WEB SERIES

‘നൈറ്റ് കിങ്ങിന് ചീത്തവശം മാത്രമേയുള്ളൂ, വരവ് പ്രതികാരത്തിന്’; എട്ടാം സീസണില്‍ ആവേശകരമായ രംഗങ്ങള്‍ ഉറപ്പു നല്‍കി വ്ളാഡിമര്‍ ഫുഡ്രിക്ക്  

അഞ്ചാമത്തെ സീസണില്‍ ജോണ്‍ സ്നോയെ ആക്രമിക്കുന്ന വൈറ്റ് വോക്കറായി അഭിനയിച്ച വ്യക്തിയാണ് വ്ളാഡിമര്‍ ഫുഡ്രിക്ക്. ആറാമത്തെ സീസണ്‍ മുതലാണ് ഫുഡ്രിക്ക് നൈറ്റ് കിങ്ങായി വേഷമിട്ടു തുടങ്ങിയത്. അതുവരെ റിച്ചാര്‍ഡ് ബ്രേക്കായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചിരുന്നത്.

ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണ്‍ ഏപ്രില്‍ 14ന് സംപ്രേഷണം ആരംഭിക്കുമെന്ന് എച്ച്ബിഒ വ്യക്തമാക്കി കഴിഞ്ഞു. ഒപ്പം സീരീസിന്റെ ഏറ്റവും പുതിയ ട്രെയിലറും പുറത്തു വിട്ടു. ഇഷ്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള തിയറികളും പ്രതീക്ഷകളുമായി ആരാധകര്‍ ചര്‍ച്ചകളും ആരംഭിച്ചു.

ഒരു ഭാഗത്ത് ജോണ്‍ സ്‌നോയും ആര്യയും തമ്മില്‍ കണ്ടെത്തുന്ന നിമിഷം, താന്‍ ഒരു ടാര്‍ഗേറിയനാണെന്ന് ജോണറിയുന്ന നിമിഷം, സെര്‍സി ലാനിസ്റ്റര്‍ എന്തു ചെയ്യാനായിരിക്കും തീരുമാനിച്ചിരിക്കുന്നത് അങ്ങനെ ചെറുതും വലുതുമായി ഒട്ടേറെ കാര്യങ്ങള്‍ മനസിലിട്ട് കാത്തിരിക്കുന്ന ആരാധകരെല്ലാം തന്നെ ഒരു പോലെ അറിയാനാഗ്രഹിക്കുന്ന കാര്യമാണ് വെസ്റ്ററോസ് കീഴ്‌പ്പെടുത്താനായെത്തുന്ന നൈറ്റ് കിങ്ങിന്റെ ഉദ്ദേശ്യമെന്തൊണെന്ന്.

ചിലര്‍ അയാള്‍ക്ക് വേണ്ടത് ബ്രാനിനെയാണെന്ന് പറയുന്നു, ചിലര്‍ അവര്‍ വരുന്നത് ഗില്ലിയുടെ കുട്ടിയ്ക്കായിട്ടാണെന്നും. ഓരോ സംവിധായകര്‍ക്കും ആരാണ് നൈറ്റ് കിങ്ങ് എന്നതിനെ കുറിച്ച് വ്യത്യസ്ത വ്യഖ്യാനമാണുള്ളതെന്ന് നൈറ്റ് കിങ്ങായി വേഷമിടുന്ന വ്‌ളാഡിമര്‍ ഫുഡ്രിക്ക് പറയുന്നു. ചിലര്‍ക്ക് അയാള്‍ ചെറിയ മനുഷ്യത്വമുള്ള കഥാപാത്രമാകുമ്പോള്‍, ചിലര്‍ അതില്‍ നിന്നു മാറി പ്രതികാരം മാത്രം ലക്ഷ്യമിടുന്ന ഒരു ചീത്തയാളായി കാണുന്നുവെന്ന് ‘എന്റര്‍ടെയ്ന്‍മെന്റ് വീക്കിലി’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫുഡ്രിക്ക് പറഞ്ഞു.

നൈറ്റ് കിങ് ആറാം സീസണില്‍ 
നൈറ്റ് കിങ് ആറാം സീസണില്‍ 
നൈറ്റ് കിങ്ങിനെ ആരോ സൃഷ്ടിച്ചതാണ്, അയാള്‍ അതിന് മുന്‍പ് ആരായിരുന്ന് ഒരു യോദ്ധാവോ അല്ലെങ്കില്‍ മറ്റെന്തിന്റെയെങ്കിലും ഭാഗമോ, അത് ആര്‍ക്കും അറിയില്ല. അയാള്‍ ഒരിക്കലും നൈറ്റ് കിങ്ങാകാന്‍ ആഗ്രഹിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് അയാള്‍ക്ക് പ്രതികാരം ചെയ്യുകയാണ് വേണ്ടതെന്നാണ്. ഈ കഥയിലെ എല്ലാവര്‍ക്കും രണ്ട് വശങ്ങളുണ്ട്, നല്ല വശവും ചീത്ത വശവും, പക്ഷേ നൈറ്റ് കിങ്ങിന് ഒരു വശമേയുള്ളു, ചീത്ത വശം.
വ്‌ളാഡിമര്‍ ഫുഡ്രിക്ക്

നൈറ്റ് കിങ്ങിന് ആരെയോ കൊല്ലണമെന്നുണ്ടെന്നാണ് ആളുകള്‍ കരുതുന്നത്. അത് ആരെയാണെന്ന് ഉടന്‍ നിങ്ങള്‍ക്ക് മനസിലാകും, ഹാര്‍ഡ്‌ഹോമില്‍ നടന്ന യുദ്ധത്തിന്റെ അവസാനം ബോട്ടില്‍ കയറിയ ജോണ്‍ സ്‌നോയെ നോക്കികൊണ്ട് നൈറ്റ് കിങ്ങ് കൈ ഉയര്‍ത്തുന്ന ഒരു രംഗമുണ്ട് , അതിനു സമാനമായതും അതിനേക്കാള്‍ ശക്തമായതുമായ ചില രംഗങ്ങള്‍ ഇത്തവണയുമുണ്ടെന്നും ഫുഡ്രിക്ക് ഉറപ്പു നല്‍കുന്നു.

ആറാമത്തെ സീസണ്‍ മുതലാണ് ഫുഡ്രിക്ക് നൈറ്റ് കിങ്ങായി വേഷമിട്ടു തുടങ്ങിയത്. അതുവരെ റിച്ചാര്‍ഡ് ബ്രേക്കായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. അഞ്ചാമത്തെ സീസണില്‍ ജോണ്‍ സ്‌നോയെ ആക്രമിക്കുന്ന വൈറ്റ് വോക്കറായി അഭിനയിച്ച വ്യക്തിയാണ് വ്‌ളാഡിമര്‍ ഫുഡ്രിക്ക്. ജോണ്‍ സ്‌നോ അന്ന് കൊല്ലുന്ന, ആദ്യമായി കൊല്ലുന്ന വൈറ്റ് വോക്കര്‍. പിന്നീട് നൈറ്റ് കിങ്ങിന്റെ വേഷം അണിയറ പ്രവര്‍ത്തകര്‍ ഫുഡ്രിക്കിന് നല്‍കുകയായിരുന്നു.

‘നൈറ്റ് കിങ്ങിന് ചീത്തവശം മാത്രമേയുള്ളൂ, വരവ് പ്രതികാരത്തിന്’; എട്ടാം സീസണില്‍ ആവേശകരമായ രംഗങ്ങള്‍ ഉറപ്പു നല്‍കി വ്ളാഡിമര്‍ ഫുഡ്രിക്ക്  

സീസണില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിട്ടും ഫുഡ്രിക്ക് വേഷമിട്ടിട്ടുണ്ട്. നെഡ് സ്റ്റാര്‍ക്കും ആര്‍തര്‍ ഡെയ്‌നും തമ്മിലുള്ള ടവര്‍ ഓഫ് ജോയ് സീനിലും ഡനേരിയസ് ടാര്‍ഗേറിയന്‍ കപ്പലുകളെ ആക്രമിക്കുന്ന സീനിലുമെല്ലാം ഫുഡ്രിക്ക് സ്റ്റണ്ട് ആര്‍ടിസ്റ്റായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018