‍ ജോബ് തോമസ് എഴുതിയ ഒരു ലേഖനത്തെ പറ്റി അറിയുന്നതും, അത് ചര്‍ച്ച ചെയ്യുന്നതും. അവിടെ നിന്നാണ് കുപ്രസിദ്ധ പയ്യനായ അജയന്റെ കഥ പറയേണ്ടതാണെന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിയത്. ഇത് എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള കഥയാണ് എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട കഥയാണ്, അത് കൊണ്ടു തന്നെ ഇത് സമൂഹത്തോട് പറയേണ്ട ഒന്നാണ്.കുപ്രസിദ്ധ പയ്യന്‍ ശരിക്കും തൊട്ടടുത്ത് നില്‍ക്കുന്ന ഒരു മനുഷ്യന്റെ കഥയായി നമുക്ക് തിരിച്ചറിയാന്‍ കഴിയും. അയാളെ കാണുമ്പോള്‍ ഉണ്ടാവുന്ന സങ്കടങ്ങള്‍,അവന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന വിഷമങ്ങള്‍ എല്ലാം ഈ ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ അജയന്റെ ഒപ്പം സഞ്ചരിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. വെറുതെ കണ്ടു പോവുന്ന ഒരു സിനിമ ആവാതെ കൂടെ കൊണ്ടുപോവാന്‍ കഴിയുന്ന ഒന്നാണ് കുപ്രസിദ്ധ പയ്യന്‍.

മധുപാല്‍ അഭിമുഖം: തിയേറ്ററില്‍ ഉപേക്ഷിച്ച് പോവുന്നതല്ല സിനിമയുടെ ലൈഫ്

മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ സമൂഹത്തോട് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യാനാണ് ഈ സിനിമയും പറയുന്നത്, എന്തു കൊണ്ടാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തത്?

ഈ കഥ ഈ കാലത്തിന്റെ കഥയാണ്, ഇന്നത്തെ കഥയാണ്, ഇപ്പോഴത്തെ കഥയാണ്. സമൂഹം പലപ്പോഴും എടുത്തു ചാടി എടുക്കുന്ന ചില തീരുമാനങ്ങള്‍ ഉണ്ടാവാറുണ്ട്, നമ്മള്‍ പലപ്പോഴും ഒരു ഭീതിയോടെ കാണുന്ന ഒരു കാര്യമാണത്. എന്നിരുന്നാലും അധികാരം നില നില്‍ക്കുന്നതും, കാര്യങ്ങള്‍ തീരുമാനിക്കുന്നതും എപ്പോഴും ജുഡീഷ്യറി തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ മൗലികാവകാശങ്ങള്‍ എല്ലാം ബേസ് ചെയ്തിരിക്കുന്നത് ജുഡീഷ്യറിയിലാണ്. അത് തെറ്റിക്കഴിഞ്ഞാല്‍ നാട്ടില്‍ കലാപം ഉണ്ടാവും.

ഭരണകൂടവും ജുഡീഷ്യറിയും തമ്മില്‍ എത്രത്തോളം ഒന്നിച്ചു നില്‍ക്കുന്നു, അല്ലെങ്കില്‍ അതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നൊക്കെയുള്ള ജുഡീഷ്യറിയില്‍ വിശ്വാസം ഉള്ള ജനതയുടെ കുറച്ച് ചോദ്യങ്ങള്‍ക്ക് ചില സൂചന നല്‍കാന്‍ ഈ സിനിമയ്ക്ക് കഴിയും അതുകൊണ്ട് തന്നെ , ഈ ചിത്രം വളരെ വ്യാപകമായി ചര്‍ച്ച ചെയ്യമെന്നാണ് പ്രതീക്ഷ.

ടൊവിനോ എങ്ങനെയാണ് കുപ്രസിദ്ധ പയ്യനായി മാറിയത്?

എനിക്ക് നേരത്തെ അറിയാവുന്ന വ്യക്തിയാണ് ടൊവിനോ. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ തൊട്ടേ എനിക്ക് ടൊവിനോയെ പരിചയമുണ്ട്, സിനിമയെ ഇഷ്ടപ്പെടുന്ന, സിനിമയുമായി ഒരു പാഷന്‍ ഉള്ള ചെറുപ്പക്കാരനാണ്, അയാളുടെ എല്ലാ സിനിമകളും, ചെറിയ വേഷങ്ങള്‍ ചെയ്ത സിനിമകള്‍ പോലും നമ്മളെ ഏതെങ്കിലും തരത്തില്‍ ഒന്ന് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ കൊള്ളാം എന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അജയന്റെ വേഷം ടൊവിനോയില്‍ ഭദ്രമാകും എന്ന തോന്നല്‍ തന്നെയാണ് അയാളെ കഥാപാത്രം ഏല്‍പ്പിക്കാന്‍ കാരണം.

മധുപാല്‍ അഭിമുഖം: തിയേറ്ററില്‍ ഉപേക്ഷിച്ച് പോവുന്നതല്ല സിനിമയുടെ ലൈഫ്

ഒഴിമുറി പുറത്തിറങ്ങിയത് 2012 ലാണ്, കുറച്ചു നീണ്ട ഇടവേളയുണ്ടായോ...?

നമ്മള്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷങ്ങളിലുമൊക്കെ കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ടെലിവിഷനില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഒരു ആന്തോളജി സിനിമയില്‍ ഒരു ഭാഗം ചെയ്തിട്ടുണ്ട്,കഥകള്‍ ആലോചിക്കുന്നുണ്ട്,തിരക്കഥ എഴുതിയിട്ടുണ്ട്. ഓരോ വര്‍ഷവും ഒരു വര്‍ക്ക് എന്ന രീതിയില്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്തു പോവുന്നുണ്ട്. ഇതെല്ലാം നമ്മള്‍ ചെയ്യുന്നത് പ്രൊഡക്ടീവ് ആയിട്ടാണ്. അത് നടപ്പിലാക്കുക അല്ലെങ്കില്‍ ചിത്രീകരിക്കുക എന്നതാണ് അടുത്ത ഘട്ടം, ആ നടപ്പിലാക്കുന്നതില്‍ ഉള്ള കാലതാമസം എന്നത് ഓരോ ചിത്രത്തിനും ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അപ്പോള്‍ അതിനു വേണ്ടി സ്വഭാവികമായിട്ടും വരുന്ന കാലതമാസമാണ്.

സിനിമയുടെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു വന്ന് അതിനു വേണ്ടി എല്ലാ ഡീറ്റയിലിങ്ങും നടത്തി സിനിമ ചെയ്യുന്നൊരാളാണ് ഞാന്‍. എന്നെ സംബന്ധിച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന ഒരു പ്രയത്‌നമുണ്ട്. അതിനു വേണ്ടി എടുക്കുന്ന സമയമാണ്് ഇവിടെ എടുത്തിരിക്കുന്നത്, അല്ലാതെ കാലതമാസമോ, ഇടവേളയോ ഉണ്ടായെന്ന് ഞാന്‍ കരുതുന്നില്ല.

മധുപാല്‍ അഭിമുഖം: തിയേറ്ററില്‍ ഉപേക്ഷിച്ച് പോവുന്നതല്ല സിനിമയുടെ ലൈഫ്

ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലറും മറ്റും കാണുമ്പോള്‍ ചിത്രത്തില്‍ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച കൊമേര്‍ഷ്യല്‍ ചേരുവകള്‍ ഉണ്ടോ എന്ന ഒരു സംശയമുണ്ടാവുന്നുണ്ട്, അങ്ങനെ ഒരു മാറ്റമുണ്ടായിട്ടുണ്ടോ ?

നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ കൊമേര്‍ഷ്യല്‍ എന്നോ ആര്‍ട്ടെന്നോയുള്ള വേര്‍തിരിവ് ഉണ്ടെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം എല്ലാ സിനിമകളും ഒരര്‍ത്ഥത്തില്‍ കച്ചവട തല്‍പരമാണ്. കച്ചവടമില്ലാത്ത ഒരു സിനിമയും ഉണ്ടാവുന്നില്ല.സാമ്പത്തികമായി മുതല്‍ മുടക്കുള്ള എല്ലാ ഉത്പന്നങ്ങളും വില്‍പനയ്ക്കുള്ളത് കൂടിയാണ്. വില്‍പനയുടെ ലാഭ നഷ്ടങ്ങളെ കുറിച്ചാണ് നാം പലപ്പോഴും ആലോചിക്കുന്നത്. ആ സിനിമയുടെ ലാഭം നഷ്ടം എന്നു പറയുന്നത് നിര്‍മാതാവിന്റെ സിനിമയോടുള്ള പാഷന്‍ പോലെയിരിക്കും.നമ്മള്‍ ഒരു സിനിമയ്ക്ക് ഒരു ബഡ്ജറ്റിടുന്നു ആ ബഡ്ജറ്റിനകത്ത് നിന്നുകൊണ്ട് തന്നെ ചിത്രം പൂര്‍ത്തിയാക്കി, ആ മുടക്കുമുതല്‍ മറ്റു വഴികള്‍ വഴി നിര്‍മാതാവിന് തിരിച്ചു കിട്ടി എങ്കില്‍, അതും മുടക്ക് മുതല്‍ തിരിച്ചു ലഭിച്ച ഒരു സിനിമയാണ്,കച്ചവടപരമായി ലാഭകരമായ സിനിമയാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ലാഭം-നഷ്ടം-ആര്‍ട്ട്-കൊമേര്‍ഷ്യല്‍-മാസ്സ് എന്നൊക്കെ പറയേണ്ട കാര്യമില്ല, എല്ലാ സിനിമകളും ആര്‍ട്ടിസ്റ്റിക് മൂല്യങ്ങള്‍ ഉള്ള ചിത്രങ്ങളാണ്. എന്റെ സിനിമ മോശമാണ്, ഞാന്‍ കച്ചവടത്തിന് വേണ്ടി നില്‍ക്കുന്നതാണെന്നാരും പറയാറില്ല.

എന്റെ സിനിമ ആളുകള്‍ കാണണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് ചെയ്യുന്നതാണ്, ആ ആഗ്രഹം എപ്പോഴും നില നില്‍ക്കുന്നതാണ്, എപ്പോഴും ആളുകള്‍ സംസാരിക്കുന്ന സിനിമകള്‍ ഉണ്ടാവുന്നുവെങ്കില്‍ ആ സിനിമകള്‍ എപ്പോഴും നില നില്‍ക്കുന്ന ഒരു സിനിമകളാണ്, അല്ലാതെ വേര്‍തിരിവുകള്‍ ഒരിക്കലും എനിക്ക് ഉണ്ടായിട്ടില്ല.

മധുപാല്‍ അഭിമുഖം: തിയേറ്ററില്‍ ഉപേക്ഷിച്ച് പോവുന്നതല്ല സിനിമയുടെ ലൈഫ്

ഒരു സിനിമയിലൂടെ പ്രേക്ഷകന് എന്തു നല്‍കാനാണ് മധുപാല്‍ എന്ന സംവിധായകന്‍ എപ്പോഴും ശ്രമിക്കുന്നത് ?

ഒരു സിനിമയുടെ ലൈഫ് എന്നു പറയുന്നത് തിയേറ്ററില്‍ വിട്ടു പോവുന്ന ലൈഫ് അല്ല, തിയേറ്റര്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങുമ്പോഴും, കാറില്‍ സഞ്ചരിക്കുമ്പോഴും വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴുമാണ് ആ സിനിമയ്ക്ക് ലൈഫ് ഉണ്ടാവുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ നമ്മള്‍ ആ സിനിമയെ പറ്റി സംസാരിക്കുമെങ്കില്‍ അതാണ് സിനിമയുടെ ലൈഫ്. ആ സിനിമയെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നതെങ്കില്‍ അതാണ് മാസ്സ് എന്നു ഞാന്‍ പറയുന്നത്. ഞാന്‍ കാണുന്ന മാസ്സ് അതാണ്, സിനിമയെ അവിടെ കളഞ്ഞിട്ട് പോവാതെ വീണ്ടും വീണ്ടും സംസാരിക്കുന്നുവെങ്കില്‍ അത് ജനങ്ങള്‍ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമയായി മാറിയെന്നാണാര്‍ഥം.

കുപ്രസിദ്ധ പയ്യന്‍ കാണാനെത്തുന്ന പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

എന്നും നല്ല സിനിമകളെ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഞാന്‍ സിനിമ കാണാന്‍ പോവുമ്പോള്‍ എന്നോട് വന്ന് സിനിമയേക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും, ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്യുന്ന പ്രേക്ഷകരെയാണ് ഞാന്‍ എപ്പോഴും കാണാറുള്ളത്. അതുകൊണ്ടു തന്നെ അവരുടെ മുന്നിലേക്കാണ് ഞാന്‍ കുപ്രസിദ്ധ പയ്യനെ നല്‍കുന്നത്, ഇത് നിങ്ങളുടെ സിനിമയാണ്, നിങ്ങള്‍ കാണേണ്ട സിനിമയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018