World News

വൈദികന്റെ ബാലപീഡനം മറച്ചുവെയ്ക്കല്‍; ഓസ്‌ട്രേലിയന്‍ ബിഷപ്പിന് 12 മാസത്തെ തടവുശിക്ഷ

സീറോ മലബാര്‍ തലവനും ഓസ്‌ട്രേലിയന്‍ ബിഷപ്പും ചെയ്തത് ഒരേ കുറ്റമോ?

ലൈംഗിക പീഡനം സംബന്ധിച്ച പരാതി കര്‍ദ്ദിനാള്‍ മറച്ചുവെച്ചുവെന്ന ആരോപണം കേരളത്തില്‍ നിലനില്‍ക്കെ സമാനമായ കേസില്‍ ഓസ്‌ത്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിനെതിരെ കോടതി വിധി. ബാലപീഡനം സംബന്ധിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചു എന്ന കേസിലാണ് ഓസ്‌ത്രേലിയന്‍ കോടതി ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണ് തടവു ശിക്ഷ വിധിച്ചത്.

12 മാസമാണ് ശിക്ഷാ കാലവധി

ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നലോകത്തിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്ക പുരോഹിതനാണ് ഇദ്ദേഹം.

1970 ല്‍ ജയിംസ് ഫ്‌ളെച്ചര്‍ എന്ന വൈദികന്‍ ഒമ്പതു വയസ്സുകാരനെ പീഡനത്തിനിരയാക്കിയ സംഭവം മറച്ചു വെച്ചുവെച്ചതാണ് കേസിന്റെ ആധാരം.

ഫിലിപ്പ് വില്‍സണ്‍ ന്യൂസൗത്ത് വെയില്‍സില്‍ അസിസ്റ്റ് വികാരിയായപ്പോള്‍ നടന്ന സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫ്‌ളെച്ചര്‍ 2004 ല്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 2006 ല്‍ ജയിലില്‍ വെച്ച് മരിക്കുകയുമായിരുന്നു

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് എതിരെ 2012 ല്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രിയായിരുന്ന ജൂലിയ ഗില്ലാര്‍ഡ് രൂപീകരിച്ച കമ്മീഷന്‍ 2500ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1980 ലാണ് ഓസ്‌ത്രേലിയയില്‍ ആദ്യമായി പുരോഹിത പീഡനം വെളിച്ചത്ത് വരുന്നത്.

യുഎസില്‍ ഇങ്ങനെയുള്ള പരാതികളില്‍ വൈദികരെ സ്ഥലം മാറ്റുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തി കേസ് തീര്‍പ്പാക്കുകയുമാണ് സാധാരണയായി ചെയ്യാറുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ പ്രതികളായ ചിലിയിലെ 34 ബിഷപ്പുമാര്‍ രാജി സന്നദ്ധത അറിയിച്ചു കൊണ്ട് പോപ്പിന് കത്ത് നല്‍കിയതും മെയ് മാസത്തിലായിരുന്നു. ദൈവത്തോടും കുഞ്ഞുങ്ങളോടും തങ്ങള്‍ ചെയ്ത പാപങ്ങള്‍ സമാനതകളില്ലാത്തത് എന്നായിരുന്നു ബിഷപ്പുമാരുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018