TECH REVIEW

48 മെഗാപിക്‌സലിന്റെ ക്യാമറയാണെങ്കിലും വില കുറവ്!, റെഡ്മി നോട്ട് 7 എത്തി; അപ്പോള്‍ മികച്ചത് റെഡ്മി നോട്ട് 6 പ്രോയോ?, അറിയാം അഞ്ച് കാര്യങ്ങള്‍ 

റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7 വിപണിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്.

ഷാവോമിയുടെ ഏറ്റവും പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7 വിപണിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്. പ്രകടമായ മാറ്റങ്ങളോടെയാണ് ഷാവോമി പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 48 മെഗാപിക്സലിന്റെ റിയര്‍ ക്യാമറയാണ് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ജനുവരി 15 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്.

48 മെഗാപിക്‌സലിന്റെ ക്യാമറയാണെങ്കിലും വില കുറവ്!, റെഡ്മി നോട്ട് 7 എത്തി; അപ്പോള്‍ മികച്ചത് റെഡ്മി നോട്ട് 6 പ്രോയോ?, അറിയാം അഞ്ച് കാര്യങ്ങള്‍ 

2340X1080 പിക്സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും നല്‍കിയിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറും ഫോണിന് നല്‍കിയിരിക്കുന്നു. 48 മെഗാപിക്സലിന്റെ ക്യാമറയാണെങ്കിലും കുറഞ്ഞ വിലയിലാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് പ്രധാന സവിശേഷതയാണ്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് വില 999 യുവാനാണ് (ഏകദേശം 10,300). 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 1199 യുവാനാണ് (ഏകദേശം 12400 രൂപ) വില. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് (ഏകദേശം 14,500 രൂപ). മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വില എത്രയായിരിക്കുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണം കമ്പിനി നല്‍കിയിട്ടില്ല.

48 മെഗാപിക്‌സലിന്റെ ക്യാമറയാണെങ്കിലും വില കുറവ്!, റെഡ്മി നോട്ട് 7 എത്തി; അപ്പോള്‍ മികച്ചത് റെഡ്മി നോട്ട് 6 പ്രോയോ?, അറിയാം അഞ്ച് കാര്യങ്ങള്‍ 

റെഡ്മി ഫോണുകളില്‍ ഉപയോഗിച്ചിരുന്ന മെറ്റല്‍ യുനിബോഡി ഡിസൈനിന് പകരം പിന്‍ഭാഗത്ത് 2.5D കര്‍വ്ഡ് ഗ്ലാസ് (വിവിധ കോണുകളില്‍ നിന്നും നോക്കുമ്പോള്‍ നിറം മാറുന്ന കവര്‍) ഡിസൈനോടുകൂടിയ പുതിയ ഗ്ലാസ് ഡിസൈനാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 48 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. ബാക്കില്‍ രണ്ടു എല്‍ഇഡി ഫ്‌ളാഷും നല്‍കിയിട്ടുണ്ട്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. എഐ ഫീച്ചറുകളും പോര്‍ട്രെയ്റ്റ് മോഡും സെല്‍ഫി ക്യാമറയിലുണ്ട്. 4000 എംഎഎച്ചിന്റെ ബാറ്ററി കരുത്തും ഫോണിനുണ്ട്. 251 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും 23 മണിക്കൂര്‍ സംസാര സമയവും ലഭിക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ടൈപ്പ് സി യുഎസ്ബി ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്.

റെഡ്മി നോട്ട് 7 വിപണിയില്‍ എത്തിയതോടെ ഷവോമി ആരാധകര്‍ക്കിടയില്‍ ഒരു സംശയവും ഉദിച്ചു. റെഡ്മി നോട്ട് 7 ആണോ, റെഡ്മി നോട്ട് 6 പ്രോ ആണോ മികച്ചത്. അഞ്ച് കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും റെഡ്മി നോട്ട് 7 ആണ് നോട്ട് 6 പ്രോയെക്കാളും മികച്ചതെന്ന്.

ക്യാമറ

  • റെഡ്മി നോട്ട് 6 പ്രോ പോലെ തന്നെ റെഡ്മി നോട്ട് 7 എത്തുന്നതും ഡ്യുവല്‍ ക്യാമറ സൗകര്യത്തോടെയാണ്. 48 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറും ക്യാമറയ്‌ക്കൊപ്പം ലഭ്യമാണ്.
  • റെഡ്മി നോട്ട് 6 പ്രോയില്‍ 12 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യവും നല്‍കിയിട്ടുണ്ട്. 20 മെഗാപിക്സലിന്റേയും, 2 മെഗാപിക്‌സലിന്റെയും സെല്‍ഫി ക്യാമറയും നല്‍കിട്ടുണ്ട്.

ഡിസ്‌പ്ലേ

  • 2340X1080 പിക്സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും നല്‍കിയിട്ടുണ്ട്.
  • 6.26 ഇഞ്ച് വലിപ്പമുള്ള നോച്ച് ഡിസൈനിലുള്ള ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 6 പ്രോയുടേത്.

പ്രോസസര്‍

  • റെഡ്മി നോട്ട് 7 സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാ-കോര്‍ എസ്ഒസി പ്രോസസറിനൊപ്പം ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്.
  • ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ആണ് റെഡ്മി നോട്ട് 6 പ്രോയുടെ പ്രോസസര്‍.

റാം, സ്റ്റോറേജ് കപ്പാസിറ്റി

  • 3 ജിബി, 4 ജിബി, 6 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ റെഡ്മി നോട്ട് 7 ലഭ്യമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും.
  • റെഡ്മി 6 പ്രോ 4 ജിബി, 6 ജിബി രണ്ട് വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകുകയുള്ളു.

ബാറ്ററി

  • റെഡ്മി നോട്ട് 7ന്റെ ബാറ്ററി കരുത്ത് 4,000 എംഎഎച്ചാണ്.
  • റെഡ്മി 6 പ്രോയുടെയും ബാറ്ററി കരുത്ത് 4,000 എംഎഎച്ച് തന്നെയാണ്.

വില

  • 48 മെഗാപിക്സലിന്റെ ക്യാമറയാണെങ്കിലും കുറഞ്ഞ വിലയാണ് റെഡ്മി നോട്ട് 7ന്റെ മറ്റൊരു സവിശേഷത. 7, 999 യുവാനാണ് വില (ഏകദേശം, 10,300)
  • റെഡ്മി 6 പ്രോയുടെ വില 1,500 യുവാനാണ്.(13,999)

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018