TECH REVIEW

സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു വണ്‍’..മികച്ച പ്രകടനം, മികച്ച ഡിസ്‌പ്ലേ! 

മികച്ച പ്രകടം കാഴ്ചവയ്ക്കുന്ന നല്ലൊരു സ്മാര്‍ട്ട്ഫോണ്‍ തന്നെയാണ് റിയല്‍മി യു വണ്‍ എന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. ഡിസ്പ്ലേയുടെ കാര്യമെടുത്താല്‍ പതിനയ്യായിരം രൂപയില്‍ താഴെ വിലയ്ക്ക് കിട്ടാവുന്ന മികച്ച ഫോണുകളില്‍ ഒന്ന്.

ഒപ്പോയില്‍ നിന്ന് പിറന്ന സ്വതന്ത്ര ബ്രാന്‍ഡായ റിയല്‍മി അടുത്തിടെ വിപണിയിലവതരിപ്പിച്ച റിയല്‍മി യു വണ്‍ സ്മാര്‍ട്ഫോണിന്റെ വില്‍പന തുടങ്ങി. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് നിര്‍മിച്ച ഈ സ്മാര്‍ട്ഫോണ്‍ മീഡിയാ ടെക്കിന്റെ ഏറ്റവും പുതിയ ഹീലിയോ പി 70 പ്രൊസസറുമായെത്തുന്ന ആദ്യ ഫോണ്‍ ആണ്. ആമസോണില്‍ നിന്നും റിയല്‍മി.കോമില്‍ നിന്നും ഫോണ്‍ വാങ്ങാം. റിയല്‍മി യു വണിന്റെ നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,499 രൂപയും മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് വില. നോ കോസ്റ്റ് ഇഎംഐയില്‍ ഫോണ്‍ വാങ്ങാനുള്ള സൗകര്യവും കമ്പനി ഇന്നത്തെ വില്‍പ്പനയില്‍ ഒരുക്കിയിട്ടുണ്ട്.

5,750 രൂപയുടെ ആനുകൂല്യങ്ങളാണ് ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ നല്‍കുന്നത്. അതിനൊപ്പം തന്നെ 4.2 ടിബി 4ജി ഡാറ്റയും നല്‍കുന്നുണ്ട്. 198 രൂപ, 299 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍ക്കൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

ഡിസ്പ്ലേ

മികച്ച ഡിസ്പ്ലേ തന്നെയാണ് റിയല്‍മീ യു വണ്ണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 6.30 ഡിസ്‌പ്ലേയില്‍ വാട്ടര്‍ഡ്രോപ് നോച്ച് മികവിനൊപ്പം 19.5:9 ആസ്‌പെക്ട് റേഷ്യോ ഉള്ള ഫോണ്‍ ഒറ്റക്കയ്യില്‍ ഒതുങ്ങും. 2.5D കര്‍വ്ഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 കൊണ്ട് സംരക്ഷണം ഒരുക്കിയിരിക്കുന്നു. അതിനൊപ്പം തന്നെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് LTPS IPS LCD ഡിസ്പ്ലേയായതിനാല്‍ നിറങ്ങളുടെ മിഴിവും വ്യൂവിംഗ് ആംഗിളും മികച്ചു നില്‍ക്കുന്നുവെന്ന് പറയാണ. ഓട്ടോ ബ്രൈറ്റ്നസ്സ് സംവിധാനമാണ് ഡിസ്‌പ്ലേയിലെ മറ്റൊരു സവിശേഷത.

ഓട്ടോ ബ്രൈറ്റ്നസ്സ് സംവിധാനമുള്ളതിനാല്‍ സാഹചര്യത്തിന് അനുസരിച്ച് ഫോണ്‍ സ്വയം ബ്രൈറ്റ്നസ്സ് ക്രമീകരിക്കുന്നു. ഉയര്‍ന്ന റെസല്യൂഷനോട് കൂടിയ സ്‌ക്രീനും സ്‌ക്രീന്‍-ബോഡി അനുപാതവും മികച്ച മള്‍ട്ടിമീഡിയ അനുഭവം ഉറപ്പുനല്‍കുന്നു.

സോഫ്റ്റ് വെയര്‍

ന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് റിയല്‍മി യു വണ്ണിന്റെ പ്രവര്‍ത്തനം. കാഴ്ചയില്‍ റിയല്‍മി 2 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഫീച്ചേഴ്സിന്റെയും മറ്റും കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ആന്‍ഡ്രോയ്ഡ് 9 പൈ, കളര്‍ OS6 അപ്ഡേറ്റുകള്‍ വൈകാതെ ഫോണില്‍ ലഭ്യമാകുമെന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം. എന്നാല്‍ ഇതിന് എത്രനാള്‍ കാത്തിരിക്കണമെന്ന കാര്യത്തില്‍ ഒരു വ്യക്തതയില്ല.

സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു വണ്‍’..മികച്ച പ്രകടനം, മികച്ച ഡിസ്‌പ്ലേ! 

പ്രകടനം

സോണിയുടെ ഐഎംഎക്സ് 576 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസറിന്റെ നിര്‍മിത ബുദ്ധി ശേഷി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ക്യാമറയില്‍ തന്നെയാണ്. 12nm ഫാബ്രിക്കേഷന്‍ പ്രോസസ്സര്‍ അടിസ്ഥാന മീഡിയടെക് ഹെലിയോ പി 70 മികച്ച പ്രകടനവും കാര്യക്ഷമമായ ബാറ്ററി ഉപയോഗവും ഉറപ്പു നല്‍കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് പ്രോസസ്സിംഗ് യൂണിറ്റും ഹെലിയോ പി 70ലുണ്ട്. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ക്യാമറ

മികച്ച ഫ്രണ്ട് ക്യാമറയുള്ള കമ്പനിയുടെ ആദ്യ സെല്‍ഫി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരുമായാണ് റിയല്‍മി യു വണ്ണിന്റെ കടന്നുവരവ്. സെല്‍ഫി ഫോക്കസ് ആയി വിപണിയില്‍ ഇറങ്ങിയിട്ടുള്ള ഷവോമിയുടെ റെഡ്മി വൈ സീരീസ്, അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 എന്നിവയുമായി ഏറ്റുമുട്ടാനാണ് റിയല്‍മി യു വണ്ണിന്റെ വരവ്.

സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു വണ്‍’..മികച്ച പ്രകടനം, മികച്ച ഡിസ്‌പ്ലേ! 

25 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്തുന്നതാണ് സെല്‍ഫി ക്യാമറ. എഐ മോഡ് ദൃശ്യങ്ങളുടെ ചാരുതയും മുഖസൗന്ദര്യവും കാര്യമായി മെച്ചപ്പെടുത്തുന്നു. പിന്നില്‍ 13 മെഗാപിക്‌സല്‍ (f/2.2) പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ (f/2.4) ഡെപ്ത് സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ റിയല്‍മീ 2 പ്രോയുമായി താരതമ്യം ചെയ്താല്‍ പ്രൈമറി ക്യാമറ ചെറുതായി നിരാശപ്പെടുത്തുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പകല്‍ വെളിച്ചത്തില്‍ HDR പ്രവര്‍ത്തനക്ഷമമാക്കി എടുത്ത ഫോട്ടോകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. HDR ഇല്ലെങ്കില്‍ ഫോട്ടോകളുടെ ഗുണമേന്മ വല്ലാതെ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 1080p റെസല്യൂഷനില്‍ 30fps വീഡിയോ മാത്രമേ പകര്‍ത്താന്‍ കഴിയൂ എന്നതും ഒരു പരിമിതിയാണ്.

സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു വണ്‍’..മികച്ച പ്രകടനം, മികച്ച ഡിസ്‌പ്ലേ! 

ബാറ്ററി

3500 എംഎഎച്ചിന്റെ ലിഥിയം-അയണ്‍ ബാറ്റിയാണ് ഫോണിന്റെ കരുത്ത്. മൈക്രോ USB ചാര്‍ജിംഗ് പോര്‍ട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗും USB ടൈപ്പ് C പോര്‍ട്ടും ഇല്ലാത്തത് വലിയ പോരായ്മ തന്നെയാണെന്ന് പറയാം.

എതിരാളികള്‍

വോമി റെഡ്മി നോട്ട് 6 പ്രോ, ഓണര്‍ 8 എക്‌സ്, അസൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ M1 എന്നിവയോടാണ് റിയല്‍മി യു വണ്ണിന്റെ വിപണിയിലെ എതിരാളികള്‍. മികച്ച പ്രകടം കാഴ്ചവയ്ക്കുന്ന നല്ലൊരു സ്മാര്‍ട്ട്ഫോണ്‍ തന്നെയാണ് റിയല്‍മി യു വണ്‍ എന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. ഡിസ്പ്ലേയുടെ കാര്യമെടുത്താല്‍ പതിനയ്യായിരം രൂപയില്‍ താഴെ വിലയ്ക്ക് കിട്ടാവുന്ന മികച്ച ഫോണുകളില്‍ ഒന്ന്.

സെല്‍ഫി ക്യാമറയുമായി ‘റിയല്‍മി യു വണ്‍’..മികച്ച പ്രകടനം, മികച്ച ഡിസ്‌പ്ലേ! 

റിയല്‍മിയുടെ ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷമായി വര്‍ധിച്ചുവെന്നും അടുത്ത് തന്നെ റിയല്‍മി രാജ്യത്തെ വളര്‍ന്നുവരുന്ന സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളില്‍ ഒന്നാമതെത്തുമെന്നും റിയല്‍മി ഇന്ത്യ സിഇഓ മാധവ് സേത്ത് പറഞ്ഞു. അടുത്തിടെ കഴിഞ്ഞ ഉത്സവ കാല വില്‍പന മേളയില്‍ ആകെ വിപണി വിഹിതത്തില്‍ റിയല്‍മിയ്ക്ക് മൂന്നാം സ്ഥാനത്തെത്താനായെന്ന് കൗണ്ടര്‍പോയന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018