World News

തായ്‌ലാന്റില്‍ ഗുഹക്കുള്ളില്‍പെട്ട കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ് നാല് മാസം വരെ നീളും, നെഞ്ചിടിപ്പോടെ ലോകം 

എ എഫ് പി 
മഴയെത്തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.
മഴയെത്തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.
നാല് മാസം വരെ ഇവരെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി 

തായ്‌ലാന്റില്‍ ഗുഹയ്ക്കുള്ളില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള ലോകത്തിന്റെ കാത്തിരിപ്പ് അനന്തമായി നീളും. നാല് മാസമെങ്കിലും കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കഴിയേണ്ടിവരുമെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്. ഇത്രയും കാലം ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍

ഗുഹാമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ 
ഗുഹാമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ 
എ പി 

പതിമൂന്ന് അംഗ സംഘത്തെ കഴിഞ്ഞ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ്‌ കണ്ടെത്തിയത്.

നാല് മാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഗുഹയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തന രംഗത്തുള്ള തായ് നേവി സീലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. പ്രദേശത്തുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ കയറിനിന്നതായിരുന്നു ഇവര്‍. മഴ ശക്തമായപ്പോള്‍ ഗുഹാമുഖം വെള്ളം കയറി അടഞ്ഞു. ഗുഹയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പുറത്തേക്ക് കടക്കാന്‍ വഴിയില്ലാതായ ഇവര്‍ കൂടുതല്‍ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

വിദഗ്ധ സംഘം ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു 
വിദഗ്ധ സംഘം ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു 
ഇ പി എ 

കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടു എന്നറിഞ്ഞ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ഗുഹയില്‍ പ്രവേശിക്കുക തന്നെ ശ്രമകരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഗുഹയില്‍ കെട്ടിക്കിടക്കുന്ന വെള്ളം പൂര്‍ണമായും നീക്കാനും കഴിഞ്ഞിട്ടില്ല.

വെള്ളം നിറഞ്ഞ ഗുഹയിലെ രക്ഷാപ്രവര്‍ത്തനശ്രമം 
വെള്ളം നിറഞ്ഞ ഗുഹയിലെ രക്ഷാപ്രവര്‍ത്തനശ്രമം 
എ എഫ് പി 

കുട്ടികളടക്കമുള്ള സംഘത്തെ പുറത്തെത്തിക്കണമെങ്കില്‍ ഇവരെ നീന്താനോ മുങ്ങാംകുഴിയിടാനോ പരിശീലിപ്പിക്കേണ്ടി വരും. എന്നാല്‍ ചെളിയും വെള്ളവും നിറഞ്ഞ ഗുഹാവഴികളിലൂടെ തമ്മില്‍ കാണാതെ പരിശീലനം നല്‍കി പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണ്. അതല്ലെങ്കില്‍ ഗുഹയിലെ വെള്ളം വറ്റിക്കുക എന്നതാണ് മറ്റൊരു പോംവഴി. പക്ഷേ, വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് വെള്ളം വറ്റിക്കാനാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സ്വാഭാവികമായി വെള്ളം താഴുന്നതുവരെ കാത്തിരിക്കണമെങ്കില്‍ നാല് മാസംവരെ കാലതാമസമെടുക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്ധ സംഘം അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഗുഹയ്ക്കകത്തേക്ക്‌ 
ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഗുഹയ്ക്കകത്തേക്ക്‌ 
എ പി 

അതുവരെയുള്ള ഭക്ഷണവും മരുന്നും സംഘത്തെ കണ്ടെത്തിയ സ്ഥലത്തേക്ക് എത്തിക്കുകയും വേണം. ഗുഹയിലെ വെള്ളം പമ്പ് വഴി പുറത്തുകളയാന്‍ വലിയ ശേഷിയുള്ള പമ്പുകള്‍ പരീക്ഷിച്ചെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് ഇതും ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.

കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ കുട്ടികളുടെ ആരോഗ്യനില മനസിലാക്കിയതിന് ശേഷം മരുന്നെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

ഗുഹയിലേക്ക് പ്രവേശിക്കാനുളള മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദഗ്ധ സംഘം അന്വേഷണം നടത്തുന്നുണ്ട്. ഗുഹയ്ക്ക് സമാന്തര പാത നിര്‍മ്മിക്കാനും ശ്രമിക്കുന്നുണ്ട്.

ഗുഹയ്ക്കുള്ളിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ 
ഗുഹയ്ക്കുള്ളിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ 
ഇ പി എ 

പതിനൊന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ട് കുട്ടികളും ഇവരുടെ 25 വയസ്സുകാരനായ പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത്. ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളാണ് ഇവര്‍.

ഇവരാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത്. 
ഇവരാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത്. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഘത്തെ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ആയിരത്തോളമുള്ള തായ് സൈനികരും വിദഗ്ധ സംഘവും പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരടങ്ങിയ ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഗുഹയില്‍പെട്ടുപോയ എല്ലാവരുടേയും കുടുംബാംഗങ്ങളും ഗ്രാമീണരും അടങ്ങുന്ന വലിയ സംഘം തന്നെ ഗുഹാമുഖത്തുണ്ട്.

യു എസ്, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സംഘവും ഇവിടെ എത്തിയിട്ടുണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 
ഇ പി എ 

രക്ഷാപ്രവര്‍ത്തകരുടെ ടോര്‍ച്ചുവെളിച്ചത്തില്‍ പതിമൂന്ന് പേരും ഗുഹയില്‍ അല്‍പം ഉയര്‍ന്ന പ്രതലത്തില്‍ ഇരിക്കുന്നത് കാണാം. പതിമൂന്നുപേരും കൂടെയുണ്ടെന്നും വിശക്കുന്നെന്നും ഇവര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ആതീവ സന്തോഷത്തിലാണ് ഇവരുടെ കുടുംബങ്ങള്‍.

വാര്‍ത്തയറിഞ്ഞ മാതാപിതാക്കള്‍ സന്തോഷത്തില്‍. 
വാര്‍ത്തയറിഞ്ഞ മാതാപിതാക്കള്‍ സന്തോഷത്തില്‍. 
എ എഫ് പി 

'എനിക്കവനെ ആരോഗ്യവാനായി തിരികെ വേണം', കുട്ടികളിലൊരാളുടെ അമ്മ പറയുന്നു. കുട്ടികളെ കണ്ടെത്തിയതിന്റെ സന്തോഷം എല്ലാവരും പങ്കുവച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ചാ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

തായ്‌ലാന്റില്‍ ഗുഹക്കുള്ളില്‍പെട്ട കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ് നാല് മാസം വരെ നീളും, നെഞ്ചിടിപ്പോടെ ലോകം 
എ എഫ് പി 

തായ്‌ലന്‍ഡിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണിത്. പത്ത് കിലോമീറ്ററാണ് ഗുഹയുടെ നീളം.

എന്നാല്‍ ഗുഹയ്ക്കുള്ളിലെ സങ്കീര്‍ണാവസ്ഥ പരിഗണിച്ച് 800 മീറ്റര്‍മാത്രമാണ് സന്ദര്‍കര്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. അഞ്ച് കിലോമീറ്ററിലധികം ഉള്ളിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്.

തായ്‌ലാന്റില്‍ ഗുഹക്കുള്ളില്‍പെട്ട കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ് നാല് മാസം വരെ നീളും, നെഞ്ചിടിപ്പോടെ ലോകം 
ഇ പി എ 

മഴ ശക്തമാകുന്ന സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ താം ലുവാങ് ഗുഹയില്‍ വെള്ളം കയറാറുണ്ടെന്നും ഗുഹ വെള്ളത്തിനടിയിലാകാറുണ്ടെന്നും വിദഗ്ധ സംഘം പറയുന്നു. മാസങ്ങളോളം ഗുഹ ഇതേ സ്ഥിതിയില്‍തന്നെ തുടരുകയുമാണ് പതിവ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018