WEB SERIES

രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സന്‍സയ്ക്ക് മിടുക്ക് പോര; ഗെയിം ഓഫ് ത്രോണ്‍സ് ക്ലൈമാക്‌സ് ചിലരോട് വെളിപ്പെടുത്തിയെന്ന് സോഫി ടര്‍ണര്‍   

ഏപ്രില്‍ 14ന് ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ആരംഭിക്കുമെന്ന് എച്ച്ബിഒ ഔദ്യോഗികമായി തന്നെ അറിയിച്ചു കഴിഞ്ഞു. അതില്‍ പിന്നെ ദിവസങ്ങള്‍ എണ്ണിക്കൊണ്ട് പഴയ സീസണുകള്‍ വീണ്ടും കണ്ടു കൊണ്ടിരിക്കുകയാണ് ആരാധകര്‍.

എല്ലാ യുദ്ധങ്ങളും എല്ലാ വഞ്ചനകളും എല്ലാ സാഹസങ്ങളും എല്ലാ പോരാട്ടങ്ങളും എല്ലാ ത്യാഗങ്ങളും എല്ലാ മരണങ്ങളും അയണ്‍ ത്രോണിന് വേണ്ടിയാണെന്നറിയാവുന്ന പ്രേക്ഷകര്‍ ആ അവസാനം എന്താകുമെന്ന് കാത്തിരിക്കുകയാണ്. എന്നാല്‍ ആ കാത്തിരിക്കുന്ന ക്ലൈമാക്‌സ് വെളിപ്പെടുത്തിയെന്നാണ് സീരീസിലെ അഭിനേതാവായ സോഫി ടര്‍ണര്‍ പറയുന്നത്.

സീരീസിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ സന്‍സ സ്റ്റാര്‍ക്കിനെ അവതരിപ്പിക്കുന്ന സോഫിക്ക് സന്‍സയെ പോലെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

ഡബ്ല്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കുറച്ചു പേരോട് ജിഒറ്റിയുടെ രഹസ്യം വെളിപ്പെടുത്തിയെന്ന് സോഫി പറഞ്ഞത്. എന്നാല്‍ മദ്യ ലഹരിയില്‍ അറിയാതെ പറഞ്ഞു പോയതല്ല അതെന്നും സോഫി പറഞ്ഞു.

ഞാന്‍ ജിഒറ്റിയുടെ അവസാനം എങ്ങനെയാകുമെന്ന് കുറച്ചു പേരോട് പറഞ്ഞു പോയി. ഇനി ആളുകള്‍ എന്നോട് അവരുടെ രഹസ്യങ്ങള്‍ പറയുമോയെന്ന് എനിക്ക് സംശയമാണ്. പക്ഷേ ആരോടെങ്കിലുമൊക്കെയല്ല ഞാന്‍ അത് പറഞ്ഞത്. രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്ന ചിലരോടാണ് പറഞ്ഞത്.
സോഫി ടര്‍ണര്‍

സന്‍സ സ്റ്റാര്‍ക്കിന് പണ്ടുമുതലേ ആളുകളെ കൂടുതല്‍ വിശ്വാസമാണെന്നാണ് ഇതറിഞ്ഞ ആളുകളുടെ പ്രതികരണം. എന്നാല്‍ ലിറ്റില്‍ഫിങ്കറെ സ്‌നേഹം നടിച്ച് ചതിക്ക് തിരിച്ചു പ്രതികാരം ചെയ്ത സന്‍സയെ അങ്ങനെ വിട്ടു കളയാനാവില്ലെന്നും മറ്റു ചിലര്‍ പറയുന്നു. എന്നിരുന്നാലും ത്രില്ല് കളയാതിരിക്കാന്‍ സ്‌പോയിലറുകള്‍ ഒഴിവാക്കാനാണ് മറ്റ് ചിലര്‍ പറയുന്നത്.

അവസാന സീസണെ ചൊല്ലി വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഫാന്‍ തിയറികളും അവസാന സീസണ്‍ ഊഹാപോഹങ്ങളുമെല്ലാം തകൃതിയായി നടക്കുന്നു. പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ ആര്യ സ്റ്റാര്‍ക്ക്, ടിരിയണ്‍ ലാനിസ്റ്റര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ വിടപറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കിയുരുന്നു. ഓരോ കഥാപാത്രങ്ങളും വിട പറയുന്ന വിവരങ്ങള്‍ അറിയുന്നതനുസരിച്ച് അവസാന സീസണിന്റെ കഥാപ്രവചനങ്ങള്‍ നടത്തുന്നവരും കുറവല്ല. സീസണില്‍ വീണ്ടും നെഡ് സ്റ്റാര്‍ക്ക് എത്തുന്നുവെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ' എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കി 2011 ഏപ്രിലില്‍ സംപ്രേക്ഷണം ആരംഭിച്ച 'ജിഒറ്റി' 2017 ഓഗസ്റ്റ് 27 നാണു ഏഴാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018