TECH REVIEW

6 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്! പുതിയ വേരിയന്റ അവതരിപ്പിച്ച് നോക്കിയ 6.1 പ്ലസ് 

3,030 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. 30 മിനിട്ടിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ ക്യുക്ക് ചാര്‍ജ് 3.0യും ഫോണിലുണ്ട്.

നോക്കിയ 6.1 പ്ലസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 6 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള നോക്കിയ 6.1 പ്ലസിന്റെ പുതിയ വേരിയന്റാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 18,499 രൂപയാണ് ഫോണിന്റെ വില. ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. കമ്പനിയുടെ ഒഫീഷ്യല്‍ വൈബ്‌സൈറ്റ് വഴി എക്‌സ്‌ക്ലൂസീവായാണ് ഫോണ്‍ വാങ്ങാനാവുക. മാര്‍ച്ച് ഒന്നു മുതല്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങാം.

നോക്കിയ 6.1 പ്ലസിന് 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുളളത്. 2280X1080പിക്‌സല്‍ ആണ് ഡിസ്പ്ലേ റെസല്യൂഷന്‍. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍ ആണ് ഫോണിന്റേത്. 4 ജിബി, 6ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ ഇത് കൂട്ടാം. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,030 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. 30 മിനിട്ടിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ ക്യുക്ക് ചാര്‍ജ് 3.0യും ഫോണിലുണ്ട്.

ഡിസൈന്‍

വില വച്ചു നോക്കിയാല്‍ ഫോണിന്റെ ഡിസൈന്‍ മനോഹരമാണ്. പരമ്പരാഗത രീതിയുടെയും ആധുനികതയുടെയും നല്ല ഒരു മിശ്രണമാണിതിലുള്ളത്. മുന്നിലും പിന്നിലു ഗ്ലാസാണ്. 5.8 ഇഞ്ച് വലുപ്പമുണ്ടെങ്കിലും വളരെ ഒതുക്കം തോന്നും. 19:9 അനുപാതത്തിലാണ് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. ചെറിയ ബെസല്‍ മാത്രമാണ് ശേഷിപ്പിച്ചിരിക്കുന്നത്. ഫിസിക്കല്‍ ഹോം ബട്ടണ്‍ ഇല്ല. ഓണ്‍സ്‌ക്രീന്‍ ബട്ടണുകളാണ് അതിനു പകരം. പിന്‍ക്യാമറയ്ക്കു താഴെയാണ് ഫിങ്ഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. മുന്‍ക്യാമറ നോച്ചിനുള്ളിലാണ് ഇരിക്കുന്നത്. നോച് ഉള്ള നോക്കിയയുടെ ആദ്യ മോഡല്‍ കൂടുയാണിത്. എന്നാല്‍, വാവെയും മറ്റും സാധ്യമാക്കിയിരിക്കുന്നതു പോലെ ഓഫ് ചെയ്യാനുള്ള മാര്‍ഗമൊന്നുമില്ല.

ക്യാമറ

ക്യാമറയുടെ കാര്യത്തില്‍ പ്രൈമറി 16 മെഗാപിക്‌സല്‍ സെന്‍സറും സെക്കന്‍ഡറി 5 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. F/2.0 അപ്രേചര്‍, 1-മൈഗ്രണ്‍ പിക്‌സല്‍ എന്നിവയും ക്യാമറയില്‍ ഉണ്ട്. മുന്നില്‍ F/2.0 അപ്രേചര്‍, 1-മൈക്രോണ്‍ പിക്‌സല്‍ സെന്‍സറര്‍ എന്നിവയുള്ള 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീല്‍ഡ് പോര്‍ട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകള്‍, എച്ച്ഡിആര്‍ പിന്തുണ എന്നിവയുള്‍പ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവര്‍ത്തിക്കുക. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

മറ്റു സവിശേഷതകള്‍

4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രിസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018