TECHYARD

പ്ലേസ്റ്റോറിലെ 90 ശതമാനവും ചാരപ്പണി നടത്തുന്ന ആപ്പുകളെന്ന് സ്റ്റോള്‍മാന്‍: സെക്‌സ് കളിപ്പാട്ടത്തിലെ ഡാറ്റ പോലും സെര്‍വറിലേക്ക് പോകുന്നു 

ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള ആയിരം സൗജന്യ ആപ്ലിക്കേഷനുകളില്‍ 90 ശതമാനവും ചാരപ്പണി നടത്തുന്നവയെന്ന് സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ പ്രസ്ഥാന സ്ഥാപകന്‍ റിച്ചഡ് സ്റ്റോള്‍മാന്‍. സെക്‌സ് കളിപ്പാട്ടത്തിലെ ഡാറ്റ പോലും സെര്‍വറിലേക്ക് പോകുന്നു. ഫ്‌ളാഷ് ലൈറ്റ് ആപ്ലിക്കേഷന്‍ പോലും സെര്‍വറുമായി ബന്ധപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

സര്‍ക്കാരിന് കീഴിലുള്ള സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ സ്ഥാപനമായ ഐസിഫോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുകയായിരുന്നു സ്റ്റോള്‍മാന്‍.

'ദയവ് ചെയ്ത് നിങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന എന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ഒരിക്കലും പോസ്റ്റ് ചെയ്യരുത്' എന്ന് പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും വലിയ ശക്തമായ കേന്ദ്രീകൃത-നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിന്‍ഭാഗം പതിഞ്ഞ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാന്‍ ഇതിന് കഴിയും. നിങ്ങളെവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ട്രാക്ക് ചെയ്യപ്പെടും. ആരുടെ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴഉം രണ്ടുവട്ടം ആലോചിക്കണമെന്നും സ്‌റ്റോള്‍മാന്‍ പറഞ്ഞു.

സ്മാര്‍ട്ട് ഫോണിലാണ് തന്റെയൊപ്പമുള്ള ചിത്രങ്ങളെടുക്കുന്നതെങ്കില്‍ അതില്‍ ജിയോ-ലൊക്കേഷന്‍ സംവിധാനം ഓഫ് ചെയ്യണമെന്നും സ്റ്റോള്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

സെക്‌സ് കളിപ്പാട്ടത്തിലെ ഡാറ്റ പോലും സെര്‍വറിലേക്ക് പോകുന്നുണ്ട്. അതില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മോമീറ്ററില്‍ രേഖപ്പെടുത്തുന്ന താപനില വ്യതിയാനത്തിലൂടെ ശരീരവുമായി അത് ബന്ധപ്പെടുന്നത് എപ്പോഴെന്ന് മനസ്സിലാക്കുന്നു. ഉപയോക്താവിന്റെ ഡാറ്റ ഉപയോഗിച്ച് രഹസ്യനിരീക്ഷണം നടത്തുന്ന കമ്പനികളുടെ ഉടമകള്‍ക്ക് ജയിലില്‍ കുറഞ്ഞൊരു ശിക്ഷ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താവിന്റെ ഡാറ്റ ഉപയോഗിച്ച് ചാരപ്രവൃത്തി നടത്തുന്ന ഊബര്‍, നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ പോലെയുള്ള ഒരു ആപ്ലിക്കേഷനും താന്‍ ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നും സ്‌റ്റോള്‍മാന്‍ വെളിപ്പെടുത്തി.

മറ്റെവിടുന്നെങ്കിലും വാങ്ങിയ ഒരു ഇ-ബുക്ക് ആമസോണിന്റെ ഇ-റീഡറായ കിന്‍ഡില്‍ ഉപയോഗിച്ച് വായിച്ചാല്‍ പോലും അതിന്റെ തലക്കെട്ടും, വായിച്ചുതീര്‍ന്ന പേജ് നമ്പറും, ഹൈലൈറ്റ് ചെയ്ത ഭാഗവും ആമസോണ്‍ സെര്‍വറുകളില്‍ എത്തുന്നുണ്ട്.

സഞ്ചരിക്കുന്ന വ്യക്തിയെ പിന്തുടരാന്‍ സാങ്കേതിക വിദ്യയോളം പോന്ന മറ്റൊരു മാര്‍ഗമില്ല. സര്‍ക്കാരിന് എതിരെ നിലപാടുള്ള നിങ്ങള്‍ ബാവിയില്‍ ഒരു ഡ്രൈവര്‍ രഹിത കാറില്‍ കയറി വിമാനത്താവളത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുമ്പോള്‍ അത് നിങ്ങളെ കൊണ്ടുപോകുന്നത് പൊലീസിന്റെ രഹസ്യ താവളത്തിലേക്ക് ആണെങ്കില്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ചൈന പോലെയുള്ള രാജ്യങ്ങള്‍ നാളെ നടപ്പാക്കുന്നത് ഇത്തരം വിദ്യകളായിരിക്കുമെന്നും സ്റ്റോള്‍മാന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018