WEB SERIES

‘അഭിനയിക്കുന്നവരുടെ വിചാരം അവര്‍ക്ക് ക്ലൈമാക്‌സ് അറിയാമെന്നാണ്, പക്ഷേ ചില കാര്യങ്ങള്‍ മറയ്ക്കാന്‍ ഞങ്ങള്‍ മിടുക്കരാണ്’; ജിഒറ്റി ഫൈനല്‍ സീസണിനേക്കുറിച്ച് ഡേബിഡ് ബെനിയോഫ് 

വളരെ ആവേശത്തോടെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി കഥാപാത്രങ്ങളെ കൊല്ലുക, അതും പ്രേക്ഷകര്‍ക്കിഷ്ടമുള്ള അവര്‍ നായകന്‍ എന്നു വിശ്വസിക്കുന്ന കഥാപാത്രങ്ങളെ അവസാനിപ്പിക്കുക. പറയുന്നത് എച്ച്ബിഒയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ചും എഴുത്തുകാരന്‍ ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിനെക്കുറിച്ചുമാണ്.

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സീരീസിന്റെ അവസാനത്തെ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന സീരീസിന്റെ അവസാനം എന്തായിരിക്കും എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് കൃത്യമായ പ്രവചനങ്ങള്‍ ഒന്നുമില്ല. മറിച്ച് അതിന് പകരം അവരുടെ ഇനിയും ബാക്കിയുള്ള ഇഷ്ട കഥാപാത്രങ്ങള്‍ ക്ലൈമാക്‌സ് വരെ ഉണ്ടാവണം എന്ന ആഗ്രഹം മാത്രമാണ്.

അതുകൊണ്ട് തന്നെ സീരീസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ നേരം ഓരോ അഭിനേതാക്കളും പറയുന്ന കാര്യങ്ങള്‍ കൂട്ടിവായിച്ച് അവര്‍ സീരിസിലുണ്ടെന്നുറപ്പാക്കുകയായിരുന്നു പലരും ചെയ്തിരുന്നത്. എന്നാല്‍ സീരീസില്‍ എന്താണ് സംഭവിക്കുന്നതെന്ന് അഭിനയിക്കുന്ന താരങ്ങള്‍ക്ക് പോലും അറിയില്ലെന്ന് സീരീസിന്റെ ഷോറണ്ണറായ ഡേവിഡ് ബെനിയോഫ് പറയുന്നു. ‘ഡിജിറ്റല്‍ സ്‌പൈ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെനിയോഫിന്റെ ജിഒറ്റി ക്ലൈമാക്‌സിനെ കുറിച്ചുള്ള പരാമര്‍ശം.

അഭിനേതാക്കള്‍ വിചാരിക്കുന്നത് കഥയുടെ അവസാനം എന്തെന്ന് അവര്‍ക്കറിയാമെന്നാണ്. കാരണം അവര്‍ക്കെല്ലാവര്‍ക്കും തിരക്കഥ നല്‍കിയിട്ടുണ്ടായിരുന്നു. പക്ഷേ അതിനര്‍ഥം ഞങ്ങള്‍ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നല്ല. ചില കാര്യങ്ങള്‍ മറച്ചു വെയ്ക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. പക്ഷേ അഭിനേതാക്കള്‍ ഉറപ്പായും വിചാരിക്കുന്നത് ഈ സീസണ്‍ എവിടെയാണ് അവസാനിക്കുന്നതെന്ന് അവര്‍ക്കറിയാമെന്നാണ്.
ഡേവിഡ് ബെനിയോഫ്

ഇതിന് മുന്‍പും ഗെയിം ഓഫ് ത്രോണ്‍സ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെയും ആരാധകരെയും കബളിപ്പിക്കാനായി പലവിദ്യകളും കാണിച്ചിട്ടുണ്ട്. അഞ്ചാം സീസണില്‍ മരിച്ച ഷായ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൈബെല്‍ കേക്കില്ലിയെ ആറാം സീസണിന്റെ ഷൂട്ടിങ്ങ് സെറ്റുകളില്‍ കൊണ്ടു വന്ന് തിരിച്ചു വരും എന്ന പ്രതീതി കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. എട്ടാം സീസണില്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം കുറച്ചു ദിവസങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ ' എന്ന സീരീസിലുള്ള നോവലുകളെ ആസ്പദമാക്കി ഒരുക്കിയ 'ജിഒറ്റി' 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2017 ഓഗസ്റ്റ് 27 നാണു ഏഴാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്. ഏപ്രില്‍14നാണ് അവസാന സീസണ്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018