STAR CHAT

‘എല്ലാ പെണ്ണുങ്ങള്‍ക്കും നിലപാടുണ്ട്, പറയാത്തതാണ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ‘സിമിമോളേ’ക്കുറിച്ച് ഗ്രേസ് ആന്റണി  

ഷമ്മിയുടെ വിനീത വിധേയ ഭാര്യ സിമി മോളായി തകര്‍ത്താടുകയും ഒറ്റ ഡയലോഗില്‍ 'മോള്‍ ആക്കലുകളെ' തകര്‍ക്കുകയും ചെയ്യുന്ന സിമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഗ്രേസ് ആന്റണി. പെണ്ണുങ്ങള്‍ നിലപാട് ഇല്ലാത്തവരല്ല, പറയാത്തതാണെന്ന് കഥാപാത്രത്തിന്റെ രാഷ്ട്രീയ വായനകള്‍ക്കിടയില്‍ ഗ്രേസ് ഓര്‍മ്മിപ്പിക്കുന്നു. തനിക്കിഷ്ടം സജിയുടെ വീടാണെന്നും അവിടെ ഒരിടമാണ് ആഗ്രഹിക്കുന്നതെന്നും 'സിമി' പറയുന്നു. ഗ്രേസ് ആന്റണിയുമായി നടത്തിയ സംഭാഷണം.

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്റേയും സിജു വില്‍സന്റേയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ആ ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകരില്‍ പലരും മറന്നു കാണില്ല. സീനിയേഴ്സിനെ ഞെട്ടിച്ച് നിര്‍ത്താതെ പാട്ടു പാടിയ ആ പെണ്‍കുട്ടി പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പ്രേക്ഷകര്‍ക്ക് പരിചയം ആ പാട്ടുകാരിയെ തന്നെയായിരുന്നു.

'കുമ്പളങ്ങി നൈറ്റ്സി'ലെത്തുമ്പോള്‍ ഇന്നലെ വരെ പേര് പോലും പലര്‍ക്കുമറിയാതിരുന്ന നടിയുടെ പെര്‍ഫോമന്‍സില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. 'സിമിമോളെ' പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഫഹദിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന ആ നടി എറണാകുളം സ്വദേശിയായ ഗ്രേസ് ആന്റണിയാണ്. എറണാകുളം പെരുമ്പിള്ളി സ്വദേശിയായ ആന്റണിയുടെയും ഷൈനിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയവള്‍. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിലെത്തുന്നത്.

‘എല്ലാ പെണ്ണുങ്ങള്‍ക്കും നിലപാടുണ്ട്, പറയാത്തതാണ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ‘സിമിമോളേ’ക്കുറിച്ച് ഗ്രേസ് ആന്റണി  

ഹാപ്പി വെഡ്ഡിങ്ങ് കണ്ടാണ് തിരക്കഥാകൃത്ത് ശ്യാം പുഷകരന്റെ വിളിയെത്തുന്നതെന്ന് ഗ്രേസ് ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. ഇത്രയ്ക്ക് പ്രധാന്യമുള്ള, ഫഹദിന്റെ നായികയായിട്ടുള്ള കഥാപാത്രം തനിക്ക് വച്ചു നീട്ടിയപ്പോള്‍ അത്ഭുതപ്പെട്ടു. കുമ്പളങ്ങിയെന്ന് കേട്ടിട്ടില്ലാത്ത, അവരുടെ രീതികള്‍ പരിചിതമല്ലാത്ത ഒരാളായിരുന്നു. കഥാപാത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് കാരണം താനല്ലെന്നും സംവിധായകന്‍ മധു സി നാരായണനും ശ്യാം പുഷ്‌കരനുമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഷമ്മിയുടെ ഭാര്യയായ സിമി, കുമ്പളങ്ങിയിലെ സാധാരണക്കാരിയാണ്. സാധാരണക്കാരിയായ, വീട് നോക്കുന്ന, ഭര്‍ത്താവിനെ നോക്കുന്ന, നമ്മുടെ വീട്ടില്‍ എങ്ങനെ ആണോ അമ്മമാര്‍ അച്ഛന്‍മാരെ ഡീല്‍ ചെയ്യുന്നത് ആ ഒരു രീതിയാണ് സിമിക്കെന്നായിരുന്നു കഥാപാത്രത്തേക്കുറിച്ച് പറഞ്ഞിരുന്നത്.   

സിമിയെ അവതരിപ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും ഫഹദ് എന്ന ഒരു ആക്ടറുടെ ഒപ്പം അഭിനയിക്കുക വെല്ലുവിളി ആയിരുന്നുവെന്ന് ഗ്രേസ് പറയുന്നു.

ഓരോ ഷോട്ടിലും നമ്മളെ അമ്പരപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. കഥാപാത്രത്തെ ഇത്രയും ഉള്‍ക്കൊണ്ടത് എങ്ങനെ ആണെന്ന് നമുക്ക് തന്നെ തോന്നും. അതിന്റെ പകുതിയുടെ പകുതി എങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. അല്ലെങ്കില്‍ നാണക്കേടല്ലേ? അതുകൊണ്ട് തന്നെ പരമാവധി ചെയ്തു, സിനിമ കാണുന്നവര്‍ ഫഹദിനൊപ്പാം കട്ടയ്ക്ക് നിന്നു എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം.  
ഗ്രേസ്
‘എല്ലാ പെണ്ണുങ്ങള്‍ക്കും നിലപാടുണ്ട്, പറയാത്തതാണ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ‘സിമിമോളേ’ക്കുറിച്ച് ഗ്രേസ് ആന്റണി  

സിമി മനോഹരമാകാന്‍ കാരണക്കാര്‍ മധുവേട്ടനും ശ്യാമേട്ടനുമാണ്. ഓരോ ഷോട്ടിലും അവര്‍ നിര്‍ദേശങ്ങള്‍ പറയും. അവര്‍ 'ഓക്കെ' എന്ന് പറയുമ്പോഴാണ് നമുക്ക് ആത്മവിശ്വാസം വരുന്നത്. ഒരു കഥാപാത്രത്തെ ആക്ടര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ മുഴുവന്‍ ഡീറ്റയില്‍സം പറഞ്ഞു നല്‍കുകയാണ് മധുച്ചേട്ടന്‍ (മധു സി നാരയണന്‍) ചെയ്തിരുന്നത്. എന്ത് സംശയത്തിനും ഏത് ചോദ്യത്തിനും ഉള്ള ഉത്തരവും അവിടെ ഉണ്ടാകും. ശ്യാം പുഷ്‌കരനേക്കുറിച്ച് ഞാനായിട്ട് ഇനി ഒന്നും പറയേണ്ടതില്ല. പ്രേക്ഷകര്‍ എല്ലാവരും അദ്ദേഹത്തെ പറ്റി എഴുതുന്നത് താന്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നും ഗ്രേസ് പറഞ്ഞു.

തിരക്കഥയും ആ കഥാപാത്രവും നൂറിരട്ടി ഉള്‍ക്കൊണ്ടാണ് ശ്യാമേട്ടന്‍ കഥ പറഞ്ഞു തരുന്നത്. സിനിമയുടെ കഥ മുഴുവനും ആദ്യം തന്നെ പറഞ്ഞു തന്നിരുന്നു. പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഷോട്ടും എടുക്കാന്‍ നേരം സിമി എന്താണ് ചിന്തിക്കുന്നതെന്ന് പറഞ്ഞു തരുമായിരുന്നു. അങ്ങനെ ഇതുവരെ എനിക്ക് അനുഭവം ഉണ്ടായിട്ടില്ല, ആ സിനിമയിലെ ഓരോ കഥാപാത്രവും എന്താണ് ചിന്തിക്കുന്നതെന്ന് എല്ലാവരോടും ശ്യാമേട്ടനും മധുവേട്ടനും കൃത്യമായി പറഞ്ഞു നല്‍കുമായിരുന്നു. കഥാപാത്രം എന്താണ് ചിന്തിക്കുന്നതെന്ന് പറഞ്ഞിട്ട്, ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും ഇങ്ങനെ ചെയ്യില്ലേ എന്നാണ് ചോദിക്കുക. അതാണ് സിമിയുടെ കരുത്ത്.
ഗ്രേസ്
ചിത്രത്തില്‍ നിന്ന്  
ചിത്രത്തില്‍ നിന്ന്  

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് സിമിയുടെ ഭര്‍ത്താവ് ഷമ്മി. ഷമ്മി ദേഷ്യക്കാരനാണ്. എന്നാല്‍ ആ ദേഷ്യം ഒക്കെ 'നൈസ് ആയിട്ട് ഡീല്‍ ചെയ്യാന്‍' ശ്രമിക്കുന്ന ആളായാണ് ഗ്രേസ് സിമിയെ കാണുന്നത്. സിമിക്ക് ഷമ്മിയെ പറ്റി എല്ലാം അറിയാം, പക്ഷേ അത് പറഞ്ഞാല്‍ എങ്ങനെ എടുക്കും എന്നുള്ളത് കൊണ്ട് എല്ലാം മനസില്‍ ഒതുക്കുന്നു എന്ന് മാത്രം. ഷമ്മി ശബ്ദമുയര്‍ത്തുമ്പോള്‍ കയ്യിലിരുന്ന കൊതുക് ബാറ്റ് തല്ലിപ്പൊട്ടിച്ച് പറയുന്ന മാസ് ഡയലോഗിനെക്കുറിച്ച് ഗ്രേസ് പറയുന്നതിങ്ങനെ.

സിനിമയുടെ അവസാന ഘട്ടത്തില്‍ ആയിരുന്നു ആ സീന്‍ ചിത്രീകരിച്ചത് എന്നതു കൊണ്ട് ആ ഡയലോഗിന്റെ ആവശ്യകത എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. സീന്‍ വായിച്ചപ്പോള്‍ സംഭവം പിടി കിട്ടിയോ എന്നായിരുന്നു മധുച്ചേട്ടന്‍ ചോദിച്ചത്. പിന്നെ സിമി എന്താണ് എന്ന് അറിയാമായിരുന്നു. സിമിയുടെ മനസില്‍ എന്താണെന്ന് ചിന്തിച്ച് ചെയ്യുകയായിരുന്നു. അത് ഭംഗിയായെന്ന് കേള്‍ക്കുന്നതില്‍ സന്തോഷം.  
ഗ്രേസ്  
മധു സി നാരായണന്‍, ഗ്രേസ്, ശ്യാം പുഷ്‌കരന്‍, ഷൈജു ഖാലിദ്‌ 
മധു സി നാരായണന്‍, ഗ്രേസ്, ശ്യാം പുഷ്‌കരന്‍, ഷൈജു ഖാലിദ്‌ 

സിമിയുടെ ട്രാന്‍സ്‌ഫോമേഷന്റേയും ഡയലോഗിന്റേയും രാഷ്ട്രീയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ഗ്രേസ് കാണുന്നുണ്ട്. കുമ്പളങ്ങിയിലെ സ്ത്രീകള്‍ക്ക് മാത്രമല്ല നിലപാട് ഉള്ളതെന്നും ഗ്രേസ് ചൂണ്ടിക്കാട്ടുന്നു.

കുമ്പളങ്ങിയിലെ പെണ്ണുങ്ങള്‍ മാത്രമല്ല എല്ലാ പെണ്ണുങ്ങളും നിലപാടുള്ളവരാണ്, കുടുംബത്തില്‍ ആണെങ്കിലും സമൂഹത്തില്‍ ആണെങ്കിലും നിലപാട് ഉണ്ടാകും. പക്ഷേ ചില സാഹചര്യങ്ങളാണ് നിലപാട് എടുക്കുന്നതിന് തടസ്സം ആകുന്നത്. ചിലര്‍ അത് പ്രകടിപ്പിക്കും, ചിലര്‍ അത് ചെയ്യില്ല. സിനിമയില്‍ സിമിയും അങ്ങനെയാണ്. കുറേക്കാലം അടക്കി വെച്ചിരുന്നത് ഇനി ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന നിലയില്‍ പൊട്ടിത്തെറിക്കുകയാണ്. അതുപോലെ തന്നെയാണ് എല്ലാ സ്ത്രീകളും. ചില സ്ഥലങ്ങളില്‍ അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കണം എന്നുണ്ടാകും, പക്ഷെ നടക്കുന്നില്ല. നേരത്തെ സിമി നിലപാട് എടുത്തിരുന്നു എങ്കില്‍ ചിലപ്പോള്‍ ഇത്രയും നീണ്ടു പോകില്ലായിരുന്നു. അതുകൊണ്ട് പറയേണ്ടത് പറയേണ്ട കാലത്ത് പറയേണ്ട സമയത്ത് പറയുക തന്നെ വേണം.  
ഗ്രേസ്

കുമ്പളങ്ങി നൈറ്റ്‌സില്‍ ഗ്രേസിന് ഏറ്റവും പ്രിയം സജിയേയും സജിയുടെ വീടിനെയുമാണ്. സജി എന്ന കഥാപാത്രത്തോടും സജിയെ അത്രയും മനോഹരമാക്കിയ സൗബിനോടുമുള്ള സ്നേഹം കൂടുകയാണെന്ന് ഗ്രേസ് പറയുന്നു. ഒപ്പം സജിയുടെ വീട്ടില്‍ ഒരിടവും സിമി ആഗ്രഹിക്കുന്നുണ്ട്.

‘എല്ലാ പെണ്ണുങ്ങള്‍ക്കും നിലപാടുണ്ട്, പറയാത്തതാണ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ‘സിമിമോളേ’ക്കുറിച്ച് ഗ്രേസ് ആന്റണി  
ആ വീട് ആദ്യം കണ്ടപ്പോള്‍ എന്താണ് ഇവിടെ ചെയ്യുകയെന്നാണ് തോന്നിയത്. പക്ഷെ സ്‌ക്രീനില്‍ ആ വീട് കണ്ട് ഞെട്ടിപ്പോയി. ചിത്രത്തില്‍ പറയുന്നത് പോലെ തന്നെ ‘ബാഹ്യ സൗന്ദര്യത്തിലൊക്കെ എന്ത്’, ഒരു വീടിന്റെ ഭംഗിയില്‍ അല്ലല്ലോ, അതിനകത്ത് താമസിക്കുന്ന ആളുകളുടെ മനസില്‍ അല്ലെ കാര്യം. സജിയുടെ വീട്ടിലെ സന്തോഷം കാണുമ്പോള്‍ കുശുമ്പ് തോന്നുന്നുണ്ട്. ആ വീട്ടില്‍ ഒരു ഇടമാണ് ആഗ്രഹിക്കുന്നത്.  
ഗ്രേസ്  

നവാഗതനായ അഷ്റഫ് സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രത്തിലാണ് ഗ്രേസ് ഇനിയെത്തുക. 'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം ഹാപ്പി അവര്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന പ്രൊജക്ടിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രം ഏപ്രിലില്‍ റിലീസിനെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018