WEB SERIES

‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ഇനി നെറ്റ്ഫ്‌ലിക്‌സിന് സ്വന്തം; വെബ് സീരീസ് ഒരുങ്ങുന്നത് സ്പാനിഷ് ഭാഷയില്‍

1967 ല്‍ പുറത്തിറങ്ങി, 5 കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെ 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്' ( ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍) ഓണ്‍ലൈന്‍ സീരീസായെത്തുന്നു. നോവല്‍ സ്പാനിഷ് ഭാഷയില്‍ വെബ് സീരീസായെത്തിക്കാനുള്ള അവകാശം നേടിയെടുത്തതായി നെറ്റ്ഫ്‌ലിക്‌സ് ബുധനാഴ്ച്ച അറിയിച്ചു.

സീരീസില്‍ ഗാര്‍ഷ്യയുടെ മക്കളായ റോഡ്രിഗോ ഗാര്‍ഷ്യയും, ഗോണ്‍സാലോ ഗാര്‍ഷ്യയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സാകുന്ന സീരീസ് കൊളംബിയയിലായിരിക്കും ചിത്രീകരിക്കുക.

മാജിക്കല്‍ റിയലിസത്തിലൂടെ ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നോവല്‍ സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്പാനിഷ് കോളനി വല്‍ക്കരണത്തിനുശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്‌കാരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ വരച്ചു കാട്ടുന്ന നോവല്‍ 46 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മുന്‍പ് ഗാര്‍ഷ്യയുടെ 'കോളറക്കാലത്തെ പ്രണയം' എന്ന നോവലും സിനിമയായിരുന്നു. തന്റെ തന്നെ 'ദ ഇന്‍ക്രെഡിബിള്‍ ആന്‍ഡ് സാഡ് ടെയില്‍ ഓഫ് ഇന്നസെന്റ് എറെന്‍ഡിറ ആന്‍ഡ് ഹെര്‍ ഹെര്‍ട്ട്‌ലെസ്സ് ഗ്രാന്‍ഡ് മദര്‍ (1972)' എന്ന നോവല്ലെയെ അടിസ്ഥാനമാക്കി 'എറെന്‍ഡിറ' എന്ന സ്പാനിഷ് ചിത്രത്തിനു വേണ്ടിയും മാര്‍കേസ് തിരക്കഥ ഒരുക്കിയിരുന്നു.

എന്നാല്‍ 2014ല്‍ മരിക്കുന്നത് വരെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ചിത്രീകരണാവകാശം അദ്ദേഹം ആര്‍ക്കും നല്‍കിയിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018