TENNIS

പരുക്ക് വിടാതെ പിന്തുടരുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ: ഓസ്ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്

മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ വിരമിക്കുന്നു. ഈ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി വെള്ളിയാഴ്ച മെല്‍ബണില്‍ മാധ്യമങ്ങളെ കാണവേയാണ് നിറകണ്ണുകളോടെ മറെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

തുടര്‍ച്ചയായി വേട്ടയാടുന്ന പരുക്കാണ് ബ്രിട്ടീഷ് താരത്തെ തീരുമാനത്തിലേക്ക് നയിച്ചത്. പരുക്ക് മൂലം കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മറെയ്ക്ക് പിന്‍വാങ്ങിയിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് മറെ മടങ്ങിയെത്തിയത്. അതിന് ശേഷവും താരത്തെ പരുക്ക വലച്ചതോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഈ വര്‍ഷത്തെ വിമ്പിള്‍ഡണ്‍ കളിച്ച് വിരമിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ അതിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

റോജര്‍ ഫെഡററും റാഫേല്‍ നദാലും നിറഞ്ഞു നിന്നിരുന്ന ടെന്നിസ് യുഗത്തില്‍ അവര്‍ക്കിടയിലേക്ക് ഉയര്‍ന്നു വന്ന മറേ മൂന്ന് ഗ്രാന്‍ഡസ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും സ്വന്തമാക്കിയിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു മറെ സ്വര്‍ണം നേടിയത്. 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടം 2015-ല്‍ മറെ സ്വന്തമാക്കിയിരുന്നു. 76 വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയ മറെയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018