World News

‘ആ മനോഹരമായ കത്തുകള്‍ ഞങ്ങളെ സ്‌നേഹത്തിലാക്കി’; കിം ജോങ് ഉന്നുമായി അടുത്ത ബന്ധമെന്ന് ട്രംപ്; രണ്ടാം കൂടിക്കാഴ്ച ഉടനുണ്ടാകും

കിം ജോങ് ഉന്‍ അയച്ച കത്തുകളിലൂടെയാണ് തങ്ങള്‍ സ്‌നേഹിതരായതെന്ന് ഡൊണാള്‍ഡ് ട്രംപ്. കത്തുകള്‍ അസാധാരണവും മനോഹരവുമായിരുന്നു എന്നും അടുത്ത കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് വെളിപ്പെടുത്തി.

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അയച്ച മനോഹരമായ കത്തുകളിലൂടെയാണ് തങ്ങള്‍ സ്‌നേഹിതരായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍കക് വേണ്ടി വെസ്റ്റ് വിര്‍ജീനയില്‍ നടന്ന റാലിയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

കിമ്മില്‍ നിന്ന് ലഭിച്ച അസാധാരണമായ കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചുവെന്നും രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ളനടപടികള്‍ വേഗത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു.

ഞാന്‍ കുറച്ച് ശാഠ്യമുള്ളയാളാണ്. അദ്ദേഹവും അങ്ങനെ തന്നെ. എനിക്ക് അദ്ദേഹമയച്ചത് മനോഹരവും അസാധാരണവുമായ കത്തുകളാണ്. അതിലൂടെ ഞങ്ങള്‍ സ്‌നേഹത്തിലായി. 
ഡൊണാള്‍ഡ് ട്രംപ്  

കൈക്കൊട്ടി ഹര്‍ഷാരവത്തോടെയാണ് ട്രംപിന്റെ വാക്കുകള്‍ അനുയായികള്‍ ഏറ്റെടുത്തത്.

‘ആ മനോഹരമായ കത്തുകള്‍ ഞങ്ങളെ സ്‌നേഹത്തിലാക്കി’; കിം ജോങ് ഉന്നുമായി അടുത്ത ബന്ധമെന്ന് ട്രംപ്; രണ്ടാം കൂടിക്കാഴ്ച ഉടനുണ്ടാകും

യുഎന്‍ വേദിയില്‍ ഒരു വര്‍ഷം മുമ്പ് ട്രംപ് ഉത്തരകൊറിയക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരകൊറിയയെ പൂര്‍ണ്ണമായി നശിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം. കിമ്മിനെ റോക്കറ്റ് മനുഷ്യനെന്നും അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപിനെ അമേരിക്കയിലെ മന്ദബുദ്ധിയെന്നും കിം പരിഹസിച്ചു.

തുടര്‍ച്ചയായ വാക്‌പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തിയത്. യുഎസ്-ഉത്തരകൊറിയ ചരിത്രത്തിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.

ആണവനിരായുധീകരണം ചര്‍ച്ച ചെയ്യാന്‍ കിമ്മുമായി രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പിലാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ സ്ഥലമോ സമയമോ പ്രഖ്യാപിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018